വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു

abhiprayavedi.org സംരംഭത്തിൽ നിന്ന്
15:32, 8 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VenuPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search

ഹാഥ് റസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദ്ർ^ക്സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മ്ർ^ഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്. ആ ദളിത് പെൺകുട്ടിയുടെ - ഞാൻ അവളെ ഭാരതി എന്നു വിളിക്കുന്നു-പീഡനം അവളുടെ കൊലപാതകത്തിൽ കലാശിക്കുക മാത്രമല്ല, എഫ് ഐആർ സമയത്തിനു ഫയൽ ചെയ്യാതിരിക്കുക, വൈദ്യ സഹായം താമസിപ്പിക്കുക,മരണമൊഴിയെ അവഗണിക്കുക, എല്ലാറ്റിനും ഉപരി തിരക്കിട്ട് -സ്വന്തക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുക പോലും ചെയ്യാതെ കത്തിച്ചു ചാരമാക്കുക എന്നീ നിക്ർ^ഷ്ടതകളിലൂടെ നയിക്കുകയും ചെയ്തു.