ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ?

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
14:54, 25 ഓഗസ്റ്റ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ) ('{{Article |Language=Malayalam (ML) |Displayname=ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ? |Author=Author:P. N. Venugopal |Published date=2017-05-29 |HomepageStatus=Standard |Category=രാഷ്ട്രീയം |Intro=ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Krooratha-Mrugangaloto-Manushyaroto
ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ?

Krooratha-Mrugangaloto-Manushyaroto Author:P. N. Venugopal 2017-05-29 Standard

ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്. File:Krooratha-Mrugangaloto-Manushyaroto-1.jpg

🏠 മുഖപ്പേജ് › രാഷ്ട്രീയം

ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.
ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.

രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളുടെയെങ്കിലും ഭക്ഷണരീതികളെ ബാധിക്കുന്ന ഒരു നടപടി യാതൊരു തരത്തിലുമുള്ള ചർച്ചകളും കൂടാതെ സ്വീകരിക്കാൻ ബി ജെ പി സർക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നിൽ കന്നുകാലി സ്നേഹവും സസ്യാഹാരികളുടെ മനം കുളിർപ്പിക്കലുമാണെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് പ്രാബല്യത്തിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേയ്ക്കുള്ള കടന്നുകയറ്റമാണ് തങ്ങൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനം എന്ന ഉത്തമബോധ്യത്തോടെ അതുചെയ്യുമ്പോൾ അവരുടെ ഉദ്ദേശവും ലക്ഷ്യവും മറ്റു പലതാണ് എന്ന് നമുക്കുറപ്പിക്കാം.

ഒരു പശുവിന്റെ ജീവിതകാലം 20 മുതൽ 25 വർഷം വരെ. 3 വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ളവ ഓരോ ഒന്നര വർഷത്തിലും പ്രസവിക്കും. ഒരു പ്രസവത്തിൽ ഒരു കുട്ടി എന്ന കണക്കിൽ പശുക്കളുടെ എണ്ണത്തിന് സമം കുട്ടികൾ. അതിൽ പകുതി കാളക്കുട്ടികൾ. ആധുനിക ഇൻഡ്യയിൽ നിലം ഉഴാനോ വണ്ടിവലിക്കാനോ ഇവരെ ആവശ്യമില്ല. പാൽ ഉല്പാദനം നിലച്ച പശുക്കൾ ഈ തൊഴിലില്ലാപ്പടയോടൊപ്പം ചേർന്നുകൊണ്ടേയിരിക്കും. 2012 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 18 കോടി പശുക്കളും കാളകളുമുണ്ട്. ഗോവധനിരോധനം രാജ്യംമുഴുവൻ നടപ്പാക്കിയാൽ പത്ത് വർഷങ്ങൾക്കുള്ളിൽ ഇവയുടെ എണ്ണം 130 കോടിയിലെത്തും. (പോത്തും എരുമയും ആടും കൂട്ടാതെതന്നെ ഓരോ ഭാരതീയനും ഒരു പശു അല്ലെങ്കിൽ ഒരു കാള!) ഇവയിൽ 60 ശതമാനത്തിലേറെ ഒരു വരുമാനവും തരാത്തവ. എല്ലാത്തിനേയും പോറ്റേണ്ടതിനാൽ പാൽ ഉല്പാദന ചെലവ് പലമടങ്ങ് വർദ്ധിക്കും. ഒരു ലിറ്റർ പാലിന്റെ വില ഊഹിക്കാൻ പോലുമാകില്ല. കാരണം ആരും തന്നെ പശുവിനെ വളർത്തുന്നുണ്ടാവില്ല. ചുരുക്കത്തിൽ ഗോവധ നിരോധനം ഗോക്കളെ ഇല്ലാതാക്കും. ഇന്ന് പാലും വെണ്ണയും കഴിക്കുന്നവർ ബീഫ് കഴിക്കുന്നവരോട് എത്ര കടപ്പെട്ടിരിക്കുന്നു!

ഇതിനുമുമ്പും ഇതുപോലെ ഒരു ഇരുട്ടടി കിട്ടിയിട്ടുണ്ട് ഭാരതീയ ജനതയ്ക്ക്: നോട്ട് പിൻവലിക്കൽ. അന്നുരാത്രി ചന്ദ്രൻ ഉദിച്ചു മായുമ്പോഴേയ്ക്കും കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. എന്നാൽ നിയമവിധേയരായി ജീവിക്കാൻ കഴിയുന്നത്ര ശ്രമിക്കുന്ന ഒരു ജനത ആ ഇരുട്ടടികൊണ്ട കവിൾ ഒന്നു തടവി — എന്തായാലും മറുകവിൾ കാണിച്ചുകൊടുക്കാതെ — കഷ്ടപ്പാടുകൾ സഹിച്ച് അതിനെ തരണം ചെയ്തു.

അതായിരുന്നു ആദ്യത്തെ ടെസ്റ്റ് ഡോസ്.

സമഗ്രാധിപത്യത്തിലേയ്ക്കു കുതിക്കാൻ വെമ്പുന്ന ഒരു ഭരണകൂടത്തിന്റെ രണ്ടാമത്തെ ടെസ്റ്റ് ഡോസ് അല്ലേ മൃഗക്ഷേമത്തിന്റെ പേരിലുള്ള ഈ നിയമഭേദഗതി?

പൊതുസമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് അവർ ആകാംക്ഷയോടാവും ഉറ്റുനോക്കുക. 'ഭാവിഭാരത'ത്തിന്റെ അലകും പിടിയും മാറ്റിമറിക്കാൻ രാത്രി വൈകി പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ മതിയാവുമോ എന്ന് അറിയണമല്ലോ.

നോട്ട് നിരോധനം അസംഘടിത തൊഴിൽമേഖലയേയും ചെറുകിടവ്യവസായങ്ങളേയും കർഷകരേയും സാധാരണ ജനങ്ങളെ ആകെയും കഷ്ടത്തിലാക്കിയപ്പോൾ ആ നടപടിയുടെ ഗുണഫലങ്ങൾ ലഭിച്ചത് വിരലിലെണ്ണാവുന്ന മൊബൈൽ വാലറ്റ് കമ്പനികൾക്കും ക്രെഡിറ്റ്കാർഡ് കമ്പനികൾക്കുമായിരുന്നു എന്ന വസ്തുത മറന്നുകൂട. കശാപ്പ് നിരോധനവും അതേപോലെതന്നെ വലിയൊരു ജനവിഭാഗത്തിന്റെ ആഹാരം നഷ്ടപ്പെടുത്തുകയും കന്നുകാലികളെ പരിപാലിക്കുന്ന കർഷക ജനതയെ സാമ്പത്തികമായി അധോഗതിയിലാക്കുകയും ചെയ്യും. മാംസ, തുകൽ, എല്ല് വ്യവസായങ്ങളെ ആശ്രയിച്ച് മൂന്നര കോടിയോളം ജനങ്ങൾ ജീവിക്കുന്നു. ലക്നൗവിലെ തുകൽ ഫാക്ടറികളിൽ മാത്രം 10 ലക്ഷം തൊഴിലാളികൾ പ്രവർത്തിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ വിഭാഗങ്ങൾ കൂടുതലായും ഏർപ്പെടുന്ന ഈ വ്യവസായങ്ങൾ കാലങ്ങളായി അവഗണനയിലാണ്. കശാപ്പ് നിരോധനം അവരുടെ അന്നം മുട്ടിക്കും.

ഇറച്ചി കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനമാണ് നമുക്കുള്ളത്. ഈ മേഖലയിലെ കുത്തകവൽക്കരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർക്ക് വേണ്ടുന്ന അസംസ്കൃത വസ്തുക്കൾ കുറഞ്ഞ വിലയിൽ തരപ്പെടുത്താനുള്ള നീക്കങ്ങളാണിതെന്നും ആരോപണങ്ങളുണ്ട്. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം പോലെ? ഇനി ലക്ഷ്യം അതല്ലെങ്കിൽ മറ്റെന്താണ്. അധികാരത്തണലിൽ വിലസുന്ന ഗോസംരക്ഷക സംഘങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാർ ഇനിയും മറുപടി നൽകിയിട്ടില്ല. നിരോധിക്കപ്പെട്ടാൽ ആ സംഘങ്ങളെ തൃപ്തരാക്കാനോ ഈ നീക്കം. നിരോധിച്ചില്ലെങ്കിൽ കൂടുതൽ ശക്തരാക്കാനും?

നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ഇന്ത്യക്കാർ ഒരുങ്ങേണ്ടിയിരിക്കുന്നു.

എഴുത്തുകാരൻ / എഴുത്തുകാരി

Author-PNVenugopal.png

പി. എൻ. വേണുഗോപാൽ

പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.

ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.

പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.

=പ്രധാന വിവർത്തനങ്ങൾ::

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.


"https://abhiprayavedi.org/index.php?title=Krooratha-Mrugangaloto-Manushyaroto&oldid=4058" എന്ന താളിൽനിന്ന് ശേഖരിച്ചത്