(ഒരേ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4:
വരി 4:
{{AuthorProfile
{{AuthorProfile
|Displayname = പി. എൻ. വേണുഗോപാൽ
|Displayname = പി. എൻ. വേണുഗോപാൽ
|AuthorPhoto = Author-P N Venugopal.jpeg
|AuthorPhoto = Author-PNVenugopal.png
|Bio = എഴുത്തുകാരൻ, വിവർത്തകൻ, സമകാലിക വിഷയങ്ങളിൽ സജീവമായി എഴുതുന്ന ഒരു പ്രമുഖ ലേഖകൻ.
|Bio = '''പി.എൻ. വേണുഗോപാൽ''' (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.
ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.
പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.
====പ്രധാന വിവർത്തനങ്ങൾ:====
'''ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്:''' ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
'''മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്:''' പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.
|AuthorsiteLink =
|AuthorsiteLink =
}}
}}
22:56, 22 ഒക്ടോബർ 2026-നു നിലവിലുള്ള രൂപം
പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.
ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.
പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.
പ്രധാന വിവർത്തനങ്ങൾ:
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.
ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.
നോട്ട് അസാധുവാക്കലിന്റെ ആഘാതവും വിശദാംശങ്ങളും ചർച്ച ചെയ്യാതെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലൂടെ ജനാധിപത്യപരമായ സുതാര്യത എങ്ങനെ നിഷേധിക്കപ്പെട്ടു എന്ന് ഈ ലേഖനം പരിശോധിക്കുന്നു. പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണകൂട അജണ്ടകളെ തിരിച്ചറിയുന്നതിൽ മാധ്യമങ്ങളും പ്രതിപക്ഷവും പരാജയപ്പെടുന്നതിലെ അപകടാവസ്ഥയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം.
മലയാളമനോരമയുടെ ഓണം വിശേഷാൽപ്രതിയിൽ മലയാളസാഹിത്യത്തിലെ കെങ്കേമന്മാരുടെ നിരവധി കഥകളും മറ്റു സാഹിത്യസൃഷ്ടികളും. എല്ലാ വിശേഷാൽപ്രതികളും വാങ്ങുകയും എല്ലാ കഥകളും വായിക്കുകയും പ്രായോഗികമല്ലാത്തതുപോലെതന്നെ എല്ലാ കഥകളുടേയും ആസ്വാദനവും ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്. അതിനാൽ രണ്ട് പ്രമുഖരുടെ കഥകൾ, എം.മുകുന്ദന്റെയും എൻ.എസ്.മാധവന്റെയും വിശകലനം ചെയ്യുന്നു. ഒന്ന് കൊള്ളാം, മറ്റൊന്ന് കൊള്ളില്ല എന്ന് വിമർശകൻ
പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസംരക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.
ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രായോഗികതയെയും ആവശ്യകതയെയും ചോദ്യം ചെയ്യുന്ന ലേഖനം. എൻ.പി.ടിയിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം ലഭിച്ചാലും കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും, ഐകകണ്ഠേന മാത്രം നിയമഭേദഗതി നടപ്പിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയിൽ അംഗമാകാൻ നയതന്ത്ര ഊർജ്ജം പാഴാക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഗൗരവതരമായ പ്രതിസന്ധികളിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം. അൺ-എയ്ഡഡ് സ്കൂളുകൾക്ക് നൽകിയ അനിയന്ത്രിതമായ അനുമതിയും 1957-ലെ വിദ്യാഭ്യാസ ബില്ലിനുശേഷമുണ്ടായ ചരിത്രപരമായ അബദ്ധങ്ങളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് ലേഖകൻ സമഗ്രമായി ചർച്ച ചെയ്യുന്നു.
ഈ ചിത്രത്തിന് ‘ഒറ്റാൽ’ എന്ന പേരുനൽകിയത് - it's a brilliant stroke! ഒറ്റാലിൽപെട്ടാൽ പിന്നെ മോചനമില്ല; പിടഞ്ഞുപിടഞ്ഞുള്ള മരണം മാ ത്രം. മഹാനായ വിശ്വസാഹിത്യകാരൻ ചെക്കോവിന് മലയാളം അർപ്പിക്കുന്ന ഗംഭീരമായ ആദരാഞ്ജലിയായി ഒറ്റാലിനെ കണക്കാക്കാവുന്നതാണ്
പി. എൻ. വേണുഗോപാൽ
പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.
ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.
പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.
=പ്രധാന വിവർത്തനങ്ങൾ::