കാശ് നികുതി
ദൈനംദിന പ്രശ്നങ്ങൾ |
---|
2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും. കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.
എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
850 ടൺ മുതൽ 900 ടൺ വരെയാണ് ഇൻഡ്യയുടെ ഒരു വർഷത്തെ സ്വർണത്തിന്റെ ഉപഭോഗം. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ നമ്മൾ കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 2 ലക്ഷം കോടി രൂപയുടെ (31.72 ബില്യൺ ഡോളർ) സ്വർണമാണ് ഇറക്കുമതിചെയ്തത്. മറ്റൊരു കണക്കുകൂടി: 20% ധനികരാണ് 80% സ്വർണവും വാങ്ങിക്കൂട്ടുന്നത്.
ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് അരി വാങ്ങിയാൽ നികുതി = ₹ 5000/-
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് സ്വർണം വാങ്ങിയാൽ നികുതി = ₹ 0/-
നികുതി ഈടാക്കുന്നതിൽ വിവേചനം ആകാം. എന്നാൽ തത്വദീക്ഷ എന്നൊന്നില്ലേ?
Enable comment auto-refresher