"Author:Authors List" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: Reverted 2017 സ്രോതസ്സ് തിരുത്ത്
വരി 2: വരി 2:
{{#ask:
{{#ask:
  [[Category:Authors]]
  [[Category:Authors]]
|?#=AuthorPage
  |?Displayname=Displayname
  |?Displayname=Displayname
  |?AuthorPhoto#120px=AuthorPhoto
  |?AuthorPhoto#120px=AuthorPhoto

20:01, 22 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

Author-UAjithkumar.jpg

[[|യു. അജിത്കുമാർ]]

കല, സാഹിത്യം, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുന്നു. ചലച്ചിത്ര-നാടക ലോകത്തെക്കുറിച്ചുള്ള ആസ്വാദനങ്ങളും വിമർശന ലേഖനങ്ങളും പങ്കുവെക്കുന്നു.
[[|കൂടുതൽ വായിക്കുക →]]
Author-Ananya Vajpeyi.jpg

[[|അനന്യ വാജ്പേയി]]

വിദ്യാഭ്യാസ വിദഗ്ദ്ധയും എഴുത്തുകാരിയും സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിൽ ഫെലോയുമാണ്.
[[|കൂടുതൽ വായിക്കുക →]]
Author-RajeevBhargava.jpg

[[|രാജീവ് ഭാർഗവ]]

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ പൊളിറ്റിക്കൽ തിയറി പ്രൊഫെസർ ആയിരുന്നു. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്ന്റെ മുൻ ഡയറക്ടർ.
[[|കൂടുതൽ വായിക്കുക →]]
Author-Bhasurendra-Babu.jpg

[[|ഭാസുരേന്ദ്രബാബു]]

(1948 - 2024)

ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരനും ജേർണലിസ്റ്റുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആ കാലത്ത് സിപിഐ (എംഎൽ) സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജനകീയ സാംസ്കാരിക വേദിയുടെ മുഖ്യ സംഘാടകനുമായിരുന്നു. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തിലുടനീളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

യുവത്വം ജ്വലിച്ചുയർന്ന കാലം, മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം, സദ്ദാം - അധിനിവേശവും ചെറുത്തുനിൽപ്പും, എന്നീ കൃതികളുടെ രചനയും മിത്തും യാഥാർത്ഥ്യവും, രോഷജനകമായ പ്രബന്ധങ്ങൾ എന്നീ വിവർത്തനങ്ങളും നിർവഹിച്ചിട്ടുണ്ട്.
[[|കൂടുതൽ വായിക്കുക →]]
Author-Burton Cleetus.png

[[|ഡോ. ബർട്ടൺ ക്ലീറ്റസ്]]

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന കേന്ദ്രത്തിൽ അസി.പ്രൊഫസർ
[[|കൂടുതൽ വായിക്കുക →]]
Author-DushyantDave.jpg

[[|ദുഷ്യന്ത് ദാവെ]]

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ
[[|കൂടുതൽ വായിക്കുക →]]
Author-TJSGeorge.jpg

[[|ടി. ജെ. എസ്. ജോർജ്]]

മുതിർന്ന മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, സമകാലിക വിഷയങ്ങളിൽ സജീവമായി എഴുതുന്ന ഒരു പ്രമുഖ ലേഖകൻ.
[[|കൂടുതൽ വായിക്കുക →]]
Author-Happymon-Jacob.jpg

[[|ഹാപ്പിമോൻ ജേക്കബ്]]

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ ഹംഗറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി & സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ ഗ്ലോബൽ ചലഞ്ചസ് ഫെലൊ
[[|കൂടുതൽ വായിക്കുക →]]
Author-Avay Shukla.jpg

[[|അവയ് ശുക്ല]]

റിട്ടയേർഡ് IAS ഉദ്യോഗസ്ഥൻ, പരിസ്ഥിതി പ്രവർത്തകൻ. പൊതുതാല്പര്യ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്
[[|കൂടുതൽ വായിക്കുക →]]
Author-Aymanam John.jpg

[[|അയ്മനം ജോൺ]]

എഴുത്തുകാരൻ, സമകാലിക വിഷയങ്ങളിൽ സജീവമായി എഴുതുന്ന ഒരു പ്രമുഖ ലേഖകൻ.
[[|കൂടുതൽ വായിക്കുക →]]
Author-KMAnil.png

[[|പ്രൊഫ. (ഡോ.) കെ. എം. അനിൽ]]

മലയാള ഭാഷയിലും സാഹിത്യത്തിലും ഭാഷാ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. "കടങ്കഥ: വാമൊഴിയും പ്രത്യയശാസ്ത്രവും-മലയാളത്തിലെ കടങ്കഥകൾ മുൻനിർത്തിയുള്ള പഠനം" എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽനിന്ന് ഗവേഷണ ബിരുദം നേടി. ആന്ധ്രപ്രദേശിലെ കുപ്പം ദ്രാവിഡ സർവ്വകലാശാലയിൽ ഫോക്ലോർ ആൻഡ് ട്രൈബൽ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള ഫോക്ലോർ അക്കാദമി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ എഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടറാണ്. പാന്ഥരും വഴിയമ്പലങ്ങളും, കാലത്തിൻറെ ആകാശഗോപുരങ്ങൾ, മുല്ല പൂക്കുന്ന കൽക്കരിവണ്ടികൾ, കടങ്കഥ: സൗന്ദര്യവും സംസ്കാരവും, നാടോടിക്കഥ: ഉടലും ഉയിരും, സംസ്കാരനിർമ്മിതി (എഡിറ്റർ) എന്നിവയാണ് പ്രധാന കൃതികൾ. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമാണ്. അനിൽ ചേലേമ്പ്ര എന്ന പേരിലും അറിയപ്പെടുന്നു.
[[|കൂടുതൽ വായിക്കുക →]]
Author-Karan Thapar.jpg

[[|കരൺ ഥാപർ]]

മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.

നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്പേയി, പി. വി. നരസിംഹറാവു, മുഷറഫ്, ബെനസീർ ഭൂട്ടോ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നിലവിൽ The Wire-ൽ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018).
[[|കൂടുതൽ വായിക്കുക →]]
Author-N S Madhavan.jpg

[[|എൻ. എസ്. മാധവൻ]]

മലയാളത്തിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തും നോവലിസ്റ്റും.
[[|കൂടുതൽ വായിക്കുക →]]
Author-Mark Engler.jpg

[[|മാർക് എംഗ്ലർ]]

അമേരിക്കയിലെ ഫിലാഡൽഫിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് മാർക് എംഗ്ലർ. സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന 'Whirlwind Institute' ന്റെ സഹസ്ഥാപകനും പ്രമുഖ ഇടതുപക്ഷ മാസികയായ Dissent ന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ് അദ്ദേഹം. How to Rule the World എന്ന പുസ്തകത്തിന്റെ രചയിതാവാണ്. അദ്ദേഹത്തിന്റെ സഹോദരനും ദീർഘകാല ഗവേഷണ പങ്കാളിയുമാണ് പോൾ എംഗ്ലർ. സാമൂഹിക പ്രസ്ഥാനങ്ങളുടെയും അഹിംസാത്മക സമരങ്ങളുടെയും തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രഗത്ഭനായ വ്യക്തി. തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Center for the Working Poor ന്റെ സ്ഥാപക ഡയറക്ടറും, ആക്ടിവിസ്റ്റുകൾക്ക് പരിശീലനം നൽകുന്ന Momentum Training സഹസ്ഥാപകനുമാണ്. ഇരുവരും ചേർന്ന് എഴുതിയ ഒരു കൃതിയാണ് 'This is an Uprising'. ഇരുവരുടെയും നിരവധി ലേഖനങ്ങൾ '"`UNIQ--nowiki-00000009-QINU`"' എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
[[|കൂടുതൽ വായിക്കുക →]]
Author-Nissim Mannathukkaren.jpg

[[|പ്രൊഫ. (ഡോ.) നിസ്സീം മണ്ണത്തുക്കാരൻ]]

കാനഡയിലെ ഡൽഹൗസി സർവകലാശാലയിലെ ഇന്റർനാഷണൽ ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയും പ്രൊഫസറുമാണ് ഡോ. നിസ്സീം മണ്ണത്തുക്കാരൻ. രാഷ്ട്രീയം, മാർക്സിസം, സബാൾട്ടേൺ പഠനങ്ങൾ, പോസ്റ്റ് കൊളോണിയൽ സിദ്ധാന്തങ്ങൾ, ദേശീയത, ദക്ഷിണേഷ്യൻ രാഷ്ട്രീയം, ദക്ഷിണേന്ത്യൻ രാഷ്ട്രീയം (പ്രത്യേകിച്ച് കേരളം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ.

പ്രധാന കൃതികൾ:

  • Hindu Nationalism in South India: The Rise of Saffron in Kerala (എഡിറ്റർ)
  • Communism, Subaltern Studies, and Postcolonial Theory: The Left in South India'
  • The 'Rupture with Memory': Derrida and the Specters that Haunt Marxism
[[|കൂടുതൽ വായിക്കുക →]]
Author-P Sainath.jpg

[[|പി. സായിനാഥ്]]

മുതിർന്ന മാധ്യമപ്രവർത്തകൻ, മാഗ്സാസേ പുരസ്കാരജേതാവ്, ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ആഴത്തിൽ പഠിക്കുന്ന വ്യക്തി
[[|കൂടുതൽ വായിക്കുക →]]
Author-G Sampath.jpg

[[|ജി. സമ്പത്]]

The Hindu പത്രത്തിന്റെ സോഷ്യൽ അഫയേഴ്സ് എഡിറ്റർ. സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ, തൊഴിൽ ബന്ധങ്ങൾ, പൊതുനയം, സമകാലിക ദേശീയ രാഷ്ട്രീയം എന്നിവയെക്കുറിച്ച് നിരീക്ഷണങ്ങളും വിശകലനങ്ങളും ഇദ്ദേഹം എഴുതുന്നു. മിന്റ് (Mint), ഡി.എൻ.എ ഇന്ത്യ (DNA India), സ്ക്രോൾ.ഇൻ (Scroll.in), ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് (The New Indian Express) തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിന് പുറമെ കഥാകൃത്ത്, ഹാസ സാഹിത്യകാരൻ (satirist) എന്നീ നിലകളിലും ജി. സമ്പത് ശ്രദ്ധേയനാണ്.
[[|കൂടുതൽ വായിക്കുക →]]
Author-Shiv Visvanathan.jpg

[[|പ്രൊഫ. (ഡോ.) ശിവ വിശ്വനാഥൻ]]

പ്രൊഫ. (ഡോ.) ശിവ് വിശ്വനാഥൻ ഇന്ത്യയിലെ പ്രമുഖനായ ഒരു സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ്. നിലവിൽ സോണിപത്തിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിലെ പ്രൊഫസറും, 'സെന്റർ ഫോർ ദ സ്റ്റഡി ഓഫ് നോളജ് സിസ്റ്റംസ്' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമാണ് അദ്ദേഹം. ഡൽഹി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, സാമൂഹിക നരവംശശാസ്ത്രം (Social Anthropology), ശാസ്ത്ര-സാങ്കേതിക പഠനങ്ങൾ (Science and Technology Studies) എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 'കോഗ്നിറ്റീവ് ജസ്റ്റിസ്' (Cognitive Justice) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. സ്റ്റാൻഫോർഡ് സർവകലാശാല, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങി നിരവധി പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങൾ, നഗര പഠനങ്ങൾ, ശാസ്ത്രത്തിന്റെ തത്വശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആഴത്തിൽ ഇടപെടുന്ന ഒരു എഴുത്തുകാരനും വാഗ്മിയുമാണ് പ്രൊഫ. ശിവ് വിശ്വനാഥൻ.
[[|കൂടുതൽ വായിക്കുക →]]
Author-Sriram Panchu.jpg

[[|ശ്രീറാം പഞ്ചു]]

മദ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ്. അറിയപ്പെടുന്ന മദ്ധ്യസ്ഥനുമാണ്.
[[|കൂടുതൽ വായിക്കുക →]]
TrueDialogueDebatesLogo.png

[[|ട്രൂ ഡയലോഗ് ഡിബേറ്റ്സ്]]

True Dialogue Debates ഒരു സ്വതന്ത്ര ഓൺലൈൻ ചർച്ചാവേദിയാണ്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, ചരിത്രം, സമ്പദ്വ്യവസ്ഥ, ആശയലോകം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ തുറന്ന സംവാദത്തിലൂടെ പരിശോധിക്കുകയാണ് വേദിയുടെ ലക്ഷ്യം. ആശയങ്ങൾ മുൻവിധികളില്ലാതെ ചർച്ച ചെയ്യുകയും, ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ വ്യക്തമായ ധാരണകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ സമീപനം. Email: tru.dialogue@gmail.com
[[|കൂടുതൽ വായിക്കുക →]]
Author-Dr. Varughese George.jpg

[[|ഡോ. വറുഗീസ് ജോർജ്]]

കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. വറുഗീസ് ജോർജ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ ബിരുദങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഡോക്ടറേറ്റും ലഭിച്ചു. തിരുവല്ല മാർതോമ കോളേജിൽ ചരിത്ര വിഭാഗത്തിൽ അദ്ധ്യാപകനും മുൻ ആസൂത്രണബോർഡ് അംഗവും ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. സോഷ്യലിസത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
[[|കൂടുതൽ വായിക്കുക →]]
Author-PNVenugopal.png

[[|പി. എൻ. വേണുഗോപാൽ]]

പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.

ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.

പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.

=പ്രധാന വിവർത്തനങ്ങൾ::

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.
[[|കൂടുതൽ വായിക്കുക →]]
Author-Vidya Subramaniam.jpg

[[|വിദ്യ സുബ്രഹ്മണ്യം]]

രാംനാഥ് ഗോയെങ്ക എക്സലൻസ് ഇൻ ജേർണലിസം അവാർഡ് ജേതാവ്. 'ദ് ഹിന്ദു'വിൽ അസ്സോസിയെറ്റ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ 'ദ് ഹിന്ദു' സെന്റെർ ഫോർ പൊളിറ്റിക്സ് ആൻഡ് പബ്ലിക് പോളിസിയിൽ സീനിയർ ഫെലോ
[[|കൂടുതൽ വായിക്കുക →]]
Author-YashwantShourieBhushan.jpg

[[|യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ]]

[[|കൂടുതൽ വായിക്കുക →]]
Author-Yogendra Yadav.jpg

[[|യോഗേന്ദ്ര യാദവ്]]

യോഗേന്ദ്ര യാദവ് ഒരു രാഷ്ട്രീയ നിരീക്ഷകനും സ്വരാജ് ഇന്ത്യ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും ലഭിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ, സി.എസ്.ഡി.എസ് (CSDS) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിശകലന രംഗത്തെ വിദഗ്ധരിൽ (psephologist) ഒരാളായി കണക്കാക്കപ്പെടുന്നു. കർഷക പ്രക്ഷോഭങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലും സജീവമായി പങ്കെടുത്ത അദ്ദേഹം രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഒരു രാഷ്ട്രീയ ചിന്തകനുമാണ്.
[[|കൂടുതൽ വായിക്കുക →]]
"https://abhiprayavedi.org/index.php?title=Author:Authors_List&oldid=2263" എന്ന താളിൽനിന്ന് ശേഖരിച്ചത്