ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും
സാമ്പത്തികം | കാർഷികം | — ജെ. എൻ | 14 ജൂൺ 2017. |
---|
30000 കോടിയോളം രൂപയുടെ കാർഷികവായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനത്തിൽ കലാശിച്ച മഹാരാഷ്ട്രയിലെ ആദ്യത്തെ കർഷക സമരത്തിന്റെ കഥ ബി.ജെ .പി സർക്കാരിന്റെ നയവൈകല്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നു .
2014, 2015 എന്നീ വർഷങ്ങളിൽ പ്രതികൂലമായിരുന്ന മൺസൂൺ സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശങ്ങൾ വരുത്തി വച്ചിരുന്നു. അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതകൾ നികത്തുവാൻ പോന്നത്ര വിളവ് 2016 ലെ അനുകൂല കാലാവസ്ഥയാൽ അവിടുത്തെ കർഷകർക്ക് ലഭിച്ചിരുന്നതാണ്. പക്ഷെ ഇടിമിന്നൽ പോലെ വന്നു പതിച്ച നോട്ടുനിരോധനം നിമിത്തം
ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ. നോട്ട് നിരോധനത്തിന്റെ ഫലമായി രാജ്യത്ത് വ്യാവസായിക ഉത്പാദനം കുറഞ്ഞതും തൊഴിലില്ലായ്മ വർദ്ധിച്ചതും നോട്ടിനുവേണ്ടി ജനങ്ങൾ നെട്ടോട്ടം ഓടിയതും എല്ലാവരും അറിഞ്ഞെങ്കിലും കർഷകർക്ക് എന്തുസംഭവിച്ചു എന്ന് ആരും അറിഞ്ഞില്ല. അതിനാൽ ഇന്നവർ കൃഷിയിടം വിട്ട് തെരുവുകളിൽ എത്തിയിരിക്കുന്നു. അയത്ഥാർഥങ്ങളിൽ മാത്രം വ്യവഹരിക്കുന്ന സർക്കാരിന്റെ കണ്ണ് തുറക്കുമോ? |
വിപണിയിലുണ്ടായ വ്യാപാരസ്‌തംഭനം അവരുടെ കണക്കുകൂട്ടലുകളാകെ തെറ്റിച്ചു. അതിനിടെ പയർ പരിപ്പ് വർഗങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ഉപദേശം ചെവിക്കൊണ്ട് അവർ 2016 ൽ അവയുടെ കൃഷി വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തു. ക്രമാതീതമായി വിപണിയിലെത്തിയ ആ വിളവുകൾ വ്യാപാരികൾ താഴ്ന്ന വില കൊടുത്ത് വാങ്ങി സംഭരിച്ചു.
സംഭരണം കഴിഞ്ഞതും സർക്കാർ താങ്ങുവില പ്രഖ്യാപിച്ച് വ്യാപാരികൾക്ക് കൊള്ള ലാഭം കൊയ്യാൻ വഴിയൊരുക്കിക്കൊടുത്തു. അത് കർഷക രോഷത്തിനു മുഖ്യകാരണമായി. അങ്ങനെയിരിക്കെ ബി.ജെ.പി.യും സഖ്യകക്ഷികളും ഭരിക്കുന്ന ഇതരസംസ്ഥാനങ്ങളിൽ നടപ്പാക്കിയ വായ്പാ ഇളവുകൾ അവരെ കൂടുതൽ പ്രകോപിതരാക്കി. ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണയില്ലാതെ അവർ പ്രക്ഷോഭങ്ങൾക്ക് രൂപം കൊടുത്തു. അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാവും മുൻപ് ഭരണനേതൃത്വത്തിന് ഇളവുകൾ അംഗീകരിച്ച് അവരെ സ്വാന്തനപ്പെടുത്തേണ്ടിയും വന്നു.
അങ്ങനെയാണ് 4000 കോടി രൂപയുടെ കമ്മി ബജറ്റുമായി നടപ്പുവർഷത്തിലൂടെ പരുമ്മിക്കടന്നു പൊയ്ക്കൊണ്ടിരുന്ന മഹാരാഷ്ട്ര സർക്കാരിന്റെ തലയിൽ ഈ അധികബാധ്യത കൂടി വന്നു വീണത് . കടലിൽ ശിവാജിപ്രതിമ സ്ഥാപിക്കാൻ നീക്കി വച്ച വിഹിതമായ 3800 കോടി രൂപയാണ് ബജറ്റ് കമ്മിക്ക് മുഖ്യകാരണമായിരുന്നത് എന്നുള്ളതാണ് മറ്റൊരു തമാശ .
Enable comment auto-refresher
Anonymous user #1
Permalink |
Anonymous user #2
Permalink |
Anonymous user #3
Permalink |