ആത്മവിശ്വാസം നഷ്ടപ്പെട്ട കർഷകർ നിഷ്ക്രിയതയിൽനിന്നും സജീവമായ പ്രതിഷേധങ്ങളിലേയ്ക്ക്

abhiprayavedi.org സംരംഭത്തിൽ നിന്ന്
11:20, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ) ('{|style="margin:3px; text-align:left; color:#000;" ! style="background:#efefef; font-size:120%; border:1px solid #a3bfb1;...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
കാർഷികം പി.സായിനാഥ് 07 സെപ്തംബർ 2018


Error: <seo> tag must contain at least one non-empty attribute.
മസ്‌ദൂർ കിസാൻ സഘർഷ് മാർച്, ദില്ലി, സെപ്തംബർ 4, 2018
Photo Credit: India TV

ഇന്ത്യയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പ്രശസ്ത പത്രപ്രവർത്തകനായ പി സായിനാഥുമായി പരംജോയ് ഗുഹ ഠാക്കുർതാ 'ന്യൂസ് ക്ലിക്ക്' വെബ് മാഗസീനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്

പരംജോയ് : പി സായിനാഥിന് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല. മുതിർന്ന മാധ്യമപ്രവർത്തകൻ, മാഗ്സാസേ പുരസ്കാരജേതാവ്, ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ആഴത്തിൽ പഠിക്കുന്ന വ്യക്തി.

സായിനാഥ്, ഇന്ത്യയുടെ കാർഷിക പ്രതിസന്ധി കാർഷിക മേഖലയ്ക്ക് പുറത്തേയ്ക്ക് വ്യാപിച്ചുകഴിഞ്ഞതായി താങ്കൾ എഴുതിയിരുന്നു. അതൊരു സാമൂഹ്യ പ്രതിസന്ധി എന്നതിനപ്പുറം നാഗരികതയുടെതന്നെ പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്ന്. ഇതൊന്ന് വിശദമാക്കാമോ?

സായിനാഥ്: ഇത് വിള നഷ്ടത്തിന്റെയൊ, ഉല്പാദന നഷ്ടത്തിന്റെയോ മാത്രം പ്രശ്നമല്ല. നമ്മുടെ മനുഷ്യത്വ നഷ്ടത്തിന്റെ പ്രശ്നം കൂടിയാണ്. മൂന്നുലക്ഷത്തിപതിനായിരം കർഷകർ സ്വന്തം ജീവൻ ഒടുക്കിയപ്പോൾ നമ്മൾ കയ്യും‌കെട്ടി നോക്കിയിരിക്കുകയായിരുന്നു. നമുക്കെന്തോ സാരമായ തകരാറുണ്ട്. ലോകത്തിൽ എല്ലാം സുഖം, സന്തോഷം എന്ന് നാം നടിക്കുകയായിരുന്നു. കാർഷിക പ്രതിസന്ധി എല്ലാ സാമൂഹിക വിഭാഗങ്ങളേയും ബാധിച്ചു കഴിഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും വിപുലമായ കുടിയേറ്റങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയും ഗ്രാമങ്ങളിലെ ജനസംഖ്യ കുറയുകയും ചെയ്തു. 1991 ലേക്കാൾ ഒന്നരക്കോടി കർഷകർ കുറഞ്ഞു. 2001ലേയ്ക്കാൾ 77 ലക്ഷം കുറഞ്ഞു. ഇത് സെൻ‌സസ് കണക്കുകളാണ്. ശരാശരിയെടുത്താൽ കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ഒരു ദിവസം 2035 പേർ കർഷകരല്ലാതാവുന്നു. അവർ എങ്ങോട്ടാണ് പോയത്? അവർ നഗരങ്ങളിലേയ്ക്ക് മാത്രമല്ല പോയത്. അവർ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേയ്ക്ക്, തൊഴിൽ തേടി അലഞ്ഞു നടന്നു.സമ്പൂർണമായ അരക്ഷിതാവസ്ഥ കർഷകരെ ബാധിച്ചു. സെൻസ് അനുസരിച്ചുതന്നെ, ലക്ഷക്കണക്കിന് കർഷകർ കർഷകത്തൊഴിലാളികളായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അത് ഭീമമായ പ്രതിസന്ധിയാണ്.

പി.സായിനാഥ്
ചിത്രത്തിന് കടപ്പാട് Newsclick.in

]]

പരംജോയ്: അതായത്, താങ്കൾ പറയുന്നത് കൃഷി ഏറ്റവും നഷ്ടസാദ്ധ്യതയുള്ള ഒരു ജീവിതവൃത്തിയായി മാറിയിരിക്കുന്നു എന്നാണോ? ഓഹരിക്കമ്പോളത്തേക്കാൾ നഷ്ടങ്ങൾ പതിയിരിക്കുന്ന ഒരു ചൂതാട്ടം? എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഭക്ഷണമൊരുക്കുന്നവർ അതിജീവനത്തിനായി ആപൽക്കരമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി നാഷണൽ ക്രൈംസ് റെക്കോഡ്സ് ബ്യൂറോ ( NCRB), കർഷക ആത്മഹത്യയുടെ കണക്കുകൾ പ്രസിദ്ധീകരിക്കാതിരിക്കുന്നതു വഴി പ്രതിസന്ധിയുടെ അപാരമായ വ്യാപ്തി തമസ്കരിക്കുന്നു എന്നാണോ? പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകൾ പോലും കൃത്രിമമാണ് എന്ന് താങ്കൾ ആരോപിക്കുന്നു. മാത്രമല്ല, പല സംസ്ഥാനങ്ങളും, ഉദാഹരണത്തിന് - ഛത്തിസ്‌ഗഡ്, പശ്ചിമ ബംഗാൾ - തങ്ങളുടെ സംസ്ഥാനങ്ങളിൽ കാർഷിക ആത്മഹത്യകൾ തീരെയും ഇല്ല എന്ന്‌ അവകാശപ്പെടുന്നു. വിശദീകരിക്കാമോ?

സായിനാഥ്: തീർച്ചയായും. NCRB കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേ ഒരു വകുപ്പാണ്. അവരായി കണക്കുകൾ വളച്ചൊടിക്കുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന പക്ഷാഭേദപരമായ കാഴ്ചപ്പാടുകൾ കണക്കുകളിൽ പ്രതിഫലിക്കുന്നു, എന്നതാണ് പ്രശ്നം. ഒരു പോലീസുകാരൻ ആത്മഹത്യയുടെ അന്വേഷണത്തിനായി ചെല്ലുമ്പോൾ മരിച്ച കർഷകൻ ഒരു ദളിത് ആണെങ്കിൽ ആ അത്മഹത്യയെ 'കർഷക ആത്മഹത്യ' എന്നല്ല മറിച്ച് 'ദളിത് ആത്മഹത്യ' എന്നാണ് തരം തിരിക്കുന്നത്. സ്വന്തം പേരിൽ പട്ടയമില്ലാത്ത കർഷകനാണെങ്കിൽ ആ മരണം 'കർഷകത്തൊഴിലാളി' ആത്മഹത്യയായി ചിത്രീകരിക്കപ്പെടും. ഒരു കർഷക സ്ത്രീയാണ് മരിക്കുന്നതെങ്കിൽ അത് കർഷക ആത്മഹത്യയല്ല, 'സ്ത്രീ' ആത്മഹത്യയായാണ് രേഖകളിൽ ഇടം പിടിക്കുന്നത്. നമ്മുടെ സമൂഹം സ്ത്രീകളെ കർഷകരായി കണ്ടിട്ടേയില്ല.

2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു.

പരംജോയ്: അതേസമയംതന്നെ സ്ത്രീകൾ വ്യാപകമായി കാർഷികവൃത്തിയിലേയ്ക്ക് തിരിയുന്നുമുണ്ട്.

സായിനാഥ്: ശരിയാണ്, സ്ത്രീകളുടെ ജീവിതഭാരം വർദ്ധിക്കുകയാണ്. മുമ്പ് മൃഗസംരക്ഷണം, പാലുല്പാദനം തുടങ്ങിയ അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്ക് നേരിട്ടുള്ള കൃഷിയിലും വ്യാപൃതരാവേണ്ടിവരുന്നു. പുരുഷന്മാർ കൃഷിവിട്ട് മറ്റ് ഉപജീവനമാർഗ്ഗങ്ങൾ തേടുന്നതിനാലാണ് ഈ അധികഭാരം കൂടി സ്ത്രീകൾക്കു ചുമക്കേണ്ടി വരുന്നത്. 2011 ഓടെ കർഷക ആത്മഹത്യകൾ രാഷ്ട്രീയ വിവാദവിഷയം ആയിത്തീരുകയും, പ്രശ്നത്തിന്റെ തീവ്രത ലഘൂകരിക്കാൻ 2014 ൽ പന്ത്രണ്ട് സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും തങ്ങളുടെ പ്രദേശങ്ങളിൽ കാർഷിക ആത്മഹത്യകൾ ഇല്ലായെന്ന കണക്കുകളാണ് നിരത്തിയത്. 2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്.

പരംജോയ്, സായിനാഥ്
ചിത്രത്തിന് കടപ്പാട് Newsclick.in

]]

ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു. കർഷക ആത്മഹത്യകളിൽ രണ്ടാം സ്ഥാനത്തായിരുന്ന കർണാടകയുടെ കർഷക ആത്മഹത്യ 1403 ൽ നിന്നും 2014 ൽ 321ആയിക്കുറഞ്ഞു. അതേസമയം 'മറ്റുള്ളവർ' എന്ന പട്ടിക 245 ശതമാനം വർദ്ധനവോടെ 1482 ൽ നിന്ന് 5120 രേഖപ്പെടുത്തി. കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന അഞ്ചു സംസ്ഥാനങ്ങളുടെ - ആന്ധ്ര+തെലുങ്കാന, മദ്ധ്യപ്രദേശ്, ഛത്തിസ് ഗഡ്, മഹാരാഷ്ട്ര, കർണാടക - പട്ടികയിലെ 'മറ്റുള്ളവർ' കോളം ശരാശരി 128 ശതമാനം വർദ്ധിച്ചു, കർഷകരുടെ കോളത്തിൽ 50 ശതമാനം കുറവുമുണ്ടായി.

പരംജോയ്: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷക-കർഷകതൊഴിലാളികളുടെ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു, കാർഷികോല്പന്നങ്ങൾ, തക്കാളി, പാൽ തുടങ്ങിയവ തെരുവുകളിൽ ഒഴുക്കി. മദ്ധ്യപ്രദേശിൽ വെടിവെപ്പും മരണങ്ങളുമുണ്ടായി. എന്നിട്ടും സർക്കാരുകൾ പ്രശ്നങ്ങൾ പഠിക്കാതെയും പരിഹരിക്കാതെയും കർഷകരുടെ ആഴത്തിലുള്ള മുറിവുകൾ കേവലം 'ബാൻഡ് എയ്\‌ഡ് ' ഒട്ടിച്ച് മേനി നടിച്ചു.

സായിനാഥ്: ശരിയാണ്. പക്ഷേ ഹൃദയത്തിനേറ്റ മുറിവുകൾ ബാൻഡ് എയ്‌ഡുകൊണ്ട് പരിഹരിക്കാനാവില്ലല്ലോ. ഛത്തിസ്‌‌ഗഡിൽ 1500 ഉം ബംഗാളിൽ 800 ഉം ശരാശരി കർഷക ആത്മഹത്യകൾ ഉണ്ടായിരുന്നിടത്ത് 2014 ൽ അത് പൂജ്യമായ് മാറി. ഇത് ആർക്കു വിശ്വസിക്കാനാവും? പക്ഷെ കർഷകർ പ്രക്ഷോഭത്തിലാണ് എന്നതുതന്നെ എന്നേ സംബന്ധിച്ചിടത്തോളം ശുഭോദർക്കമാണ്.

പരംജോയ്: അതിലേയ്ക്ക് നമുക്കു തിരിച്ചുവരാം. ലോകത്തിലെതന്നെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതി എന്നു വിശേഷിപ്പിക്കപ്പെട്ട, ഗ്രാമീണജനതയ്ക്ക് ആശ്വാസം നൽകിയിരുന്ന തൊഴിലുറപ്പു പദ്ധതി ക്രമാനുഗതമായി സർക്കാർ തന്നെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നല്ലോ?

സായിനാഥ് : പക്ഷേ ഇത് ഇപ്പോൾ തുടങ്ങിയതല്ല. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽക്കേ അതിന്റെ പ്രവണതകൽ കണ്ടുതുടങ്ങിയിരുന്നു. മൻ‌മോഹൻ സിങ് അതു നടപ്പിലാക്കിയതുതന്നെ മനസ്സില്ലാ മനസ്സോടെയാണ്. 64 ഇടതുപക്ഷ എം പി മാരുടെ സമ്മർദ്ദവും അതിനു കാരണമായി. മോഡി സർക്കാർ , ഈ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികൾ തുടർന്നു. വേതനം കുടിശ്ശികയാക്കി. പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കിക്കൊണ്ടിരുന്ന ത്രിപുരയുടെ വിഹിതം 53 ശതമാനം വെട്ടിക്കുറച്ചു. ഗുജറാത്തിന്റെ വിഹിതം ഇരട്ടിപ്പിച്ചു. മനുഷ്യാദ്ധ്വാനത്തിനു പകരം യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തികൾക്കായി ഈ തുക വക മാറ്റി. പ്രത്യേകിച്ചും ഗുജറാത്തിൽ.

തമിഴ്‌നാട്ടിലെ കർഷകർ ദില്ലിയിലെ സമരത്തിൽ
ചിത്രത്തിന് കടപ്പാട് Newsclick.in

പരംജോയ്: കർഷകരുടെ വരുമാനം 2020 ഓടെ ഇരട്ടിക്കുമെന്ന് ബി ജെ പി അവകാശപ്പെട്ടു. സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കിയെന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താങ്ങുവിലയാണ് ഇപ്പോൾ നൽകുന്നതെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ടാണ് താങ്കൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നില്ല എന്ന് ആരോപിക്കുന്നത്?

സായിനാഥ്: സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുതന്നെ പന്ത്രണ്ട് വർഷം കഴിഞ്ഞു. ഇതേപ്പറ്റി പാർലമെന്റിൽ ഒരു ചർച്ചപോലും ഉണ്ടായിട്ടില്ല. ഈ റിപ്പോർട്ട് നടപ്പിലാക്കും എന്ന വാഗ്ദാനവുമായി 2014 ൽ അധികാരത്തിൽ വന്ന മോഡി സർക്കാർ അടുത്തവർഷം തന്നെ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് കോടതിയിൽ സത്യവാങ്‌മൂലം നൽകി. കാരണമായി അവർ പറഞ്ഞത്, അങ്ങനെ ചെയ്യുന്നത് വിപണിയുടെ സ്വാഭാവികമായ ഗതിയെ വഴിതെറ്റിക്കുമെന്നായിരുന്നു. അവർക്ക് കർഷകരുടെ അവസ്ഥയെപ്പറ്റി യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. 2016 ൽ അവർ അവകാശപ്പെട്ടു, ഞങ്ങൾ അങ്ങനെയൊരു വാഗ്ദാനമേ നൽകിയിരുന്നില്ല. 2017 ൽ അവർ ചോദിച്ചു, എന്തു സ്വാമിനാഥൻ, മദ്ധ്യപ്രദേശിലേയ്ക്കു നോക്കൂ: ശിവരാജ് സിങ് ചൗഹാൻ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നു.. മൻ‌സോറിൽ അവർ അഞ്ചു കർഷകരെ വെടിവച്ചു കൊല്ലുന്നതാണ് നമ്മൾ കണ്ടത്. 2018 ലെ ബജറ്റ് പ്രസംഗത്തിൽ അരുൺ ജൈറ്റ്‌ലി പറഞ്ഞു: ഞങ്ങൾ വാഗ്ദാനം നൽകിയിരുന്നു, അതു നടപ്പിലാക്കുകയും ചെയ്തു. ജൂലായിൽ മോഡി ഉറപ്പു നൽകി , 'ഞങ്ങൾ നടപ്പിലാക്കും'. എല്ലാം പരസ്പരവിരുദ്ധം. താങ്ങുവില പലരീതിയിൽ കണക്കാക്കാം. സ്വാമിനാഥൻ കമ്മറ്റി നിർദ്ദേശിച്ചത് കൃഷിയുടെ എല്ലാ ചെലവുകളും കണക്കിലെടുത്ത്‌ അതിന്റെ 150 ശതമാനം താങ്ങുവിലയാക്കണമെന്നായിരുന്നു. അതിനു സർക്കാർ തയ്യാറല്ല.

(തുടർന്ന്, പരംജോയും സായിനാഥും നാസിക്കിൽനിന്നും മുംബയിലേയ്ക്ക് നടന്ന കർഷകരുടെ 'ലോങ് മാർച്ച്' നെപ്പറ്റിയും അതിന് നഗരവാസികളിൽനിന്ന് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും ചർച്ച ചെയ്യുന്നു)

സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുതന്നെ പന്ത്രണ്ട് വർഷം കഴിഞ്ഞു. ഇതേപ്പറ്റി പാർലമെന്റിൽ ഒരു ചർച്ചപോലും ഉണ്ടായിട്ടില്ല. ഈ റിപ്പോർട്ട് നടപ്പിലാക്കും എന്ന വാഗ്ദാനവുമായി 2014 ൽ അധികാരത്തിൽ വന്ന മോഡി സർക്കാർ അടുത്തവർഷം തന്നെ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് കോടതിയിൽ സത്യവാങ്‌മൂലം നൽകി. കാരണമായി അവർ പറഞ്ഞത്, അങ്ങനെ ചെയ്യുന്നത് വിപണിയുടെ സ്വാഭാവികമായ ഗതിയെ വഴിതെറ്റിക്കുമെന്നായിരുന്നു. അവർക്ക് കർഷകരുടെ അവസ്ഥയെപ്പറ്റി യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. 2016 ൽ അവർ അവകാശപ്പെട്ടു, ഞങ്ങൾ അങ്ങനെയൊരു വാഗ്ദാനമേ നൽകിയിരുന്നില്ല. 2017 ൽ അവർ ചോദിച്ചു, എന്തു സ്വാമിനാഥൻ, മദ്ധ്യപ്രദേശിലേയ്ക്കു നോക്കൂ: ശിവരാജ് സിങ് ചൗഹാൻ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നു..മൻ‌സോറിൽ അവർ അഞ്ചു കർഷകരെ വെടിവച്ചു കൊല്ലുന്നതാണ് നമ്മൾ കണ്ടത്. 2018 ലെ ബജറ്റ് പ്രസംഗത്തിൽ അരുൺ ജൈറ്റ്‌ലി പറഞ്ഞു: ഞങ്ങൾ വാഗ്ദാനം നൽകിയിരുന്നു, അതു നടപ്പിലാക്കുകയും ചെയ്തു. ജൂലായിൽ മോഡി ഉറപ്പു നൽകി , 'ഞങ്ങൾ നടപ്പിലാക്കും'. എല്ലാം പരസ്പരവിരുദ്ധം.

പരംജോയ്: നാസിക് - മുംബൈ മാർച്ചിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നവംബറിൽ ഡൽഹിയിൽ നടത്താനിരിക്കുന്ന മാർച്ചിനെ കുറിച്ച് പറയൂ. കർഷകർ പാർലമെൻറ് വളയും എന്നാണല്ലോ പറയുന്നത്. ഇതിനുമുമ്പും കർഷക പ്രക്ഷോഭങ്ങൾ ഡൽഹിയിൽ ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെ കർഷകർ തലയോട്ടികളും കൊണ്ട് പ്രതിഷേധം നടത്തിയത് അടുത്തകാലത്താണ്.

സായിനാഥ്: കർഷകർ പാർലമെൻറ് വളയുന്നത് അതിനെ തടസ്സപ്പെടുത്തുവാൻ അല്ല. എന്താണ് കർഷകർ ആവശ്യപ്പെടുന്നത്? തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന എംപിമാർ തങ്ങളോടൊപ്പം ചേരണമെന്നും ഇന്ത്യയുടെ കാർഷിക രംഗത്തെ പ്രതിസന്ധികൾ പാർലമെൻറിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്നും കർഷകർ ആവശ്യപ്പെടുന്നു. അവിടെ കേവലം താങ്ങുവിലയുടെ മാത്രമല്ല കാർഷിക മേഖലയുടെ സങ്കീർണ പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്യപ്പെടണം എന്ന് അവർ ആഗ്രഹിക്കുന്നു. എന്തെന്നാൽ സർക്കാരിന് ഉയർന്ന താങ്ങുവില വാഗ്ദാനം ചെയ്യാം, പക്ഷേ സംഭരണം നടത്താതിരിക്കാം അല്ലെങ്കിൽ സമയത്ത് സംഭരിക്കാതിരിക്കാം. കർഷകൻ കുഴഞ്ഞുപോകും. അവർ ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും ജനാധിപത്യപരമായ സമരമാണിത്.

പരംജോയ്: ഈ മാർച്ചിന്റെ രാഷ്ട്രീയ മാനങ്ങൾ എന്തൊക്കെയാണ്?

സായിനാഥ്: നാസിക് മുംബൈ ലോങ് മാർച്ചിൽ പങ്കെടുത്തത് ഏറ്റവും ദരിദ്രരായ കർഷകരായിരുന്നു. നഗരത്തിലെ മദ്ധ്യവർഗ്ഗങ്ങളുടെ മനസ് പിടിച്ചെടുക്കുവാൻ അവർക്ക് കഴിഞ്ഞു. തലയോട്ടികളും കൊണ്ട് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാൻ സമരം ചെയ്ത തമിഴ്‌നാട്ടിലെ കർഷകരെ കുറിച്ച് താങ്കൾ പറഞ്ഞു. അല്ലെങ്കിൽ മാധ്യമങ്ങൾ അവരെ തിരിഞ്ഞുനോക്കില്ല. വളരെ വേദനാജനകമാണ് അത്. എന്നാൽ ഇപ്പോൾ എല്ലാ കർഷകർക്കും സ്വാമിനാഥൻ റിപ്പോർട്ട് എന്താണെന്നറിയാം. നാസിക്ക് മാർച്ചിനുശേഷം ഞാൻ കാർഷിക പ്രാധാന്യമുള്ള പല സ്ഥലങ്ങളിലും പോയിരുന്നു: സംഗിരൂർ, ഭാട്ടിൻഡ, ലൂധിയന, കാക്കിനാഡ, മെഹബൂബ് നഗർ... എല്ലായിടത്തും കർഷകർക്കു താല്പര്യം രണ്ടു കാര്യങ്ങളിലായിരുന്നു: ഒന്ന് - സ്വാമിനാഥൻ റിപ്പോർട്ട്, രണ്ട് - നാസിക്ക്-മുംബൈ മാർച്ച്. നവംബറിലെ ദേശീയ മാർച്ചിനെ അവർ കാത്തിരിക്കുന്നു.


ഇംഗ്ലീഷിലുള്ള അഭിമുഖത്തിന്റെ വീഡിയോ ഈ ലിങ്കിൽ ലഭിക്കും. NewsClick.in

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">http://bit.ly/2DF6AJp</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.