"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 10: വരി 10:
 
[[File:MohanBhagwat.jpg | thumb |450px| right|[https://en.wikipedia.org/wiki/Mohan_Bhagwat മോഹൻ ഭഗ്‌വത്], ആർ എസ് എസ് സർസംഘ്ചാലക് <br>Photo Credit: Vishal Dutta]]
 
[[File:MohanBhagwat.jpg | thumb |450px| right|[https://en.wikipedia.org/wiki/Mohan_Bhagwat മോഹൻ ഭഗ്‌വത്], ആർ എസ് എസ് സർസംഘ്ചാലക് <br>Photo Credit: Vishal Dutta]]
  
{{#ev:youtube|OqxHCAY3sWE}}
 
{| class="wikitable floatright" style="background: #fef9e7;"
+
===സാമൂഹ്യ - ജനാധിപത്യ നീതി, നീതിന്യായവ്യവസ്ഥയുടെ മാത്രം ബാധ്യതയല്ല===
|width="400"|
+
====നിസ്സീം മണ്ണത്തുക്കാരൻ====
  
|-
 
|}
 
{{മറ്റ് ലേഖനങ്ങൾ}}
 
==ദേശവിരുദ്ധമായ ദേശീയത==
+
ജനാധിപത്യത്തിന് ആഴം കൂട്ടാനും സാമൂഹ്യ സ്വാതന്ത്ര്യങ്ങളെ സം‌രക്ഷിക്കാനുമുള്ള ചുമതല പൂർ‌ണമായും നീതിന്യായ സം‌വിധാനത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഒരവസ്ഥയാണ് വർത്തമാന കാല ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. നിയമനിർ‌മ്മാണസഭ സ്വന്തം ഉത്തരവാദങ്ങളിൽ‌നിന്ന് പൂർ‌ണമായും മുഖം തിരിക്കുന്നത് ഒരുവശത്ത്, മറുവശത്ത് സാമൂഹ്യധർ‌മ്മത്തിന്റെയും നീതിന്യായ ധർമ്മത്തിന്റെയും ദ്വികരണവും.
====യോഗേന്ദ്ര യാദവ്====
 
പൊതുസമൂഹത്തിലേയ്ക്ക് എത്തിപ്പിടിക്കാൻ അടുത്തയിടെ ആർ എസ്സ് എസ്സ് നടത്തിയ ശ്രമം അതിന്റെ പ്രധാന ലക്ഷ്യം കൈവരിക്കുന്നതിൽ ഏതാണ്ട് വിജയിച്ചു എന്നു പറയാം : അവരോടു വിശ്വസ്ഥത പുലർത്തുന്ന അനുയായികൾക്ക് പുതിയൊരു പ്രതിച്ഛായയുടെ ആശ്വാസം പ്രദാനം ചെയ്യുക. സേവിച്ചു നിൽക്കുന്ന മാധ്യമങ്ങൾക്കും അവിശ്വാസ്യതയെ താൽക്കാലികമായി മറക്കാൻ എപ്പോഴും തയ്യാറായി നിൽക്കുന്ന വിശകലന
+
രണ്ടും ആപത്കരമായ പ്രവണതകളാണ്.
പടുക്കൾക്കും നന്ദി പറയുക, ഈ ശ്രമത്തിലൂടെ ആർ എസ്സ് എസ്സിന് അവർ  കൊതിച്ചിരുന്ന മയമുള്ള വിശാലമനസ്കതയുടെ ഒരു ചായം പൂശിക്കിട്ടി. കഷ്ടമെന്നുപറയട്ടെ, ആർ എസ്സ് എസ്സ് പ്രതീക്ഷിച്ച, അവർ ആഗ്രഹിച്ച, ചോദ്യങ്ങളിൽ ഒതുങ്ങിനിന്നു വിമർശകരുടെ പ്രതികരണം: ആർ എസ്സ് എസ്സ് ഈ സർക്കാരിനുമേൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ആർ എസ്സ് എസ്സ്  മുസ്ലീം വിരുദ്ധരാണോ?
 
കുറേക്കൂടി കർക്കശവും ആഴത്തിലേയ്ക്കു പോകുന്നതുമായ ഒരു ചോദ്യം നാം ഉന്നയിക്കേണ്ട സമയമായിരിക്കുന്നു : ആർ എസ്സ് എസ്സ് രാജ്യ വിരുദ്ധരാണോ? (രാജ്യദ്രോഹികളാണോ?)
+
സുപ്രീം കോടതി വിധികൾ ജനശ്രദ്ധ ആകർഷിക്കുന്ന പ്രൈം ടൈം ടെലിവിഷൻ ഫുട്‌ബാൾ / ക്രിക്കറ്റ് മാച്ചുകൾ പോലെ ആയിട്ടുണ്ട്. എന്നാൽ ഈ ജിജ്ഞാസ - പാർ‌ലമെന്ററി ജനാധിപത്യത്തിന് അത്യന്താപേക്ഷിതവും നിർ‌ണായകവുമായ താല്പര്യം - പാർ‌ലമെന്റിൽ നടക്കുന്ന ചർച്ചകളെപ്പറ്റിയോ പാസ്സാക്കപ്പെടുന്ന ബില്ലുകളെക്കുറിച്ചോ ഉണ്ടാകാറില്ല.
  
സിദ്ധാന്തവും പ്രയോഗവും
+
ഒറ്റയൊരു ഉദാഹരണം ധാരാളമാണ്. ഈ വർ‌ഷം ആദ്യം വിദേശത്തുനിന്നുള്ള സംഭാവനകളെ നിയന്ത്രിക്കുന്ന നിയമത്തിൽ സർക്കാർ ഒരു നിയമഭേദഗതി വരുത്തുകയുണ്ടായി: വിദേശവ്യക്തികളോ വിദേശ കമ്പനികളോ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് നിയമസാധുത നൽകുന്ന ഒരു ഭേദഗതിയായിരുന്നു അത്. പാർ‌ലമെന്റ് ആ ബില്ല് പാസ്സാക്കുന്ന ദിനം മുതലല്ല, 1976 മുതൽ മുൻ‌കാല പ്രാബല്യത്തോടെ. ഇന്ത്യൻ ജനാധിപത്യത്തിന് ആപത്കരമായ പ്രത്യാഘാതങ്ങൾ ഉറപ്പുവരുത്തുന്ന ആ ബില്ല് പാർ‌ലമെന്റിന് അകത്തോ പുറത്തോ ഒരു ചർച്ചയും കൂടാതെ സർക്കാർ പാസ്സാക്കിയെടുത്തു.
  
ഒറ്റ നോട്ടത്തിൽ ഇതൊരു വിചിത്രമായ ചോദ്യമാണ്. ദേശീയത, ഭാരതീയത്വം, ഹിന്ദുത്വ ഇവയെല്ലാം തന്നെയാണ് ആർ എസ്സ് എസ്സ് ന്റെ മുഖമുദ്രകൾ. ഇതൊന്നും മുഖം മൂടികളല്ല. എനിക്ക് ആർ എസ്സ് എസ്സ് ന്റെ അകവും പുറവും അറിയാം. നൂറുകണക്കിന് സ്വയം സേവകരേയും അനേകം പ്രചാരകരേയും എനിക്കറിയാം. ഒരു ശരാശരി ആർ എസ്സ് എസ്സ് സന്നദ്ധപ്രവർത്തകൻ  ദേശീയതയുടെ ആത്മബിംബവും പേറിയാണ് നടപ്പെന്ന്
+
ഇന്ത്യൻ ജനാധിപത്യത്തെ ചുമക്കുന്ന നാലു സ്ഥൂപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് നീതിന്യായ വ്യവസ്ഥ. നിയമനിർ‌മാണസഭയുടെയും നിയമം നടപ്പാക്കേണ്ട ഭരണസം‌വിധാനത്തിന്റെയും അധഃപതനത്തിന്റെയും ദുരുപയോഗത്തിന്റെയും ഫലമാണിത്.
എനിക്കറിയാം. കമ്യൂണിസ്റ്റുകളെപ്പോലെ, പഴയകാല സോഷ്യലിസ്റ്റുകളെപ്പോലെ, ഒരു ശരാശരി ആർ എസ്സ് എസ്സ് പ്രവർത്തകൻ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെക്കാളും സത്യസന്ധനും ആദർശവാദിയുമാണെന്നും എനിക്കറിയാം. ദേശീയദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സ്തുത്യർ‌ഹമായ സേവനം നടത്താറുണ്ട് , ആർ എസ്സ് എസ്സ് എന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ
 
വിമർശകർ അവരെ 'കടുത്ത ദേശീയവാദികൾ' എന്ന് ആരോപിക്കാറുവരെയുണ്ട്. 
 
[[File:YogendraYadav.jpg | thumb |300px| left|[https://en.wikipedia.org/wiki/Yogendra_Yadav യോഗേന്ദ്ര യാദവ്]]]
 
അതുകൊണ്ട് അവരുടെ ദേശീയതാ യോഗ്യതയെ ചോദ്യം ചെയ്യുന്നത് കടുത്ത അന്യായമായിത്തോന്നാം.എങ്കിലും ഈ ചോദ്യം ഗൗരവപരമായും നീതിയുക്തമായും ചർച്ചചെയ്യപ്പെടേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ  പൊതുജീവിതത്തിൽ ഇന്ന് ആർ എസ്സ് എസ്സിനുള്ള പ്രാധാന്യം
 
വച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും. ഇസ്ലാം മതമൗലികവാദികളെക്കുറിച്ചും മാവോയിസ്റ്റ് കലാപകാരികളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും നാം ഉൽക്കണഠാകുലരാകുന്നു. കാഷ്മീറിലെയും നാഗാലാൻഡിലെയും വിഘടനവാദികൾ ഉയർത്തുന്ന വെല്ലുവിളികളെ നാം ചർച്ചചെയ്യുന്നു. എന്നാൽ ഇന്ത്യൻ രാഷ്ട്രനിർമ്മാണത്തിനായി ആർ എസ്സ് എസ്സ് കൊണ്ടുനടക്കുന്ന പദ്ധതി ഉയർത്തുന്ന വെല്ലുവിളികൾ നാം ഗൗരവത്തോടെ ചർച്ച ചെയ്യാതായിരിക്കുന്നു. ചോദ്യം ഒരു സംഘടനയെന്ന നിലയിൽ ആർ എസ്സ് എസ്സ് ന്റെ സിദ്ധാന്തവും പ്രയോഗവും, ഇന്ത്യയെന്ന
 
രാഷ്ട്രവുമായി അതിനുള്ള ബന്ധവും അതിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെപ്പറ്റിയാണ്.
 
രാഷ്ട്രവും ഭൂതകാലവും
+
ജനങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത വേദിയായ പാർ‌ലമെന്റ് എങ്ങനെയാവണമായിരുന്നോ, അതിന്റെ ഒരു നിഴൽ മാത്രമായി മാറിയിരിക്കുന്നു. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ വളരെ അപൂ‌ർ‌വമായിമാത്രമേ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളു. ആ സ്ഥാപനത്തിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്തുന്ന ഒരു നടപടിയാണിത്. 1950 കളിൽ ശരാശരി 127 ദിവസമാണ് ലോകസഭ കൂടിയിരുന്നതെങ്കിൽ  2017 ൽ അത് കേവലം 57 ആയി ചുരുങ്ങി. ആദ്യ ലോകസഭയിൽ 72  ബില്ലുകൾ പാസാക്കിയെങ്കിൽ 15 ആമത് ലോകസഭയിൽ (2009-14) 40 ബില്ലുകൾ മാത്രമാണ് നിയമമായത്.
  
ആർ എസ്സ് എസ് ന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചില അവിതർക്കിതമായ വസ്തുതകളിൽ‌നിന്നു തുടങ്ങാം. 1925 ൽ, അതിന്റെ തുടക്കം മുതൽ‌തന്നെ ആർ എസ്സ് എസ് ദേശീയ പ്രസ്ഥാനത്തിൽ  ഒരുതരത്തിലും ഭാഗഭാക്കായിരുന്നില്ല. തന്നെയുമല്ല ഹിന്ദുമഹാസഭ പോലെയുള്ള അതിന്റെ പങ്കാളികൾ ദേശീയ പ്രസ്ഥാനത്തെ ഉത്സാഹത്തോടെ എതിർക്കുകയും ചെയ്തു. വി ഡി സാവർക്കറുടെ ആശയങ്ങൾ ആർ എസ്സ് എസ് ന്റെ സ്ഥാപകനേതാക്കളെ സ്വാധീനിച്ചുഅവർക്ക് അന്നും ഇന്നും അദ്ദേഹം വിഗ്രഹ സമാനനാണ്. ആന്തമാൻ- നിക്കോബാറിലെ സെല്ലുലാർ ജയിലിൽ തടവിലായിരുന്ന
+
ഈ സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ബഡ്‌ജറ്റിനായി നീക്കി‌വച്ചിരുന്ന സമയത്തിന്റെ ഒരു ശതമാനം സമയം മാത്രം കൊണ്ട് സഭ ചുരുട്ടിക്കെട്ടി. രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനത്തിന്റെ ഏറ്റവും നിർ‌ണ്ണായക ഘടകമായ ബജറ്റ് ചർച്ചകളൊന്നും കൂടാതെ 'ഗിള്ളറ്റിൻ' മാർഗ്ഗം ഉപയോഗിച്ച് പാസാക്കിയെടുത്തു. റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു സം‌യുക്ത പാർ‌ലമെന്ററി സമതിയെക്കൊണ്ട് അന്വേഷണമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു സർക്കാരിന്. എന്നാൽ അതും ഉണ്ടായില്ല. 2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാർ‌ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത് തങ്ങളുടെ സൗകര്യത്തിന് ആക്കിയതുവഴി പാർ‌ലമെന്റിന്റെ വിലയിടിച്ചു, കേന്ദ്രത്തിലെ ഭരണകക്ഷി.
സാവർക്കർ മോചിപ്പിക്കപ്പെട്ടത് നാലു ദയാഹർ‌ജികളും ബ്രിട്ടീഷ് സാമ്രാജ്യത്തോട് അചഞ്ചല വിശ്വസ്ഥതയും കൂറും പ്രതിജ്ഞ ചെയ്തതിനും ശേഷമാണ്. ജയിൽ മോചിതനായതിനുശേഷം ബ്രിട്ടീഷ് സർക്കാർ കനിഞ്ഞുനൽകിയ മാസപ്പടികൊണ്ടാണ് അദ്ദേഹം ജീവിച്ചത്. അവർ അടിച്ചേല്പിച്ച എല്ലാ ഉപാധികളും വിശ്വസ്ഥതയോടെ അനുസരിക്കുകയും ചെയ്തു.മറ്റൊരു ഹിന്ദുമഹാസഭ നേതാവായിരുന്ന ശ്യാമപ്രസാദ് മുക്കർജി ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബ്രിട്ടീഷ്‌കാരുമായി സഹകരിച്ച് പ്രവർത്തിച്ചു. ആർ എസ്സ് എസ് ആകട്ടെ, ഏറ്റവും വലിയ കോളനി വിരുദ്ധ കലാപത്തിൽ‌നിന്നു മുഖം തിരിച്ചുനിന്നു. മുസ്ലീം ലീഗ് ഉയർത്തിക്കൊണ്ടുവരുന്നതിന് വളരെ മുമ്പുതന്നെ ദ്വിരാഷ്ട്ര സിദ്ധാന്തം പ്രചരിപ്പിച്ചുതുടങ്ങിയത് ഹിന്ദു ദേശീയവാദികളായിരുന്നു. നാഥുറാം ഗോഡ്‌സേ മുൻ ആർ എസ്സ് എസ്സ് അംഗമായിരുന്നെന്നും മഹാത്മാഗാന്ധിയെ വധിക്കുമ്പോൾ ഗോഡ്‌സേ ആർ എസ്സ് എസ്സ്  കുടുംബത്തിന്റെ ഭാഗം തന്നെയായിരുന്നു എന്നതും ഒരു രഹസ്യമല്ല.  
 
വെട്ടിത്തുറന്നുപറഞ്ഞാൽ, സ്വാതന്ത്ര്യ സമരത്തിൽ ആർ എസ്സ് എസ് ന്റെ സംഭാവന പൂജ്യമായിരുന്നു, എന്തിന് നിഷേധാത്മകവും ആയിരുന്നു. എന്നാൽ ദേശവിരുദ്ധരെന്ന് അവരെ താറടിക്കാൻ ഇക്കാലത്ത് അത്രയൊന്നും പോരാ.
+
ഉയർന്ന ജനാധിപത്യമൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു പകരം പാർ‌ലമെന്റ് ഭൂരിപക്ഷം സീറ്റുള്ള പക്ഷത്തിന്റെ ഹീനാഭിലാഷങ്ങൾക്കു‌വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. അതുമൂലം, ആധിപത്യതാൽപര്യങ്ങൾ അടിച്ചേല്പിക്കുന്ന പ്രാകൃതമായ സാമൂഹ്യ, മതപര ആചാരങ്ങളെ വെല്ലുവിളിക്കാൻ പാർ‌ലമെന്റിനു കഴിയുന്നില്ല. അതുകൊണ്ടാണ് 377 ആം വകുപ്പ് ഭാഗികമായെങ്കിലും റദ്ദാക്കാൻ 70 വർഷം എടുത്തത്. നിയമനിർ‌മാണ സഭയും ഭരണകൂടവും അവ്ശേഷിപ്പിക്കുന്ന അപകടകരമായ ആ ശൂന്യതയിലേയ്ക്ക് സുപ്രീം കോടതി പ്രവേശിക്കുന്നതിൽ എന്താണൽഭുതം?
  
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആർ എസ്സ് എസ് ചെയ്തികളാണ് ഇവിടെ കൂടുതൽ പ്രസക്തം. രാഷ്ട്രനിർ‌മ്മാണത്തിൽ എന്തായിരുന്നു ആർ എസ്സ് എസ്ന്റെ പങ്ക്? വീണ്ടും ഉത്തരം നിഷേധാത്മകം തന്നെ. സ്വതന്ത്ര ഇന്ത്യയിൽ, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചില സുപ്രധാന ചിഹ്നങ്ങളെ -ദേശീയ പതാക, ദേശീയ ഗാനം, ഇന്ത്യൻ ഭരണഘടന-ആദരിക്കാൻ കൂട്ടാക്കാത്ത അപൂർ‌വ സംഘടനകളിൽ ഒന്നായിരുന്നു ആർ എസ്സ് എസ്.ആ ഭരണഘടന നിലവിൽ‌വ്ന്ന് ഏതാണ്ട് ഏഴു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ആർ എസ്സ് എസ്സ് ന്റെ തലവന് തന്റെ സംഘടന അതിൽ വിശ്വസിക്കുന്നുവെന്ന്‌ (തൊട്ടു
+
എന്നാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ചുമതല തെരഞ്ഞെടുപ്പിലൂടെയല്ലാതെ യഥാസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്ന ജുഡീഷ്യറിയെ ഏല്പിക്കാൻ കഴിയില്ല. അതിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് 'കൊളേജിയം' സം‌വിധാനം വഴി സ്വയം നിയമിതരാവുന്ന അംഗങ്ങളും. (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ച ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഒരു പ്രത്യാഘാതമായിരുന്നു 'കൊളേജിയം' എന്നതും ശ്രദ്ധേയമാണ്.) മറിച്ച്, ജനാധിപത്യവൽക്കരണം സംഭവിക്കേണ്ടത് അടിത്തട്ടിൽ‌നിന്നുള്ള സാമൂഹ്യ രഷ്ട്രീയ സമരങ്ങളിലൂടെയാണ്, ഉന്നതങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ കല്പനകൾ വഴിയല്ല.
മുമ്പത്തെ തലവൻ വരെയും നിഷേധിച്ചിരുന്ന ഒന്ന്) സശയനിവാരണം നടത്തേണ്ടി വന്നു, എന്നതു  തന്നെ എല്ലാം പറയാതെ പറയുന്നു. അടുത്തകാലത്തുണ്ടായ ഈ അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ പോലും, അതായത് സോഷ്യലിസത്തിൽ, മതേതരത്വത്തിൽ, ഫെഡറലിസത്തിൽ ആർ എസ്സ് എസ്സ് വിശ്വസിക്കുന്നില്ല.
 
പ്രായോഗിക തലത്തിൽ നോക്കിയാൽ, രാഷ്ട്രനിർമ്മാണത്തിന്റെ ദുർഘടമായ യാത്രയിൽ ഒരു പ്രതിവിധിയുടെ, പരിഹാരത്തിന്റെ, ഭാഗമാകുന്നതിനുപകരം  ആർ എസ്സ് എസ്സ്, ഇന്ത്യ അഭിമുഖീകരിച്ച പ്രശ്നത്തിന്റെ ഭാഗമാകുകയാണ്‌ എപ്പോഴും ചെയ്തത്. പൈതൃകമായി ലഭിച്ച
 
വിഭജനവും അളവറ്റ ഭിന്നതകളെ ഒരുമിപ്പിക്കാനുള്ള വെല്ലുവിളിയും നവജാതമായ ഇന്ത്യാ രാജ്യത്തിന് ചുമലിലേറ്റാവുന്നതിനപ്പുറമായിരുന്നു. ലോലമായ ഈ ഘട്ടത്തിൽ ആർ എസ്സ് എസ്സ്, ഇന്ത്യൻ രാഷ്ട്രത്തിനുമേൽ ഹിന്ദുത്വവൽക്കരണത്തിനായി സമ്മർദ്ദം ചെലുത്തുകയായിരുന്നു. ന്യൂനപക്ഷങ്ങൾക്കു നൽകപ്പെട്ട ഏതു സൗജന്യവും എതിർക്കപ്പെട്ടു.  
 
ആക്രമണോത്സുകമായ വിദേശ നയത്തിനായി മുറവിളികൂട്ടി. 1992 ലെ ബാബറി മസ്‌ജിദ് ഇടിച്ചുപൊളിക്കൽ പോലെ ഭരണഘടനാ ക്രമത്തെ സംഘടിതമായി അട്ടിമറിക്കുന്ന സംഘങ്ങളുടെ ഫൽക്രം (പ്രലംബകം) ആയിമാറി. ഭരണഘടനാപ്രകാരമുള്ള രാജ്യസ്നേഹമാണ് ദേശരാഷ്ട്രീയത്തിന്റെ ഹൃദയമെങ്കിൽ ആർ എസ്സ് എസ്സ് ആവർത്തിച്ചാവർത്തിച്ച് രാഷ്ട്രത്തിന്റെ പ്രതിപക്ഷമായി നിലകൊണ്ടു.
+
ജുഡീഷ്യറി നിലനിൽക്കുന്നത് ഒരു ശൂന്യതയിലല്ല എന്നതിനും പ്രാധാന്യമുണ്ട്. പ്രതിലോമകരവും പിന്നോട്ടടിക്കുന്നതുമായ സാമൂഹ്യാചാരങ്ങളെ തിരുത്താൻ ശ്രമിക്കുമ്പോൾ, അതും നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ്. ഉന്നത നീതിപീഠങ്ങളിലെ വൻ പ്രാതിനിധ്യക്കുറവും വൈവിധ്യമില്ലായ്മയും ഇതിന്റെ ദൃഷ്ടാന്തമാണ്.  
  
മറ്റെല്ലാത്തിനും ഉപരി, സ്വന്തം ദേശീയതയുടെ സിദ്ധാന്തവും പ്രയോഗവുമാണ് , ആർ എസ്സ് എസ്സ് ഇന്ത്യൻ ദേശീയതയുമായി അണിചേരാൻ കഴിയാത്ത ഒരു യൂറോപ്യൻ ഇറക്കുമതിയാണ് എന്ന് വ്യക്തമാക്കുന്നത്. ഒരു രാജ്യത്തിന്റെ സാംസ്ക്കാരിക അതിർത്തികൾ അതിന്റെ രാഷ്ട്രീയ അതിർത്തികളുമായി യോജിച്ചുപോകണമെന്ന, ഇന്നു കാലഹരണപ്പെട്ടുപോയ ദേശ-രാഷ്ട്രങ്ങളുടെ മാതൃകയാണ് ആർ എസ്സ് എസ്സ് ഇന്നും
+
1993 ൽ ജസ്റ്റിസ് എസ് ആർ പാണ്ഡ്യൻ നടത്തിയ ഒരു കണക്കെടുപ്പു പ്രകാരം, ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ നാലു ശതമാനത്തിൽ താഴെയായിരുന്നു, സ്ത്രീകൾ മൂന്നു ശതമാനത്തിൽ താഴെയും. ഇതിനെ തുടർന്ന് മുൻ പ്രസിഡന്റ് കെ ആർ നാരായൺ, പാർ‌ശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സുപ്രീം കോടതി ജഡ്‌ജിമാരായി പരിഗണിക്കണം എന്ന് ശുപാർശ ചെയ്യുകയുണ്ടായി. ഒരു  ചീഫ് ജസ്റ്റിസ് ഉൾപ്പടെ കേവലം നാലു ദളിതുകൾ മാത്രമാണ് സ്വാതന്ത്ര്യാനന്തരം സുപ്രീം കോടതി ജഡ്‌ജിമാർ ആയിട്ടുള്ളത്.  
കൊണ്ടുനടക്കുന്നത്. ഒരു വംശം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്ക്കാരം, ഇവയായിരുന്നു ഒരു കാലത്തെ യൂറോപ്യൻ രാഷ്ട്രത്തിന്റെ അത്യന്താപേക്ഷിത മുഖമുദ്രകൾ. അതിന്റെ ഇന്ത്യൻ പ്രതിഫലനം, സാവർക്കറുടെ മുദ്രാവാക്യം കടമെടുത്താൽ, 'ഹിന്ദു- ഹിന്ദി-ഹിന്ദുസ്ഥാൻ'
 
എന്നതായിരുന്നു. എന്നാൽ ഇന്ത്യയുടെ മണ്ണിൽ ഉടലെടുത്ത് വളർന്ന ദേശീയത, ആ യൂറോപ്യൻ മാതൃകയേയും ഇണക്കമുള്ള സാംസ്കാരിക, രാഷ്ട്രീയ അതിർത്തികൾക്കും വേണ്ടി യൂറോപ്പിൽ നടന്ന അർത്ഥശൂന്യവും രക്തരൂഷിതവുമായ അനുധാവനത്തെയും വെല്ലുവിളിച്ചു.  
 
മറിച്ച്, ആഴത്തിലുള്ള സാംസ്കാരിക, മത, ഭാഷാ വൈവിധ്യങ്ങളെ രാഷ്ട്രീയമായി ഐക്യപ്പെടുത്താൻ കഴിയുമോ എന്നതായിരുന്നു ഇന്ത്യൻ ദേശീയതയുടെ കാതൽ.  
 
അതിന്റെ കർമ്മപദ്ധതിയിലെ വിരോധാഭാസം ഇന്ന്, വളരെ വേഗത്തിൽ വൈവിദ്ധ്യം കൈ‌വരിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകം, ഇന്ത്യൻ
+
നീതിന്യായവ്യവസ്ഥയുടെ താഴേക്കിടയിലും കഥ ഏറെയൊന്നും വ്യത്യസ്ഥമല്ല. 11 സംസ്ഥാനങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഒ ബി സി / എസ് സി-എസ് റ്റി ന്യായിധപന്മാർ 12 മുതൽ 14 ശതമാനം മാത്രമായിരുന്നു. സുപ്രീം കോടതിയിൽ ഒരു വനിതയെ ജഡ്‌ജിയായി നിയമിക്കാൻ 42 വർഷമെടുത്തു. ഇതുവരെയും കേവലം എട്ടു വനിതാ ജഡ്‌ജിമാർ മാത്രമാണ് സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളത്.
മാതൃകയിൽനിന്ന്  പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ ആർ എസ്സ് എസ്സ്,  കടം വാങ്ങിയ,  വൈദേശികമായ  ദേശീയതയുടെ വെറിപിടിച്ച രൂപത്തെ അള്ളിപ്പിടിക്കുകയാണ്.  
 
ഭൂരിപക്ഷത്തെ വേർ‌തിരിച്ചു നിലനിറുത്തുക എന്ന അതിന്റെ ലക്ഷ്യമാണ് ഇന്ത്യൻ ദേശീയത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം. ദേശീയോൽ‌ഗ്രഥനത്തെ മുൻ‌നിർ‌ത്തി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക്, ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന ചില പ്രശ്നങ്ങളെ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിന് സമയമോ ഊർജ്ജമോ ഇല്ല എന്നത് വിചിത്രമല്ലേ? കർ‌ണാടക-തമിൾ‌നാട്, പഞ്ചാബ്-ഹരിയാണ ജല
+
പ്രാതിനിധ്യം പലപ്പോഴും ഒരു സൂചകം മാത്രമായിത്തീരുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥയിൽ ജനാധിപത്യം പൊള്ളയായി മാറുന്നു.
തർക്കം, തെലുങ്കാന, വിദർഭാ സംസ്ഥാന തർക്കം, പഞ്ചാബി-ഹിന്ദി, കന്നഡ-മറാത്തി ഭാഷാ തർക്കം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ബാംഗ്‌ളൂരിൽ കുടിയേറിയവരുടേയും മുംബയിലേ വടക്കേ ഇന്ത്യാക്കാരുടേയും വംശീയാക്രമണ പ്രശ്നങ്ങൾ, എന്നിവ ഉദാഹരണങ്ങൾ മാത്രം.
 
ഏതെങ്കിലും പ്രശ്നത്തിന് മതപരമായ പരിവേഷം കൈവരിക്കുമ്പോൾ മാത്രമേ ദേശീയതയുടെ 'ആർ എസ്സ് എസ്സ് വകഭേദം' പ്രാവർത്തിക തലത്തിലേയ്ക്ക് കടക്കുകയുള്ളൂ.  
 
ഹിന്ദുമതത്തെയും അവർ അത്ര കാര്യമായെടുക്കാറില്ലആർ എസ്സ് എസ് പ്രത്യയശാസ്ത്രപടുക്കൾക്ക് ഹിന്ദു പാരമ്പര്യത്തിൽ വലിയ അറിവോ താല്പര്യമോ ഇല്ല. കൃത്യമായിപ്പറഞ്ഞാൽ, അവർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുമതം, മാമൂൽ‌പ്രിയ ഇസ്ലാമിന്റെയും മാമൂൽ‌പ്രിയ ക്രിസ്തുമതത്തിന്റെയും ഒരു പാരഡി മാത്രമാണ്. തന്നെയുമല്ല, അത് ഹിന്ദുമതത്തിന്റെ ആത്മാവിനും എല്ലാ മതങ്ങളുടേയും അടിസ്ഥാനമായ
+
തീർപ്പാകാത്ത 3.3 കോടി കേസുകളുടെ ഭാരത്തിൽ വീർപ്പുമുട്ടുകയാണ് നീതിന്യായവ്യവസ്ഥ എന്നത് നിയമനിർ‌മാണസഭ അതിന്റെ ഉത്തരവാദിത്തങ്ങളിൽ‌നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയെ അതിരൂക്ഷമാക്കുന്നു. ഹൈക്കോടതികളിൽ 43 ലക്ഷവും സുപ്രീം കോടതിയിൽ  57,987 കേസുകളും കെട്ടിക്കിടക്കുന്നു.  
മനുഷ്യത്വത്തിനും വിരുദ്ധമാണ്. നിർ‌ഭാഗ്യവശാൽ ഹിന്ദു-മുസ്ലീം ഭിന്നതകളെ പ്രകോപിപ്പിക്കുകയും വെറുപ്പു വളർത്തുകയും ചെയ്യുന്നതിലാണ് ആർ എസ്സ് എസ്സ് ന്റെ ശ്രദ്ധ. ദേശീയ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദു- മുസ്ലീം സംഘർഷം ആണെന്നിരിക്കെ, ഹിന്ദു- മുസ്ലീം കാലുഷ്യം വർദ്ധിപ്പിക്കാനായി പ്രവർത്തിക്കുന്നവരെ ദേശവിരുദ്ധരായും രാജ്യദ്രോഹകുറ്റക്കാരായും കാണേണ്ടതാണ്.
 
വിഘടനവാദികൾ ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്നു. ഇടതുപക്ഷ തീവ്രവാദികൾ ഇന്ത്യൻ ഭരണകൂടത്തെ വെല്ലുവിളിക്കുന്നു. ആർ എസ്സ് എസ്സ് ഉയർത്തുന്ന വെല്ലുവിളി ഏറെ ആഴത്തിലുള്ളതാണ് : അത് ഇന്ത്യയെന്ന ആശയത്തെത്തന്നെ വെല്ലുവിളിക്കുന്നു, ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ സ്വധർമ്മത്തെ വെല്ലുവിളിക്കുന്നു. ഇത് ദേശവിരുദ്ധമല്ലെങ്കിൽ പിന്നെയെന്താണ് ദേശവിരുദ്ധം?
+
നിഷ്‌കളങ്കരായ ആയിരക്കണക്കിന്  വിചാരണത്തടവുകാർ ജീവിതകാലം മുഴുവൻ തടവറകളിൽ നീതിക്കുവേണ്ടി കാത്തുകിടന്ന് മുരടിക്കുക എന്നതിൽ‌പരം അനീതി മറ്റെന്താണ് ഒരു ജനാധിപത്യത്തിൽ? ഇന്ത്യയിലെ തടവുകാരിൽ 67 ശതമാനം വിചാരണ കാത്തുകിടക്കുന്നവരാണ്. ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതി വിവരക്കണക്കിന് ഒരു അനുബന്ധം കൂടിയുണ്ട്: ഇവരിൽ 55 ശതമാനം ദളിതരും ആദിവാസികളും മുസ്ലീമുകളുമാണ്.
  
ഞാൻ ആർ എസ്സ് എസ്സ് നെ നിരോധിക്കണമെന്ന പക്ഷത്തല്ല. ഒരു നിരോധനത്തേക്കാൾ ആഴത്തിലുള്ള ചികിത്സവേണ്ട ഒരു സാംസ്കാരിക-രാഷ്ട്രീയ രോഗമാണ് അതിന്റെ സിദ്ധാന്തവും പ്രയോഗവും. ഒരാധുനിക ഹിന്ദുവിന്റെ ഇൻ‌ഫീരിയോറിറ്റി കോമ്പ്‌ളക്സിൽ നിന്നാണ് അത് ഉടലെടുക്കുന്നത്. നമ്മുടെ, പാശ്ചാത്യവൽക്കരിക്കപ്പെട്ട, പറിച്ചുനട്ട മതേതരത്വം അതിനെ പിന്നെയും വഷളാക്കിയിരിക്കുന്നു. ഇനി പറയുന്നത്
+
ഈ പശ്ചാത്തലത്തിൽ, ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം അശ്ലീലസാഹിത്യം നിരോധിക്കുക, സിനിമാ കൊട്ടകകളിൽ ദേശീയഗാനം നിർ‌ബന്ധമാക്കുക തുടങ്ങിയ പൊതുതാല്പര്യ ഹർജികൾക്കായി (പി എൽ ഐ) ചെലവഴിക്കേണ്ടതുണ്ടോ?
  
വിചിത്രമെന്നുതോന്നിയേക്കാം, പക്ഷെ ആർ എസ്സ് എസ്സിന് വേണ്ടത് ഇന്ത്യയുടെ സംസ്കാരവും അതിന്റെ പാരമ്പര്യങ്ങളും കണ്ടും അനുഭവിച്ചും അറിയലാണ്, ടാഗൂർ, ഗാന്ധി തുടങ്ങി സാംസ്കാരികമായി കൂടുതൽ ആത്മവിശ്വാസമുള്ളവരെ ആസ്വദിക്കുകയും ബഹുമാനിക്കുകയുമാണ്, ഹിന്ദുമതത്തെ കുറേക്കൂടി ആഴത്തിൽ അറിയുകയാണ്. ഇതു സംഭവിച്ചാൽ, എനിക്കുറപ്പുണ്ട്, സർ‌സംഘചാലക് ആർ എസ്സ് എസ്സിനോട് , ഗാന്ധി
+
ദുർ‌ബല ജനവിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ അനുപമവും സുശക്തവുമായ സാധ്യതകളുള്ള പി എൽ ഐ ഇന്ന് വല്ലാതെ അധഃപതിച്ചിരിക്കുന്നു. അടുത്തകാലത്ത് ഫയൽ ചെയ്യപ്പെട്ട ഒരു പെറ്റീഷൻ നോക്കുക: സസ്യാഹാരികൾക്കും മാംസഭുക്കുകൾക്കും തീ‌വണ്ടിയിൽ വെവ്വേറെ സീറ്റുകൾ വേണമത്രെ.
കോൺഗ്രസ്സിനോട് ശുപാർശ ചെയ്തതുതന്നെ ശുപാർശ ചെയ്യുമെന്ന് : സ്വയം പിരിച്ചുവിടുക.
+
 
 +
പടക്കം, മൈക്ക് എന്നിവ നിരോധിക്കുക, സീറ്റ് ബെൽറ്റ് / ഹെൽമറ്റ് നിർ‌ബന്ധമാക്കുക, ഹിന്ദുമതത്തിന്റെ അന്തഃസാരം എന്താണ് / പ്രാർത്ഥിക്കുന്നതിന് മസ്‌ജിദ് അത്യന്താപേക്ഷിതമാണോ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അമിത ജോലിഭാരത്തിൽ ശ്വാസം മുട്ടുന്ന കോടതികൾ, നിയമനിർ‌മാണ സഭ /ഭരണകൂട സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരു ഇതരമാർഗ്ഗമല്ല.
 +
 
 +
മതപരമോ മതേതരപരമോ ആയ അനീതികൾ നിയമപരമായി മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ജനക്കൂട്ട കയേറ്റത്തെ ഇല്ലാതാക്കാനായി പുതിയ നിയമം വേണമെന്ന സുപ്രീം കോടതിയുടെ നിർ‌ദ്ദേശം തന്നെയെടുക്കുക. ഒരു സമുദായത്തെ ലക്ഷ്യമാക്കി രാഷ്ട്രീയ പ്രേരിതമായ ജനക്കൂട്ട കയ്യേറ്റം നടക്കുന്നത് നിയമം ഇല്ലാഞ്ഞല്ല. തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന്റെ ബലത്തിൽ ലഹളക്കൂട്ടങ്ങൾ രംഗത്തിറങ്ങുന്നതും ഭരണസ്ഥാപനങ്ങൾ മനഃപൂർ‌വം നിയമങ്ങളെ അട്ടിമറിക്കുന്നതുകൊണ്ടുമാണ് അവ സംഭവിക്കുന്നത്.  അതുകൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്നതും രാഷ്ട്രീയപരമായി നിർ‌ണായക പങ്കു വഹിക്കുന്നതുമായ സം‌സ്ഥാനത്തിന്റെ തലവന് ബാബറി മസ്‌ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്.
 +
 
 +
എന്നാൽത്തന്നെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വിപ്ലവം പൂർത്തീകരിക്കുക എന്ന നിയോഗം ന്യായാധിപരുടെ ചുമലിൽ മാത്രം അടിച്ചേല്പിക്കാൻ കഴിയില്ല എന്നതാണ് ജനാധിപത്യത്തിന്റെ വിരോധാഭാസം.
 
----
 
----
 
[[Category:രാഷ്ട്രീയം]]
 
[[Category:രാഷ്ട്രീയം]]
 
<comments />
 
<comments />

08:19, 16 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രീയം യോഗേന്ദ്ര യാദവ് 06 ഒക്ടോബർ 2018

Error: <seo> tag must contain at least one non-empty attribute.
മോഹൻ ഭഗ്‌വത്, ആർ എസ് എസ് സർസംഘ്ചാലക്
Photo Credit: Vishal Dutta

സാമൂഹ്യ - ജനാധിപത്യ നീതി, നീതിന്യായവ്യവസ്ഥയുടെ മാത്രം ബാധ്യതയല്ല

നിസ്സീം മണ്ണത്തുക്കാരൻ

ജനാധിപത്യത്തിന് ആഴം കൂട്ടാനും സാമൂഹ്യ സ്വാതന്ത്ര്യങ്ങളെ സം‌രക്ഷിക്കാനുമുള്ള ചുമതല പൂർ‌ണമായും നീതിന്യായ സം‌വിധാനത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഒരവസ്ഥയാണ് വർത്തമാന കാല ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. നിയമനിർ‌മ്മാണസഭ സ്വന്തം ഉത്തരവാദങ്ങളിൽ‌നിന്ന് പൂർ‌ണമായും മുഖം തിരിക്കുന്നത് ഒരുവശത്ത്, മറുവശത്ത് സാമൂഹ്യധർ‌മ്മത്തിന്റെയും നീതിന്യായ ധർമ്മത്തിന്റെയും ദ്വികരണവും.

രണ്ടും ആപത്കരമായ പ്രവണതകളാണ്.

സുപ്രീം കോടതി വിധികൾ ജനശ്രദ്ധ ആകർഷിക്കുന്ന പ്രൈം ടൈം ടെലിവിഷൻ ഫുട്‌ബാൾ / ക്രിക്കറ്റ് മാച്ചുകൾ പോലെ ആയിട്ടുണ്ട്. എന്നാൽ ഈ ജിജ്ഞാസ - പാർ‌ലമെന്ററി ജനാധിപത്യത്തിന് അത്യന്താപേക്ഷിതവും നിർ‌ണായകവുമായ താല്പര്യം - പാർ‌ലമെന്റിൽ നടക്കുന്ന ചർച്ചകളെപ്പറ്റിയോ പാസ്സാക്കപ്പെടുന്ന ബില്ലുകളെക്കുറിച്ചോ ഉണ്ടാകാറില്ല.

ഒറ്റയൊരു ഉദാഹരണം ധാരാളമാണ്. ഈ വർ‌ഷം ആദ്യം വിദേശത്തുനിന്നുള്ള സംഭാവനകളെ നിയന്ത്രിക്കുന്ന നിയമത്തിൽ സർക്കാർ ഒരു നിയമഭേദഗതി വരുത്തുകയുണ്ടായി: വിദേശവ്യക്തികളോ വിദേശ കമ്പനികളോ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് നിയമസാധുത നൽകുന്ന ഒരു ഭേദഗതിയായിരുന്നു അത്. പാർ‌ലമെന്റ് ആ ബില്ല് പാസ്സാക്കുന്ന ദിനം മുതലല്ല, 1976 മുതൽ മുൻ‌കാല പ്രാബല്യത്തോടെ. ഇന്ത്യൻ ജനാധിപത്യത്തിന് ആപത്കരമായ പ്രത്യാഘാതങ്ങൾ ഉറപ്പുവരുത്തുന്ന ആ ബില്ല് പാർ‌ലമെന്റിന് അകത്തോ പുറത്തോ ഒരു ചർച്ചയും കൂടാതെ സർക്കാർ പാസ്സാക്കിയെടുത്തു.

ഇന്ത്യൻ ജനാധിപത്യത്തെ ചുമക്കുന്ന നാലു സ്ഥൂപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് നീതിന്യായ വ്യവസ്ഥ. നിയമനിർ‌മാണസഭയുടെയും നിയമം നടപ്പാക്കേണ്ട ഭരണസം‌വിധാനത്തിന്റെയും അധഃപതനത്തിന്റെയും ദുരുപയോഗത്തിന്റെയും ഫലമാണിത്.

ജനങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത വേദിയായ പാർ‌ലമെന്റ് എങ്ങനെയാവണമായിരുന്നോ, അതിന്റെ ഒരു നിഴൽ മാത്രമായി മാറിയിരിക്കുന്നു. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ വളരെ അപൂ‌ർ‌വമായിമാത്രമേ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളു. ആ സ്ഥാപനത്തിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്തുന്ന ഒരു നടപടിയാണിത്. 1950 കളിൽ ശരാശരി 127 ദിവസമാണ് ലോകസഭ കൂടിയിരുന്നതെങ്കിൽ 2017 ൽ അത് കേവലം 57 ആയി ചുരുങ്ങി. ആദ്യ ലോകസഭയിൽ 72 ബില്ലുകൾ പാസാക്കിയെങ്കിൽ 15 ആമത് ലോകസഭയിൽ (2009-14) 40 ബില്ലുകൾ മാത്രമാണ് നിയമമായത്.

ഈ സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ബഡ്‌ജറ്റിനായി നീക്കി‌വച്ചിരുന്ന സമയത്തിന്റെ ഒരു ശതമാനം സമയം മാത്രം കൊണ്ട് സഭ ചുരുട്ടിക്കെട്ടി. രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനത്തിന്റെ ഏറ്റവും നിർ‌ണ്ണായക ഘടകമായ ബജറ്റ് ചർച്ചകളൊന്നും കൂടാതെ 'ഗിള്ളറ്റിൻ' മാർഗ്ഗം ഉപയോഗിച്ച് പാസാക്കിയെടുത്തു. റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു സം‌യുക്ത പാർ‌ലമെന്ററി സമതിയെക്കൊണ്ട് അന്വേഷണമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു സർക്കാരിന്. എന്നാൽ അതും ഉണ്ടായില്ല. 2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാർ‌ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത് തങ്ങളുടെ സൗകര്യത്തിന് ആക്കിയതുവഴി പാർ‌ലമെന്റിന്റെ വിലയിടിച്ചു, കേന്ദ്രത്തിലെ ഭരണകക്ഷി.

ഉയർന്ന ജനാധിപത്യമൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു പകരം പാർ‌ലമെന്റ് ഭൂരിപക്ഷം സീറ്റുള്ള പക്ഷത്തിന്റെ ഹീനാഭിലാഷങ്ങൾക്കു‌വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. അതുമൂലം, ആധിപത്യതാൽപര്യങ്ങൾ അടിച്ചേല്പിക്കുന്ന പ്രാകൃതമായ സാമൂഹ്യ, മതപര ആചാരങ്ങളെ വെല്ലുവിളിക്കാൻ പാർ‌ലമെന്റിനു കഴിയുന്നില്ല. അതുകൊണ്ടാണ് 377 ആം വകുപ്പ് ഭാഗികമായെങ്കിലും റദ്ദാക്കാൻ 70 വർഷം എടുത്തത്. നിയമനിർ‌മാണ സഭയും ഭരണകൂടവും അവ്ശേഷിപ്പിക്കുന്ന അപകടകരമായ ആ ശൂന്യതയിലേയ്ക്ക് സുപ്രീം കോടതി പ്രവേശിക്കുന്നതിൽ എന്താണൽഭുതം?

എന്നാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ചുമതല തെരഞ്ഞെടുപ്പിലൂടെയല്ലാതെ യഥാസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്ന ജുഡീഷ്യറിയെ ഏല്പിക്കാൻ കഴിയില്ല. അതിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് 'കൊളേജിയം' സം‌വിധാനം വഴി സ്വയം നിയമിതരാവുന്ന അംഗങ്ങളും. (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ച ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഒരു പ്രത്യാഘാതമായിരുന്നു 'കൊളേജിയം' എന്നതും ശ്രദ്ധേയമാണ്.) മറിച്ച്, ജനാധിപത്യവൽക്കരണം സംഭവിക്കേണ്ടത് അടിത്തട്ടിൽ‌നിന്നുള്ള സാമൂഹ്യ രഷ്ട്രീയ സമരങ്ങളിലൂടെയാണ്, ഉന്നതങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ കല്പനകൾ വഴിയല്ല.

ജുഡീഷ്യറി നിലനിൽക്കുന്നത് ഒരു ശൂന്യതയിലല്ല എന്നതിനും പ്രാധാന്യമുണ്ട്. പ്രതിലോമകരവും പിന്നോട്ടടിക്കുന്നതുമായ സാമൂഹ്യാചാരങ്ങളെ തിരുത്താൻ ശ്രമിക്കുമ്പോൾ, അതും നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ്. ഉന്നത നീതിപീഠങ്ങളിലെ വൻ പ്രാതിനിധ്യക്കുറവും വൈവിധ്യമില്ലായ്മയും ഇതിന്റെ ദൃഷ്ടാന്തമാണ്.

1993 ൽ ജസ്റ്റിസ് എസ് ആർ പാണ്ഡ്യൻ നടത്തിയ ഒരു കണക്കെടുപ്പു പ്രകാരം, ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ നാലു ശതമാനത്തിൽ താഴെയായിരുന്നു, സ്ത്രീകൾ മൂന്നു ശതമാനത്തിൽ താഴെയും. ഇതിനെ തുടർന്ന് മുൻ പ്രസിഡന്റ് കെ ആർ നാരായൺ, പാർ‌ശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സുപ്രീം കോടതി ജഡ്‌ജിമാരായി പരിഗണിക്കണം എന്ന് ശുപാർശ ചെയ്യുകയുണ്ടായി. ഒരു ചീഫ് ജസ്റ്റിസ് ഉൾപ്പടെ കേവലം നാലു ദളിതുകൾ മാത്രമാണ് സ്വാതന്ത്ര്യാനന്തരം സുപ്രീം കോടതി ജഡ്‌ജിമാർ ആയിട്ടുള്ളത്.

നീതിന്യായവ്യവസ്ഥയുടെ താഴേക്കിടയിലും കഥ ഏറെയൊന്നും വ്യത്യസ്ഥമല്ല. 11 സംസ്ഥാനങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഒ ബി സി / എസ് സി-എസ് റ്റി ന്യായിധപന്മാർ 12 മുതൽ 14 ശതമാനം മാത്രമായിരുന്നു. സുപ്രീം കോടതിയിൽ ഒരു വനിതയെ ജഡ്‌ജിയായി നിയമിക്കാൻ 42 വർഷമെടുത്തു. ഇതുവരെയും കേവലം എട്ടു വനിതാ ജഡ്‌ജിമാർ മാത്രമാണ് സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളത്.

പ്രാതിനിധ്യം പലപ്പോഴും ഒരു സൂചകം മാത്രമായിത്തീരുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥയിൽ ജനാധിപത്യം പൊള്ളയായി മാറുന്നു.

തീർപ്പാകാത്ത 3.3 കോടി കേസുകളുടെ ഭാരത്തിൽ വീർപ്പുമുട്ടുകയാണ് നീതിന്യായവ്യവസ്ഥ എന്നത് നിയമനിർ‌മാണസഭ അതിന്റെ ഉത്തരവാദിത്തങ്ങളിൽ‌നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയെ അതിരൂക്ഷമാക്കുന്നു. ഹൈക്കോടതികളിൽ 43 ലക്ഷവും സുപ്രീം കോടതിയിൽ 57,987 കേസുകളും കെട്ടിക്കിടക്കുന്നു.

നിഷ്‌കളങ്കരായ ആയിരക്കണക്കിന് വിചാരണത്തടവുകാർ ജീവിതകാലം മുഴുവൻ തടവറകളിൽ നീതിക്കുവേണ്ടി കാത്തുകിടന്ന് മുരടിക്കുക എന്നതിൽ‌പരം അനീതി മറ്റെന്താണ് ഒരു ജനാധിപത്യത്തിൽ? ഇന്ത്യയിലെ തടവുകാരിൽ 67 ശതമാനം വിചാരണ കാത്തുകിടക്കുന്നവരാണ്. ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതി വിവരക്കണക്കിന് ഒരു അനുബന്ധം കൂടിയുണ്ട്: ഇവരിൽ 55 ശതമാനം ദളിതരും ആദിവാസികളും മുസ്ലീമുകളുമാണ്.

ഈ പശ്ചാത്തലത്തിൽ, ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം അശ്ലീലസാഹിത്യം നിരോധിക്കുക, സിനിമാ കൊട്ടകകളിൽ ദേശീയഗാനം നിർ‌ബന്ധമാക്കുക തുടങ്ങിയ പൊതുതാല്പര്യ ഹർജികൾക്കായി (പി എൽ ഐ) ചെലവഴിക്കേണ്ടതുണ്ടോ?

ദുർ‌ബല ജനവിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ അനുപമവും സുശക്തവുമായ സാധ്യതകളുള്ള പി എൽ ഐ ഇന്ന് വല്ലാതെ അധഃപതിച്ചിരിക്കുന്നു. അടുത്തകാലത്ത് ഫയൽ ചെയ്യപ്പെട്ട ഒരു പെറ്റീഷൻ നോക്കുക: സസ്യാഹാരികൾക്കും മാംസഭുക്കുകൾക്കും തീ‌വണ്ടിയിൽ വെവ്വേറെ സീറ്റുകൾ വേണമത്രെ.

പടക്കം, മൈക്ക് എന്നിവ നിരോധിക്കുക, സീറ്റ് ബെൽറ്റ് / ഹെൽമറ്റ് നിർ‌ബന്ധമാക്കുക, ഹിന്ദുമതത്തിന്റെ അന്തഃസാരം എന്താണ് / പ്രാർത്ഥിക്കുന്നതിന് മസ്‌ജിദ് അത്യന്താപേക്ഷിതമാണോ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അമിത ജോലിഭാരത്തിൽ ശ്വാസം മുട്ടുന്ന കോടതികൾ, നിയമനിർ‌മാണ സഭ /ഭരണകൂട സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരു ഇതരമാർഗ്ഗമല്ല.

മതപരമോ മതേതരപരമോ ആയ അനീതികൾ നിയമപരമായി മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ജനക്കൂട്ട കയേറ്റത്തെ ഇല്ലാതാക്കാനായി പുതിയ നിയമം വേണമെന്ന സുപ്രീം കോടതിയുടെ നിർ‌ദ്ദേശം തന്നെയെടുക്കുക. ഒരു സമുദായത്തെ ലക്ഷ്യമാക്കി രാഷ്ട്രീയ പ്രേരിതമായ ജനക്കൂട്ട കയ്യേറ്റം നടക്കുന്നത് നിയമം ഇല്ലാഞ്ഞല്ല. തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന്റെ ബലത്തിൽ ലഹളക്കൂട്ടങ്ങൾ രംഗത്തിറങ്ങുന്നതും ഭരണസ്ഥാപനങ്ങൾ മനഃപൂർ‌വം നിയമങ്ങളെ അട്ടിമറിക്കുന്നതുകൊണ്ടുമാണ് അവ സംഭവിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്നതും രാഷ്ട്രീയപരമായി നിർ‌ണായക പങ്കു വഹിക്കുന്നതുമായ സം‌സ്ഥാനത്തിന്റെ തലവന് ബാബറി മസ്‌ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്.

എന്നാൽത്തന്നെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വിപ്ലവം പൂർത്തീകരിക്കുക എന്ന നിയോഗം ന്യായാധിപരുടെ ചുമലിൽ മാത്രം അടിച്ചേല്പിക്കാൻ കഴിയില്ല എന്നതാണ് ജനാധിപത്യത്തിന്റെ വിരോധാഭാസം.

Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=Test&oldid=995" എന്ന താളിൽനിന്ന് ശേഖരിച്ചത്