"ഒഴിവുദിവസത്തെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 1: വരി 1:

__NOTITLE__

__NOTITLE__

{| id="mp-left" style="width:100%; vertical-align:top;"

{| id="mp-left" style="width:100%; vertical-align:top;"
| style="padding:2px;" |
ഒഴിവുദിവസത്തെ കളി

| style="padding:2px;" |
ഒഴിവുദിവസത്തെ കളി

| style="width="200"|
ചലച്ചിത്ര നിരൂപണം

| style="width="200"|— '''സിനി ക്രിട്ടിക്'''

— '''സിനി ക്രിട്ടിക് '''

'''ചലച്ചിത്ര നിരൂപണം '''       — '''സിനി ക്രിട്ടിക് '''

[[File:OzhivuDivasam.jpg | thumb |400px| right]]

[[File:OzhivuDivasam.jpg | thumb |400px| right]]

12:29, 18 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

__NOTITLE__

ഒഴിവുദിവസത്തെ കളി

ചലച്ചിത്ര നിരൂപണം        സിനി ക്രിട്ടിക്

OzhivuDivasam.jpg

സാഹിത്യകൃതികളിൽ അധിഷ്ഠിതമായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സർ‌വസാധാരണമാണ്. മലയാള സിനിമയും ഇതിനൊരു അപവാദമല്ല. ചെമ്മീൻ, അരനാഴികനേരം, ഇണപ്രാവുകൾ, അശ്വമേധം, രമണൻ… ഇങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാൽ കഴിഞ്ഞ ഏതാണ്ട് രണ്ടു ദശകങ്ങളായി ആ പ്രതിഭാസം ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. പക്ഷെ, അടുത്തകാലത്ത് ആ പ്രവണത ഉയർത്തെഴുനേറ്റതായി കാണുന്നു. നോവലുകളും നാടകങ്ങളുമല്ല ചെറുകഥകളാണ് ദൃശ്യമാധ്യമത്തിൽ പുനരവതരിക്കുന്നത് എന്നുമാത്രം. മെച്ചപ്പെട്ട മിക്ക ചെറുകഥകളുടേയും പ്രധാന ആകർഷണമായ ’ നാടകീയത’യാവാം ചലച്ചിത്രകാരന്മാർക്ക് പ്രചോദനമാവുന്നത്l

ഒഴിവുദിവസങ്ങളിൽ ലോഡ്ജ് മുറിയിൽ ഒത്തുകൂടാറുള്ള മദ്ധ്യവയസ്കരായ നാലുസുഹൃത്തുക്കളുടെ കഥയാണ് ഒഴിവുദിവസത്തെ കളിയിൽ ഉണ്ണി ആർ പറയുന്നത്. മദ്യപാനം, പരദൂഷണം, കുമ്പസാരം, കഥ പറച്ചിൽ, അവസാനം എന്തെങ്കിലുമൊരു കളി.. അങ്ങനെയൊരു ഒഴിവുദിവസത്തിൽ അവർ ‘ കള്ളനും പോലീസും’ കളിയിൽ എത്തുന്നു.കള്ളന്റെ മേൽ രാജ്യദ്രോഹക്കുറ്റവും ആരോപിക്കപ്പെടുന്നു. രാജ്യദ്രോഹിക്കു ശിക്ഷ വിധിക്കപ്പെടുന്നു. മറ്റുമൂന്നുപേരും ചേർന്ന് ആ ശിക്ഷ നടപ്പിലാക്കി ലോഡ്ജ് മുറി അടച്ചുപൂട്ടി സ്ഥലം വിടുന്നു.

‘കേരളീയ’മെന്ന് ഇക്കാലത്ത്‌ വിശേഷിപ്പിക്കാവുന്ന പല പ്രവണതകളേയും നിശിതമായ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്നു ഈ ചിത്രം.
ലക്കുകെട്ട മദ്യപാനമാണൊന്ന്.
അബലയായ സ്ത്രീയെക്കണ്ടാൽ ‘അവൈലബിൾ’ ആണോ എന്നാണ് ആദ്യത്തെ അന്വേഷണം.
പണമേധാവിത്വം, പൂണൂൽ മേധാവിത്വം, വർണമേധാവിത്വം, ഇതൊന്നും നമ്മുടെ മണ്ണിൽനിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
കാണാനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും കാണേണ്ട ചിത്രം.

കഥാബീജം നിലനിർത്തിക്കൊണ്ടുതന്നെ, 2003 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ചലച്ചിത്രകാരനായ സനൽകുമാർ ശശിധരൻ. തിരക്കഥയും അദ്ദേഹത്തിന്റെ തന്നെ. സുഹൃത്തുക്കളുടെ എണ്ണം നാലിൽനിന്ന് അഞ്ചാകുന്നു. അവർ ഒത്തുകൂടുന്നത് ലോഡ്ജ് മുറിയിലല്ല, വനമെന്നുപറയാവുന്ന ഒരിടത്തിലെ ഒരു വലിയ കെട്ടിടത്തിൽ. സഹായിയായി ഒരു ചെറുപ്പക്കാരനും അവർക്ക് ഭക്ഷണം പാകം ചെയ്യാനായി ഒരു സ്ത്രീയും. കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിന്റെ അവധിദിവസത്തിലേയ്ക്ക് ആ ഒഴിവുദിവസത്തെ മാറ്റി പ്രതിഷ്ഠിക്കുന്നു. ഈ മാറ്റങ്ങളോടെ തന്റേതാക്കിമാറ്റിയ കഥയുടെ പശ്ചാത്തലം വളരെ വിപുലമാക്കുന്നു ചലച്ചിത്രകാരൻ.

ഒഴിവുദിവസത്തെ കളി
സംവിധാനം സനൽ കുമാർ ശശിധരൻ
കഥ ആർ.ഉണ്ണി
തിരക്കഥ സനൽ കുമാർ ശശിധരൻ
കാമറ ഇന്ദ്രജിത്
എഡിറ്റിങ് അപ്പു ഭട്ടതിരി
സംഗീതം ബാസിൽ ജോസഫ്
നിർമാണം അരുണ & മാത്യു
അവാർഡുകൾ മികച്ച ചലച്ചിത്രത്തിനുള്ള
കേരളസംസ്ഥാന സർക്കാർ പുരസ്കാരം 2015

‘കേരളീയ’മെന്ന് ഇക്കാലത്ത്‌ വിശേഷിപ്പിക്കാവുന്ന പല പ്രവണതകളേയും നിശിതമായ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്നു ഈ ചിത്രം. ലക്കുകെട്ട മദ്യപാനമാണൊന്ന്. അബലയായ സ്ത്രീയെക്കണ്ടാൽ ‘അവൈലബിൾ’ ആണോ എന്നാണ് ആദ്യത്തെ അന്വേഷണം. ഒരാൾ നോക്കിയാസ്വദിക്കുന്നതേയുള്ളു, രണ്ടാമൻ ‘നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്’ ൽ തുടങ്ങി തന്റെ താല്പര്യം പ്രകടിപ്പിക്കുന്നതേയുള്ളു, പക്ഷേ മൂന്നാമൻ കയറിപ്പിടിക്കാൻ‌തന്നെഒരുമ്പെടുന്നു. എന്നാൽ അതേത്തുടർന്നുള്ള സദാചാര ചർച്ചയിൽ സ്വന്തം ഭാര്യ ഒന്നു പരാമർശിക്കപ്പെടുന്നതുപോലും സഹിക്കാൻ പറ്റുന്നില്ല. പണമേധാവിത്വം, പൂണൂൽ മേധാവിത്വം, വർണമേധാവിത്വം, ഇതൊന്നും നമ്മുടെ മണ്ണിൽനിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

കൂട്ടത്തിൽ കറുത്തവൻ തന്നെ കള്ളൻ എന്ന അനിവാര്യതയിലേയ്ക്കെത്തുന്നു ‘കള്ളനും പോലീസും’ കളി. ലോങ് ഷോട്ടുകളിൽ അഭിരമിക്കുന്നു സം‌വിധായകൻ. തുടക്കത്തിൽ അന്തമില്ലാതെ നീണ്ടുപോകുന്ന, പ്രേക്ഷകരെ ഒരു പരിധിവരെയെങ്കിലും മടുപ്പിക്കുന്ന മദ്യപാനരംഗത്തിന്റെ കേടു തീർക്കാനെന്നോണം ഏതാണ്ട് അരമണിക്കൂറോളം നീളുന്ന അവസാനത്തെ ലോങ് ഷോട്ട് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നു.

‘ ഒരാൾപ്പൊക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായിരുന്ന സനൽ ശശിധരന് ‘ ഒഴിവുദിവസത്തെ കളി’ യ്ക്ക് 2015 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. എങ്കിലും പൊതുപ്രദർശനത്തിനായി സിനിമാശാലകൾ ഇനിയും ലഭിച്ചിട്ടില്ല

ഈ ചിത്രത്തിന്. ജൂൺ 17 ന് റിലീസുണ്ടാവും എന്നറിയുന്നു. കാണാനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും കാണേണ്ട ചിത്രം.

"http://abhiprayavedi.org/index.php?title=ഒഴിവുദിവസത്തെ_കളി&oldid=278" എന്ന താളിൽനിന്ന് ശേഖരിച്ചത്