"NSG-Amgathvam Enthinithra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
NSG-Amgathvam Enthinithra
'{{Article |Language=Malayalam (ML) |Displayname=എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്? |Author=Author:P. N. Venugopal |Published date=2026-09-11 |HomepageStatus=Standard |Category=വിദേശകാര്യം |Intro=ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3: വരി 3:
|Displayname=എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?
|Displayname=എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?
|Author=Author:P. N. Venugopal
|Author=Author:P. N. Venugopal
|Published date=2026-09-11
|Published date=2016-06-25
|HomepageStatus=Standard
|HomepageStatus=Standard
|Category=വിദേശകാര്യം
|Category=വിദേശകാര്യം

17:00, 11 സെപ്റ്റംബർ 2026-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?

NSG-Amgathvam Enthinithra Author:P. N. Venugopal 2016-06-25 Standard

999

ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രായോഗികതയെയും ആവശ്യകതയെയും ചോദ്യം ചെയ്യുന്ന ലേഖനം. എൻ.പി.ടിയിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം ലഭിച്ചാലും കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും, ഐകകണ്ഠേന മാത്രം നിയമഭേദഗതി നടപ്പിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയിൽ അംഗമാകാൻ നയതന്ത്ര ഊർജ്ജം പാഴാക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു. File:NSG-Amgathvam Enthinithra-1.jpg

🏠 മുഖപ്പേജ് › വിദേശകാര്യം

ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രായോഗികതയെയും ആവശ്യകതയെയും ചോദ്യം ചെയ്യുന്ന ലേഖനം. എൻ.പി.ടിയിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം ലഭിച്ചാലും കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും, ഐകകണ്ഠേന മാത്രം നിയമഭേദഗതി നടപ്പിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയിൽ അംഗമാകാൻ നയതന്ത്ര ഊർജ്ജം പാഴാക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
1998 ൽ ഇന്ത്യ പൊട്ടിച്ച ആണവ ബോംബ്
ചിത്രം: en.wikipedia.org
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഹിംസയുടെ കേദാരമായിരുന്ന ഇന്ത്യ, ഇന്ത്യാക്കാരുൾപ്പടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 1974 ൽ ആണവ വിസ്ഫോടനം നടത്തി. ആയുധ കേന്ദ്രീകൃതമല്ലാത്ത ആണവസാങ്കേതികവിദ്യ, ആണവായുധനിർ‌മ്മാണത്തിനും ഉപയോഗിക്കാമെന്നതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പോക്രാൻ വിസ്ഫോടനം. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ. എസ് ജി) അഥവാ 'ആണവസാമഗ്രി വിതരണ സംഘ'ത്തിന്റെ രൂപീകരണത്തിനു കാരണമായത് ഇന്ത്യയുടെ ഈ ഉദ്യമമായിരുന്നു.

ആണവനിർ‌വ്യാപനക്കരാറിൽ (നോൺ പ്രൊലിഫിറേഷൻ ട്രീറ്റി - എൻ പി റ്റി) ഒപ്പുവയ്ക്കാത്ത, ആണവായുധം നിർമ്മിക്കാൻ പ്രാപ്തിയുണ്ടെന്നു തെളിയിച്ച ഇന്ത്യക്ക് എൻ എസ് ജി യിൽ അംഗത്വം നിഷേധിക്കുക എന്നത് തികച്ചും സ്വാഭാവികമായ ഒരു തീരുമാനമായിരുന്നു. ഇന്ന് എൻ എസ് ജി യിലുള്ള എല്ലാ അംഗങ്ങളും എൻ പി റ്റി യിൽ ഒപ്പുവച്ചിട്ടുള്ളവരാണ്.

എന്നാൽ 2008 ൽ ഇന്ത്യക്ക് ചില സുപ്രധാന നിയന്ത്രണങ്ങളിൽനിന്ന് വിടുതൽ ലഭിച്ചു. അതോടെ ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് ആണവ ഇന്ധനവും സാങ്കേതികശാസ്ത്രവും ഇറക്കുമതിചെയ്യാമെന്നായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു അത്. അന്നുണ്ടായിരുന്ന 22 ആണവോർജ്ജ നിലയങ്ങൾക്കും ഇന്ധനക്ഷാമം മൂലം അവയുടെ ഉല്പാദനശേഷിയുടെ 40 ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നത്.

പക്ഷേ 2011-13 കാലയളവിൽ ഇന്ത്യക്ക് വീണ്ടും ഒരു തിരിച്ചടിയുണ്ടായി. എൻ എസ് ജി യുടെ നിയമങ്ങളിൽ 54 ഭേദഗതികൾ നിലവിൽ വന്നു. അവയിൽ പ്രധാനപ്പെട്ട ഒന്ന് എൻ പി റ്റി യിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുമായി റീ-പ്രോസസ്സ് ചെയ്ത സമ്പുഷ്ട ഇന്ധനത്തിന്റെവ്യാപാരം നിരോധിക്കുക (മാർഗരേഖയുടെ ഖണ്ഡിക 6, 7) എന്നതായിരുന്നു.

എൻ എസ് ജി ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. മേൽ പറഞ്ഞ ഭേദഗതിയും ഇന്ത്യയെ ലാക്കാക്കിത്തന്നെയായിരുന്നു.

ഇന്ത്യയ്ക്ക് എൻ എസ് ജി യിൽ അംഗത്വം ലഭിച്ചാലും എൻ പി റ്റി യിൽ ഒപ്പുവയ്ക്കാത്തതുമൂലം പ്രത്യേകിച്ച് യാതൊരു മെച്ചവും ലഭിക്കാനില്ല. അംഗമെന്ന നിലയ്ക്ക് നിയമങ്ങളെ മാറ്റിമറിക്കാമെന്ന് ചിന്തിക്കുന്നത് മൂഢത്വമാണ്: എല്ലാ അംഗങ്ങളും ഐകകണ്ഠമായി അംഗീകരിച്ചാൽ മാത്രമേ ഭേദഗതികൾ സാധ്യമാവൂ.

പിന്നെയെന്തിനാണ് എൻ എസ് ജി യിൽ അംഗത്വത്തിനായി ഇന്ത്യ ഇത്ര വേവലാതിപൂണ്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ കെഞ്ചുന്നത്? കഴിഞ്ഞ എത്രയോ മാസങ്ങളായി പ്രധാനമന്ത്രിയുടെ എല്ലാ വിദേശയാത്രയുടേയും പ്രധാന അജണ്ടകളിൽ ഒന്ന് എൻ എസ് ജി അംഗത്വമായിരുന്നു.

എഴുത്തുകാരൻ / എഴുത്തുകാരി

Author-PNVenugopal.png

പി. എൻ. വേണുഗോപാൽ

പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.

ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.

പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.

=പ്രധാന വിവർത്തനങ്ങൾ::

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.


"https://abhiprayavedi.org/index.php?title=NSG-Amgathvam_Enthinithra&oldid=4162" എന്ന താളിൽനിന്ന് ശേഖരിച്ചത്