പിടിപ്പുകേടിന്റെ തിക്തഫലങ്ങളെ നേരിടാൻ...
|
ഇപ്പോൾ ഇത് ഔദ്യോഗികമാണ്: COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും. ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു? അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.
|
|
(തുടർന്ന് വായിക്കുക…)
|
മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം
|
ഡൽഹിയിലെ ജാമിയ മില്ല്യ ഇസ്ലാമിയ സർവകലാശാലയുടെ ചുറ്റുമതിലുകൾ നിറയെ ഹിന്ദു-മുസ്ലീം ഐക്യം പ്രഘോഷിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ്. ഒപ്പം പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള മുദ്രാവാക്യങ്ങളും. പ്രക്ഷോഭങ്ങളുടെ ഫലമായി പൗരത്വരജിസ്റ്റർ നടപടികളിൽനിന്ന് കേന്ദ്ര സർക്കാർ തൽക്കാലത്തേയ്ക്കെങ്കിലും പിൻവാങ്ങിയിരിക്കുകയാണ്
|
വിദ്യ സുബ്രഹ്മണ്യം |
(തുടർന്ന് വായിക്കുക…)
|
മതേതര ഇന്ത്യയുടെ അവസാന ശക്തിദുർഗങ്ങൾ
|
ഹിന്ദു രാഷ്ട്രത്തിനെതിരായുള്ള അങ്കം എല്ലാ യുദ്ധമുന്നണികളിലും ഒരേസമയംതന്നെ അരങ്ങേറേണ്ടതാണ് - തെരഞ്ഞെടുപ്പുകളിൽ, നിയമസഭകളിൽ, പാർലമെന്റിൽ, കോടതികളിൽ, മാധ്യമങ്ങളിൽ, സാമൂഹ്യസദസ്സുകളിൽ.. എന്നാൽ ഏറ്റവും പ്രാധാന്യം സർവകലാശാലകൾക്കാണ്. ഫാസിസ്റ്റ് ശക്തികൾ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും സ്ഥാപനങ്ങളെയും പൂർണമായും വിഴുങ്ങന്നതിനെ നേരിടാൻ അവസാനത്തെ ചെറുത്തുനില്പിന് ശേഷിയുണ്ടാകുക സർവകലാശാലകൾക്കുമാത്രമാണ്.
|
അനന്യ വാജ്പേയി |
(തുടർന്ന് വായിക്കുക…)
|
ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം
|
തെരഞ്ഞെടുപ്പിന്റെ ആഗമനത്തോടെ കോൺഗ്രസ്സിനേയും മറ്റ് പ്രതിപക്ഷപാർട്ടികളേയും ദേശവിരുദ്ധരെന്നും പാക്കിസ്ഥാൻ ചാരന്മാരെന്നും മുദ്രയടിച്ചുകൊണ്ട് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പാക്കിസ്ഥാൻ എന്ന പേടിസ്വപ്നത്തെ ദേശീയതാ സംവാദങ്ങളുടെ മുൻനിരയിലെത്തിച്ചു. അതിനൊക്കെ പുറമെ പാക്കിസ്ഥാനെതിരെ ആണവ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് മുമ്പൊരിക്കലും ആരും പറയാത്ത ഭീഷണിയും പ്രധാനമന്ത്രി മുഴക്കി.
|
നിസ്സീം മണ്ണത്തുക്കാരൻ |
(തുടർന്ന് വായിക്കുക…)
|
നിശ്ചയമായും പാലിക്കേണ്ട ഒരു വാഗ്ദാനം
|
പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ എണ്ണപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് സ്വയം പുനരാവിഷ്കരിക്കാൻ അവസരം ലഭിക്കുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപകാംഗങ്ങൾ പാർലമെൻററി ജനാധിപത്യത്തിൽ അർപ്പിച്ചിരുന്ന സമ്പൂർണ്ണ വിശ്വാസം ഒരു അബദ്ധമായിരുന്നില്ലെന്ന് 16 പൊതു തിരഞ്ഞെടുപ്പുകളും മറ്റനവധി തെരഞ്ഞെടുപ്പുകളും തെളിയിച്ചു.
|
|
(തുടർന്ന് വായിക്കുക…)
|
ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ
|
എതിരഭിപ്രായങ്ങൾ സ്വാഗതം ചെയ്യപ്പെടാത്ത ഒരു കാലത്തെ വിയോജനക്കുറിപ്പാണിത്. പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ബോംബിട്ടതിന്റെ പശ്ചാത്തലത്തിൽ 'പുൽവാമ സിൻഡ്ര'ത്തെ നോക്കിക്കാണാനുള്ള ശ്രമം. പാകിസ്ഥാന് നമ്മൾ ഉചിതമായ മറുപടി നൽകിയെന്നും അതിനൂള്ള കെൽപ്പ് ഉള്ളവരാണ് നമ്മൾ എന്നുമുള്ള ചിന്ത അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. പത്രങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ പിന്തുണയ്ക്കുകയും അഭിനേതാക്കൾ മുതൽ ക്രിക്കറ്റ് കളിക്കാർ വരെയുള്ള പൗരന്മാർ അവരുടെ
വിശ്വസ്തത രേഖപ്പെടുത്തുകയും അക്ഷരാർത്ഥത്തിൽ സർക്കാരിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഇതെല്ലാം കാണുമ്പോൾ
|
ശിവ വിശ്വനാഥൻ |
(തുടർന്ന് വായിക്കുക…)
|
ദേശവിരുദ്ധമായ ദേശീയത
|
ആർ എസ്സ് എസ്സ് ഈ സർക്കാരിനുമേൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ആർ എസ്സ് എസ്സ് മുസ്ലീം വിരുദ്ധരാണോ? കുറേക്കൂടി കർക്കശവും ആഴത്തിലേയ്ക്കു പോകുന്നതുമായ ഒരു ചോദ്യം നാം ഉന്നയിക്കേണ്ട സമയമായിരിക്കുന്നു : ആർ എസ്സ് എസ്സ് ദേശവിരുദ്ധരാണോ?
|
യോഗേന്ദ്ര യാദവ് |
(തുടർന്ന് വായിക്കുക…)
|
റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ
|
36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം ചൂടുപിടിച്ച വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫ്രഞ്ച് കമ്പനി ദാസ്സോ ഏവിയേഷനുമായുള്ള ഇടപാടിൽ രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും അതിനെ ആവരണം ചെയ്യുന്ന കടുത്ത രഹസ്യാത്മകതയെ ചോദ്യം ചെയ്യുന്നു.
|
യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ |
(തുടർന്ന് വായിക്കുക…)
|
‘മോഡിക്ക് ബദൽ ഇല്ല’ എന്ന പ്രചാരണം ഒരു ഭോഷ്ക്ക്
|
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യാവകാശങ്ങളുടേയും സ്വതന്ത്രവും ന്യായാധിഷ്ടവുമായ തെരഞ്ഞെടുപ്പുകളുടേയും ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് പ്രശസ്ത പത്രാധിപരും മുൻ ബി ജെ പി മന്ത്രിയുമായിരുന്ന അരുൺ ഷൗരി അഭിപ്രായപ്പെട്ടു. ബി ജെ പിയ്ക്കെതിരെ ഒരു പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ എല്ലാ പ്രതിപക്ഷപാർട്ടികളും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അരുൺ ഷൗരി |
(തുടർന്ന് വായിക്കുക…)
|
കാലം, ആധുനികത, പിന്നെ ബി ജെ പിയും
|
ആനുകാലിക സംഭവങ്ങൾ വ്യക്തതയോടെ നോക്കിക്കാണാൻ നമ്മളെക്കാൾ പുറത്തുള്ളവർക്കാണ് കഴിയുക എന്ന് സാമൂഹ്യശാസ്ത്രജ്ഞർ പറയാറുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ വർഗീയതയെ കുറിച്ച് ഞാൻ അടുത്തിടെ ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ ഒരു വിദേശ സുഹൃത്ത്, തത്വചിന്തകൻ, ഇന്ത്യയിലെ ഇടതു-വലതു തിരിവുകൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു.
|
ശിവ വിശ്വനാഥൻ |
(തുടർന്ന് വായിക്കുക…)
{{MPRightLead
|
Title=അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
|
Lead=തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.
[[അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
|
Image=ModiTrump.jpg
|
Author=
}}
|
പീരങ്കികളുടെ സ്ഥാനം ഡോക്ലാമാണ്, ജെ എൻ യു അല്
|
നമ്മൾ ദേശവിരുദ്ധർക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ദേശസ്നേഹത്തിന്റെ രണ്ട് കട്ടിഡോസ് മരുന്ന് കിട്ടി.
യൂണിഫോമണിഞ്ഞ നായകർക്കായി അർപ്പിക്കപ്പെടേണ്ട കാർഗിൽ ദിനം രാഷ്ട്രീയ ലാഭത്തിനായി ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലേയ്ക്ക് (ജെ എൻ യു ) കടത്തിക്കൊണ്ടുവന്നതാണ് ഒന്നാമത്തേത്. 18 വർഷങ്ങൾക്കുമുൻപ് രാജ്യത്തിനായി ജീവൻ ത്യജിച്ച ജവാന്മാരെ സ്മരിക്കേണ്ടിയിരുന്ന ഈ ചടങ്ങിൽ രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു നട്ടെല്ലില്ലാത്ത വൈസ്ചാൻസലറും ഇരുന്ന വേദി ജവാന്മാരെ അനുസ്മരിക്കുന്നതിനുപകരം ദേശസ്നേഹത്തിന്റെ കാഹളം മുഴക്കി. അതും, വിദ്യാർത്ഥികളിൽ ദേശീയത വളർത്താനായി കാമ്പസിനുള്ളിൻ സ്ഥാപിക്കാൻ പോകുന്ന സൈനിക ടാങ്കിന്റെ കരിനിഴലിൽ.
|
അവയ് ശുക്ല |
(തുടർന്ന് വായിക്കുക…)
|
ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും
|
30000 കോടിയോളം രൂപയുടെ കാർഷികവായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനത്തിൽ കലാശിച്ച മഹാരാഷ്ട്രയിലെ ആദ്യത്തെ കർഷക സമരത്തിന്റെ കഥ ബി.ജെ .പി സർക്കാരിന്റെ നയവൈകല്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നു . 2014, 2015 എന്നീ വർഷങ്ങളിൽ പ്രതികൂലമായിരുന്ന മൺസൂൺ സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശങ്ങൾ വരുത്തി വച്ചിരുന്നു. അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതകൾ നികത്തുവാൻ പോന്നത്ര വിളവ് 2016 ലെ അനുകൂല കാലാവസ്ഥയാൽ അവിടുത്തെ കർഷകർക്ക് ലഭിച്ചിരുന്നതാണ്. പക്ഷെ ഇടിമിന്നൽ പോലെ വന്നു പതിച്ച നോട്ടുനിരോധനം നിമിത്തം വിപണിയിലുണ്ടായ വ്യാപാരസ്തംഭനം അവരുടെ കണക്കുകൂട്ടലുകളാകെ തെറ്റിച്ചു.
|
ജെ. എൻ |
(തുടർന്ന് വായിക്കുക…)
|
ഭരണകൂടം, യുദ്ധം, രക്തസാക്ഷിത്വം
|
ദേശീയതയേയും രാജ്യസ്നേഹത്തേയും പറ്റി ധാർഷ്ട്യവും യഥാസ്ഥിതിക ധാർമികതയും കലർത്തി നടന്നുകൊണ്ടിരിക്കുന്ന ബഹളങ്ങൾക്കിടയിൽ ദൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥി ഗുർമെഹർ കൗറിന്റെ വാക്കുകൾ ഏറ്റവും വിവേകപൂർണവും മനുഷ്യത്വപരവുമായിരുന്നു. 'പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത്... ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സമാധാനത്തിനുവേണ്ടിയാണ് ഞാൻ പൊരുതുന്നത്. നമ്മൾ തമ്മിൽ യുദ്ധമുണ്ടായിരുന്നില്ലെങ്കിൽ എന്റെ അച്ഛൻ ഇന്നും ജീവനോടെയുണ്ടാവുമായിരുന്നു.' ഈ വാചകങ്ങൾ പക്ഷെ, ബി ജെ പി നേതാക്കൾക്കും മറ്റു ചില പ്രമുഖർക്കും രുചിച്ചില്ല.
|
ഹാപ്പിമോൻ ജേക്കബ് |
(തുടർന്ന് വായിക്കുക…)
|
ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും
|
പാർലമെന്ററി ജനാധിപത്യത്തിന്റെ മര്യാദകളും കീഴ്വഴക്കങ്ങളും പാലിക്കാതെ ഒരു മരണത്തിനുകുറുകെ കാലെടുത്തു വച്ച് ഫെബ്രുവരി ഒന്നാംതീയതി അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബഡ്ജറ്റ് അക്ഷന്തവ്യമായ മറ്റൊരു അപരാധം കൂടി ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ സംഭവത്തെ സംഗതിവശാലുള്ള ഏതാനും പരാമർശങ്ങളിൽ ഒതുക്കി എന്നതാണത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആസൂത്രിതമായി പതിച്ച 'നോട്ട് അസാധുവാക്കൽ' എന്ന വെള്ളിടിയുടെ ആഘാതം ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികരേഖയായ ബഡ്ജറ്റിലല്ലെങ്കിൽ പിന്നെയെവിടെയാണ് ചർച്ചചെയ്യപ്പെടുക?
|
പി എൻ വേണുഗോപാൽ |
(തുടർന്ന് വായിക്കുക…)
|
മോദി കലണ്ടർ വർക്സ്]
|
മോദി സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകൾ മാധ്യമങ്ങളിൽ പൊതുവെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ആ വിമർശനങ്ങളെ സാധൂകരിക്കും വിധം അഥവാ വിമർശകരെ വെല്ലുവിളിക്കും വിധമാണ് 2017 ലെ കേന്ദ്രസർക്കാർ കലണ്ടർ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പന്ത്രണ്ട് താളുകളിലും ചിത്രണം ചെയ്തിട്ടുള്ളത് പ്രധാനമന്ത്രിയുടെ ചിതങ്ങളാണ്. ഒപ്പമുള്ളത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയോ പ്രസ്താവനകളുടെയോ ചില ഉദ്ധരണികളും.
|
ജെ. എൻ |
[[മോദി കലണ്ടർ വർക്സ്]|(തുടർന്ന് വായിക്കുക…)]]
|
നോട്ട് അസാധുവാക്കൽ - ഭാവിയിലേയ്ക്ക് ഒരു ചൂണ്ടുപലക?
|
അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന റിസർവ് ബാങ്ക് പ്രസ്താവന, നോട്ട് അസാധുവാക്കൽ പരിപാടി വൻ പരാജയമായിരുന്നു എന്നതിന്റെ കുമ്പസാരമാണ്. നവംബർ 8 ന് അസാധുവാക്കൽ നയം പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് കള്ളപ്പണവും കള്ളനോട്ടുകളുമായി കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയെങ്കിലും ബാങ്കിങ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തുകില്ലെന്നും അത്രയും പണം എന്നേയ്ക്കുമായി രാജ്യത്തുനിന്നും അപ്രത്യക്ഷമാവുമെന്നുമായിരുന്നു.
|
രാഷ്ട്രീയ നിരീക്ഷകൻ |
(തുടർന്ന് വായിക്കുക…)
|
സൈന്യം രാജ്യത്തിന്റെ ഒരു ഉപകരണമാണ്, ആത്മാവല്
|
"വരുംകാലം 'സൈനികപാളയ' രാഷ്ട്രങ്ങളുടേതാണ്." രണ്ടാം ലോകയുദ്ധകാലത്ത് വളർന്നുവന്ന സൈനിക, സ്വേച്ഛാധിപത്യ പ്രവണതകളോട് പ്രതികരിച്ചുകൊണ്ട് 1941ൽ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ ഹാരോൾഡ് ലാസ്വെൽ എഴുതി. "അക്രമത്തിൽ പ്രാഗത്ഭ്യവും പ്രാവീണ്യവും ഉള്ളവർ അധികാരം കയ്യാളുന്ന ഒരു ലോകം." ഭാഗ്യവശാൽ നാം ജീവിക്കുന്ന ഇന്നത്തെലോകം 'സൈനിക പാളയ രാഷ്ട്രങ്ങളു'ടേതല്ല. എന്നാൽ അത്തരം പ്രവണതകൾക്ക് മേൽക്കൈ ലഭിക്കുന്ന സമൂഹങ്ങൾ ഇടയ്ക്കിടെ ആവിർഭവിക്കാറുണ്ട്. ആരാലും ചോദ്യം ചെയ്യപ്പെടാതെ വളരാൻ അനുവദിക്കപ്പെട്ടപ്പോഴൊക്കെ അവ സ്വതന്ത്ര സമൂഹങ്ങളുടെ ജനാധിപത്യ മൂല്യങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
|
ഹാപ്പിമോൻ ജേക്കബ് |
(തുടർന്ന് വായിക്കുക…)
|
എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?
|
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഹിംസയുടെ കേദാരമായിരുന്ന ഇന്ത്യ, ഇന്ത്യാക്കാരുൾപ്പടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 1974 ൽ ആണവ വിസ്ഫോടനം നടത്തി. ആയുധ കേന്ദ്രീകൃതമല്ലാത്ത ആണവസാങ്കേതികവിദ്യ, ആണവായുധനിർമ്മാണത്തിനും ഉപയോഗിക്കാമെന്നതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പോക്രാൻ വിസ്ഫോടനം. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ. എസ് ജി) അഥവാ 'ആണവസാമഗ്രി വിതരണ സംഘ'ത്തിന്റെ രൂപീകരണത്തിനു കാരണമായത് ഇന്ത്യയുടെ ഈ ഉദ്യമമായിരുന്നു.
|
|
(തുടർന്ന് വായിക്കുക…)
|
നിശബ്ദത - ബുദ്ധിപരമായ ആത്മഹത്യ
|
‘പറയുന്നതേ എഴുതാവൂ’, ഒരു ജ്ഞാനവൃദ്ധൻ എന്നോടൊരിക്കൽ പറഞ്ഞു, ‘ചിന്തിക്കുന്നതേ പറയാവൂ.’ വാചകക്കസർത്തുകളിൽനിന്നും കൃത്രിമത്വത്തിൽനിന്നും എഴുത്തിനെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആ ഉപദേശം ഭദ്രമായ ഒന്നായിരുന്നു. ഏറ്റവും അർത്ഥസമ്പുഷ്ടമായ വാക്കുമാത്രം, ഏറ്റവും കുറിക്കുകൊള്ളുന്ന മട്ടിൽ മാത്രം ഉപയോഗിക്കുക എന്ന ത്വര കടന്നുകൂടിയാൽ എഴുത്ത് എന്നത് അന്തമില്ലാത്ത ഒരു അഭ്യാസമായി മാറും. പെൻസിൽ കൂർപ്പിച്ചു കൂർപ്പിച്ച് മുനയൊടിച്ചുകളയുന്നതിനേക്കാൾ ഇത്തിരി മൂർച്ച കുറയുന്നതുതന്നെയാണ് ഭേദം.
|
ഗോപാൽകൃഷ്ണ ഗാന്ധി |
(തുടർന്ന് വായിക്കുക…)
|