സ്കൂളുകൾ അടച്ചുപൂട്ടുന്ന സാക്ഷരകേരളം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിദ്യാഭ്യാസം | രാഷ്ട്രീയം — പി.എൻ.വേണുഗോപാൽ 07 ജൂൺ 2016


ഫോട്ടോ: കടപ്പാട് - ഡക്കാൺക്രോണിക്കിൾ

കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നത് യാഥാർത്ഥ്യമാവാൻ പോകുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങനെയൊരു അപേക്ഷയുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി എം ഏ ബേബിയുടെ മുമ്പിൽ സ്കൂൾ മാനേജർ പത്മരാജൻ എത്തിയതായിരുന്നു. എന്നാൽ അതു നിരാകരിക്കപ്പെട്ടു. യു ഡി എഫ് സർക്കാർ വന്നു. അതേ അപേക്ഷ വീണ്ടുമെത്തി. മന്ത്രി അബ്ദുൾറബ് 2013 ൽ അതിന് സമ്മതം മൂളി. എന്നാൽ ജനകീയ പ്രതിരോധം മൂലം അതു നടന്നില്ല. അപ്പോളാണ് സ്കൂൾ മാനേജ്മെന്റ് കോടതിയിൽ പോകുന്നത്. അവർക്കനുകൂലമായി വിധി വന്നപ്പോൾ സർക്കാർ അതിനെതിരെ അപ്പീൽ പോകുന്നതിനുപകരം സ്കൂൾ അടച്ചുപൂട്ടാൻ വേണ്ട നടപടികൾ എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണുണ്ടായത്. തുടർന്ന് ബുൾഡോസർ ഉപയോഗിച്ച്‌ സ്കൂൾ കെട്ടിടം നിലം‌പരിശാക്കിയതും ജനങ്ങൾ അതു വീണ്ടും പടുത്തുയർത്തിയതും എല്ലാവരുമൊന്നും മറന്നുകാണുകയില്ല.

പക്ഷേ ഇന്നത് യാഥാർത്ഥ്യമാവുകയാണ് — മലാപ്പറമ്പ് സ്കൂൾ ഏറ്റെടുക്കാൻ ഉടൻ തന്നെ സർക്കാർ തീരുമാനിക്കുന്നില്ലെങ്കിൽ.

എന്നാൽ ഇത് ഒരു സ്കൂളിന്റെ കാര്യം മാത്രം. എത്രയെത്ര സ്കൂൾ മാനേജ്മെന്റുകളാണ് തങ്ങളുടെ സ്കൂളുകൾ പൂട്ടാൻ കച്ചകെട്ടിയിരിക്കുന്നത്. ‘കെ ഇ ആർ’ ൽ ഉചിതമായ ഭേദഗതി വരുത്തുന്നില്ലെങ്കിൽ അവയ്ക്കെല്ലാം പൂട്ടാൻ കോടതിയിൽനിന്ന് അനുമതി ലഭിക്കുകയും ചെയ്യും.

1957 ലെ ഇ എം എസ് സർക്കാർ, ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ, കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിലാണ് സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്ന തീരുമാനം ഉണ്ടാകുന്നത്. പക്ഷേ ആ ബിൽ പ്രകാരം നിയമനം നടത്താനുള്ള അവകാശവും സർക്കാരിനായിരുന്നു. 1960 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് സർക്കാർ അദ്ധ്യാപക നിയമനങ്ങളുടെ അവകാശം മാനേജ്മെന്റിനു തിരിച്ചുനൽകി. അതോടെ ലോകത്തെങ്ങുമില്ലാത്ത ഒരു കീഴ്‌വഴക്കം കേരളത്തിൽ നിലവിൽ വന്നു. ‘നിയമനം നീ നടത്തുക, ശമ്പളം ഞാൻ കൊടുത്തിടാം.’

‘ലാഭകരമല്ല’ സ്കൂൾ ബിസിനസ്സ് എന്നതാണ് മാനേജ്മെന്റുകളുടെ വാദം. കുറച്ചു സ്ഥലവും ഏതാനും കെട്ടിടങ്ങളും മാത്രമാണ് അവരുടെ മുതൽമുടക്ക്. അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ. കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ വർഷാവർഷം സർക്കാർ ഗ്രാന്റുണ്ട്. പിന്നെ എന്താണ് ‘ലാഭകരം’ എന്നതിന്റെ അർത്ഥം? ശമ്പളം സർക്കാർ കൊടുക്കുന്നെങ്കിലും നിയമനം നടത്തുന്നത് മാനേജ്മെന്റ്. അപ്പോൾ വാങ്ങുന്ന കോഴപ്പണമാണ് ‘ലാഭം’. കുട്ടികൾ കുറയുന്നതോടെ പുതിയ അദ്ധ്യാപകനിയമങ്ങൾ ഉണ്ടാവുന്നില്ല. ‘ലാഭമായി’ ലഭിക്കാറുണ്ടായിരുന്ന കോഴപ്പണവും ഇല്ല. ഇതിൽ എത്രയോ ഭേദം ഒരു മാളല്ലെങ്കിൽ, ഒരു ഷോപ്പിങ് കോമ്പ്ലെക്സ് എങ്കിലും!

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ യു ഡി എഫ് സർക്കാർ അനുമതി കൊടുത്തത് 680 അൺ–എയ്ഡഡ് സ്കൂളുകൾക്ക്. എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയാൻ പ്രധാന കാരണവും ഇതുതന്നെ.

അദ്ധ്യാപകർ സമരത്തിൽ - ഒരു വിമോചനസമരകാല ചിത്രം

1957 ലെ ഇ എം എസ് സർക്കാർ, ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ, കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിലാണ് സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്ന തീരുമാനം ഉണ്ടാകുന്നത്. പക്ഷേ ആ ബിൽ പ്രകാരം നിയമനം നടത്താനുള്ള അവകാശവും സർക്കാരിനായിരുന്നു. ‘വിമോചനസമര’ത്തിന് ഒരു പ്രധാന കാരണമായതും ആ ബില്ലിലെ ഈ വ്യവസ്ഥ തന്നെയായിരുന്നു.

‘വിമോചനസമര’ത്തോടെ ഈ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. വിദ്യാഭ്യാസബിൽ നിയമമാവാൻ ഇന്ത്യൻ പ്രസിഡന്റിന്റെ ഒപ്പുവേണമായിരുന്നു. എന്നാൽ കേന്ദ്രം ഭരിച്ച കോൺഗ്രസ്സ് സർക്കാർ അതു നൽകിയില്ല. 1960 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് സർക്കാർ അദ്ധ്യാപക നിയമനങ്ങളുടെ അവകാശം മാനേജ്മെന്റിനു തിരിച്ചുനൽകി. പ്രസിഡന്റ് ബിൽ ഒപ്പിട്ടു. അതോടെ ലോകത്തെങ്ങുമില്ലാത്ത ഒരു കീഴ്‌വഴക്കം കേരളത്തിൽ നിലവിൽ വന്നു. ‘നിയമനം നീ നടത്തുക, ശമ്പളം ഞാൻ കൊടുത്തിടാം.’

ചരിത്രപരമായ ആ വൻ ശരികേടിന്റെ ‘ശതകോടി’ ഗുണഫലം അനുഭവിച്ച മാനേജ്‌മെന്റുകൾ ഇന്നിതാ ആ ആസ്തി വിറ്റുള്ള ലാഭവും അനുഭവിക്കാൻ ഒരുങ്ങുന്നു.

മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടൽ യാഥാർത്ഥ്യമായാൽ ആ ദിനം കേരളത്തിന്റെ കരിദിനമാവും.



Anonymous user #1

104 months ago
Score 0++

The govt must act immediately and do what is necessary.They have the mandate of the people of Kerala.

Pushpangadan TP

Anonymous user #2

104 months ago
Score 0++

The problem with school education in Kerala is far more complex than a closure of a few schools.Why should the unaided schools attract students while the Government/aided schools struggle to keep its strength intact? Reason is not far to seek.It is basically the lack of integrity and commitment of the teaching community that has led to such a pass.Who in their senses would send their children to unaided schools if they are assured of quality education in government/ aided schools.The better paid lot considers their profession a pastime while the underpaid slogs to attract numbers they can't handle.They have to be accountable,made accountable. Aided business is an oxymoron.Nothing should stop the government with such a huge mandate from taking corrective measures,if they have the will.

But then ' paisa boltha hai'.How long are we going to 'protect' teachers from attrition if they fail to deliver? No way. Aravinds

Anonymous user #3

104 months ago
Score 0++

Some of us would be wondering how these things came to such a pass.Reminded of the incident when the Bishop of one of the north Kerala diocese was asked to pay up by the edu ministers acolytes for the proposed B ed course approved by the government --mark you the Bishop had gone with reference from the then CM. What we see is only a symptom. The issue is whether we are willing to attack the virus and treat the disease.DC taking classes etc may not take us very far... .but would keep the issue in the front burner.Let us hope that the authorities have the grit and determination to move forward in the right direction.

Randam Mundasseri
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.