Party-Thanne-VSne-Santhoshippikkatte
Author:P. N. Venugopal
2016-06-05
Standard
അതിർത്തി കാക്കുന്ന ജവാൻ
വിഗ്രഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത് സാധാരണ മനുഷ്യന്റെ ദൗർബല്യങ്ങളല്ല
വിഗ്രഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത് സാധാരണ മനുഷ്യന്റെ ദൗർബല്യങ്ങളല്ല
🔑 പി സി ജോർജ്ജിനെ തൃപ്തിപ്പെടുത്താൻ അങ്ങനെയൊന്ന് യു ഡി എഫ് കണ്ടുപിടിച്ചിരുന്നു : ‘ചീഫ് വിപ്പ്’'. കേരളജനതയ്ക്ക് വിപ്പ് എന്തു സേവനമാണ് ചെയ്തത് എന്ന് അദ്ദേഹത്തിനുപോലും അറിവുണ്ടാവില്ല.
വി എസ് അച്യുതാനന്ദൻ
ഭരണത്തിലേറുമ്പോൾ തർക്കങ്ങളും വിവാദങ്ങളും ഇടതുമുന്നണിയുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. അധികാരം കിട്ടിയിട്ട് പത്തുദിവസം ഇനിയുമായില്ല, ഇതിനകം തന്നെ മുല്ലപ്പെരിയാറിന്റെയും അതിരപ്പള്ളിയുടേയും ചുഴിയിൽ പെട്ടുകഴിഞ്ഞു പിണറായി സർക്കാർ. ഇതുപോരാഞ്ഞിട്ടെന്നോണം വി എസ്സിനു പദവി എന്ന കീറാമുട്ടിയും. മന്ത്രിയാകാൻ പാടില്ല, എന്നാൽ ക്യാബിനറ്റ് റാങ്ക് വേണം.
പി സി ജോർജ്ജിനെ തൃപ്തിപ്പെടുത്താൻ അങ്ങനെയൊന്ന് യു ഡി എഫ് കണ്ടുപിടിച്ചിരുന്നു : ‘ചീഫ് വിപ്പ്’'. കേരളജനതയ്ക്ക് വിപ്പ് എന്തു സേവനമാണ് ചെയ്തത് എന്ന് അദ്ദേഹത്തിനുപോലും അറിവുണ്ടാവില്ല.
(നാക്കുകൊണ്ടുള്ള അടിയല്ലേ കിട്ടിയുള്ളു, ചാട്ടകൊണ്ട് കിട്ടിയില്ലല്ലോ എന്ന് ജനങ്ങൾക്ക് സമാധാനിക്കാം!). വി എസ് അച്യുതാനന്ദന് വേണ്ടത് ഒരു ചീഫ് വിപ്പ്, അല്ലെങ്കിൽ സമാനമായ ഒരു പദവി (വിദഗ്ദ്ധർ എന്തെങ്കിലും കണ്ടുപിടിക്കാതിരിക്കില്ല) ആണോ? അധികാരങ്ങളില്ലാത്ത ഒരു കസേരയിൽ ഇരിക്കാൻ വി എസ്സിനു കഴിയുമോ? ഒന്നും ചെയ്യാതെ ഇരുന്നാൽത്തന്നെ പി സി ജോർജ്ജിനെ വിട്ടതുപോലെ വി എസ്സിനെ ജനം വെറുതേ വിടുമോ? (ഒരു സംശയവുമില്ല, അവർക്കു രണ്ടുപേർക്കും രണ്ടു നീതിതന്നെയാണ് ജനങ്ങളുടെ കോടതിയിൽ. വിഗ്രഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത് സാധാരണ മനുഷ്യന്റെ ദൗർബല്യങ്ങളല്ല). പ്രശ്നം പരിഹരിക്കാൻ മാർക്സിസ്റ്റ് പാർട്ടിക്കു മാത്രമേ കഴിയുള്ളു എന്നു തോന്നുന്നു. അദ്ദേഹത്തിന് പാർട്ടിയിൽ സമുന്നത പദവി നൽകുക, ക്യാബിനറ്റ് റാങ്കുള്ള മന്ത്രിക്കു ലഭിക്കുന്ന എല്ലാ സ്ഥാനമാനങ്ങളും, വീട്, വാഹനം, വ്യക്തിഗതജീവനക്കാർ… അനുവദിച്ചുകൊടുക്കുക. ഇതിനെതിരെ ആരും കോടതിയിൽ പോകില്ല, പൊതുഖജനാവിനു ഭാരമെന്നാരും പറയുകയുമില്ല.
വിലയില്ലാതാക്കപ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.
പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.
ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.
പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.
=പ്രധാന വിവർത്തനങ്ങൾ::
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഉയർന്നുവന്ന സി.ജെ.പി (CJP) പ്രക്ഷോഭത്തിന്റെ വിജയത്തെയും അതിന്റെ പരിമിതികളെയും വിശകലനം ചെയ്യുന്ന ലേഖനം. പരമ്പരാഗത സംഘടനാ അടിത്തറയില്ലാത്ത, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാൽ നയിക്കപ്പെടുന്ന ഇത്തരം 'ഹൈപ്പർ പോളിറ്റിക്കൽ' പ്രസ്ഥാനങ്ങൾക്ക് ദീർഘകാല ഘടനാപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ എത്രത്തോളം സാധിക്കുമെന്ന ഗൗരവമേറിയ ചോദ്യം ലേഖകൻ ഉന്നയിക്കുന്നു.
ദേശീയത എന്ന ആശയം രൂപംകൊള്ളുന്നത് ധിഷണാപരമായാണ് - സൈനികമായല്ല; അത് നൈസർഗ്ഗികമാണ്, അടിച്ചേൽപ്പിക്കപ്പെടുന്നതല്ല; അത് ഹൃദയത്തിലെ തോന്നലാണ് - ധരിക്കുന്ന കുപ്പായമല്ല
പതിറ്റാണ്ടുകൾ പഴക്കമുള്ള കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതുപക്ഷം എങ്ങനെയാണ് അധികാരം നിലനിർത്തിയത്? കേരളത്തെ അമ്പരപ്പിച്ച ആ രാഷ്ട്രീയ മാറ്റത്തിന്റെയും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികളുടെയും ആകർഷകമായ വിശകലനം താഴെ വായിക്കാം.