"കാലം, ആധുനികത, പിന്നെ ബി ജെ പിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 45: | വരി 45: | ||
കോൺഗ്രസ്സ് - ബി ജെ പി യുദ്ധത്തെ ഇടതു വലതു ദ്വന്തങ്ങളുടെ ഏറ്റുമുട്ടലായി ന്യൂനീകരിക്കുന്നത് ശരിയാവില്ല. ആധുനികതയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാൽ ആധുനികതയെക്കുറിച്ച് ബി ജെ പിക്കുള്ള അവബോധം മാരകമാണ്, അവർക്ക് ശാസ്ത്രത്തിന്റെയൊ സാമ്പത്തികശാസ്ത്രത്തിന്റെയൊ വിമർശനാത്മകമായ കാഴ്ചപ്പാടില്ല. അവർ പടിഞ്ഞാറിന്റെ തരം തിരിവുകളെ ചോദ്യം ചെയ്യാതെ വിഴുങ്ങുന്നു. ഭൂരിപക്ഷ ആധിപത്യത്തിൽ (majoritarianism) അധിഷ്ഠിതമായ ജനാധിപത്യം ആധുനികതയുടെ ബാലിശവും വികലവുമായ ഒരു ശേഖരം മാത്രമാണെന്ന് ഇന്ത്യൻ മദ്ധ്യവർഗ്ഗം മനസ്സിലാക്കുന്നതോടെയെ ബിജെപിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടായിത്തീരു. ഇതായിരിക്കും 2019 ന്റെ വെല്ലുവിളി. | കോൺഗ്രസ്സ് - ബി ജെ പി യുദ്ധത്തെ ഇടതു വലതു ദ്വന്തങ്ങളുടെ ഏറ്റുമുട്ടലായി ന്യൂനീകരിക്കുന്നത് ശരിയാവില്ല. ആധുനികതയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാൽ ആധുനികതയെക്കുറിച്ച് ബി ജെ പിക്കുള്ള അവബോധം മാരകമാണ്, അവർക്ക് ശാസ്ത്രത്തിന്റെയൊ സാമ്പത്തികശാസ്ത്രത്തിന്റെയൊ വിമർശനാത്മകമായ കാഴ്ചപ്പാടില്ല. അവർ പടിഞ്ഞാറിന്റെ തരം തിരിവുകളെ ചോദ്യം ചെയ്യാതെ വിഴുങ്ങുന്നു. ഭൂരിപക്ഷ ആധിപത്യത്തിൽ (majoritarianism) അധിഷ്ഠിതമായ ജനാധിപത്യം ആധുനികതയുടെ ബാലിശവും വികലവുമായ ഒരു ശേഖരം മാത്രമാണെന്ന് ഇന്ത്യൻ മദ്ധ്യവർഗ്ഗം മനസ്സിലാക്കുന്നതോടെയെ ബിജെപിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടായിത്തീരു. ഇതായിരിക്കും 2019 ന്റെ വെല്ലുവിളി. | ||
+ | |||
+ | 'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച [https://www.thehindu.com/opinion/lead/time-modernity-and-the-bjp/article24534804.ece ലേഖന]ത്തിന്റെ സംക്ഷിപ്ത പരിഭാഷ – ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്. | ||
+ | ---- | ||
---- | ---- | ||
[[:Category:രാഷ്ട്രീയം|'''രാഷ്ട്രീയം''']] | [[:Category:രാഷ്ട്രീയം|'''രാഷ്ട്രീയം''']] | ||
<comments /> | <comments /> |
10:44, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രീയം | — ശിവ വിശ്വനാഥൻ | 28 ആഗസ്റ്റ് 2018. |
---|
ആനുകാലിക സംഭവങ്ങൾ വ്യക്തതയോടെ നോക്കിക്കാണാൻ നമ്മളെക്കാൾ പുറത്തുള്ളവർക്കാണ് കഴിയുക എന്ന് സാമൂഹ്യശാസ്ത്രജ്ഞർ പറയാറുണ്ട്. അടുത്തിടെ ഭാരതീയ ജനതാ പാർട്ടിയുടെ വർഗീയതയെ കുറിച്ച് ഞാൻ ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ ഒരു വിദേശ സുഹൃത്ത്, തത്വചിന്തകൻ, ഇന്ത്യയിലെ ഇടതു-വലതു തിരിവുകൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു. ഈ ചേരികൾ ഇന്ത്യയിൽ ആഴത്തിലുള്ള ഭിന്നവീക്ഷണങ്ങൾക്ക് നിലനിൽക്കാൻ കഴിയുന്നുവെന്നും അതിലുപരി പരമ്പരാഗത ചിന്തയുടെ സമൃദ്ധിയുണ്ടെന്നും തെറ്റായി അവകാശവാദം ഉന്നയിക്കുന്നു.
എന്നാൽ ഇന്ത്യയ്ക്ക് ഒരു ഗ്രാംചിയേയോ റോസ ലക്സംബർഗിനേയൊ അവകാശപ്പെടാനില്ല എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിലൊക്കെ കഷ്ടം ഇന്ത്യയിലെ വലതുപക്ഷത്തിന് യാഥാസ്ഥിതിക പാരമ്പര്യത്തിൻ്റെ സൃഷ്ടിപരത പോലും അറിയില്ല എന്നതാണ്. ഒരു ഇന്ത്യൻ എഡ്മണ്ട് ബ്രൂക്കിനെപ്പറ്റി ആലോചിക്കാൻ പോലുമാവില്ല. വർഗീയത എന്ന മരുന്നല്ലാതെ വലതുപക്ഷം എന്നത് ഒരു വ്യവസ്ഥാപിത പ്രത്യയശാസ്ത്രമാണെന്നുപോലും ബിജെപിക്ക് അറിയില്ല. മുതലാളിത്തത്തെ കുറിച്ചുള്ള അത്യാവശ്യം അറിവ് ആർഎസ്എസിന് ഉണ്ട്. വീര സവർക്കറെക്കാളും ഹെഡ്ഗേവാറിനേക്കാളും സർഗവൈഭമുള്ള ദേശീയവാദികൾ ഗാന്ധിയും ടഗൂറുമായിരുന്നു.
ബിൽഗേറ്റ്സിനേയും മാർക്ക് സക്കർബർഗിനേയും ദൈവതുല്യരായി ആരാധിക്കുന്ന മറ്റൊരു ഭരണയന്ത്രവും ഉണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ഇത്തരം ആളുകളെ ഇവിടേക്ക് ക്ഷണിച്ച് ഇന്ത്യയ്ക്ക് ഒരു ഭാവി ഉണ്ടാക്കിത്തരാൻ അഭ്യർത്ഥിക്കുന്നു. എന്തെന്നാൽ ഇന്ത്യൻ ഭരണകൂടത്തിന് അതേപ്പറ്റി ഒരു ധാരണയുമില്ല. ഭൗതിക-ആശയ മണ്ഡലങ്ങളിലെല്ലാംനമ്മൾ തോൽപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. |
ഇന്ത്യൻ പാർട്ടികളെല്ലാം ആധുനികതയുടെ വാഹനമാണെന്ന് എൻ്റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചു. ആധുനികതയുടെ വക്താക്കൾ ആകുമ്പോൾ ആണ് അവയ്ക്ക് അർത്ഥമുണ്ടാകുന്നത്. ഈ പാർട്ടികൾ സമയം, ചരിത്രം എന്നിവയെ ആധുനികതയുടെ ശക്തികളായി ഉപയോഗിക്കുന്നത് എങ്ങനെ പഠിക്കേണ്ടതുണ്ട്. ആധുനികതയുടെ വാഹനങ്ങൾ എന്നനിലയിലാണ് പാർട്ടികൾ അധികാരത്തിൽ വരുന്നത്.
ബദൽ ആധുനികത
ആധുനികവൽക്കരണത്തിൻ്റെ ചാലകശക്തി എന്ന നില കോൺഗ്രസിന് നഷ്ടപ്പെട്ടപ്പോൾ പകരമായി എത്തിയത് ബിജെപിയാണ്. ബിജെപിയെ വിലയിരുത്തേണ്ടത് ആധുനികവൽക്കരണത്തിൻ്റെ പ്രണേതാക്കൾ എന്ന നിലയ്ക്കുള്ള അവരുടെ അവകാശവാദങ്ങൾ അടിസ്ഥാനമാക്കിയാണ്. കാലത്തെ സംബന്ധിച്ച അവരുടെ മനോഭാവം എന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇതേവരെ അതെല്ലാം ഒത്തുപോയിട്ടുണ്ട്. ഇടതുപക്ഷം സാമ്പത്തികശാസ്ത്രത്തെ നിർണായക ശക്തിയായി കാണുന്നതുപോലെ ബിജെപി സഞ്ചിത ചാലക ശക്തിയായി കാണുന്നത് ചരിത്രത്തെയാണ്. ചരിത്രത്തോടുള്ള അവരുടെ അമിതമായ അഭിനിവേശം മൂലം മിത്തും യുക്തിയും കൂടിക്കുഴഞ്ഞു പോയിരിക്കുന്നു. ഒരു നിലവാരത്തിൽ അവർ സമീപകാല നേട്ടങ്ങളെ പുരാതനകാലത്തേതുമായി തട്ടിച്ച് പുരാതനത്തെ സമകാലികം ആക്കാൻ ശ്രമിക്കുന്നു. ടെസ്റ്റ്യൂബ് ശിശുക്കൾ, പ്ലാസ്റ്റിക് സർജറി, ബയോടെക്നോളജി ഇവയെല്ലാം ഉദാഹരണങ്ങൾ. വേദകാലം മുതൽ വർത്തമാനകാലം വരെ ഇന്ത്യയെ അനുസ്യൂതമായ ഒരു ഒറ്റ ഒഴുക്കായി അവർ കാണുന്നു. പുരാതന ചരിത്രത്തെ വർത്തമാനത്തിലേക്ക് പരാവർത്തനം ചെയ്യുമ്പോൾ കഴിഞ്ഞ 500 വർഷങ്ങളുടെ ചരിത്രം അവർക്ക് തിരുത്തി എഴുതേണ്ടി വരുന്നു, എന്തെന്നാൽ അവർക്ക് തോൽവി അംഗീകരിക്കാനാകുന്നില്ല. മഹാറാണാ പ്രതാപ് ഹാൽദിഘടിയിലെ യുദ്ധം ജയിച്ചേ മതിയാകൂ എന്ന് അവർ വേവലാതി കൊള്ളുന്നു. രാമൻ ഒരു ചരിത്രപുരുഷനായിരുന്നെന്ന് ശഠിക്കുന്നു. എല്ലാ ഘട്ടങ്ങളിലും ചരിത്രത്തെ തിരുത്തുവാൻ അവർ ജനങ്ങളെ ഇടതടവില്ലാതെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ കൊലപാതകങ്ങൾ പോലും തിരുത്തൽ പ്രക്രിയ ആകുന്നു. 2015ൽ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കും 2017ൽ രാജ്‌സമന്ദിലെ അഫ്രസുൾഖാനും ഉദാഹരണങ്ങൾ.
ബിജെപി സമയത്തെ ഉപയോഗിക്കുന്ന രീതി പലപ്പോഴും കൂടുതൽ തന്ത്രപരവും സങ്കീർണവുമാണ്. കോൺഗ്രസിൻ്റെ ചരിത്രം അവസാനിക്കുകയും രാമരാജ്യം ആരംഭിക്കുകയും ചെയ്യുന്ന വർഷമായി അവർ 2019 നെ അത്യാസക്തിയോടെ കാണുന്നു. 2019ൽ എല്ലാം ഒത്തു കൂടുന്നു. കോൺഗ്രസ് മുക്ത ഭാരതത്തിൻ്റെ ആരംഭം കുറിക്കുന്ന 2019 ൻ്റെ സമയപാലകനും സൂത്രധാരനും ബിജെപി പ്രസിഡൻറ് അമിത് ഷാ ആണ്. ഇത് കേവലം ഒരു തെരഞ്ഞെടുപ്പു തന്ത്രമല്ല, തങ്ങൾ പ്രവചിച്ചിരുന്ന ആ യുഗാരംഭം എത്തിക്കൊണ്ടിരിക്കുന്നുവെന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
സമയത്തോടുള്ള സമീപനം
2019നോട് ഭ്രമം ഉള്ളപ്പോൾ തന്നെ ഭാവിയെക്കുറിച്ച് ചിട്ടപ്പെടുത്തിയ ഒരു പദ്ധതിയും ഉള്ള ഒരു പാർട്ടിയല്ല ബിജെപി എന്നത് വിചിത്രമാണ്. സ്മാർട്ട്സിറ്റി പോലെ പുറം മോടിയുള്ള ചില ആശയങ്ങൾ കടം കൊള്ളുമെന്നല്ലാതെ ഭാവിയെക്കുറിച്ച് അവർക്ക് ഒരു നയവുമില്ല. ഭാവി എന്നാൽ 2019 ൻ്റെ ആവർത്തനം മാത്രം. പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തയില്ലായ്മയിലാണ് സമയത്തോടുള്ള അതിൻ്റെ സമീപനം വ്യക്തമാകുക.രേഖീയമായ സമയത്തിലും വികാസത്തിലും അവർ തൃപ്തരാണ്. ബിജെപി പ്ലാനിങ് കമ്മീഷനെ പിരിച്ചുവിട്ടത് അത് കോൺഗ്രസിൻ്റെ ആശയം ആയിരുന്നതുകൊണ്ടല്ല, മറിച്ച് അത് ഭാവിയെ വിഭാവനം ചെയ്യുന്നു എന്നതിനാലാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഫോർമാലിൻ ലായനിയിൽ തയ്യാർ ചെയ്ത വികസന, പുരോഗതി അച്ചാറിലും ദേശരാഷ്ട്ര സങ്കല്പത്തിലും അവർ മത്തുപിടിച്ചിരിക്കുന്നു. ഈ ആശയങ്ങളുടെ ഗാഢമായ പുനരാവർത്തനമാണ് അവരുടെ ദേശസ്നേഹം. ബിൽഗേറ്റ്സിനേയും മാർക്ക് സക്കർബർഗിനേയും ദൈവതുല്യരായി ആരാധിക്കുന്ന മറ്റൊരു ഭരണയന്ത്രവും ഉണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ഇത്തരം ആളുകളെ ഇവിടേക്ക് ക്ഷണിച്ച് ഇന്ത്യയ്ക്ക് ഒരു ഭാവി ഉണ്ടാക്കിത്തരാൻ അഭ്യർത്ഥിക്കുന്നു. എന്തെന്നാൽ ഇന്ത്യൻ ഭരണകൂടത്തിന് അതേപ്പറ്റി ഒരു ധാരണയുമില്ല. ഭൗതിക-ആശയ മണ്ഡലങ്ങളിലെല്ലാംനമ്മൾ തോൽപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
വ്യത്യസ്‌തതകളെ ഉൾക്കൊണ്ടുകൊണ്ടാണ് കോൺഗ്രസ്സ് വളർന്നത്. എന്നാൽ വ്യത്യസ്‌തതകളെന്നുവച്ചാൽ ബി ജെ പിക്ക് കാര്യക്ഷമതയില്ലായ്മയുടെ അടയാളങ്ങളാണ്. കല, പ്രത്യയശാസ്‌ത്രം, ശാസ്ത്രം എന്നിവയുടെ സെൻസർഷിപ്പിൽ മറ്റേതൊരു പാർട്ടിയേക്കാളും ബി ജെ പി യ്ക്കാണ് താല്പര്യം. നാനാത്വത്തെ അടിച്ചമർത്തുകവഴി ബിജെപിക്ക് ക്രമഭംഗത്തെ നിയന്ത്രിക്കാൻ കഴിയുന്നു. |
ദേശീയത എന്ന ആശയം
സമയത്തെയും ചരിത്രത്തെയും കൂട്ടിച്ചേർത്ത് ഏകതാനമായ ഒരു വാഴ്ചയുടെ കീഴിൽ കൊണ്ടു വരുന്നു എന്നതിനാൽ ബിജെപിക്ക് ദേശീയത പ്രിയപ്പെട്ടതാണ്. അനേകത്വം, വൈവിധ്യങ്ങൾ, വ്യത്യാസങ്ങൾ ഇവയെ ബിജെപി യെപ്പോലെ ഭയക്കുന്ന മറ്റ് പാർട്ടികൾ ഇല്ല. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പ്രതിപക്ഷം ബിജെപിയെ പുനർ വായിക്കേണ്ടതുണ്ട്. ഐക്യപ്പെട്ട പ്രതിപക്ഷത്തെ കുറിച്ചോ ഏകരൂപിയായ പ്രതിപക്ഷത്തെ കുറിച്ചോ മാത്രമല്ല ഭരണത്തോടുള്ള വികേന്ദ്രീകൃതമായ വെല്ലുവിളികളും അവരെ ആശങ്കയിലാക്കും.തെക്കേ ഇന്ത്യ മറ്റൊരു ഭാഷയോട് ആഭിമുഖ്യം കാട്ടുമ്പോൾ ബിജെപി ക്ക് പോംവഴികളില്ല. അവർക്ക് ആ മാതൃഭാഷയെക്കുറിച്ച് ഒരു ഊഹവുമില്ല.
അനേക ഭാവി സാദ്ധ്യതകളുള്ള വികേന്ദ്രീകൃതമായ ഒരു കർമ പദ്ധതിയായിരിക്കും ബിജെപി യുടെ പരാജയത്തിനുള്ള ആദ്യ ചുവട്. എന്തെന്നാൽ അമിത്ഷാ മനസ്സിലാക്കുന്നതുപോലെ കാലം ഔദ്യോഗിക യൂണിഫോം ധരിക്കുമ്പോൾ മാത്രമേ ഇന്ത്യ ഒരു ചെണ്ടയുടെ താളത്തിൽ ചലിക്കുകയുള്ളു. ഇക്കാര്യത്തിൽ പ്രതിപക്ഷം ബിജെപിയെ അനുകരിക്കാൻ ശ്രമിച്ചാൽ പരാജയപ്പെടുകയേയുള്ളു. കാരണം അതേ ആശയങ്ങളുടെ ഫാൻസി ഡ്രസ്സ് മോഡിക്ക് ഒരു മറുപടിയാകില്ല. വൈവിദ്ധ്യമുള്ള ആശയങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന തന്ത്രങ്ങൾ ബിജെപിയെ ആശയ കുഴപ്പത്തിലാക്കും, അവർക്ക് വൈരുദ്ധ്യാത്മകത എന്തെന്ന് ഒരു ധാരണയുമില്ല. ഇന്ത്യക്കാർ തങ്ങളുടെ സംസ്കാരത്തിൻ്റെയോ നാട്ടുഭാഷയുടെയൊ സൂക്ഷ്മരൂപങ്ങളിൽ ബിജെപിയോട് പ്രതികരിച്ചാൽ അവർ തോറ്റു. ഭക്തിപ്രസ്ഥാനത്തെക്കുറിച്ചോ നാനാക്കിനെക്കുറിച്ചോ റഹിമിനെക്കുറിച്ചോ അവർക്ക് വിശദീകരണങ്ങളില്ല.
വ്യത്യസ്‌തതകളെ ഉൾക്കൊണ്ടുകൊണ്ടാണ് കോൺഗ്രസ്സ് വളർന്നത്. എന്നാൽ വ്യത്യസ്‌തതകളെന്നുവച്ചാൽ ബി ജെ പിക്ക് കാര്യക്ഷമതയില്ലായ്മയുടെ അടയാളങ്ങളാണ്. കല, പ്രത്യയശാസ്‌ത്രം, ശാസ്ത്രം എന്നിവയുടെ സെൻസർഷിപ്പിൽ മറ്റേതൊരു പാർട്ടിയേക്കാളും ബി ജെ പി യ്ക്കാണ് താല്പര്യം. നാനാത്വത്തെ അടിച്ചമർത്തുകവഴി ബിജെപിക്ക് ക്രമഭംഗത്തെ നിയന്ത്രിക്കാൻ കഴിയുന്നു.
കോൺഗ്രസ്സ് - ബി ജെ പി യുദ്ധത്തെ ഇടതു വലതു ദ്വന്തങ്ങളുടെ ഏറ്റുമുട്ടലായി ന്യൂനീകരിക്കുന്നത് ശരിയാവില്ല. ആധുനികതയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാൽ ആധുനികതയെക്കുറിച്ച് ബി ജെ പിക്കുള്ള അവബോധം മാരകമാണ്, അവർക്ക് ശാസ്ത്രത്തിന്റെയൊ സാമ്പത്തികശാസ്ത്രത്തിന്റെയൊ വിമർശനാത്മകമായ കാഴ്ചപ്പാടില്ല. അവർ പടിഞ്ഞാറിന്റെ തരം തിരിവുകളെ ചോദ്യം ചെയ്യാതെ വിഴുങ്ങുന്നു. ഭൂരിപക്ഷ ആധിപത്യത്തിൽ (majoritarianism) അധിഷ്ഠിതമായ ജനാധിപത്യം ആധുനികതയുടെ ബാലിശവും വികലവുമായ ഒരു ശേഖരം മാത്രമാണെന്ന് ഇന്ത്യൻ മദ്ധ്യവർഗ്ഗം മനസ്സിലാക്കുന്നതോടെയെ ബിജെപിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടായിത്തീരു. ഇതായിരിക്കും 2019 ന്റെ വെല്ലുവിളി.
'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്ത പരിഭാഷ – ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.
Enable comment auto-refresher