"പീരങ്കികളുടെ സ്ഥാനം ഡോക്‌ലാമാണ്, ജെ എൻ യു അല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 
വരി 25: വരി 25:
  
  
മദ്രാസ് ഹൈക്കോടതിയിൽനിന്നാണ് ദേശീയതയുടെ രണ്ടാമത്തെ ഡോസ് മരുന്ന് കിട്ടിയത് എന്നത് ദൗർഭാഗ്യകരമാണ്. ഭരണഘടനാശിൽപ്പികൾ പോലും കയറാൻ മടിച്ചുനിന്നിടങ്ങളിലേയ്ക്ക് ഓടിക്കയറാൻ ശീലിച്ചുകഴിഞ്ഞ കോടതി എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളാൻ ഈ വർഷം ആദ്യം സർക്കാരിനോട് ഉത്തരവിട്ടു. ഭാഗ്യത്തിന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഈ തിരിച്ചടിയൊന്നും വകവെയ്ക്കാതെ ഹൈക്കോടതി എല്ലാ ആഴ്ചയിലും ഈരണ്ടുതവണ 'വന്ദേമാതരം' ആലപിക്കാൻ സ്കൂളുകളോടും സർക്കാർ സ്ഥാപനങ്ങളോടും സ്വകാര്യസ്ഥാപനങ്ങളോടുപോലും ആജ്ഞാപിച്ചു. ദേശീയഗാനം എല്ലാ സിനിമാ തീയറ്ററുകളിലും പാടണം എന്ന സുപ്രീം കോടതി വിധിയുടെ ബലം പറ്റിയാവും ഈ വിധിയും. എന്നാൽ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. തീരുമാനമാകാതെ കോടതികളിൽ കെട്ടിക്കിടക്കുന്ന നാലുകോടി കേസുകളുള്ളപ്പോൾ എന്തിനാണ് കോട്തികൾ നാട്ടുകാരെ മുഴുവൻ പാട്ടുകാരാക്കാൻ ഇത്ര തത്രപ്പെടുന്നത്?
+
മദ്രാസ് ഹൈക്കോടതിയിൽനിന്നാണ് ദേശീയതയുടെ രണ്ടാമത്തെ ഡോസ് മരുന്ന് കിട്ടിയത് എന്നത് ദൗർഭാഗ്യകരമാണ്. ഭരണഘടനാശിൽപ്പികൾ പോലും കയറാൻ മടിച്ചുനിന്നിടങ്ങളിലേയ്ക്ക് ഓടിക്കയറാൻ ശീലിച്ചുകഴിഞ്ഞ കോടതി എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളാൻ ഈ വർഷം ആദ്യം സർക്കാരിനോട് ഉത്തരവിട്ടു. ഭാഗ്യത്തിന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഈ തിരിച്ചടിയൊന്നും വകവെയ്ക്കാതെ ഹൈക്കോടതി എല്ലാ ആഴ്ചയിലും ഈരണ്ടുതവണ 'വന്ദേമാതരം' ആലപിക്കാൻ സ്കൂളുകളോടും സർക്കാർ സ്ഥാപനങ്ങളോടും സ്വകാര്യസ്ഥാപനങ്ങളോടുപോലും ആജ്ഞാപിച്ചു. ദേശീയഗാനം എല്ലാ സിനിമാ തീയറ്ററുകളിലും പാടണം എന്ന സുപ്രീം കോടതി വിധിയുടെ ബലം പറ്റിയാവും ഈ വിധിയും. എന്നാൽ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. തീരുമാനമാകാതെ കോടതികളിൽ കെട്ടിക്കിടക്കുന്ന നാലുകോടി കേസുകളുള്ളപ്പോൾ എന്തിനാണ് കോടതികൾ നാട്ടുകാരെ മുഴുവൻ പാട്ടുകാരാക്കാൻ ഇത്ര തത്രപ്പെടുന്നത്?
  
  

04:18, 13 ഓഗസ്റ്റ് 2017-നു നിലവിലുള്ള രൂപം

രാഷ്ട്രീയം അവയ് ശുക്ല 11 ആഗസ്റ്റ് 2017.



ഒ വി വിജയന്റെ ഒരു കാർട്ടൂണിൽനിന്ന്

നമ്മൾ ദേശവിരുദ്ധർക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ദേശസ്നേഹത്തിന്റെ രണ്ട് കട്ടിഡോസ് മരുന്ന് കിട്ടി.

യൂണിഫോമണിഞ്ഞ നായകർക്കായി അർപ്പിക്കപ്പെടേണ്ട കാർഗിൽ ദിനം രാഷ്ട്രീയ ലാഭത്തിനായി ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലേയ്ക്ക് (ജെ എൻ യു ) കടത്തിക്കൊണ്ടുവന്നതാണ് ഒന്നാമത്തേത്. 18 വർഷങ്ങൾക്കുമുൻപ് രാജ്യത്തിനായി ജീവൻ ത്യജിച്ച ജവാന്മാരെ സ്മരിക്കേണ്ടിയിരുന്ന ഈ ചടങ്ങിൽ രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു നട്ടെല്ലില്ലാത്ത വൈസ്ചാൻസലറും ഇരുന്ന വേദി ജവാന്മാരെ അനുസ്മരിക്കുന്നതിനുപകരം ദേശസ്നേഹത്തിന്റെ കാഹളം മുഴക്കി. അതും, വിദ്യാർത്ഥികളിൽ ദേശീയത വളർത്താനായി കാമ്പസിനുള്ളിൻ സ്ഥാപിക്കാൻ പോകുന്ന സൈനിക ടാങ്കിന്റെ കരിനിഴലിൽ. യുദ്ധത്തിനുപയോഗിക്കുന്ന ഒരു ആയുധത്തെ ദേശീയതയുടെയോ ദേശസ്നേഹത്തിന്റെയോ പ്രതീകമായി കാണുക എന്നത് യുദ്ധക്കൊതിയന്മാർക്കുപോലും കഴിയാത്ത കാര്യമാണ്. എന്നാൽ ഈ വൈസ് ചാൻസലർക്ക് അതിന്കഴിയും. പട്ടാളമാണ് യഥാർത്ഥ ദേശസ്നേഹം സൃഷ്ടിക്കുന്നതെന്ന് ചരിത്രമോ രാഷ്ട്രമീമാംസയോ പഠിച്ചിട്ടുള്ള ആരെങ്കിലും വിചാരിക്കുമോ എന്ന് അത്ഭുതം തോന്നുന്നു. ശരിയാണ്. പട്ടാളം ത്യാഗം സഹിച്ച് രാഷ്ട്രങ്ങളെ സംരക്ഷിക്കുന്നു. പക്ഷേ രാഷ്ട്രങ്ങളെ സൃഷ്ടിക്കുന്നത് അവരല്ല - ജനാധിപത്യങ്ങളിലെങ്കിലും. ക്യോട്ടോ സർവകലാശാലയിലെ റോഷൻ ഡിസൂസ മനോഹരമായ ഒരു ലേഖനത്തിൽ (ഹിന്ദുസ്ഥാൻ ടൈംസ് - 26/07/17) ഇങ്ങനെ പറഞ്ഞു. ചിന്തകരും നിയമജ്ഞരും എഴുത്തുകാരും അദ്ധ്യാപകരും കവികളും അതിലൊക്കെ ഉപരി തെരുവിൽ ലാത്തിയും തോക്കും നേരിടുന്ന സാധാരണക്കാരുമാണ് രാഷ്ട്രനിർമാണത്തിൽ ഏർപ്പെടുന്നതും ദേശത്തിന്റെ സവിശേഷതകൾ

അവയ് ശുക്ല - റിട്ടയേർഡ് IAS ഉദ്യോഗസ്ഥൻ, പരിസ്ഥിതി പ്രവർത്തകൻ. പൊതുതാല്പര്യ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്

സൃഷ്ടിക്കുന്നതും. ദേശീയത എന്ന ആശയം രൂപംകൊള്ളുന്നത് ധിഷണാപരമായാണ് - സൈനികമായല്ല; അത് നൈസർഗ്ഗികമാണ്, അടിച്ചേൽപ്പിക്കപ്പെടുന്നതല്ല; അത് ഹൃദയത്തിലെ തോന്നലാണ് - ധരിക്കുന്ന കുപ്പായമല്ല. ഈ സാമാന്യ സത്യം മനസ്സിലാക്കുവാൻ നമ്മുടെതന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിലേയ്ക്ക് നോക്കിയാൽമതി. അല്പം പരുക്കനായി പറഞ്ഞാൽ ഇന്ത്യൻ ദേശീയത നിർമ്മിച്ചത് ജനറൽ തിമ്മയ്യയും ജനറൽ കരിയപ്പയുമല്ല - സുഭാഷ് ചന്ദ്ര ബോസ് പോലുമല്ല - ഗാന്ധി, നെഹ്രു, ടഗോർ, അംബേദ്കർ, പട്ടേൽ... പിന്നെ ധർണകളിലും സത്യാഗൃഹങ്ങളിലും ദണ്ഡി പോലുള്ള മാർച്ചുകളിലും മറ്റും പങ്കെടുത്ത് മർദ്ദനമേറ്റുവാങ്ങിയ പേരുകളറിയാത്ത അനേകായിരങ്ങളുമാണ്. നമ്മൾ സൈന്യത്തെ മാനിക്കുന്നു. പക്ഷേ, അവർ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അവരുടെ തലയിൽ കെട്ടിവെക്കരുത്.

ഒരു ധൈഷണിക ആശയത്തിന്റെ പ്രതീകമായി ലോകത്ത് ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയിൽ ഒരു സൈനിക ടാങ്ക് പ്രതിഷ്ഠിച്ചിട്ടുള്ളതായി എന്റെ അറിവിലില്ല. യുദ്ധത്തിനുപയോഗിക്കുന്ന ടാങ്ക് ഭരണകൂട അധികാരത്തിന്റെ ചിഹ്നമാണ്. നശീകരണത്തിന്റെയും നിർബന്ധിത അനുസരണയുടെയും പ്രതിരൂപമാണ്. എന്നാൽ സർവകലാശാല എന്നത് ഈ ആശയങ്ങളുടെയെല്ലാം നേർവിപരീതമാണ്. ധിഷണാശക്തി വളർത്തുക, അഹിംസാപരത പ്രബോധനം ചെയ്യുക, ആശയങ്ങളുടെയും അറിവിന്റെയും സീമകളെ വിശാലമാക്കുക, ചിന്തിക്കുവാനും അഭിപ്രായം

ഇന്ത്യൻ ദേശീയത നിർമ്മിച്ചത് ജനറൽ തിമ്മയ്യയും ജനറൽ കരിയപ്പയുമല്ല - സുഭാഷ് ചന്ദ്ര ബോസ് പോലുമല്ല - ഗാന്ധി, നെഹ്രു, ടഗോർ, അംബേദ്കർ, പട്ടേൽ... പിന്നെ ധർണകളിലും സത്യാഗൃഹങ്ങളിലും ദണ്ഡി പോലുള്ള മാർച്ചുകളിലും മറ്റും പങ്കെടുത്ത് മർദ്ദനമേറ്റുവാങ്ങിയ പേരുകളറിയാത്ത അനേകായിരങ്ങളുമാണ്. നമ്മൾ സൈന്യത്തെ മാനിക്കുന്നു. പക്ഷേ, അവർ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അവരുടെ തലയിൽ കെട്ടിവെക്കരുത്

പറയുവാനും അന്വേഷിക്കുവാനുമുള്ള സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുക, അനുസരിക്കുവാനല്ല - ചോദ്യം ചെയ്യുവാൻ ശേഷിയുണ്ടാക്കുക, ഇതെല്ലാമാണൊരു സർവകലാശാലയിൽ അർപ്പിതമായിരിക്കുന്ന ലക്ഷ്യങ്ങൾ. അതിനാൽ തുടർച്ചയായി രാജ്യത്തെ ഒന്നാം റാങ്കുകാരായ ജെ എൻ യു വിൽ ഒരു സൈനിക ടാങ്ക് എന്നത് അവിടുത്തെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരൂഹതകളേതുമില്ലാത്തഒരു സന്ദേശം നൽകുന്നതിനായി പദ്ധതിയിട്ടിട്ടുള്ളതാണ്. ഒരു സൈനിക വിദ്യാലയത്തിൽ എന്നപോലെ അനുസരിച്ചുകൊള്ളുക. ഈ അട്ടിമറിക്ക് ജെ എൻ യു വിനെത്തന്നെ തെരഞ്ഞെടുത്തു എന്നത് യാദൃശ്ചികമല്ല. തങ്ങൾക്ക് അലോസരമുണ്ടാക്കിയ ഈ സർവകലാശാലയെ കീഴ്പ്പെടുത്തുക എന്നത് സർക്കാർ ഒരു ദൗത്യമായി ഏറ്റെടുത്തു - മറ്റ് കേന്ദ്രസർവകലാശാലകളും IIM, IIT തുടങ്ങിയവയും ഏതാണ്ട് മുട്ട് മടക്കിക്കഴിഞ്ഞു - രാാജ്യത്തെ പഠന-ഗവേഷണമേഖലയുടെ വന്ധീകരണം അതോടെയേ പൂർണമാകൂ. വിദ്യാർത്ഥികൾക്കെതിരെ ദേശദ്രോഹകുറ്റങ്ങൾ ചുമത്തൽ, 800 ഓളം PHD സീറ്റുകൾ കുറവുചെയ്യൽ, അദ്ധ്യാപകരെ ഭീഷണിയിൽ നിർത്തൽ, വിദ്യാർത്ഥി സംഘടനകൾ നടത്തുവാനാഗ്രഹിക്കുന്ന ചില പരിപാടികൾ നിരോധിക്കുക, 'ശല്യ'ക്കാരായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ റദ്ദാക്കുക, കാമ്പസിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും തടയുന്നതിനായി കോടതിയെ സമീപിക്കൽ വരെ - എല്ലാമായിട്ടും ശല്യം ചെയ്യുന്ന ഈ സർവകലാശാല പിടിച്ചുനിൽക്കുന്നു! അതിനാലാണ് ഈ യുദ്ധ ടാങ്ക്. ഇനി എന്തെല്ലാം കാണേണ്ടിവരും? ഒന്നോ രണ്ടോ ബറ്റാലിയൻ കമ്മാൻഡോകൾ? കാമ്പസ് മിലിറ്ററിബാരക്കാക്കി മാറ്റൽ? ടാങ്കിനടുത്ത് ഒരു സുഖോയ് ബോംബർ? ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ മറ്റ് പലസ്ഥാപനങ്ങൾക്കും ഈ വലതുപക്ഷ ദേശീയതയുടെയും രാജ്യഭക്തിയുടെയും കുറച്ച് ഡോസ് മരുന്ന് ആവശ്യമില്ലേ? അങ്ങിനെയെങ്കിൽ പാർലമെന്റിനും സുപ്രീംകോടതിക്കും പുറത്ത് നമുക്ക് ടാങ്കുകൾ കാണാനാകുമെന്ന് പ്രതീക്ഷിക്കാമോ? പെട്ടെന്നുതന്നെ? മറ്റൊന്നിനുമല്ല, രാജ്യസ്നേഹം എന്ന വികാരം കുറേക്കൂടി ഉദ്ദീപിപ്പിക്കാൻ വേണ്ടിമാത്രം.


മദ്രാസ് ഹൈക്കോടതിയിൽനിന്നാണ് ദേശീയതയുടെ രണ്ടാമത്തെ ഡോസ് മരുന്ന് കിട്ടിയത് എന്നത് ദൗർഭാഗ്യകരമാണ്. ഭരണഘടനാശിൽപ്പികൾ പോലും കയറാൻ മടിച്ചുനിന്നിടങ്ങളിലേയ്ക്ക് ഓടിക്കയറാൻ ശീലിച്ചുകഴിഞ്ഞ കോടതി എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളാൻ ഈ വർഷം ആദ്യം സർക്കാരിനോട് ഉത്തരവിട്ടു. ഭാഗ്യത്തിന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഈ തിരിച്ചടിയൊന്നും വകവെയ്ക്കാതെ ഹൈക്കോടതി എല്ലാ ആഴ്ചയിലും ഈരണ്ടുതവണ 'വന്ദേമാതരം' ആലപിക്കാൻ സ്കൂളുകളോടും സർക്കാർ സ്ഥാപനങ്ങളോടും സ്വകാര്യസ്ഥാപനങ്ങളോടുപോലും ആജ്ഞാപിച്ചു. ദേശീയഗാനം എല്ലാ സിനിമാ തീയറ്ററുകളിലും പാടണം എന്ന സുപ്രീം കോടതി വിധിയുടെ ബലം പറ്റിയാവും ഈ വിധിയും. എന്നാൽ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. തീരുമാനമാകാതെ കോടതികളിൽ കെട്ടിക്കിടക്കുന്ന നാലുകോടി കേസുകളുള്ളപ്പോൾ എന്തിനാണ് കോടതികൾ നാട്ടുകാരെ മുഴുവൻ പാട്ടുകാരാക്കാൻ ഇത്ര തത്രപ്പെടുന്നത്?


ഈ ചേഷ്ടകളെല്ലാം അന്തസാരശൂന്യവും അർത്ഥമില്ലാത്തവയുമാണ്. എനിക്ക് ഉറപ്പുണ്ട്, കോടതികൾ സമയത്ത് കേസുകൾ തീർത്താൽ ഇതിലും എത്രയോമടങ്ങ് ദേശസ്നേഹം നാട്ടിൽ ഉണ്ടാകുമെന്ന്. അതുപോലെ ഷഹാബുദീനെപ്പോലെയുള്ളവർക്ക് ജാമ്യം കൊടുക്കാതിരുന്നെങ്കിൽ, കൺ‌വെൻഷൻ സെന്റർ പണിയാനായി ഡൽഹിയുടെ ഹൃദയഭാഗത്ത് 1700 മരങ്ങൾ വെട്ടിമാറ്റിയപ്പോൾ കേന്ദ്രത്തെ തടഞ്ഞിരുന്നുവെങ്കിൽ, പനാമ പേപ്പറുകളിലൂടെ പുറത്തറിഞ്ഞ വിവരങ്ങൾക്കുമേൽ രണ്ടുവർഷമായി അടയിരിക്കുന്നതെന്ത് എന്ന് കേന്ദ്രത്തോട് ചോദിച്ചിരുന്നെങ്കിൽ (എപ്പോഴും പരിഹസിക്കപ്പെടുന്ന പാക്കിസ്ഥാൻ കോടതിപോലും ഇതേ കാരണത്താൽ അവരുടെ പ്രധാനമന്ത്രിയെ പുറത്താക്കിയല്ലോ). സദ്ഭരണവും തുല്യമായ നീതിനിർവഹണവും അനുതാപം കാട്ടുന്ന പൊതുസ്ഥാപനങ്ങളുമാണ് യഥാർത്ഥ ദേശസ്നേഹവും ദേശീയതയും വളർത്തുക. രാജ്യം എന്ന നിലയിൽ അഭിമാനിക്കുവാൻ ജനങ്ങൾക്ക് എന്തെങ്കിലും നൽകുക. അവരുടെ വായിലേയ്ക്ക് പീരങ്കികളും ദേശീയഗീതങ്ങളും കുത്തിക്കയറ്റാതിരിക്കുക. മഹാന്മാരുടെ വാക്കുകൾ ശ്രദ്ധിക്കൂ. ഇത്തവണ വിൻസ്റ്റന്റ് ചർച്ചിലിന്റേതാവട്ടെ. 'ഞാൻ എല്ലായ്പ്പോഴും പഠിക്കാൻ തയ്യാറാണ്, എന്നാൽ എല്ലായ്പ്പോഴും പഠിപ്പിക്കപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല'


'ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ [1]–ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.



Anonymous user #1

88 months ago
Score 0++

ആരും നേരിട്ട് ആവശ്യപ്പെടാതെതന്നെ ഫാസിസ്റ്റ് നടവഴികളിലൂടെ നടക്കാൻ, ഭരണയന്ത്രത്തിന്റെ ചുക്കാൻ പിടിക്കുന്ന പലരും കാട്ടുന്ന തിരക്ക് വല്ലാതെ അലോസരപ്പെടുത്തുന്നതാണ്

ചന്ദ്രബാബു

Anonymous user #1

88 months ago
Score 0++

ഒ വി വിജയന്റെ ടാങ്ക് കാർട്ടൂൺ ഗംഭീരം. എത്രയോ വർഷം മുമ്പ് മാത്ർ^ഭൂമിയിൽ കണ്ട ഓർമ്മ. കാർട്ടൂണുകൾക്ക് ഇത്രയും പ്രസക്തി ഉണ്ടാവുമോ...അത്ഭുതം. ഇത്രയും വർഷങ്ങൾക്കു ശേഷം എഴുതപ്പെട്ട ഒരു ലേഖനത്തിന്റെ ഇലസസ്്ട്രേഷൻ ആകാൻ കഴിയുന്നു!

രാമചന്ദ്രൻ

Anonymous user #2

88 months ago
Score 0++

വിജയന്റെ കാർട്ടൂൺ ഓർമ്മിക്കപ്പെടുന്നു എന്നതിന്റെ അർത്ഥം കാലത്തിന്റെ പോക്കിൽ എന്തോ പന്തികേടുണ്ടെന്നാണ്. ഗാന്ധിജി സമകാലീന കാർട്ടൂണുകളിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതും ഇതേ സാഹചര്യങ്ങളിലാണ്. പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം മൗലികമായ പ്രശ്നങ്ങൾ ഉരുണ്ടുകൂടുമ്പോഴാണ് ഇതു സംഭവിക്കാറുള്ളത്. ഇത്തരം കാർട്ടൂണുകൾ കാലേകൂട്ടിയുള്ള അപായസൂചനകളാണ്

ഇ.പി ഉണ്ണി
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.