"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 16: വരി 16:
 
* [[:Category:രാഷ്ട്രീയം|രാഷ്ട്രീയം]]
 
* [[:Category:രാഷ്ട്രീയം|രാഷ്ട്രീയം]]
 
* [[:Category:ചലച്ചിത്രം|ചലച്ചിത്ര നിരൂപണം]]
 
* [[:Category:ചലച്ചിത്രം|ചലച്ചിത്ര നിരൂപണം]]
* [[:Category:സാമ്പത്തികം|സാമ്പത്തികം]]
+
* [[:Category:സാമ്പത്തികം|സാമ്പത്തികം]]
 
| style="width:13%; font-size:95%;" |
 
| style="width:13%; font-size:95%;" |
* [[Category:സാഹിത്യ നിരൂപണം|സാഹിത്യ നിരൂപണം]]
+
* [[:Category:സാഹിത്യ നിരൂപണം|സാഹിത്യ നിരൂപണം]]
 
*
 
*
 
*
 
*

12:11, 21 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

__NOTITLE__


വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ

അഭിപ്രായവേദിയെപ്പറ്റി

പ്രിയ സുഹൃത്തേ,

നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.

ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടിയുണ്ട്. സാമൂഹ്യപുരോഗതിക്ക് ഗുണകരമാകുന്ന എത്രയോ ലേഖനങ്ങളും വിശകലനങ്ങളും വിവിധ ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മനോഹരങ്ങളായ കഥകളും കവിതകളും ഒരാഴ്ച്ചത്തെ ആയുസ്സിൽ ഒടുങ്ങുന്നു. വിമർശനങ്ങളും പഠനങ്ങളുമില്ല. നെല്ലും പതിരും വേർതിരിക്കാൻ സഹായിച്ചിരുന്ന സൗഹൃദ സംഘങ്ങൾ കുറഞ്ഞുപോകുന്നതിനാലോ എന്തോ താല്പര്യമുള്ളവർപോലും പലതും അറിയാതെ പോകുന്നു.

നമ്മുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളുടെ വിശകലനവും സഭ്യതയുടെയും മാന്യതയുടെയും അതിരുകൾ ലംഘിക്കാത്ത, പ്രസക്തമായ പ്രതികരണങ്ങളുടെ പ്രകാശനവും സാദ്ധ്യമാക്കുന്ന ഒരിടം നമുക്ക് വേണ്ടേ? യുക്തിസഹമായ ചിന്തയുടെ പിൻ‌ബലത്താലല്ലാതെ ഒരു ആശയത്തേയും ചിന്തയേയും ഭാവികല്പനയേയും തള്ളിക്കളയാത്ത, യാഥാർത്ഥ്യബോധമുള്ള വിശാലമനസ്കരുടെ രചനാ - വായന കൂട്ടായ്മ? പുരോഗമനേച്ഛുവായിരുന്ന ഒരു സമൂഹത്തിന്റെ പിന്നോട്ടുള്ള പ്രയാണത്തിനു കടിഞ്ഞാണിടാനുള്ള ഒരു ശ്രമം? - - ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്.

ഇന്റർനെറ്റിൽ അധിഷ്ഠിതമായ, തുടർച്ചയുള്ള, പരസ്യങ്ങളില്ലാത്ത, moderator മാരാൽ നിയന്ത്രിതമായ ചർച്ചയും ആശയ സമാഹരണവും സാദ്ധ്യമാക്കുന്ന പ്രധാനമായും മലയാളത്തിലുള്ള ഒരു വെബ് സൈറ്റാണ് അഭിപ്രായവേദി.ഓർഗ്. (abhiprayavedi.org)

താങ്കളുടെ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,

പത്രാധിപ സമിതി.


അഭിപ്രായവേദി.ഓർഗ്, കൊച്ചി - 19, കേരളം
info@abhiprayavedi.org

(അഭിപ്രായങ്ങൾക്കായി ഈ താൾ കാണുക…)


കൂടുതൽ നികുതി നൽകുന്നത് സാധാരണക്കാർ
— ജയതി ഘോഷ്

JayatiGhosh.jpg

സാമ്പത്തിക ശാക്തീകരണമാണ് നമ്മുടെ സമ്പദ്‌ഘടന ലക്ഷ്യമിടുന്നത് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടതെന്താണോ അതു ചെയ്യാനുള്ള മടി‌ ‌- പരസ്പരവിരുദ്ധമായ ഈ രണ്ടു പ്രക്രിയകളുടെ ഒരു അസാധാരണ സങ്കലനമാണ് ഇന്നത്തെ ഇന്ത്യൻ സാമ്പത്തിക നയം. ഇതുമൂലം കേന്ദ്ര സർക്കാരിന്റെ ധനവ്യയത്തിനു പരിമിതികളുണ്ടാവുന്നു; പ്രത്യേകിച്ചും സാധാരണജനങ്ങളെ നേരിട്ടു ബാധിക്കുന്ന സാമൂഹ്യ പദ്ധതികളിൽ. വ്യാവസായിക ഉല്പാദനത്തിലെ മന്ദതയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ വരൾച്ച വിപരീതമായി ബാധിച്ചതും കണക്കിലെടുത്ത് പൊതുധനവ്യയം വർദ്ധിപ്പിച്ച് സാധാരണക്കാരുടെ പണദൗർ‌ലഭ്യം പരിഹരിക്കുന്നതിൽ സർക്കാരിനു ഒന്നുകിൽ കഴിയുന്നില്ല, അല്ലെങ്കിൽ താല്പര്യമില്ല.

(തുടർന്ന് വായിക്കുക…)

ഒഴിവുദിവസത്തെ കളി
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

OzhivuDivasam.jpg

സാഹിത്യകൃതികളിൽ അധിഷ്ഠിതമായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സർ‌വസാധാരണമാണ്. മലയാള സിനിമയും ഇതിനൊരു അപവാദമല്ല. ചെമ്മീൻ, അരനാഴികനേരം, ഇണപ്രാവുകൾ, അശ്വമേധം, രമണൻ… ഇങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാൽ കഴിഞ്ഞ ഏതാണ്ട് രണ്ടു ദശകങ്ങളായി ആ പ്രതിഭാസം ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. പക്ഷെ, അടുത്തകാലത്ത് ആ പ്രവണത ഉയർത്തെഴുനേറ്റതായി കാണുന്നു. നോവലുകളും നാടകങ്ങളുമല്ല ചെറുകഥകളാണ് ദൃശ്യമാധ്യമത്തിൽ പുനരവതരിക്കുന്നത് എന്നുമാത്രം. മെച്ചപ്പെട്ട മിക്ക ചെറുകഥകളുടേയും പ്രധാന ആകർഷണമായ ’ നാടകീയത’യാവാം ചലച്ചിത്രകാരന്മാർക്ക് പ്രചോദനമാവുന്നത്l

ഒഴിവുദിവസങ്ങളിൽ ലോഡ്ജ് മുറിയിൽ ഒത്തുകൂടാറുള്ള മദ്ധ്യവയസ്കരായ നാലുസുഹൃത്തുക്കളുടെ കഥയാണ് ഒഴിവുദിവസത്തെ കളിയിൽ ഉണ്ണി ആർ പറയുന്നത്. മദ്യപാനം, പരദൂഷണം, കുമ്പസാരം, കഥ പറച്ചിൽ, അവസാനം എന്തെങ്കിലുമൊരു കളി.. അങ്ങനെയൊരു ഒഴിവുദിവസത്തിൽ അവർ …
(തുടർന്ന് വായിക്കുക…)

എണ്ണവിലയിടിവിന്റെ യഥാർത്ഥ ഗുണഭോക്താവ്
—സാമ്പത്തിക നിരീക്ഷകൻ

Fuel.jpg

മുകളിലേയ്ക്കു പോകുന്ന ഏതാണ്ടെല്ലാം എന്നെങ്കിലും താഴേയ്ക്കു വരുമെന്നത് ഒരു ലോകനീതിയാണ്. എന്നാൽ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന 'ഫോസ്സിൽ ഫ്യുവലു'കളുടെ വിപണിവിലയ്ക്കും ഇതുതന്നെയാവും ഗതിയെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ 2014 ജൂലായിൽ തുടങ്ങി, 2016 മാർച്ചുവരെയുള്ള 21 മാസക്കാലത്ത് ആഗോളവിപണിയിൽ ക്രൂഡോയിലിന്റെ വില 65 ശതമാനം കൊണ്ട് ഇടിഞ്ഞു. എന്നാൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശം.

2002 വരെ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമായിരുന്നു. ( Administered Pricing Mechanism). അതുകൊണ്ട് ആഗോളവിപണിയിൽ ക്രൂഡിന്റെ വിലയെന്തായാലും അത് ഇന്ത്യയിലെ വിലയെ ബാധിച്ചിരുന്നില്ല. കൂടുന്ന വില സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ (അതായത് സർക്കാർ തന്നെ) വഹിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ വാർഷിക ബജറ്റ്‌ അവതരണ വേളയിൽ മാത്രമാണ് എണ്ണവില വർദ്ധിക്കാറുണ്ടായിരുന്നത്. എന്നാൽ വാജ്പേ സർക്കാർ ഈ രീതി അവസാനിപ്പിച്ചു. അതോടെ വിപണിവിലയ്ക്കനുസൃതമായി എണ്ണവില ചാടിക്കളിക്കാൻ തുടങ്ങി. എക്സൈസ് ഡ്യൂട്ടിയിലും മറ്റു നികുതികളിലും കാര്യമായ വ്യതിയാനങ്ങൾ വരുത്താഞ്ഞതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനം വർദ്ധിച്ചുകൊണ്ടേയിരുന്നു.
(തുടർന്ന് വായിക്കുക…)

‘ലീല’ - എന്തിന് ഇങ്ങനെയൊരു സിനിമ?
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Movie Leela.jpg

സിനിമാശാലകൾക്കൊപ്പം അന്തർ‌ദേശീയ പ്രേക്ഷകർക്കായി ഓൺ‌ലൈനായി റിലീസ് ചെയ്യപ്പെട്ട ചലച്ചിത്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ‘ലീല’, പക്ഷേ ആദ്യന്തം നിരാശപ്പെടുത്തുന്നു.

തന്റെ ഒടുങ്ങാത്ത ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനായി സാധ്യവും അസാധ്യവുമായ രതിവൈകൃതങ്ങളിൽ മുഴുകകയോ ദിവാസ്വപ്നം കാണുകയോ ചെയ്യുന്ന കുട്ടിയപ്പനാണ് ലീലയിലെ മുഖ്യ കഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാവരും തന്നെ അയാളുടെ കാമസാമ്രാജ്യത്തിലെ പിണിയാളുകൾ മാത്രം. ഏതാണ്ടെല്ലാ സ്ത്രീകഥാപാത്രങ്ങളും ഏതെങ്കിലും കാലത്ത് കുട്ടിയപ്പന്റെ ആസക്തിയുടെ ഇരകളായവർ.

ചിത്രത്തിന്റെ ആരംഭം മുതൽ തന്നെ ഒരന്വേഷണത്തിലാണ് കുട്ടിയപ്പൻ. രണ്ടാണ് അയാളുടെ ആവശ്യം: ഒന്ന് ഒരു കൊമ്പനാന. രണ്ട്: സുന്ദരിയായ ഒരു പെൺ‌കുട്ടി. ആ അന്വേഷണത്തിനിടയിലാണ് കുട്ടിയപ്പന്റെ ജൈത്രയാത്രയിൽ അയാൾക്ക് അരുനിന്നവരും കരുവായവരുമായി കാണികൾ പരിചയപ്പെടുന്നത്. അവരിലാരുമോ, അവർ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരിൽ ആരുമോ കുട്ടിയപ്പന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയാവുന്നില്ല.
(തുടർന്ന് വായിക്കുക…)

"http://abhiprayavedi.org/index.php?title=പ്രധാന_താൾ&oldid=349" എന്ന താളിൽനിന്ന് ശേഖരിച്ചത്