പ്രധാന താൾ

abhiprayavedi.org സംരംഭത്തിൽ നിന്ന്
07:57, 4 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ
വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു
Hathras.jpg
ഹാഥ്‌രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്‌സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്.
രാജീവ് ഭാർഗവ (തുടർന്ന് വായിക്കുക…)
നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ: നിങ്ങൾ അറിയുക
PmInArmyHospital.jpg
വളരെ അപ്രതീക്ഷിതമായി ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലെ സന്ദർശിച്ചു. മെയ് മാസം അഞ്ചിന് തുടങ്ങി ജൂൺ 15ന് 20 ജവാന്മാരുടെ മരണത്തിൽ കലാശിച്ച ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.
ഭാസുരേന്ദ്ര ബാബു, വിജയകുമാർ (തുടർന്ന് വായിക്കുക…)
മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു
TJSGeorge1.jpg
എന്താണു നമ്മുടെ രാജ്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്? കപ്പിത്താനോ നങ്കൂരമോ ഇല്ലാതെ കൊടുങ്കാറ്റിൽ മുങ്ങിപ്പൊങ്ങുന്ന ഒരു കപ്പലായി വളരെച്ചെറിയ കാലം കൊണ്ട് അതുമാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച ജെ എൻ യുവിൽ ആഞ്ഞടിച്ച അക്രമം ജാമിയ മില്ലിയായിലും അലിഗഡിലും അരങ്ങേറിയതിനേക്കാൾ എത്രയോ രൂക്ഷമായിരുന്നു.
ടി.ജെ.എസ്. ജോർജ് (തുടർന്ന് വായിക്കുക…)
ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക
SabariMala1.jpg
പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ടായ പരാജയം വിലയിരുത്തപ്പെടുന്ന സമയമാണിത്. ഇടതുപക്ഷ പാർട്ടികളും സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയും ഒരേപോലെ അംഗീകരിക്കുന്നത് പരാജയത്തിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്.
ഭാസുരേന്ദ്ര ബാബു, വിജയകുമാർ (തുടർന്ന് വായിക്കുക…)
അവരിൽ ഉത്തരവാദിത്തം ചുമത്തുക
Pulwama.jpg
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരുമാണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?
ദുഷ്യന്ത് ദാവെ (തുടർന്ന് വായിക്കുക…)
അതിർത്തി കാക്കുന്ന ജവാൻ
NaMumkin.jpg
അപ്പോൾ ഗെയ്‌മും സെറ്റും മാച്ചും നരേന്ദ്ര മോഡിക്ക്? പൊതു തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുമാസമുണ്ടായിട്ടും ഓഹരി വിപണിയിലായാലും, സാട്ടാക്കച്ചവടത്തിലായാലും, തെരുവു ചർച്ചകളിലായാലും തെരഞ്ഞെടുപ്പു വിദഗ്‌ദ്ധരുടെ ചർച്ചകളിലായാലും എല്ലാം കഴിഞ്ഞു എന്ന പ്രതീതിയാണ് സം‌ജാതമായിരിക്കുന്നത്. ബി ജെ പിക്ക് തനിച്ചാണോ കൂട്ടുകക്ഷികളുമായി ചേർന്നാണോ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നത് എന്നതുമാത്രം കണ്ടറിഞ്ഞാൽ മതി.
വിദ്യ സുബ്രഹ്മണ്യം (തുടർന്ന് വായിക്കുക…)
പാർലമെന്റ് ചുമതലകളിൽനിന്ന് മുഖം തിരിക്കുന്നുവോ?
ModiKissing.jpg
ജനാധിപത്യത്തിന് ആഴം കൂട്ടാനും സാമൂഹ്യ സ്വാതന്ത്ര്യങ്ങളെ സം‌രക്ഷിക്കാനുമുള്ള ചുമതല പൂർ‌ണമായും നീതിന്യായ സം‌വിധാനത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഒരവസ്ഥയാണ് വർത്തമാന കാല ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. നിയമനിർ‌മ്മാണസഭ സ്വന്തം ഉത്തരവാദങ്ങളിൽ‌നിന്ന് പൂർ‌ണമായും മുഖം തിരിക്കുന്നത് ഒരുവശത്ത്, മറുവശത്ത് സാമൂഹ്യധർ‌മ്മത്തെയും നീതിന്യായ ധർമ്മത്തെയും സമ്പൂർണമായ വേർതിരിക്കലും.
നിസ്സീം മണ്ണത്തുക്കാരൻ (തുടർന്ന് വായിക്കുക…)
ഭീം ആർമി - ഹിന്ദു വലതിന് ദളിത് വെല്ലുവിളി
ChandrasekharAzad.jpg
ഭീം ആർമി ഭാരത് ഏകതാ മിഷന്റെ സ്ഥാപകനായ ചന്ദ്രശേഖർ ആസാദിനെ അടുത്തയിടെ ജയിൽ മോചിതനാക്കിയ ഉത്തർ‌പ്രദേശ് സർക്കാരിന്റെ നടപടി പലരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പല കാരണങ്ങൾ‌കൊണ്ടും അത് അപ്രതീക്ഷിതമായിരുന്നു.
ജി സമ്പത് (തുടർന്ന് വായിക്കുക…)
ഇന്ത്യ അമേരിക്കയുടെ വിനീതവിധേയനോ?
TwoPlusTwo.jpg
ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും ആഭ്യന്തര– വിദേശകാര്യ മന്ത്രിമാർ തമ്മിൽ സെപ്റ്റംബർ 6 –ആം തീയതി നടന്ന 2+2 ഉച്ചകോടി തീർത്തും ഏകപക്ഷീയമായിരുന്നു എന്ന് തോന്നലാണ് സൃഷ്ടിച്ചത്. വാഷിങ്‌ടൺ ഉണ്ടകൾ ഉതിർത്തുകൊണ്ടേയിരുന്നു, ഡൽഹി അമേരിക്കയുടെ അതിമർദ്ദത്തെ അതിജീവിക്കാൻ പെടാപാടും.
ഹാപ്പിമോൻ ജേക്കബ് (തുടർന്ന് വായിക്കുക…)
ആത്മവിശ്വാസം നഷ്ടപ്പെട്ട കർഷകർ നിഷ്ക്രിയതയിൽനിന്നും സജീവമായ പ്രതിഷേധങ്ങളിലേയ്ക്ക്
PSainath2.jpg
ഇത് വിള നഷ്ടത്തിന്റെയൊ, ഉല്പാദന നഷ്ടത്തിന്റെയോ മാത്രം പ്രശ്നമല്ല. നമ്മുടെ മനുഷ്യത്വ നഷ്ടത്തിന്റെ പ്രശ്നം കൂടിയാണ്. മൂന്നു ലക്ഷത്തി പതിനായിരം കർഷകർ സ്വന്തം ജീവൻ ഒടുക്കിയപ്പോൾ നമ്മൾ കയ്യും‌കെട്ടി നോക്കിയിരിക്കുകയായിരുന്നു. നമുക്കെന്തോ സാരമായ തകരാറുണ്ട്. ലോകത്തിൽ എല്ലാം സുഖം, സന്തോഷം എന്ന് നാം നടിക്കുകയായിരുന്നു.
പി.സായിനാഥ് (തുടർന്ന് വായിക്കുക…)
ഇടതുപക്ഷത്തിന് കോൺഗ്രസ്സിന്റെ ആവശ്യമില്ല
PesantRally2.jpg
ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഉദകക്രിയ ചെയ്യാൻ വെമ്പലോടെയിരിക്കുന്ന ചില തല്പരകക്ഷികൾ സന്തോഷം തിരയടിച്ച ഒരുകൂട്ടം ചരമക്കുറിപ്പുകൾ ഇറക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആവുന്നുള്ളു. എന്തായിരുന്നു ആ ഉൽ‌പ്രേക്ഷ - സൂര്യാസ്തമയത്തിന് ചോരച്ചുവപ്പും സൂര്യോദയത്തിനു കാവിയും?
ജി സമ്പത്ത് (തുടർന്ന് വായിക്കുക…)
ഹിന്ദുത്വ 2.0 - മോഡിയുടെ പുതിയ രാഷ്ട്രീയ ബ്രാൻഡ്
ModiNethanyahu.jpg
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അടുത്തയിടെ അവിടേയ്ക്ക് പോകുന്നതിൽ കാട്ടിയ വ്യക്തമായ ഉത്സാഹവും ആഭിമുഖ്യവും ഇന്ത്യൻ ഭരണകൂട ആശയങ്ങളെ മൗലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുവാൻ ബി ജെ പി യും അവർ ഭരിക്കുന്ന സർക്കാരും പദ്ധതിയിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. 'മാറ്റം' എന്നത് മോഡി സർക്കാരിന്റെ അടിസ്ഥാനപരമായ ഒരു മന്ത്രമാണ് എന്നതിൽ സംശയമില്ല. BJP സർക്കാരിന്റെ സാമ്പത്തിക, ഭരണ രംഗങ്ങളിലെ നേട്ടങ്ങൾ പരിമിതമോ അല്ലയോ എന്ന് തർക്കിക്കാമെങ്കിലും മൂന്ന് വർഷത്തെ മാറ്റങ്ങൾ വെറും തൊലിപ്പുറത്തുള്ളതോ? അതോ അടിസ്ഥാനപരമായ 'മാതൃകാ മാറ്റം' (Paradigm shift) സംഭവിച്ചുവോ?
ഹാപ്പിമോൻ ജേക്കബ് (തുടർന്ന് വായിക്കുക…)
വിദേശനയത്തിലും കാവിനിറം
ModiNepal.jpg
ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രസ്താവന അടുത്തകാലത്തു നടത്തുകയുണ്ടായി : വിദേശത്തെ വിശിഷ്ടാതിഥികൾക്ക്, ഇന്ത്യൻ സംസ്കാരം പ്രതിഫലിപ്പിക്കാത്ത താജ്‌മഹളിന്റെ പകർപ്പുചിത്രം ഉപഹാരമായി നൽകുന്നതിനുപകരം ഭഗവദ് ഗീതയും രാമായണവും നൽകുന്നതിനെ പ്രകീർത്തിക്കുന്നതായിരുന്നു അത്. തന്റെ വിദേശസന്ദർശനങ്ങളിൽ ഡൊണാൾഡ് ട്രമ്പിനും ബെഞ്ചമിൻ നെത്യന്നാഹുവിനും ഭഗവദ് ഗീത നൽകേണ്ടതില്ല എന്നു തീരുമാനിക്കുകവഴി, ആദിത്യനാഥിന്റെ സ്വയം അഭിനനന്ദനം കലർ‍ന്ന ആ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അവഗണിക്കുകയായിരുന്നു എന്നുകരുതാം. എന്നാൽ കഴിഞ്ഞ മൂന്നുവർഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ അദ്ദേഹം നൽകുന്ന സമ്മാനപ്പെട്ടിയിൽ ഹിന്ദുമതഗ്രന്ഥങ്ങളുടെ എണ്ണം വർദ്ധിക്കുകയാണുണ്ടായത് എന്നുകാണാം.
ഹാപ്പിമോൻ ജേക്കബ് (തുടർന്ന് വായിക്കുക…)
ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ?
Cows.jpg
ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.
രാഷ്ട്രീയനിരീക്ഷകൻ (തുടർന്ന് വായിക്കുക…)
ആരാണ് മുഖം മറയ്ക്കേണ്ടത്?
[[File: | thumb |200px| right]] അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല. പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ 'സുനിത കൃഷ്ണൻ' 'സോണി സോറി' എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?
വിജയകുമാർ (തുടർന്ന് വായിക്കുക…)
പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട്
Jellikettu.jpg
കലാ-സാഹിത്യ മേഖലകളിലും പൊതു അവബോധത്തിലും കാലഗതിക്കനുസരിച്ച് ഉടലെടുക്കുന്ന ചിന്താധാരകളെ , അടിയൊഴുക്കുകളെ പാശ്ചാത്യ ചിന്തകർ നാമകരണം ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായതാണ് modernism (ആധുനികത) , postmodernism (ഉത്തരാധുനികത). തുടങ്ങിയവ. ഈ ജനുസ്സിൽ ഏറ്റവും പുതിയതാണ് post truth. ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?
പി എൻ വേണുഗോപാൽ (തുടർന്ന് വായിക്കുക…)
ഭൂരിപക്ഷത്തിന്റെ മൗനം
Bhaasha1.jpg
ഒന്നാം ലോകയുദ്ധത്തിലെ പ്രസിദ്ധയായ ചാരനാരി മറ്റാഹാരിയും 12 കന്യാസ്ത്രീകളും ലിയണാർഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെന്നപോലെ ഒരു തീൻ‌മേശയ്ക്കുചുറ്റും ഇരിക്കുന്നു. സുന്ദരിയായ മറ്റാഹാരിയുടെ മാറിടം അനാവൃതമാണ്. ടോം വട്ടക്കുഴി വരച്ച ഈ ചിത്രമായിരുന്നു ഡിസംബർ 6 ന് പുറത്തിറങ്ങിയ ഭാഷാപോഷിണിയുടെ കവർ. എന്നാൽ കൃസ്തീയ സമുദായത്തിലെ ചില വിഭാഗങ്ങളുടെ എതിർപുമൂലം അടുത്തദിവസം തന്നെ ആ കോപ്പികളെല്ലാം തിരിച്ചുവിളിക്കപ്പെട്ടു. മറ്റൊരു കവറുമായി ഭാഷാപോഷിണി വീണ്ടും പുറത്തിറങ്ങി; ഇത്തവണ ശ്രീനാരായണഗുരുവിന്റെ ശില്പത്തിന്റെ ഫോട്ടോ. റിയാസ് കോമു നിർമ്മിച്ച ഒരു ശില്പം.
എൻ എസ് മാധവൻ (തുടർന്ന് വായിക്കുക…)
ജയ് ഭീം! ലാൽ സലാം! ഒന്നിച്ചു മുഴങ്ങുമ്പോൾ
GSampath.jpg
കഴിഞ്ഞ സെപ്റ്റംബർ 16 ന് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് വ്യത്യസ്തമായ ഒരു ദളിത് റാലിക്ക് സാക്ഷ്യം വഹിച്ചു. അതിൽ പങ്കെടുത്തു പ്രസംഗിച്ച ഇടതുപക്ഷനേതാക്കന്മാരുടെ എണ്ണമായിരുന്നു ആ റാലിയെ വ്യത്യസ്ഥമാക്കിയത്. പ്രകാശ് അം‌ബേദ്‌കർ, രാധികാ വെമുലാ, ജിഗ്‌നേശ് മേവാനി എന്നിവർക്കൊപ്പം വേദി പങ്കിട്ടവരിൽ സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി, ഡി രാജാ തുടങ്ങിയവരും ഉണ്ടായിരുന്നു. 'ദളിത്' എന്നു സ്വയം വിളിച്ച ആ റാലിയിൽ 'ജയ് ഭീം' മുദ്രാവാക്യങ്ങളൊടൊപ്പം ഉയർന്നുകേട്ടത് ഇടതു വൃത്തങ്ങൾക്കു പുറത്ത് അപൂർ‌വ്വമായി മാത്രം കേൾക്കാറുള്ള 'ലാൽ സലാം' അഭിവാദ്യങ്ങളായിരുന്നു.
ജി.സമ്പത് (തുടർന്ന് വായിക്കുക…)
ഗോ വിജ്ഞാന പരീക്ഷകൾ
Una shame.jpg
പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസം‌രക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.
(തുടർന്ന് വായിക്കുക…)
നാല് ലക്ഷം കോടി രൂപയ്ക്ക് അമേരിക്കൻ ആണവോർജ്ജം
KKNPP.jpg
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അവസാനത്തെ അമേരിക്കൻ സന്ദർശനം വളരെ 'വിലയേറിയതാ'യിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഉടമ്പടിയുടെ പ്രാരംഭ ചർച്ചകളും തത്വത്തിൽ ധാരണയും ആയിരിക്കുന്നു. ഇടപാട് നാലുലക്ഷം കോടിയുടേതാണ്. അതിന് ഇന്ത്യയ്ക്ക് ലഭിക്കുന്നതോ, ആറ് ന്യൂക്ലിയാർ റീയാക്റ്ററുകൾ.
(തുടർന്ന് വായിക്കുക…)
കൂടുതൽ നികുതി നൽകുന്നത് സാധാരണക്കാർ
JayatiGhosh.jpg
സാമ്പത്തിക ശാക്തീകരണമാണ് നമ്മുടെ സമ്പദ്‌ഘടന ലക്ഷ്യമിടുന്നത് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടതെന്താണോ അതു ചെയ്യാനുള്ള മടി‌ ‌- പരസ്പരവിരുദ്ധമായ ഈ രണ്ടു പ്രക്രിയകളുടെ ഒരു അസാധാരണ സങ്കലനമാണ് ഇന്നത്തെ ഇന്ത്യൻ സാമ്പത്തിക നയം. ഇതുമൂലം കേന്ദ്ര സർക്കാരിന്റെ ധനവ്യയത്തിനു പരിമിതികളുണ്ടാവുന്നു; പ്രത്യേകിച്ചും സാധാരണജനങ്ങളെ നേരിട്ടു ബാധിക്കുന്ന സാമൂഹ്യ പദ്ധതികളിൽ. വ്യാവസായിക ഉല്പാദനത്തിലെ മന്ദതയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ വരൾച്ച വിപരീതമായി ബാധിച്ചതും കണക്കിലെടുത്ത് പൊതുധനവ്യയം വർദ്ധിപ്പിച്ച് സാധാരണക്കാരുടെ പണദൗർ‌ലഭ്യം പരിഹരിക്കുന്നതിൽ സർക്കാരിനു ഒന്നുകിൽ കഴിയുന്നില്ല, അല്ലെങ്കിൽ താല്പര്യമില്ല.
ജയതി ഘോഷ് (തുടർന്ന് വായിക്കുക…)


മോഡിയുടെ വാഗ്‌പാടവത്തെ ചെറുക്കാൻ ആർക്കു കഴിയും?
NarendraModi.jpg
ബ്രിട്ടീഷ് ജനാധിപത്യത്തെ ബോറിസ് ജോൺസൺ എത്രമാത്രം താറുമാറാക്കിയോ, അത്രതന്നെ താറുമാറാക്കി, അമേരിക്കൻ ജനാധിപത്യത്തെ ഡൊണാൾഡ് ട്രമ്പ്. എന്നാൽ ബ്രിട്ടീഷ് ജനാധിപത്യത്തിന്റെയും അമേരിക്കൻ ജനാധിപത്യത്തിന്റെയും സഹജമായ ശക്തി അവയുടെ വീണ്ടെടുപ്പ് എളുപ്പമാക്കും. പക്ഷെ ഇന്ത്യയുടെ അവസ്ഥ അങ്ങനെയല്ല.
ടി.ജെ.എസ്. ജോർജ് (തുടർന്ന് വായിക്കുക…)
പിടിപ്പുകേടിന്റെ തിക്തഫലങ്ങളെ നേരിടാൻ...
Migrant1.jpg
ഇപ്പോൾ ഇത് ഔദ്യോഗികമാണ്: COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും. ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു? അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.
ജയതി ഘോഷ് (തുടർന്ന് വായിക്കുക…)
മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം
Thilangunna.jpg
ഡൽഹിയിലെ ജാമിയ മില്ല്യ ഇസ്ലാമിയ സർ‌വകലാശാലയുടെ ചുറ്റുമതിലുകൾ നിറയെ ഹിന്ദു-മുസ്ലീം ഐക്യം പ്രഘോഷിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ്. ഒപ്പം പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള മുദ്രാവാക്യങ്ങളും. പ്രക്ഷോഭങ്ങളുടെ ഫലമായി പൗരത്വരജിസ്റ്റർ നടപടികളിൽനിന്ന് കേന്ദ്ര സർക്കാർ തൽക്കാലത്തേയ്ക്കെങ്കിലും പിൻ‌വാങ്ങിയിരിക്കുകയാണ്
വിദ്യ സുബ്രഹ്മണ്യം (തുടർന്ന് വായിക്കുക…)
മതേതര ഇന്ത്യയുടെ അവസാന ശക്തിദുർഗങ്ങൾ
LastBastions.jpg
ഹിന്ദു രാഷ്ട്രത്തിനെ­തിരായുള്ള അങ്കം എല്ലാ യുദ്ധമുന്ന­ണികളിലും ഒരേസമയം­തന്നെ അരങ്ങേറേ­ണ്ടതാണ് - തെരഞ്ഞെടുപ്പുകളിൽ, നിയമസഭകളിൽ, പാർലമെന്റിൽ, കോടതികളിൽ, മാധ്യമങ്ങളിൽ, സാമൂഹ്യസദസ്സുകളിൽ.. എന്നാൽ ഏറ്റവും പ്രാധാന്യം സർ‌വകലാശാലകൾക്കാണ്. ഫാസിസ്റ്റ് ശക്തികൾ നമ്മുടെ ജനാധിപത്യ സം‌വിധാനത്തെയും സ്ഥാപനങ്ങളെയും പൂർണമായും വിഴുങ്ങന്നതിനെ നേരിടാൻ അവസാനത്തെ ചെറുത്തുനില്പിന് ശേഷിയുണ്ടാകുക സർ‌വകലാശാലകൾക്കുമാത്രമാണ്.
അനന്യ വാജ്പേയി (തുടർന്ന് വായിക്കുക…)
ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം
WaghaBorder.jpg
തെരഞ്ഞെടുപ്പിന്റെ ആഗമനത്തോടെ കോൺഗ്രസ്സിനേയും മറ്റ് പ്രതിപക്ഷപാർട്ടികളേയും ദേശവിരുദ്ധരെന്നും പാക്കിസ്ഥാൻ ചാരന്മാരെന്നും മുദ്രയടിച്ചുകൊണ്ട് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പാക്കിസ്ഥാൻ എന്ന പേടിസ്വപ്നത്തെ ദേശീയതാ സംവാദങ്ങളുടെ മുൻനിരയിലെത്തിച്ചു. അതിനൊക്കെ പുറമെ പാക്കിസ്ഥാനെതിരെ ആണവ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് മുമ്പൊരിക്കലും ആരും പറയാത്ത ഭീഷണിയും പ്രധാനമന്ത്രി മുഴക്കി.
നിസ്സീം മണ്ണത്തുക്കാരൻ (തുടർന്ന് വായിക്കുക…)
നിശ്ചയമായും പാലിക്കേണ്ട ഒരു വാഗ്ദാനം
VoteBoston.jpg
പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ എണ്ണപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് സ്വയം പുനരാവിഷ്കരിക്കാൻ അവസരം ലഭിക്കുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപകാംഗങ്ങൾ പാർലമെൻററി ജനാധിപത്യത്തിൽ അർപ്പിച്ചിരുന്ന സമ്പൂർണ്ണ വിശ്വാസം ഒരു അബദ്ധമായിരുന്നില്ലെന്ന് 16 പൊതു തിരഞ്ഞെടുപ്പുകളും മറ്റനവധി തെരഞ്ഞെടുപ്പുകളും തെളിയിച്ചു.
(തുടർന്ന് വായിക്കുക…)
ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ
IndiaWar2.jpeg
എതിരഭിപ്രായങ്ങൾ സ്വാഗതം ചെയ്യപ്പെടാത്ത ഒരു കാലത്തെ വിയോജനക്കുറിപ്പാണിത്. പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ബോംബിട്ടതിന്റെ പശ്ചാത്തലത്തിൽ 'പുൽവാമ സിൻഡ്ര'ത്തെ നോക്കിക്കാണാനുള്ള ശ്രമം. പാകിസ്ഥാന് നമ്മൾ ഉചിതമായ മറുപടി നൽകിയെന്നും അതിനൂള്ള കെൽപ്പ് ഉള്ളവരാണ് നമ്മൾ എന്നുമുള്ള ചിന്ത അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. പത്രങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ പിന്തുണയ്ക്കുകയും അഭിനേതാക്കൾ മുതൽ ക്രിക്കറ്റ് കളിക്കാർ വരെയുള്ള പൗരന്മാർ അവരുടെ

വിശ്വസ്തത രേഖപ്പെടുത്തുകയും അക്ഷരാർത്ഥത്തിൽ സർക്കാരിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഇതെല്ലാം കാണുമ്പോൾ

ശിവ വിശ്വനാഥൻ (തുടർന്ന് വായിക്കുക…)
ദേശവിരുദ്ധമായ ദേശീയത
MohanBhagwat.jpg
ആർ എസ്സ് എസ്സ് ഈ സർക്കാരിനുമേൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ആർ എസ്സ് എസ്സ് മുസ്ലീം വിരുദ്ധരാണോ? കുറേക്കൂടി കർക്കശവും ആഴത്തിലേയ്ക്കു പോകുന്നതുമായ ഒരു ചോദ്യം നാം ഉന്നയിക്കേണ്ട സമയമായിരിക്കുന്നു : ആർ എസ്സ് എസ്സ് ദേശവിരുദ്ധരാണോ?
യോഗേന്ദ്ര യാദവ് (തുടർന്ന് വായിക്കുക…)
‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻ‌ഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ
YashwantShourieBhushan.jpg
36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം ചൂടുപിടിച്ച വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫ്രഞ്ച് കമ്പനി ദാസ്സോ ഏവിയേഷനുമായുള്ള ഇടപാടിൽ രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും അതിനെ ആവരണം ചെയ്യുന്ന കടുത്ത രഹസ്യാത്മകതയെ ചോദ്യം ചെയ്യുന്നു.
യശ്വന്ത് സിൻ‌ഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ (തുടർന്ന് വായിക്കുക…)
‘മോഡിക്ക് ബദൽ ഇല്ല’ എന്ന പ്രചാരണം ഒരു ഭോഷ്ക്ക്
KaranArun.jpg
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യാവകാശങ്ങളുടേയും സ്വതന്ത്രവും ന്യായാധിഷ്ടവുമായ തെരഞ്ഞെടുപ്പുകളുടേയും ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് പ്രശസ്ത പത്രാധിപരും മുൻ ബി ജെ പി മന്ത്രിയുമായിരുന്ന അരുൺ ഷൗരി അഭിപ്രായപ്പെട്ടു. ബി ജെ പിയ്ക്കെതിരെ ഒരു പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ എല്ലാ പ്രതിപക്ഷപാർട്ടികളും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരുൺ ഷൗരി (തുടർന്ന് വായിക്കുക…)
കാലം, ആധുനികത, പിന്നെ ബി ജെ പിയും
ModiShah.jpg
ആനുകാലിക സംഭവങ്ങൾ വ്യക്തതയോടെ നോക്കിക്കാണാൻ നമ്മളെക്കാൾ പുറത്തുള്ളവർക്കാണ് കഴിയുക എന്ന് സാമൂഹ്യശാസ്ത്രജ്ഞർ പറയാറുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ വർഗീയതയെ കുറിച്ച് ഞാൻ അടുത്തിടെ ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ ഒരു വിദേശ സുഹൃത്ത്, തത്വചിന്തകൻ, ഇന്ത്യയിലെ ഇടതു-വലതു തിരിവുകൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു.
ശിവ വിശ്വനാഥൻ (തുടർന്ന് വായിക്കുക…)
കാലം, ആധുനികത, പിന്നെ ബി ജെ പിയും
ModiShah.jpg
ആനുകാലിക സംഭവങ്ങൾ വ്യക്തതയോടെ നോക്കിക്കാണാൻ നമ്മളെക്കാൾ പുറത്തുള്ളവർക്കാണ് കഴിയുക എന്ന് സാമൂഹ്യശാസ്ത്രജ്ഞർ പറയാറുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ വർഗീയതയെ കുറിച്ച് ഞാൻ അടുത്തിടെ ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ ഒരു വിദേശ സുഹൃത്ത്, തത്വചിന്തകൻ, ഇന്ത്യയിലെ ഇടതു-വലതു തിരിവുകൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു.
ശിവ വിശ്വനാഥൻ (തുടർന്ന് വായിക്കുക…)
അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
ModiTrump.jpg
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സം‌രക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.
(തുടർന്ന് വായിക്കുക…)
പീരങ്കികളുടെ സ്ഥാനം ഡോക്‌ലാമാണ്, ജെ എൻ യു അല്ല
OVVijayan.jpg
നമ്മൾ ദേശവിരുദ്ധർക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ദേശസ്നേഹത്തിന്റെ രണ്ട് കട്ടിഡോസ് മരുന്ന് കിട്ടി.

യൂണിഫോമണിഞ്ഞ നായകർക്കായി അർപ്പിക്കപ്പെടേണ്ട കാർഗിൽ ദിനം രാഷ്ട്രീയ ലാഭത്തിനായി ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലേയ്ക്ക് (ജെ എൻ യു ) കടത്തിക്കൊണ്ടുവന്നതാണ് ഒന്നാമത്തേത്. 18 വർഷങ്ങൾക്കുമുൻപ് രാജ്യത്തിനായി ജീവൻ ത്യജിച്ച ജവാന്മാരെ സ്മരിക്കേണ്ടിയിരുന്ന ഈ ചടങ്ങിൽ രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു നട്ടെല്ലില്ലാത്ത വൈസ്ചാൻസലറും ഇരുന്ന വേദി ജവാന്മാരെ അനുസ്മരിക്കുന്നതിനുപകരം ദേശസ്നേഹത്തിന്റെ കാഹളം മുഴക്കി. അതും, വിദ്യാർത്ഥികളിൽ ദേശീയത വളർത്താനായി കാമ്പസിനുള്ളിൻ സ്ഥാപിക്കാൻ പോകുന്ന സൈനിക ടാങ്കിന്റെ കരിനിഴലിൽ.

അവയ് ശുക്ല (തുടർന്ന് വായിക്കുക…)
ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും
FarmerStrike4.jpg
30000 കോടിയോളം രൂപയുടെ കാർഷികവായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനത്തിൽ കലാശിച്ച മഹാരാഷ്ട്രയിലെ ആദ്യത്തെ കർഷക സമരത്തിന്റെ കഥ ബി.ജെ .പി സർക്കാരിന്റെ നയവൈകല്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നു . 2014, 2015 എന്നീ വർഷങ്ങളിൽ പ്രതികൂലമായിരുന്ന മൺസൂൺ സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശങ്ങൾ വരുത്തി വച്ചിരുന്നു. അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതകൾ നികത്തുവാൻ പോന്നത്ര വിളവ് 2016 ലെ അനുകൂല കാലാവസ്ഥയാൽ അവിടുത്തെ കർഷകർക്ക് ലഭിച്ചിരുന്നതാണ്. പക്ഷെ ഇടിമിന്നൽ പോലെ വന്നു പതിച്ച നോട്ടുനിരോധനം നിമിത്തം വിപണിയിലുണ്ടായ വ്യാപാരസ്‌തംഭനം അവരുടെ കണക്കുകൂട്ടലുകളാകെ തെറ്റിച്ചു.
ജെ. എൻ (തുടർന്ന് വായിക്കുക…)
ഭരണകൂടം, യുദ്ധം, രക്തസാക്ഷിത്വം
GurmeharKaur.jpg
ദേശീയതയേയും രാജ്യസ്നേഹത്തേയും പറ്റി ധാർഷ്ട്യവും യഥാസ്ഥിതിക ധാർമികതയും കലർത്തി നടന്നുകൊണ്ടിരിക്കുന്ന ബഹളങ്ങൾക്കിടയിൽ ദൽഹി സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി ഗുർമെഹർ കൗറിന്റെ വാക്കുകൾ ഏറ്റവും വിവേകപൂർണവും മനുഷ്യത്വപരവുമായിരുന്നു. 'പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത്... ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സമാധാനത്തിനുവേണ്ടിയാണ് ഞാൻ പൊരുതുന്നത്. നമ്മൾ തമ്മിൽ യുദ്ധമുണ്ടായിരുന്നില്ലെങ്കിൽ എന്റെ അച്ഛൻ ഇന്നും ജീവനോടെയുണ്ടാവുമായിരുന്നു.' ഈ വാചകങ്ങൾ പക്ഷെ, ബി ജെ പി നേതാക്കൾക്കും മറ്റു ചില പ്രമുഖർക്കും രുചിച്ചില്ല.
ഹാപ്പിമോൻ ജേക്കബ് (തുടർന്ന് വായിക്കുക…)
ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും
Jaitley.jpg
പാർലമെന്ററി ജനാധിപത്യത്തിന്റെ മര്യാദകളും കീഴ്‌വഴക്കങ്ങളും പാലിക്കാതെ ഒരു മരണത്തിനുകുറുകെ കാലെടുത്തു വച്ച് ഫെബ്രുവരി ഒന്നാംതീയതി അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബഡ്ജറ്റ് അക്ഷന്തവ്യമായ മറ്റൊരു അപരാധം കൂടി ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ സംഭവത്തെ സംഗതിവശാലുള്ള ഏതാനും പരാമർശങ്ങളിൽ ഒതുക്കി എന്നതാണത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആസൂത്രിതമായി പതിച്ച 'നോട്ട് അസാധുവാക്കൽ' എന്ന വെള്ളിടിയുടെ ആഘാതം ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികരേഖയായ ബഡ്ജറ്റിലല്ലെങ്കിൽ പിന്നെയെവിടെയാണ് ചർച്ചചെയ്യപ്പെടുക?
പി എൻ വേണുഗോപാൽ (തുടർന്ന് വായിക്കുക…)
നോട്ട് അസാധുവാക്കൽ - ഭാവിയിലേയ്ക്ക് ഒരു ചൂണ്ടുപലക?
Ink2.jpg
അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന റിസർ‌വ്‌ ബാങ്ക് പ്രസ്താവന, നോട്ട് അസാധുവാക്കൽ പരിപാടി വൻ പരാജയമായിരുന്നു എന്നതിന്റെ കുമ്പസാരമാണ്. നവംബർ 8 ന് അസാധുവാക്കൽ നയം പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് കള്ളപ്പണവും കള്ളനോട്ടുകളുമായി കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയെങ്കിലും ബാങ്കിങ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തുകില്ലെന്നും അത്രയും പണം എന്നേയ്ക്കുമായി രാജ്യത്തുനിന്നും അപ്രത്യക്ഷമാവുമെന്നുമായിരുന്നു.
രാഷ്ട്രീയ നിരീക്ഷകൻ (തുടർന്ന് വായിക്കുക…)
സൈന്യം രാജ്യത്തിന്റെ ഒരു ഉപകരണമാണ്, ആത്മാവല്ല.
Happymon.JPG
"വരും‌കാലം 'സൈനികപാളയ' രാഷ്ട്രങ്ങളുടേതാണ്‌." രണ്ടാം ലോകയുദ്ധകാലത്ത് വളർന്നുവന്ന സൈനിക, സ്വേച്ഛാധിപത്യ പ്രവണതകളോട് പ്രതികരിച്ചുകൊണ്ട് 1941ൽ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ ഹാരോൾഡ് ലാസ്‌വെൽ എഴുതി. "അക്രമത്തിൽ പ്രാഗത്ഭ്യവും പ്രാവീണ്യവും ഉള്ളവർ അധികാരം കയ്യാളുന്ന ഒരു ലോകം." ഭാഗ്യവശാൽ നാം ജീവിക്കുന്ന ഇന്നത്തെലോകം 'സൈനിക പാളയ രാഷ്ട്രങ്ങളു'ടേതല്ല. എന്നാൽ അത്തരം പ്രവണതകൾക്ക് മേൽക്കൈ ലഭിക്കുന്ന സമൂഹങ്ങൾ ഇടയ്ക്കിടെ ആവിർ‌ഭവിക്കാറുണ്ട്. ആരാലും ചോദ്യം ചെയ്യപ്പെടാതെ വളരാൻ അനുവദിക്കപ്പെട്ടപ്പോഴൊക്കെ അവ സ്വതന്ത്ര സമൂഹങ്ങളുടെ ജനാധിപത്യ മൂല്യങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
ഹാപ്പിമോൻ ജേക്കബ് (തുടർന്ന് വായിക്കുക…)
എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?
ShaktiBomb.jpg
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഹിംസയുടെ കേദാരമായിരുന്ന ഇന്ത്യ, ഇന്ത്യാക്കാരുൾപ്പടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 1974 ൽ ആണവ വിസ്ഫോടനം നടത്തി. ആയുധ കേന്ദ്രീകൃതമല്ലാത്ത ആണവസാങ്കേതികവിദ്യ, ആണവായുധനിർ‌മ്മാണത്തിനും ഉപയോഗിക്കാമെന്നതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പോക്രാൻ വിസ്ഫോടനം. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ. എസ് ജി) അഥവാ 'ആണവസാമഗ്രി വിതരണ സംഘ'ത്തിന്റെ രൂപീകരണത്തിനു കാരണമായത് ഇന്ത്യയുടെ ഈ ഉദ്യമമായിരുന്നു.
(തുടർന്ന് വായിക്കുക…)
നിശബ്ദത - ബുദ്ധിപരമായ ആത്മഹത്യ
GKGandhi.jpg
റയുന്നതേ എഴുതാവൂ’, ഒരു ജ്ഞാനവൃദ്ധൻ എന്നോടൊരിക്കൽ പറഞ്ഞു, ‘ചിന്തിക്കുന്നതേ പറയാവൂ.’ വാചകക്കസർത്തുകളിൽനിന്നും കൃത്രിമത്വത്തിൽനിന്നും എഴുത്തിനെ സം‌രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആ ഉപദേശം ഭദ്രമായ ഒന്നായിരുന്നു. ഏറ്റവും അർത്ഥസമ്പുഷ്ടമായ വാക്കുമാത്രം, ഏറ്റവും കുറിക്കുകൊള്ളുന്ന മട്ടിൽ മാത്രം ഉപയോഗിക്കുക എന്ന ത്വര കടന്നുകൂടിയാൽ എഴുത്ത് എന്നത് അന്തമില്ലാത്ത ഒരു അഭ്യാസമായി മാറും. പെൻസിൽ കൂർപ്പിച്ചു കൂർപ്പിച്ച് മുനയൊടിച്ചുകളയുന്നതിനേക്കാൾ ഇത്തിരി മൂർച്ച കുറയുന്നതുതന്നെയാണ് ഭേദം.
ഗോപാൽകൃഷ്ണ ഗാന്ധി (തുടർന്ന് വായിക്കുക…)
പേജ് പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/2Oy3yff</clippy>
"http://abhiprayavedi.org/index.php?title=പ്രധാന_താൾ&oldid=1332" എന്ന താളിൽനിന്ന് ശേഖരിച്ചത്