പ്രധാന താൾ

abhiprayavedi.org സംരംഭത്തിൽ നിന്ന്
18:03, 4 മേയ് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhip6c6 (സംവാദം | സംഭാവനകൾ)
Jump to navigation Jump to search

__NOTITLE__


വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55മലയാളം ലേഖനങ്ങൾ

അഭിപ്രായവേദിയെപ്പറ്റി

പ്രിയ സുഹൃത്തേ,

നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ ഇക്കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.

ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടിയുണ്ട്. സാമൂഹ്യപുരോഗതിക്ക് ഗുണകരമാകുന്ന എത്രയോ ലേഖനങ്ങളും വിശകലനങ്ങളും വിവിധ ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മനോഹരങ്ങളായ കഥകളും കവിതകളും ഒരാഴ്ച്ചത്തെ ആയുസ്സിൽ ഒടുങ്ങുന്നു. വിമർശനങ്ങളും പഠനങ്ങളുമില്ല. നെല്ലും പതിരും വേർതിരിക്കാൻ സഹായിച്ചിരുന്ന സൗഹൃദ സംഘങ്ങൾ കുറഞ്ഞുപോകുന്നതിനാലോ എന്തോ താല്പര്യമുള്ളവർപോലും പലതും അറിയാതെ പോകുന്നു.

നമ്മുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളുടെ വിശകലനവും സഭ്യതയുടെയും മാന്യതയുടെയും അതിരുകൾ ലംഘിക്കാത്ത, പ്രസക്തമായ പ്രതികരണങ്ങളുടെ പ്രകാശനവും സാദ്ധ്യമാക്കുന്ന ഒരിടം നമുക്ക് വേണ്ടേ? യുക്തിസഹമായ ചിന്തയുടെ പിൻ‌ബലത്താലല്ലാതെ ഒരു ആശയത്തേയും ചിന്തയേയും ഭാവികല്പനയേയും തള്ളിക്കളയാത്ത, യാഥാർത്ഥ്യബോധമുള്ള വിശാലമനസ്കരുടെ രചനാ - വായന കൂട്ടായ്മ? പുരോഗമനേച്ഛുവായിരുന്ന ഒരു സമൂഹത്തിന്റെ പിന്നോട്ടുള്ള പ്രയാണത്തിനു കടിഞ്ഞാണിടാനുള്ള ഒരു ശ്രമം? - - ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്.

ഇന്റർനെറ്റിൽ അധിഷ്ഠിതമായ, തുടർച്ചയുള്ള, പരസ്യങ്ങളില്ലാത്ത, moderator മാരാൽ നിയന്ത്രിതമായ ചർച്ചയും ആശയ സമാഹരണവും സാദ്ധ്യമാക്കുന്ന പ്രധാനമായും മലയാളത്തിലുള്ള ഒരു വെബ് സൈറ്റാണ് അഭിപ്രായവേദി.ഓർഗ്. (abhiprayavedi.org)

താങ്കളുടെ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, പത്രാധിപ സമിതി.

ചർച്ചയിൽ

ചർച്ച തുടരുന്നു

മുൻ ലേഖനങ്ങൾ

matter



Alanmoir2.jpg

വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് സോഫ്റ്റ്‌വെയർ സഹായി കാണുക.

പ്രാരംഭസഹായികൾ

കമന്റ് അടിക്കുന്നത് എങ്ങിനെയുണ്ട് എന്നറിയാൻ

"http://abhiprayavedi.org/index.php?title=പ്രധാന_താൾ&oldid=36" എന്ന താളിൽനിന്ന് ശേഖരിച്ചത്