"മുങ്ങിത്താഴുന്ന രൂപ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 1: വരി 1:
  
{|style="margin:3px; text-align:left; color:#000;"
+
{|style="margin:3px; text-align:left; color:#000;"
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;"| [[:Category:സാമ്പത്തികം|സാമ്പത്തികം''']]
+
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:സാമ്പത്തികം|'''സാമ്പത്തികം''']]
 
 
 
 
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 30 ജൂൺ 2018.
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 30 ജൂൺ 2018.
 
|-
 
|-

18:25, 1 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാമ്പത്തികം 30 ജൂൺ 2018.



Rupee.png
Dollar.png

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻ‌വലിച്ചത് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും വലിയ തിരിച്ചടിയായിരുന്നു എന്നതേപ്പറ്റി രണ്ടു പക്ഷമില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോക്കം തള്ളിവിടുക എന്നതല്ലാതെ എന്തുനേടി എന്ന് പറഞ്ഞു ഫലിപ്പിക്കാൻ പോലും പ്രധാനമന്ത്രിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

എന്നാൽ നോട്ടുനിരോധം കൊണ്ട് രൂപയുടെ പതനം കഴിഞ്ഞിട്ടില്ലെന്ന് വിളംബരം ചെയ്തുകൊണ്ട് മൂല്യശോഷണം അനുഭവിക്കുകയാണ് ഇന്ത്യൻ രൂപ. ഒരു യു എസ് ഡോളറിന് 69 രൂപയോ അതിൽകൂടുതലോ കൊടുക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇത് രൂപയുടെ എക്കാലത്തേയും താഴ്ന്ന നിരക്കാണ്.


വൻ സാമ്പത്തിക കുതിപ്പ് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി ഭരണകൂടത്തിന്റെ പ്രാപ്തിയില്ലായ്മയും കെടുകാര്യസ്ഥതയും തങ്ങളുടെ കാലാവധി അവസാനിക്കാറാകുമ്പോൾ വിളിച്ചറിയിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് എല്ലാ മേഖലകളിൽനിന്നും പുറത്തുവരുന്നത്.|-

അസംസ്കൃത എണ്ണയുടെ അന്തർദേശീയ വില കുതിച്ചുയരുന്നതാണ് ഇതിനു പ്രധാനകാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതുമൂലം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് അധികം ഡോളർ നൽ‌കേണ്ടി വരുന്നു. അമേരിക്കയുടെ തിട്ടൂരത്തിനു വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ രൂപ വീണ്ടും കൂപ്പുകുത്തും. എന്തെന്നാൽ ഇപ്പോൾ ഇറാന് എണ്ണവില നൽകുന്നത് ഡോളറിലല്ല. രൂപ, യൂറോ, മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, മൂലധന നിക്ഷേപങ്ങൾ തുടങ്ങി വിവിധ രീതികളിലാണ്. അതിനാൽ ഡോളറിലുള്ള നമ്മുടെ ആശ്രിതത്വം വർദ്ധിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ മൂലധന നിക്ഷേപം ഇന്ത്യ വിട്ട് യു എസ്സിലേയ്ക്ക് പോകുന്നു എന്നതും രൂപയുടെ വിലയിടിവിന് മറ്റൊരു പ്രധാന കാരണമാണ്. ഏപ്രിൽ മാസത്തിൽ 15561 കോടി രൂപയ്ക്കു തുല്യമായ വിദേശമൂലധനമാണ് ഇന്ത്യയിൽനിന്നു പോയതെങ്കിൽ , മേയ് മാസത്തിൽ അത് 29,714 കോടിയായി.

അമേരിക്ക ബോണ്ടുകളുടെപലിശനിരക്ക് വർദ്ധിപ്പിക്കുന്നതോടെ ഇന്ത്യയിൽനിന്നുള്ള ഒഴുക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കഴിഞ്ഞ രണ്ടുമാസത്തിൽ വൻ ഇടിവുണ്ടായി എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. 18 ബില്ല്യൺ യു എസ് ഡോളർ കുറഞ്ഞ് ജൂൺ 22 ന് അവസാനിച്ച ആഴ്ച്ചയിൽ 407.8 ബില്ല്യൺ ആയിക്കുറഞ്ഞു എന്ന് റിസർ‌വ് ബാങ്ക് അറിയിച്ചു.

വൻ സാമ്പത്തിക കുതിപ്പ് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി ഭരണകൂടത്തിന്റെ പ്രാപ്തിയില്ലായ്മയും കെടുകാര്യസ്ഥതയും തങ്ങളുടെ കാലാവധി അവസാനിക്കാറാകുമ്പോൾ വിളിച്ചറിയിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് എല്ലാ മേഖലകളിൽനിന്നും പുറത്തുവരുന്നത്.



Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=മുങ്ങിത്താഴുന്ന_രൂപ&oldid=822" എന്ന താളിൽനിന്ന് ശേഖരിച്ചത്