Test

abhiprayavedi.org സംരംഭത്തിൽ നിന്ന്
09:35, 25 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
എഡിറ്റോറിയൽ ദ ഹിന്ദു 12 മാർച് 2019


Error: <seo> tag must contain at least one non-empty attribute.

പാക്കിസ്ഥാനെ 'തോൽപ്പിക്കാ'നുള്ള അതി-ദേശീയവാദികളുടെ അമിതാവേശം കനത്ത ചെലവുണ്ടാക്കും.


തെരഞ്ഞെടുപ്പിന്റെ ആഗമനത്തോടെ കോൺഗ്രസ്സിനേയും മറ്റ് പ്രതിപക്ഷപാർട്ടികളേയും ദേശവിരുദ്ധരെന്നും പാക്കിസ്ഥാൻ ചാരന്മാരെന്നും മുദ്രയടിച്ചുകൊണ്ട് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പാക്കിസ്ഥാൻ എന്ന പേടിസ്വപ്നത്തെ ദേശീയതാ സംവാദങ്ങളുടെ മുൻനിരയിലെത്തിച്ചു. അതിനൊക്കെ പുറമെ പാക്കിസ്ഥാനെതിരെ ആണവ ആയുധങ്ങൾ ഉപയോഗിക്കുമെന്ന മുൻപ് ഒരിക്കലും ആരും പറയാത്ത ഭീഷണിയും പ്രധാനമന്ത്രി മുഴക്കി.

മതാധിഷ്ഠിതമായ ദ്വിരാഷ്ട്രവാദത്തിലൂടെ പിറവികൊണ്ട ഒരു ഇസ്ലാമിക പക്കിസ്ഥാൻ 'ഹിന്ദു ഇന്ത്യയെ' ശത്രുവായി കണക്കാക്കുന്നത് മനസ്സിലാക്കാനാകും എന്നാൽ വളരെ വലിയ ഒരു മതേതര രാജ്യമായ ഇന്ത്യ പാക്കിസ്ഥാനെ ശത്രുതയോടെ വീക്ഷിക്കുന്നതെന്തിനെന്നത് വ്യക്തമല്ല.

സ്വയം പരാജയപ്പെടുത്തുന്നത്

പാക്കിസ്ഥാൻ ഭരണകൂടവും അതിന്റെ ഭരണയന്ത്രങ്ങളും പ്രവർത്തിക്കുന്നത് ഇന്ത്യാവിരുദ്ധതയ്ക്ക് ചുറ്റുമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയതയെ നയിക്കുന്നത് പാക്കിസ്ഥാൻ എന്ന ഒഴിയാബാധയാണ് എന്നത് അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതി-ദേശീയതയിലും 'ഹിന്ദു-ഇന്ത്യ' സ്വത്വത്തിലും വളരുന്ന ഇന്നത്തെ ഭരണചക്രം തിരിക്കുന്നവർക്കാകട്ടെ ഇത് ഒരു ബാധയല്ല അസുഖം തന്നെയാണ്. അതിദേശീയതയുടെ പാക്കിസ്ഥാനെ 'തോൽപ്പി'ക്കാനുള്ള വ്യഗ്രതയും ശരിക്കുള്ളതോ അവകാശവാദങ്ങൾ മാത്രമോ ആയിട്ടുള്ള വിജയങ്ങളെക്കുറിച്ചുള്ള അഹന്തയും ആത്യന്തികമായി സ്വയം പരാജയപ്പെടുത്തുന്നവയാണ്. കാരണം അതിൽ ഒരു വലിയ വില അടങ്ങിയിട്ടുണ്ട്. മനുഷ്യരുടേയും മറ്റ് ഭൗതിക വസ്തുക്കളുടേയും. ദേശീയതയുടെ വേഷം ധരിച്ച യുദ്ധക്കൊതിക്കുകീഴിൽ ഈ ചിലവുകൾ മറഞ്ഞുകിടക്കുകയാണ്. പാക്കിസ്ഥാൻ സർക്കാരിന്റെ പല നടപടികളേയും പാക്കിസ്ഥാനികൾ തന്നെ വിമർശിക്കുന്നത് 'ആത്മഹത്യാപരം' 'വ്യാമോഹം' എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചാണ്, അത് ശരിയുമാണ്. തങ്ങളേക്കാൾ ആറരയിരട്ടി ജനസംഖ്യയുള്ള, എട്ടരയിരട്ടി സമ്പത്തുള്ള ഒരു രാജ്യത്തോട് സൈനികമായി കിടപിടിക്കാൻ സമചിത്തതയുള്ള ഒരു ഭരണകൂടവും ശ്രമിക്കില്ല. പാക്കിസ്ഥാന്റെ അസന്തുലിതമായ സൈനികച്ചെലവ് ആ ദരിദ്രരാജ്യത്തെ തകർക്കുന്നതാണ്.


[Category:എഡിറ്റോറിയൽ]]


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=Test&oldid=1103" എന്ന താളിൽനിന്ന് ശേഖരിച്ചത്