"പാർട്ടിതന്നെ വി എസ്സിനെ സന്തോഷിപ്പിക്കട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 1: വരി 1:
 
{|style="margin:3px; border:1px solid #a3bfb1; text-align:left; color:#000;"
 
{|style="margin:3px; border:1px solid #a3bfb1; text-align:left; color:#000;"
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:ദൈനംദിന പ്രശ്നങ്ങൾ |'''ദൈനംദിന പ്രശ്നങ്ങൾ''']]
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:ദൈനംദിന പ്രശ്നങ്ങൾ |'''ദൈനംദിന പ്രശ്നങ്ങൾ''']]
! colspan="3" style="font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | 2 ജൂൺ 2016.
+
! colspan="3" style="font-size:110%; border:1px solid #a3bfb1; padding:0.2em 0.4em;" | 2 ജൂൺ 2016.
 
|-
 
|-
 
|}
 
|}

18:34, 5 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ദൈനംദിന പ്രശ്നങ്ങൾ 2 ജൂൺ 2016.


VS.jpg

രണത്തിലേറുമ്പോൾ തർക്കങ്ങളും വിവാദങ്ങളും ഇടതുമുന്നണിയുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. അധികാരം കിട്ടിയിട്ട് പത്തുദിവസം ഇനിയുമായില്ല, ഇതിനകം തന്നെ മുല്ലപ്പെരിയാറിന്റെയും അതിരപ്പള്ളിയുടേയും ചുഴിയിൽ പെട്ടുകഴിഞ്ഞു പിണറായി സർക്കാർ. ഇതുപോരാഞ്ഞിട്ടെന്നോണം വി എസ്സിനു പദവി എന്ന കീറാമുട്ടിയും.

മന്ത്രിയാകാൻ പാടില്ല, എന്നാൽ ക്യാബിനറ്റ് റാങ്ക് വേണം. പി സി ജോർജ്ജിനെ തൃപ്തിപ്പെടുത്താൻ അങ്ങനെയൊന്ന് യു ഡി എഫ് കണ്ടുപിടിച്ചിരുന്നു : ‘ചീഫ് വിപ്പ്’'. കേരളജനതയ്ക്ക് വിപ്പ് എന്തു സേവനമാണ് ചെയ്തത് എന്ന് അദ്ദേഹത്തിനുപോലും അറിവുണ്ടാവില്ല. (നാക്കുകൊണ്ടുള്ള അടിയല്ലേ കിട്ടിയുള്ളു, ചാട്ടകൊണ്ട് കിട്ടിയില്ലല്ലോ എന്ന് ജനങ്ങൾക്ക് സമാധാനിക്കാം!).

വി എസ് അച്യുതാനന്ദന് വേണ്ടത് ഒരു ചീഫ് വിപ്പ്, അല്ലെങ്കിൽ സമാനമായ ഒരു പദവി (വിദഗ്ദ്ധർ എന്തെങ്കിലും കണ്ടുപിടിക്കാതിരിക്കില്ല) ആണോ? അധികാരങ്ങളില്ലാത്ത ഒരു കസേരയിൽ ഇരിക്കാൻ വി എസ്സിനു കഴിയുമോ? ഒന്നും ചെയ്യാതെ ഇരുന്നാൽത്തന്നെ പി സി ജോർജ്ജിനെ വിട്ടതുപോലെ വി എസ്സിനെ ജനം വെറുതേ വിടുമോ? (ഒരു സംശയവുമില്ല, അവർക്കു രണ്ടുപേർക്കും രണ്ടു നീതിതന്നെയാണ് ജനങ്ങളുടെ കോടതിയിൽ. വിഗ്രഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത് സാധാരണ മനുഷ്യന്റെ ദൗർബല്യങ്ങളല്ല).

പ്രശ്നം പരിഹരിക്കാൻ മാർക്സിസ്റ്റ് പാർട്ടിക്കു മാത്രമേ കഴിയുള്ളു എന്നു തോന്നുന്നു. അദ്ദേഹത്തിന് പാർട്ടിയിൽ സമുന്നത പദവി നൽകുക, ക്യാബിനറ്റ് റാങ്കുള്ള മന്ത്രിക്കു ലഭിക്കുന്ന എല്ലാ സ്ഥാനമാനങ്ങളും, വീട്, വാഹനം, വ്യക്തിഗതജീവനക്കാർ… അനുവദിച്ചുകൊടുക്കുക.

ഇതിനെതിരെ ആരും കോടതിയിൽ പോകില്ല, പൊതുഖജനാവിനു ഭാരമെന്നാരും പറയുകയുമില്ല.



Anonymous user #1

101 months ago
Score 0++
VS is a holy cow. Ban cow slaughter. Suthradhar
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.