സിനിമ - ലീല
__NOTITLE__
‘ലീല’ - എന്തിന് ഇങ്ങനെയൊരു സിനിമ? |
ചലച്ചിത്ര നിരൂപണം | —സിനി ക്രിട്ടിക് | 5 മെയ് 2016. |
---|
സിനിമാശാലകൾക്കൊപ്പം അന്തർദേശീയ പ്രേക്ഷകർക്കായി ഓൺലൈനായി റിലീസ് ചെയ്യപ്പെട്ട ചലച്ചിത്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ‘ലീല’, പക്ഷേ ആദ്യന്തം നിരാശപ്പെടുത്തുന്നു.
തന്റെ ഒടുങ്ങാത്ത ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനായി സാധ്യവും അസാധ്യവുമായ രതിവൈകൃതങ്ങളിൽ മുഴുകകയോ ദിവാസ്വപ്നം കാണുകയോ ചെയ്യുന്ന കുട്ടിയപ്പനാണ് ലീലയിലെ മുഖ്യ കഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാവരും തന്നെ അയാളുടെ കാമസാമ്രാജ്യത്തിലെ പിണിയാളുകൾ മാത്രം. ഏതാണ്ടെല്ലാ സ്ത്രീകഥാപാത്രങ്ങളും ഏതെങ്കിലും കാലത്ത് കുട്ടിയപ്പന്റെ ആസക്തിയുടെ ഇരകളായവർ.
ചിത്രത്തിന്റെ ആരംഭം മുതൽ തന്നെ ഒരന്വേഷണത്തിലാണ് കുട്ടിയപ്പൻ. രണ്ടാണ് അയാളുടെ ആവശ്യം: ഒന്ന് ഒരു കൊമ്പനാന. രണ്ട്: സുന്ദരിയായ ഒരു പെൺകുട്ടി. ആ അന്വേഷണത്തിനിടയിലാണ് കുട്ടിയപ്പന്റെ ജൈത്രയാത്രയിൽ അയാൾക്ക് അരുനിന്നവരും കരുവായവരുമായി കാണികൾ പരിചയപ്പെടുന്നത്. അവരിലാരുമോ, അവർ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരിൽ ആരുമോ കുട്ടിയപ്പന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയാവുന്നില്ല.
സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അച്ഛന്മാർ നമ്മുടെ സമൂഹത്തിൽ ഇല്ലെന്നല്ല, എന്നാൽ ഒരു കലാരൂപത്തിൽ അവർക്കെന്തു സാംഗത്യം? ആ ഹതഭാഗ്യയായ മകളെ വിൽക്കുന്ന ദുഷ്ടന്മാരും ഇല്ലെന്നല്ല, എന്നാൽ അയാൾക്ക് ഒരു ചലച്ചിത്രത്തിൽ എന്തുകാര്യം? ഇങ്ങനെയൊക്കെയാണ് ലോകം, ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന സാമാന്യവൽക്കരണത്തിനോ?
സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന കാഴ്ച്ചപ്പാടിന് ഒരു വലിയ ‘ബൂസ്റ്റാ’ണ് ഈ ചിത്രം. |
അപ്പോഴാണ് അയാളെ ഭാഗ്യം തുണയ്ക്കുന്നത്. സ്വന്തം അച്ഛനാൽ ബലാൽസംഗം ചെയ്യപ്പെട്ട് ഗർഭിണിയായി, ആ ഗർഭം അലസിപ്പിച്ച് ജീവച്ഛവമായി ജീവിക്കുന്ന ‘ലീല’ എന്ന പെൺകുട്ടിയെ അയാൾക്കു കണ്ടു കിട്ടുന്നു. പറഞ്ഞുറപ്പിച്ചിരുന്ന കൊമ്പനാനയെത്തേടി വയനാട്ടിലേയ്ക്കുള്ള യാത്രയിൽ മകളെ കുട്ടിയപ്പനു വിൽക്കുന്ന ആ അച്ഛനുമുണ്ട്.
രാത്രി, വനത്തിൽ കൊമ്പനാനയുടെ മസ്തകത്തിൽ. തുമ്പിക്കയ്യിൽ ചാരി നിർത്തിയ ലീലയെ ‘അനുഭവിച്ച് ’ അനുഭൂതിയടയന്നു, കുട്ടിയപ്പൻ. എന്നാൽ സ്തബ്ദ്ധയായി നിന്ന ലീല ആനയുടെയും ഇരയാവുന്നു.
സദാചാരക്കോണിൽ നിന്നല്ല വിമർശനം. മനുഷ്യത്ത്വത്തിന്റെ പേരിലാണ്. സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അച്ഛന്മാർ നമ്മുടെ സമൂഹത്തിൽ ഇല്ലെന്നല്ല, എന്നാൽ ഒരു കലാരൂപത്തിൽ അവർക്കെന്തു സാംഗത്യം? ആ ഹതഭാഗ്യയായ മകളെ വിൽക്കുന്ന ദുഷ്ടന്മാരും ഇല്ലെന്നല്ല, എന്നാൽ അയാൾക്ക് ഒരു ചലച്ചിത്രത്തിൽ എന്തുകാര്യം? ഇങ്ങനെയൊക്കെയാണ് ലോകം, ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന സാമാന്യവൽക്കരണത്തിനോ?
സംവിധാനം | രഞ്ജിത് |
കഥ | ആർ.ഉണ്ണി |
അഭിനേതാക്കൾ | ബിജു മേനോൻ, വിജയരാഘവൻ ജഗദീഷ്, ഇന്ദ്രൻസ് |
കാമറ | പ്രശാന്ത് രവീന്ദ്രൻ |
എഡിറ്റിങ് | മനോജ് കണ്ണോത്ത് |
സംഗീതം | ബിജിബാൽ |
നിർമാണം | കാപിറ്റോൾ തീയറ്റർ |
സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന കാഴ്ച്ചപ്പാടിന് ഒരു വലിയ ‘ബൂസ്റ്റാ’ ണ്ഈ ചിത്രം. ലീലയൊഴിച്ച് ഇതിലെ സ്ത്രീകളൊക്കെ എത്ര സന്തോഷത്തോടെയാണ് ഒത്താശകൾ ചെയ്തുകൊടുക്കുന്നത്. മൊത്തത്തിൽ സ്ത്രീ വിരുദ്ധമാണ് നിലപാടുകൾ.
തന്റെ ആശാപൂർത്തീകരണത്തിനുശേഷം കുട്ടിയപ്പൻ ലീലയെ തനിക്കൊപ്പം വീട്ടിലേയ്ക്കുകൊണ്ടുപോകുന്നു എന്ന് ഘോഷിക്കുന്നത് ഈ നിരൂപകൻ കേട്ടില്ലേ എന്നു ചോദിക്കാം. കുട്ടിയപ്പനെപ്പോലെയുള്ള സാമൂഹ്യ വിരുദ്ധരുടെ പക്ഷത്തല്ല സംവിധായകൻ എന്നു വ്യക്തമാവുന്നില്ലേ എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കും. ലീല എന്ന ചലച്ചിത്രത്തിൽ നിന്ന് അത് തീരെ വ്യക്തമാവുന്നില്ല. ആകെമൊത്തം അങ്ങനെയാണ് എന്ന പരിഗണന നൽകിയാലും, വിശദാംശങ്ങളിൽ മറിച്ചൊരു ധാരണ തന്നെയാണ് സൃഷ്ടിക്കുന്നത്.
ഈ ചിത്രത്തെ സംബന്ധിച്ച് ഒരു ടി വി ചർച്ചയിൽ സംവിധായകൻ അവകാശപ്പെടുന്നത് കേൾക്കാൻ ഇടയായി: ലീല ഒരു സ്ത്രീ വിരുദ്ധ സിനിമയേ അല്ല. ഗ്രീക്ക് ദുരന്ത നാടകങ്ങളിലെപ്പോലെ ‘കതാർസിസ്’ (വികാര വിരേചനത്തിലൂടെയുള്ള ശുദ്ധീകരണം) ആണ് ഇവിടെയും പ്രേക്ഷകരിൽ ഉണ്ടാവുന്നത് എന്ന്.
എന്നാൽ ‘ലീല’ പൂർണമായും ‘വിപരീതാർത്ഥപ്രയോഗ’മാണെങ്കിൽ അതു സംവേദനം ചെയ്യുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നു എന്നുമാത്രമല്ല, പ്രേക്ഷകരുടെ ഉപബോധമനസ്സിലേയ്ക്ക് ഉപഭോഗവസ്തുവായ സ്ത്രീ എന്ന ബിംബം വളരെ ‘സൂക്ഷ്മമായി’ (subtle) ആയി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.
Enable comment auto-refresher
Anonymous user #1
Permalink |
Anonymous user #2
Permalink |