Abhiprayavedi.org:വിവരണം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രിയ സുഹൃത്തേ,

നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.

ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടിയുണ്ട്. സാമൂഹ്യപുരോഗതിക്ക് ഗുണകരമാകുന്ന എത്രയോ ലേഖനങ്ങളും വിശകലനങ്ങളും വിവിധ ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മനോഹരങ്ങളായ കഥകളും കവിതകളും ഒരാഴ്ച്ചത്തെ ആയുസ്സിൽ ഒടുങ്ങുന്നു. വിമർശനങ്ങളും പഠനങ്ങളുമില്ല. നെല്ലും പതിരും വേർതിരിക്കാൻ സഹായിച്ചിരുന്ന സൗഹൃദ സംഘങ്ങൾ കുറഞ്ഞുപോകുന്നതിനാലോ എന്തോ താല്പര്യമുള്ളവർപോലും പലതും അറിയാതെ പോകുന്നു.

നമ്മുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളുടെ വിശകലനവും സഭ്യതയുടെയും മാന്യതയുടെയും അതിരുകൾ ലംഘിക്കാത്ത, പ്രസക്തമായ പ്രതികരണങ്ങളുടെ പ്രകാശനവും സാദ്ധ്യമാക്കുന്ന ഒരിടം നമുക്ക് വേണ്ടേ? യുക്തിസഹമായ ചിന്തയുടെ പിൻ‌ബലത്താലല്ലാതെ ഒരു ആശയത്തേയും ചിന്തയേയും ഭാവികല്പനയേയും തള്ളിക്കളയാത്ത, യാഥാർത്ഥ്യബോധമുള്ള വിശാലമനസ്കരുടെ രചനാ - വായന കൂട്ടായ്മ? പുരോഗമനേച്ഛുവായിരുന്ന ഒരു സമൂഹത്തിന്റെ പിന്നോട്ടുള്ള പ്രയാണത്തിനു കടിഞ്ഞാണിടാനുള്ള ഒരു ശ്രമം? - - ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്.

ഇന്റർനെറ്റിൽ അധിഷ്ഠിതമായ, തുടർച്ചയുള്ള, പരസ്യങ്ങളില്ലാത്ത, moderator മാരാൽ നിയന്ത്രിതമായ ചർച്ചയും ആശയ സമാഹരണവും സാദ്ധ്യമാക്കുന്ന പ്രധാനമായും മലയാളത്തിലുള്ള ഒരു വെബ് സൈറ്റാണ് അഭിപ്രായവേദി.ഓർഗ്. (abhiprayavedi.org)

താങ്കളുടെ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,

പത്രാധിപ സമിതി.


അഭിപ്രായവേദി.ഓർഗ്, കൊച്ചി - 19, കേരളം
info@abhiprayavedi.org


Anonymous user #1

104 months ago
Score 0++
A good beginning. Let there be light, than sound and fury. Aravinds

Anonymous user #2

104 months ago
Score 0++

പ്രശ്നപരിഹാരതിനുആർകും താല്പര്യമില്ല.വികസനത്തിന്റെ മറവിൽ കേരളത്തിൽ എന്തും ചെയ്യാം.തേയിലത്തോട്ടം കൊടുത്ത്ത് മുതൽ സ്മാർട്ട് സിറ്റി , വല്ലാർപാടം,വിഴിഞ്ഞം - കോർപ്പരെറ്റ് ഭരണം വിദൂരമല്ല.

പുതിയ സംരംഭത്തിനു ആശംസകൾ. അജിത്.

Anonymous user #3

104 months ago
Score 0++
വളരെ ക്ലോസ്സ്ഡ് ആയ പ്രതലത്തിൽ നിന്നു് ഉയർന്നുവരുന്ന നിഗമനങ്ങൾ പൊതു സമൂഹത്തിലേക്ക് എങ്ങിനെയാണ് സന്നിവേശിക്കാനാകുക.... കാടും, മലകളും, നാടും, നഗരങ്ങളും, വയലും, വെള്ളക്കെട്ടുകളും, വികസനം എന്ന ഒറ്റ നാമത്തിൽ വിൽക്കപ്പെടുന്നു... കോൺക്രീറ്റ് വ്യാപനമാണ് വികസനമെന്നു് ബഹു ഭൂരിപക്ഷം വിശ്വസിക്കുന്നു..... കാലാവസ്ഥാ വ്യതിയാനത്തിനു് നല്ലതു് ഇൻവെർട്ടർ ഏ.സി.യാണെന്നു് ശാസ്ത്രതനിക്ക് ലഭിക്കാനിരിക്കുന്ന പണം അതാണ് പ്രധാനമെന്നു് വിശ്വസിക്കുന്ന നേതാക്കൾ.... കുടിവെള്ള കുപ്പികളോടൊപ്പം, ഓക്സിജിൻ കുപ്പികളും വാങ്ങേണ്ട അവസ്ഥ... കോർപ്പറോക്രസി എല്ലാ നൻമകളും ചുട്ടെരിച്ച് സംഹാര താണ്ഠവം ആടുന്നു.... എനിക്ക് വട്ടടിക്കുന്നു....

Anonymous user #4

104 months ago
Score 0++

thanks for the invite. the attempt seems meaningful..

right now, my computer doesn't cooperate for malayalam...

all the best..

- ajith (seen d post of another ajith. he may b p.n.ajithkumar. i m u.ajith kumar)

അഭിപ്രായവേദി

103 months ago
Score 0++

അഭിപ്രായവേദി സൈറ്റിന്റെ വലത് മുകൾ ഭാഗത്തായി പ്രവർത്തനക്ഷമമായിരിക്കുന്ന ഭാഷാനാമം കാണാനാകും. അതിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന ജാലകത്തിൽ ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മലയാളം തെരഞ്ഞെടുക്കുകയും input tools (ഭാഷാ ക്രമീകരണങ്ങൾ) സെറ്റ് ചെയ്യുകയും ചെയ്താൽ - അതായത് ലിപ്യന്തരണം, ഇൻസ്ക്രിപ്റ്റ് തുടങ്ങിയ key board സെറ്റിങ്ങുകൾ - ആർക്കും അനായാസം മലയാളത്തിൽ ടൈപ് ചെയ്യുവാൻ കഴിയും. ഇങ്ങനെ സെറ്റ് ചെയ്തുകഴിഞ്ഞാൽ കമന്റ് ബോക്സിൽ ക്ലിക്ക് ചെയ്യുകയോ ടൈപ് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ബോക്സിന് തൊട്ടുപുറത്തായി ഒരു ചെറിയ കീബോർഡ് അല്പ സമയത്തേയ്ക്ക് പ്രത്യക്ഷമാകും. അതിൽ ക്ലിക്ക് ചെയ്തോ Control +M അടിച്ചോ വളരെ വേഗത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകൾ മാറി മാറി തെരഞ്ഞെടുക്കാം.

വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന MediaWiki എന്ന സൗജന്യ സാങ്കേതിക വിദ്യയാണ് 'അഭിപ്രായവേദി'യിലും ഉപയോഗിക്കുന്നത്. മീഡിയ വിക്കിയുടെ ഒരു പ്രത്യേകതയാണ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള ഈ സൗകര്യം.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=Abhiprayavedi.org:വിവരണം&oldid=242" എന്ന താളിൽനിന്ന് ശേഖരിച്ചത്