"ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 26: വരി 26:
 
പൊതുസമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് അവർ ആകാംക്ഷയോടാവും ഉറ്റുനോക്കുക. 'ഭാവിഭാരത'ത്തിന്റെ അലകും പിടിയും മാറ്റിമറിക്കാൻ രാത്രി വൈകി പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ മതിയാവുമോ എന്ന്‌ അറിയണമല്ലോ.
 
നോട്ട് നിരോധനം അസംഘടിത തൊഴിൽമേഖലയേയും ചെറുകിടവ്യവസായങ്ങളേയും കർഷകരേയും സാധാരണ ജനങ്ങളെ ആകെയും കഷ്ടത്തിലാക്കിയപ്പോൾ ആ നടപടിയുടെ ഗുണഫലങ്ങൾ ലഭിച്ചത് വിരലിലെണ്ണാവുന്ന മൊബൈൽ വാലറ്റ് കമ്പനികൾക്കും ക്രെഡിറ്റ്കാർഡ് കമ്പനികൾക്കുമായിരുന്നു എന്ന വസ്തുത മറന്നുകൂട.
+
നോട്ട് നിരോധനം അസംഘടിത തൊഴിൽമേഖലയേയും ചെറുകിടവ്യവസായങ്ങളേയും കർഷകരേയും സാധാരണ ജനങ്ങളെ ആകെയും കഷ്ടത്തിലാക്കിയപ്പോൾ ആ നടപടിയുടെ ഗുണഫലങ്ങൾ ലഭിച്ചത് വിരലിലെണ്ണാവുന്ന മൊബൈൽ വാലറ്റ് കമ്പനികൾക്കും ക്രെഡിറ്റ്കാർഡ് കമ്പനികൾക്കുമായിരുന്നു എന്ന വസ്തുത മറന്നുകൂട. കശാപ്പ് നിരോധനവും അതേപോലെതന്നെ വലിയൊരു ജനവിഭാഗത്തിന്റെ ആഹാരം നഷ്ടപ്പെടുത്തുകയും കന്നുകാലികളെ പരിപാലിക്കുന്ന കർഷക ജനതയെ സാമ്പത്തികമായി അധോഗതിയിലാക്കുകയും ചെയ്യും. മാംസ, തുകൽ, എല്ല് വ്യവസായങ്ങളെ ആശ്രയിച്ച് മൂന്നര കോടിയോളം ജനങ്ങൾ ജീവിക്കുന്നു. ലക്നൗവിലെ തുകൽ ഫാക്ടറികളിൽ മാത്രം 10 ലക്ഷം തൊഴിലാളികൾ. സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ വിഭാഗങ്ങൾ കൂടുതലായും ഏർപ്പെടുന്ന ഈ വ്യവസായങ്ങൾ കാലങ്ങളായി അവഗണനയിലാണ്. കശാപ്പ് നിരോധനം അവരുടെ അന്നം മുട്ടിക്കും.  
  
പശുക്കളേയും എരുമകളേയും പോലെതന്നെ നാലുകാലും വാലുമുള്ള, പാൽ തരുന്ന, കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ആടുകൾ കശാപ്പുചെയ്യപ്പെടുന്നത് എന്തുകൊണ്ടാണാവോ ക്രൂരതയായി കേന്ദ്ര സർക്കാരിനു തോന്നാത്തത്..
 
പശുക്കളേയും എരുമകളേയും പോലെതന്നെ നാലുകാലും വാലുമുള്ള, പാൽ തരുന്ന, കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ആടുകൾ കശാപ്പുചെയ്യപ്പെടുന്നത് എന്തുകൊണ്ടാണാവോ ക്രൂരതയായി കേന്ദ്ര സർക്കാരിനു തോന്നാത്തത്..

10:29, 30 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രീയം രാഷ്ട്രീയനിരീക്ഷകൻ 29 മെയ് 2017.

Error: <seo> tag must contain at least one non-empty attribute.
ചിത്രത്തിന് കടപ്പാട് : Telegraph.co.uk

ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.

രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളുടെയെങ്കിലും ഭക്ഷണരീതികളെ ബാധിക്കുന്ന ഒരു നടപടി യാതൊരു തരത്തിലുമുള്ള ചർച്ചകളും കൂടാതെ സ്വീകരിക്കാൻ ബി ജെ പി സർക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നിൽ കന്നുകാലി സ്നേഹവും സസ്യാഹാരികളുടെ മനം കുളിർപ്പിക്കലുമാണെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് പ്രാബല്യത്തിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേയ്ക്കുള്ള കടന്നുകയറ്റമാണ് തങ്ങൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനം എന്ന ഉത്തമബോധ്യത്തോടെ അതുചെയ്യുമ്പോൾ അവരുടെ ഉദ്ദേശവും ലക്ഷ്യവും മറ്റു പലതാണ് എന്ന് നമുക്കുറപ്പിക്കാം.

ഇതിനുമുമ്പും ഇതുപോലെ ഒരു ഇരുട്ടടി കിട്ടിയിട്ടുണ്ട് ഭാരതീയ ജനതയ്ക്ക് : നോട്ട് പിൻ‌വലിക്കൽ. അന്നുരാത്രി ചന്ദ്രൻ ഉദിച്ചു മായുമ്പോഴേയ്ക്കും കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. എന്നാൽ നിയമവിധേയരായി ജീവിക്കാൻ കഴിയുന്നത്ര ശ്രമിക്കുന്ന ഒരു ജനത ആ ഇരുട്ടടികൊണ്ട കവിൾ ഒന്നു തടവി -എന്തായാലും മറുകവിൾ കാണിച്ചുകൊടുക്കാതെ - കഷ്ടപ്പാടുകൾ സഹിച്ച് അതിനെ തരണം ചെയ്തു. അതായിരുന്നു ആദ്യത്തെ ടെസ്റ്റ് ഡോസ്.

സമഗ്രാധിപത്യത്തിലേയ്ക്കു കുതിക്കാൻ വെമ്പുന്ന ഒരു ഭരണകൂടത്തിന്റെ രണ്ടാമത്തെ ടെസ്റ്റ് ഡോസ് അല്ലേ മൃഗക്ഷേമത്തിന്റെ പേരിലുള്ള ഈ നിയമഭേദഗതി? പൊതുസമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് അവർ ആകാംക്ഷയോടാവും ഉറ്റുനോക്കുക. 'ഭാവിഭാരത'ത്തിന്റെ അലകും പിടിയും മാറ്റിമറിക്കാൻ രാത്രി വൈകി പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ മതിയാവുമോ എന്ന്‌ അറിയണമല്ലോ.

നോട്ട് നിരോധനം അസംഘടിത തൊഴിൽമേഖലയേയും ചെറുകിടവ്യവസായങ്ങളേയും കർഷകരേയും സാധാരണ ജനങ്ങളെ ആകെയും കഷ്ടത്തിലാക്കിയപ്പോൾ ആ നടപടിയുടെ ഗുണഫലങ്ങൾ ലഭിച്ചത് വിരലിലെണ്ണാവുന്ന മൊബൈൽ വാലറ്റ് കമ്പനികൾക്കും ക്രെഡിറ്റ്കാർഡ് കമ്പനികൾക്കുമായിരുന്നു എന്ന വസ്തുത മറന്നുകൂട. കശാപ്പ് നിരോധനവും അതേപോലെതന്നെ വലിയൊരു ജനവിഭാഗത്തിന്റെ ആഹാരം നഷ്ടപ്പെടുത്തുകയും കന്നുകാലികളെ പരിപാലിക്കുന്ന കർഷക ജനതയെ സാമ്പത്തികമായി അധോഗതിയിലാക്കുകയും ചെയ്യും. മാംസ, തുകൽ, എല്ല് വ്യവസായങ്ങളെ ആശ്രയിച്ച് മൂന്നര കോടിയോളം ജനങ്ങൾ ജീവിക്കുന്നു. ലക്നൗവിലെ തുകൽ ഫാക്ടറികളിൽ മാത്രം 10 ലക്ഷം തൊഴിലാളികൾ. സമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ വിഭാഗങ്ങൾ കൂടുതലായും ഏർപ്പെടുന്ന ഈ വ്യവസായങ്ങൾ കാലങ്ങളായി അവഗണനയിലാണ്. കശാപ്പ് നിരോധനം അവരുടെ അന്നം മുട്ടിക്കും.

പശുക്കളേയും എരുമകളേയും പോലെതന്നെ നാലുകാലും വാലുമുള്ള, പാൽ തരുന്ന, കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ആടുകൾ കശാപ്പുചെയ്യപ്പെടുന്നത് എന്തുകൊണ്ടാണാവോ ക്രൂരതയായി കേന്ദ്ര സർക്കാരിനു തോന്നാത്തത്..

Anonymous user #1

91 months ago
Score 0++
Agree totally. These moves are insidious and scary.

Anonymous user #2

91 months ago
Score 0++
Forget beef !! What will the rich babus do for high quality leather shoes , chappals , belts and bags.Its a funny INDIA.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.