|
നോട്ടുനിരോധം കൊണ്ട് രൂപയുടെ പതനം കഴിഞ്ഞിട്ടില്ലെന്ന് വിളംബരം ചെയ്തുകൊണ്ട് മൂല്യശോഷണം അനുഭവിക്കുകയാണ് ഇന്ത്യൻ രൂപ. ഒരു യു എസ് ഡോളറിന് 69 രൂപയോ അതിൽകൂടുതലോ കൊടുക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇത് രൂപയുടെ എക്കാലത്തേയും താഴ്ന്ന നിരക്കാണ്.
(തുടർന്ന് വായിക്കുക…)
|
|
ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഉദകക്രിയ ചെയ്യാൻ വെമ്പലോടെയിരിക്കുന്ന ചില തല്പരകക്ഷികൾ സന്തോഷം തിരയടിച്ച ഒരുകൂട്ടം ചരമക്കുറിപ്പുകൾ ഇറക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആവുന്നുള്ളു. എന്തായിരുന്നു ആ ഉൽപ്രേക്ഷ - സൂര്യാസ്തമയത്തിന് ചോരച്ചുവപ്പും സൂര്യോദയത്തിനു കാവിയും?
(തുടർന്ന് വായിക്കുക…)
|
|
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അടുത്തയിടെ അവിടേയ്ക്ക് പോകുന്നതിൽ കാട്ടിയ വ്യക്തമായ ഉത്സാഹവും ആഭിമുഖ്യവും ഇന്ത്യൻ ഭരണകൂട ആശയങ്ങളെ മൗലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുവാൻ ബി ജെ പി യും അവർ ഭരിക്കുന്ന സർക്കാരും പദ്ധതിയിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. 'മാറ്റം' എന്നത് മോഡി സർക്കാരിന്റെ അടിസ്ഥാനപരമായ ഒരു മന്ത്രമാണ് എന്നതിൽ സംശയമില്ല. BJP സർക്കാരിന്റെ സാമ്പത്തിക, ഭരണ രംഗങ്ങളിലെ നേട്ടങ്ങൾ പരിമിതമോ അല്ലയോ എന്ന് തർക്കിക്കാമെങ്കിലും മൂന്ന് വർഷത്തെ മാറ്റങ്ങൾ വെറും തൊലിപ്പുറത്തുള്ളതോ? അതോ അടിസ്ഥാനപരമായ 'മാതൃകാ മാറ്റം' (Paradigm shift) സംഭവിച്ചുവോ?
(തുടർന്ന് വായിക്കുക…)
|
|
ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രസ്താവന അടുത്തകാലത്തു നടത്തുകയുണ്ടായി : വിദേശത്തെ വിശിഷ്ടാതിഥികൾക്ക്, ഇന്ത്യൻ സംസ്കാരം പ്രതിഫലിപ്പിക്കാത്ത താജ്മഹളിന്റെ പകർപ്പുചിത്രം ഉപഹാരമായി നൽകുന്നതിനുപകരം ഭഗവദ് ഗീതയും രാമായണവും നൽകുന്നതിനെ പ്രകീർത്തിക്കുന്നതായിരുന്നു അത്. തന്റെ വിദേശസന്ദർശനങ്ങളിൽ ഡൊണാൾഡ് ട്രമ്പിനും ബെഞ്ചമിൻ നെത്യന്നാഹുവിനും ഭഗവദ് ഗീത നൽകേണ്ടതില്ല എന്നു തീരുമാനിക്കുകവഴി, ആദിത്യനാഥിന്റെ സ്വയം അഭിനനന്ദനം കലർന്ന ആ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അവഗണിക്കുകയായിരുന്നു എന്നുകരുതാം. എന്നാൽ കഴിഞ്ഞ മൂന്നുവർഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ അദ്ദേഹം നൽകുന്ന സമ്മാനപ്പെട്ടിയിൽ ഹിന്ദുമതഗ്രന്ഥങ്ങളുടെ എണ്ണം വർദ്ധിക്കുകയാണുണ്ടായത് എന്നുകാണാം.
(തുടർന്ന് വായിക്കുക…)
|
|
ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.
രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളുടെയെങ്കിലും ഭക്ഷണരീതികളെ ബാധിക്കുന്ന ഒരു നടപടി യാതൊരു തരത്തിലുമുള്ള ചർച്ചകളും കൂടാതെ സ്വീകരിക്കാൻ ബി ജെ പി സർക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നിൽ കന്നുകാലി സ്നേഹവും സസ്യാഹാരികളുടെ മനം കുളിർപ്പിക്കലുമാണെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് പ്രാബല്യത്തിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേയ്ക്കുള്ള കടന്നുകയറ്റമാണ് തങ്ങൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനം എന്ന ഉത്തമബോധ്യത്തോടെ അതുചെയ്യുമ്പോൾ അവരുടെ ഉദ്ദേശവും ലക്ഷ്യവും മറ്റു പലതാണ് എന്ന് നമുക്കുറപ്പിക്കാം.
(തുടർന്ന് വായിക്കുക…)
|
|
അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല. പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ 'സുനിത കൃഷ്ണൻ' 'സോണി സോറി' എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?
(തുടർന്ന് വായിക്കുക…)
|
|
കലാ-സാഹിത്യ മേഖലകളിലും പൊതു അവബോധത്തിലും കാലഗതിക്കനുസരിച്ച് ഉടലെടുക്കുന്ന ചിന്താധാരകളെ , അടിയൊഴുക്കുകളെ പാശ്ചാത്യ ചിന്തകർ നാമകരണം ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായതാണ് modernism (ആധുനികത) , postmodernism (ഉത്തരാധുനികത). തുടങ്ങിയവ. ഈ ജനുസ്സിൽ ഏറ്റവും പുതിയതാണ് post truth. ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?
(തുടർന്ന് വായിക്കുക…)
|
|
ഒന്നാം ലോകയുദ്ധത്തിലെ പ്രസിദ്ധയായ ചാരനാരി മറ്റാഹാരിയും 12 കന്യാസ്ത്രീകളും ലിയണാർഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെന്നപോലെ ഒരു തീൻമേശയ്ക്കുചുറ്റും ഇരിക്കുന്നു. സുന്ദരിയായ മറ്റാഹാരിയുടെ മാറിടം അനാവൃതമാണ്. ടോം വട്ടക്കുഴി വരച്ച ഈ ചിത്രമായിരുന്നു ഡിസംബർ 6 ന് പുറത്തിറങ്ങിയ ഭാഷാപോഷിണിയുടെ കവർ. എന്നാൽ കൃസ്തീയ സമുദായത്തിലെ ചില വിഭാഗങ്ങളുടെ എതിർപുമൂലം അടുത്തദിവസം തന്നെ ആ കോപ്പികളെല്ലാം തിരിച്ചുവിളിക്കപ്പെട്ടു. മറ്റൊരു കവറുമായി ഭാഷാപോഷിണി വീണ്ടും പുറത്തിറങ്ങി; ഇത്തവണ ശ്രീനാരായണഗുരുവിന്റെ ശില്പത്തിന്റെ ഫോട്ടോ. റിയാസ് കോമു നിർമ്മിച്ച ഒരു ശില്പം.
(തുടർന്ന് വായിക്കുക…)
|
|
കഴിഞ്ഞ സെപ്റ്റംബർ 16 ന് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് വ്യത്യസ്തമായ ഒരു ദളിത് റാലിക്ക് സാക്ഷ്യം വഹിച്ചു. അതിൽ പങ്കെടുത്തു പ്രസംഗിച്ച ഇടതുപക്ഷനേതാക്കന്മാരുടെ എണ്ണമായിരുന്നു ആ റാലിയെ വ്യത്യസ്ഥമാക്കിയത്. പ്രകാശ് അംബേദ്കർ, രാധികാ വെമുലാ, ജിഗ്നേശ് മേവാനി എന്നിവർക്കൊപ്പം വേദി പങ്കിട്ടവരിൽ സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി, ഡി രാജാ തുടങ്ങിയവരും ഉണ്ടായിരുന്നു. 'ദളിത്' എന്നു സ്വയം വിളിച്ച ആ റാലിയിൽ 'ജയ് ഭീം' മുദ്രാവാക്യങ്ങളൊടൊപ്പം ഉയർന്നുകേട്ടത് ഇടതു വൃത്തങ്ങൾക്കു പുറത്ത് അപൂർവ്വമായി മാത്രം കേൾക്കാറുള്ള 'ലാൽ സലാം' അഭിവാദ്യങ്ങളായിരുന്നു.
ജയ് ഭീമിന്റെയും ലാൽ സലാമിന്റെയും ഈ ചങ്ങാത്തം ഒരു രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാൻ കഴിഞ്ഞാൽ അത് ഇടതുപക്ഷത്തിനും ദളിത് രാഷ്ട്രീയത്തിനും മഹത്വപൂർണ്ണമായ ഒരു തുടക്കമാവും. ഗുജറാത്തിൽ ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന ദളിത് പ്രക്ഷോഭങ്ങൾ, ജയ് ഭീം ലാൽ സലാം ബാന്ധവം, മുദ്രാവാക്യങ്ങൾക്കപ്പുറം പ്രായോഗികതലത്തിൽ നടപ്പിലായാലുള്ള അപാര സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്.
(തുടർന്ന് വായിക്കുക…)
|
|
ഓണക്കാലം വിശേഷാൽപ്രതിക്കാലം. വിശേഷാൽപ്രതിയെന്നാൽ പരസ്യപ്രളയം. പ്രളയപയോധിയിൽ തല ഉയർത്തി നീന്താൻ കഷ്ടപ്പെടുന്ന കഥകളും മറ്റു സാഹിത്യസൃഷ്ടികളും. അതും മലയാളസാഹിത്യത്തിലെ കെങ്കേമന്മാരുടെ. മലയാളമനോരമയുടെ ഓണം വിശേഷാൽപ്രതിയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.
എല്ലാ വിശേഷാൽപ്രതികളും വാങ്ങുകയും എല്ലാ കഥകളും വായിക്കുകയും പ്രായോഗികമല്ലാത്തതുപോലെതന്നെ എല്ലാ കഥകളുടേയും ആസ്വാദനവും ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്. അതിനാൽ അതു കേവലം രണ്ടിലേയ്ക്കു ചുരുക്കുന്നു: ഈ കഥാഗതന് കൊള്ളൂല്ലാ എന്നുതോന്നിയ ഒന്ന്. കൊള്ളാം എന്നു തോന്നിയ മറ്റൊന്ന്
(തുടർന്ന് വായിക്കുക…)
|
|
പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസംരക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.
(തുടർന്ന് വായിക്കുക…)
|
|
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അവസാനത്തെ അമേരിക്കൻ സന്ദർശനം വളരെ 'വിലയേറിയതാ'യിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഉടമ്പടിയുടെ പ്രാരംഭ ചർച്ചകളും തത്വത്തിൽ ധാരണയും ആയിരിക്കുന്നു. ഇടപാട് നാലുലക്ഷം കോടിയുടേതാണ്. അതിന് ഇന്ത്യയ്ക്ക് ലഭിക്കുന്നതോ, ആറ് ന്യൂക്ലിയാർ റീയാക്റ്ററുകൾ.
(തുടർന്ന് വായിക്കുക…)
|
|
കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നത് യാഥാർത്ഥ്യമാവാൻ പോകുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങനെയൊരു അപേക്ഷയുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി എം ഏ ബേബിയുടെ മുമ്പിൽ സ്കൂൾ മാനേജർ പത്മരാജൻ എത്തിയതായിരുന്നു. എന്നാൽ അതു നിരാകരിക്കപ്പെട്ടു. യു ഡി എഫ് സർക്കാർ വന്നു. അതേ അപേക്ഷ വീണ്ടുമെത്തി. മന്ത്രി അബ്ദുൾറബ് 2013 ൽ അതിന് സമ്മതം മൂളി.
(തുടർന്ന് വായിക്കുക…)
|
|
ഭരണത്തിലേറുമ്പോൾ തർക്കങ്ങളും വിവാദങ്ങളും ഇടതുമുന്നണിയുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. അധികാരം കിട്ടിയിട്ട് പത്തുദിവസം ഇനിയുമായില്ല, ഇതിനകം തന്നെ മുല്ലപ്പെരിയാറിന്റെയും അതിരപ്പള്ളിയുടേയും ചുഴിയിൽ പെട്ടുകഴിഞ്ഞു പിണറായി സർക്കാർ. ഇതുപോരാഞ്ഞിട്ടെന്നോണം വി എസ്സിനു പദവി എന്ന കീറാമുട്ടിയും.
(തുടർന്ന് വായിക്കുക…)
|
|
മലയാളത്തിലെ 'മാസ്റ്റർ സ്റ്റോറി ടെല്ലർ' ആണ് സക്കറിയ. പതിറ്റാണ്ടുകളായി തന്റെ വടിവൊത്ത, മികവുറ്റ ചെറുകഥകളുമായി മലയാളം വായനക്കാരെ രസിപ്പിക്കുന്നു. എന്നാൽ
കുറേക്കാലമായി കഥാരംഗത്ത് അദ്ദേഹം നിശബ്ദനായിരുന്നു. അതുകൊണ്ട് മേയ് 22 ന് ഇറങ്ങിയ മാതൃഭൂമി വാരികയുടെ പുറം താൾ കണ്ടപ്പോൾത്ത്ന്നെ സന്തോഷം തോന്നി.
ചിന്താവിഷ്ടനായ സക്കറിയയുടെ ചിത്രം. ഒപ്പം തന്നെ 'സക്കറിയയുടെ കഥ റാണി' എന്ന് വെണ്ടയ്ക്കയിൽ നിരത്തിയിരിക്കുന്നു.
പത്താം പേജിലാണ് കഥ. പത്താം പേജും പതിനൊന്നാം പേജും ഷെരീഫിന്റെ ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നു. കൂറ്റൻ ദൈനോസറിനുമുന്നിൽ നിൽക്കുന്ന അശുവായ മനുഷ്യൻ. ഉദ്വേഗം വർദ്ധിക്കുന്നു.
എന്നാൽ അടുത്ത പേജിൽ കഥയാരംഭിക്കുന്നതോടെ …
(തുടർന്ന് വായിക്കുക…)
|
|
സാമ്പത്തിക ശാക്തീകരണമാണ് നമ്മുടെ സമ്പദ്ഘടന ലക്ഷ്യമിടുന്നത് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടതെന്താണോ അതു ചെയ്യാനുള്ള മടി - പരസ്പരവിരുദ്ധമായ ഈ രണ്ടു പ്രക്രിയകളുടെ ഒരു അസാധാരണ സങ്കലനമാണ് ഇന്നത്തെ ഇന്ത്യൻ സാമ്പത്തിക നയം. ഇതുമൂലം കേന്ദ്ര സർക്കാരിന്റെ ധനവ്യയത്തിനു പരിമിതികളുണ്ടാവുന്നു; പ്രത്യേകിച്ചും സാധാരണജനങ്ങളെ നേരിട്ടു ബാധിക്കുന്ന സാമൂഹ്യ പദ്ധതികളിൽ. വ്യാവസായിക ഉല്പാദനത്തിലെ മന്ദതയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ വരൾച്ച വിപരീതമായി ബാധിച്ചതും കണക്കിലെടുത്ത് പൊതുധനവ്യയം വർദ്ധിപ്പിച്ച് സാധാരണക്കാരുടെ പണദൗർലഭ്യം പരിഹരിക്കുന്നതിൽ സർക്കാരിനു ഒന്നുകിൽ കഴിയുന്നില്ല, അല്ലെങ്കിൽ താല്പര്യമില്ല.
(തുടർന്ന് വായിക്കുക…)
|
|
സിനിമാശാലകൾക്കൊപ്പം അന്തർദേശീയ പ്രേക്ഷകർക്കായി ഓൺലൈനായി റിലീസ് ചെയ്യപ്പെട്ട ചലച്ചിത്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ‘ലീല’, പക്ഷേ ആദ്യന്തം നിരാശപ്പെടുത്തുന്നു.
തന്റെ ഒടുങ്ങാത്ത ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനായി സാധ്യവും അസാധ്യവുമായ രതിവൈകൃതങ്ങളിൽ മുഴുകകയോ ദിവാസ്വപ്നം കാണുകയോ ചെയ്യുന്ന കുട്ടിയപ്പനാണ് ലീലയിലെ മുഖ്യ കഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാവരും തന്നെ അയാളുടെ കാമസാമ്രാജ്യത്തിലെ പിണിയാളുകൾ മാത്രം. ഏതാണ്ടെല്ലാ സ്ത്രീകഥാപാത്രങ്ങളും ഏതെങ്കിലും കാലത്ത് കുട്ടിയപ്പന്റെ ആസക്തിയുടെ ഇരകളായവർ.
ചിത്രത്തിന്റെ ആരംഭം മുതൽ തന്നെ ഒരന്വേഷണത്തിലാണ് കുട്ടിയപ്പൻ. രണ്ടാണ് അയാളുടെ ആവശ്യം: ഒന്ന് ഒരു കൊമ്പനാന. രണ്ട്: സുന്ദരിയായ ഒരു പെൺകുട്ടി. ആ
അന്വേഷണത്തിനിടയിലാണ് കുട്ടിയപ്പന്റെ ജൈത്രയാത്രയിൽ അയാൾക്ക് അരുനിന്നവരും കരുവായവരുമായി കാണികൾ പരിചയപ്പെടുന്നത്. അവരിലാരുമോ, അവർ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരിൽ ആരുമോ കുട്ടിയപ്പന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയാവുന്നില്ല.
(തുടർന്ന് വായിക്കുക…)
|
|
പ്രിയ സുഹൃത്തേ,
നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.
(തുടർന്ന് വായിക്കുക…)
|