"പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
 
|}
 
|}
 
<br style="clear:both;">
 
<br style="clear:both;">
<seo title="" titlemode="" keywords="പോസ്റ്റ് ട്രൂത്ത്, പി എൻ വേണുഗോപാൽ,സത്യാനന്തര കാലം,ജല്ലിക്കെട്ട് സമരം"  description=" ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?  'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം."></seo>
+
<seo title="" titlemode="" keywords="പോസ്റ്റ് ട്രൂത്ത്, പി എൻ വേണുഗോപാൽ,സത്യാനന്തര കാലം,ജല്ലിക്കെട്ട് സമരം"  description="ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?  'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം."></seo>
 
[[File:Jellikettu.jpg | thumb |500px| right|ജല്ലിക്കെട്ട് സമരം മറീന ബീച്ചിൽ - ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ]]
 
[[File:Jellikettu.jpg | thumb |500px| right|ജല്ലിക്കെട്ട് സമരം മറീന ബീച്ചിൽ - ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ]]
  
കലാ-സാഹിത്യ മേഖലകളിലും പൊതു അവബോധത്തിലും കാലഗതിക്കനുസരിച്ച് ഉടലെടുക്കുന്ന ചിന്താധാരകളെ , അടിയൊഴുക്കുകളെ പാശ്ചാത്യ ചിന്തകർ നാമകരണം ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായതാണ് modernism (ആധുനികത) ,  postmodernism (ഉത്തരാധുനികത). തുടങ്ങിയവ. ഈ ജനുസ്സിൽ ഏറ്റവും പുതിയതാണ് post truth. (ഇതിന്റെ മലയാളം ആരുടെയോ ബൗദ്ധിക മൂശയിൽ ഉരുത്തിരിഞ്ഞു വരുന്നുണ്ടാവണം). ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?
 
അതെന്തായാലും പോസ്റ്റ് ട്രൂത്ത് എന്ന വാക്ക് 2016 ലെ അന്തർ‌ദേശീയ വാക്കായി ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തെരഞ്ഞെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്താണ് പോസ്റ്റ് ട്രൂത്ത് എന്ന് പല വ്യാഖ്യാനങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തന്നെ നൽകിയ വിശദീകരണമാണ് ഏറ്റവും ലളിതമായിത്തോന്നിയത്. 'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' 'ബ്രെക്സിറ്റിന്റെയും' ഡൊണാൾഡ് ട്രമ്പിന്റെ ആവിർഭാവത്തിന്റെയും' പശ്ചാത്തലത്തിലാണ് ആ വാക്ക് ഉയർന്നുവന്നത്. അർദ്ധസതങ്ങളിലും അതിശയോക്തികളിലും അഭിരമിക്കുന്ന  നരേന്ദ്ര മോഡിയുടെ ഭരണത്തെയും നമുക്ക് ആ പട്ടികയിൽ ചേർക്കാം.
+
അതെന്തായാലും പോസ്റ്റ് ട്രൂത്ത് എന്ന വാക്ക് 2016 ലെ അന്തർ‌ദേശീയ വാക്കായി ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തെരഞ്ഞെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്താണ് പോസ്റ്റ് ട്രൂത്ത് എന്ന് പല വ്യാഖ്യാനങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തന്നെ നൽകിയ വിശദീകരണമാണ് ഏറ്റവും ലളിതമായിത്തോന്നിയത്. 'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' 'ബ്രെക്സിറ്റിന്റെയും' ഡൊണാൾഡ് ട്രമ്പിന്റെ ആവിർഭാവത്തിന്റെയും' പശ്ചാത്തലത്തിലാണ് ആ വാക്ക് ഉയർന്നുവന്നത്. അർദ്ധസത്യങ്ങളിലും അതിശയോക്തികളിലും അഭിരമിക്കുന്ന  നരേന്ദ്ര മോഡിയുടെ ഭരണത്തെയും നമുക്ക് ആ പട്ടികയിൽ ചേർക്കാം.
 
{| class="wikitable floatleft" style="background: #fef9e7;"
 
{| class="wikitable floatleft" style="background: #fef9e7;"
 
|-
 
|-

03:47, 24 ജനുവരി 2017-നു നിലവിലുള്ള രൂപം

സാംസ്കാരികം | രാഷ്ട്രീയം പി എൻ വേണുഗോപാൽ 22 ജനുവരി 2017.

ജല്ലിക്കെട്ട് സമരം മറീന ബീച്ചിൽ - ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

കലാ-സാഹിത്യ മേഖലകളിലും പൊതു അവബോധത്തിലും കാലഗതിക്കനുസരിച്ച് ഉടലെടുക്കുന്ന ചിന്താധാരകളെ , അടിയൊഴുക്കുകളെ പാശ്ചാത്യ ചിന്തകർ നാമകരണം ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായതാണ് modernism (ആധുനികത) , postmodernism (ഉത്തരാധുനികത). തുടങ്ങിയവ. ഈ ജനുസ്സിൽ ഏറ്റവും പുതിയതാണ് post truth. (ഇതിന്റെ മലയാളം ആരുടെയോ ബൗദ്ധിക മൂശയിൽ ഉരുത്തിരിഞ്ഞു വരുന്നുണ്ടാവണം). ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?

അതെന്തായാലും പോസ്റ്റ് ട്രൂത്ത് എന്ന വാക്ക് 2016 ലെ അന്തർ‌ദേശീയ വാക്കായി ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തെരഞ്ഞെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്താണ് പോസ്റ്റ് ട്രൂത്ത് എന്ന് പല വ്യാഖ്യാനങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തന്നെ നൽകിയ വിശദീകരണമാണ് ഏറ്റവും ലളിതമായിത്തോന്നിയത്. 'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' 'ബ്രെക്സിറ്റിന്റെയും' ഡൊണാൾഡ് ട്രമ്പിന്റെ ആവിർഭാവത്തിന്റെയും' പശ്ചാത്തലത്തിലാണ് ആ വാക്ക് ഉയർന്നുവന്നത്. അർദ്ധസത്യങ്ങളിലും അതിശയോക്തികളിലും അഭിരമിക്കുന്ന നരേന്ദ്ര മോഡിയുടെ ഭരണത്തെയും നമുക്ക് ആ പട്ടികയിൽ ചേർക്കാം.

രണ്ടുലക്ഷത്തിൽ പരം യുവജനതയെ ദിവസങ്ങളോളം മറീനാ ബീച്ചിൽ തമ്പടിക്കാൻ പ്രേരിപ്പിച്ചത് തികച്ചും വൈകാരികവും വ്യക്തിപരവുമായ ചോദനകളല്ലാതെ മറ്റെന്ത്? ബീച്ചിൽ തടിച്ചുകൂടിയവരിൽ നല്ലൊരുശതമാനവും ജീവിതത്തിൽ ഒരിക്കലും ജല്ലിക്കെട്ട് കണ്ടിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇനി എല്ലാവരും വർഷാവർഷങ്ങളായി ജല്ലിക്കെട്ട് ആഘോഷിക്കുന്നവരാണെന്നുതന്നെ വച്ചാലും എന്തുതരം നൊസ്റ്റാൾജിയ ആണ് അവരെ അതു വീണ്ടും കാണാനും അനുഭവിക്കാനും ഉത്സുകരാക്കുന്നത്? അക്രമത്തിനും, ഹിംസയ്ക്കും, രക്തം ചിന്തുന്നതിനും, കൊമ്പുകോർത്തുണ്ടാവുന്ന ദാരുണമരണങ്ങൾക്കും വേണ്ടിയുള്ള നൊസ്റ്റാൾജിയാ?

എന്നാൽ സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം. വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾക്കു നിരക്കാത്ത പല ഘടകങ്ങളും ചൂണ്ടിക്കാട്ടിയാണ് ആ സമരം മുന്നേറിയത്. തമിഴ് സാംസ്കാരിക സ്വത്വം, പാരമ്പര്യം, ആചാരം തുടങ്ങിയ വാക്കുകളാണ് സമരത്തിനിടെ ഉയർന്നുകേട്ടത്. എന്നാൽ ഇന്നുകാണുന്ന ജല്ലിക്കെട്ട് താരതമ്യേന അടുത്തകാലത്ത് രൂപമെടുത്തതാണെന്ന് തമിഴകത്തുനിന്ന് പുറത്തുവരുന്ന 'ദ ഹിന്ദു' ദിനപത്രം ജാനുവരി 20 ന്റെ പത്രാധിപക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നെയുമല്ല തമിഴ് നാട്ടിലെ ഏതാനും ജില്ലകളിൽ മാത്രമാണ് ഈയൊരു 'ആചാരം' നിലനിന്നിരുന്നത് എന്ന വസ്തുത ആരും തന്നെ ചോദ്യം ചെയ്യുന്നുമില്ല.

പിന്നെയെന്താണ് രണ്ടുലക്ഷത്തിൽ പരം യുവജനതയെ ദിവസങ്ങളോളം മറീനാ ബീച്ചിൽ തമ്പടിക്കാൻ പ്രേരിപ്പിച്ചത്? തികച്ചും വൈകാരികവും വ്യക്തിപരവുമായ ചോദനകളല്ലാതെ മറ്റെന്ത്? ബീച്ചിൽ തടിച്ചുകൂടിയവരിൽ നല്ലൊരുശതമാനവും ജീവിതത്തിൽ ഒരിക്കലും ജല്ലിക്കെട്ട് കണ്ടിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇനി എല്ലാവരും വർഷാവർഷങ്ങളായി ജല്ലിക്കെട്ട് ആഘോഷിക്കുന്നവരാണെന്നുതന്നെ വച്ചാലും എന്തുതരം നൊസ്റ്റാൾജിയ ആണ് അവരെ അതു വീണ്ടും കാണാനും അനുഭവിക്കാനും ഉത്സുകരാക്കുന്നത്? അക്രമത്തിനും, ഹിംസയ്ക്കും, രക്തം ചിന്തുന്നതിനും, കൊമ്പുകോർത്തുണ്ടാവുന്ന ദാരുണമരണങ്ങൾക്കും വേണ്ടിയുള്ള നൊസ്റ്റാൾജിയാ?

ലാറ്റിനമേരിക്കയിലും പൗരസ്ത്യ യൂറോപ്പിലും മറ്റും അരങ്ങേറാറുള്ള വമ്പൻ പൊതുജനപങ്കാളിത്തമുള്ള സമരങ്ങളെ ഓർമ്മിപ്പിച്ചു ജല്ലിക്കെട്ട് സമരം. യാതൊരു അർത്ഥശങ്കയുമില്ലാതെ ഒരു നേർ‌വരപോലെ ഒരൊറ്റലക്ഷ്യത്തിനുവേണ്ടി അണിചേരുക അത്യന്തം ആവേശകരം തന്നെ. എതിർ വാക്കുപറയാൻ കാളകൾക്കു കഴിയില്ല എന്നതും ജല്ലിക്കെട്ട് 'പോരാളികളുടെ' ഉത്സാഹം വർദ്ധിപ്പിച്ചിട്ടുണ്ടാവാം.

പഴയ നിയമങ്ങളെയും പുതിയ നിയമങ്ങളെയും മറുകടക്കാൻ പുതുപുത്തൻ നിയമം എത്രവേഗം വന്നു! ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇത് അഭൂതപൂർ‌വ്വമാവാൻ വഴിയുണ്ട്. ആശങ്ക ഉളവാക്കുന്ന വിജയം കൂടിയാണിത്. പാരമ്പര്യമായി നമുക്കു ലഭിച്ച പ്രാകൃതമായ എത്രെയെത്ര അനാചാരങ്ങളിൽനിന്ന് നമുക്ക് മോചനം ലഭിച്ചു. ഒന്നൊന്നായി ഓരോന്നും തിരിച്ചുകൊണ്ടുവരാൻ ഒരു മറീനാ മഹാസംഗമം മതിയെങ്കിൽ പിന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ മൈൽക്കുറ്റികളാവാൻ എത്രയെത്ര ജല്ലിക്കെട്ടുകളാണ് കാത്തിരിക്കുന്നത്!

ഒഴിവാക്കാൻ കഴിയാത്ത ഒരു ചിന്ത കൂടി: ഈ ബഹുജനപ്രക്ഷോഭം നോട്ട് പിൻ‌വലിക്കലിനെതിരേ ആയിരുന്നെങ്കിൽ...
ഇന്ത്യ നേരിടുന്ന കാർഷികപ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ...
ഒന്നും സംഭവിക്കില്ലായിരുന്നിരിക്കാം, എങ്കിലും ...

Anonymous user #1

95 months ago
Score 0++
Absolutely. തീർത്തും ആശങ്ക ഉളവാക്കുന്ന വിജയം തന്നെ. ഒഴിവാക്കാൻ കഴിയാത്ത ഒരു പിടി ചിന്തകൾ മനസ്സിൽ കൂടു കൂട്ടുന്നു!

Anonymous user #2

95 months ago
Score 0++
ഈ വിഷയത്തിൽ ഹിന്ദു പത്രം എഴുതിയ എഡിറ്റോറിയൽ ഇങ്ങനെ അവസാനിക്കുന്നു :"Two people were tragically killed and over 120 injured in the jallikattu at Pudukkottai on Sunday.A culture that legitimises such mindless and unnecessary death is not tamil culture.In fact it is no culture at all " ഇത് പോസ്റ്റ് ട്രൂത്ത് കാലത്തെ സത്യം തന്നെയാണ് .സത്യം പറയപ്പെടുന്നില്ല എന്നുള്ളതല്ല കേൾക്കപ്പെടുന്നില്ല പകരം അസത്യം അടക്കി വാഴുന്നു എന്നുള്ളതാണ് ഈ കാലത്തിന്റെ സവിശേഷത എന്ന് തോന്നുന്നു .ഈ കാലത്തിന്റെ തമിഴ്‌നാട് അനുഭവിച്ചു കൊണ്ടിരിക്കുന്ന വരൾച്ചയുടെ രൂക്ഷത വിവരിക്കുന്ന ഫ്രണ്ട് ലൈൻ റിപ്പോർട്ടുകളും വായിക്കാൻ ഇടയായി .കണ്ടിട്ടില്ലാത്ത ജെല്ലിക്കെട്ട് നിരോധിച്ചതിൽ വികാരം കൊള്ളുന്ന തമിഴ് ജനത കാവേരി പ്രശ്നത്തിൽ ഇത്ര പോലും വൈകാരികത പ്രകടിപ്പിക്കാതിരുന്നെങ്കിൽ എന്താവാം ഇതിന്റെയൊക്കെ പിന്നിലെ മനഃശാസ്ത്രം ? രാഷ്ട്രീയം ?ആ ആൾക്കൂട്ടത്തിലെ നല്ല പങ്കും യുവാക്കളും വിദ്യാർത്ഥികളുമാണ് എന്ന് കൂടി മനസ്സിലാക്കുമ്പോൾ ഭാവിയെപ്പറ്റി ഒരു ശുഭാപ്തി വിശ്വാസത്തിനും വക കാണുന്നില്ല .

Anonymous user #4

95 months ago
Score 0++
താങ്കളുടേത് വ്യക്തതയുള്ള കാഴ്ചകൾ. ഒരു മിണ്ടാപ്രാണിയുടെ മേൽ ഒരുകൂട്ടം ആളുകൾ കയ്യൂക്ക് കാണിക്കുന്നത് സംസ്കാരമില്ലായ്മയാണെന്നതിൽ ഒരു സംശയവുമില്ല. തങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത 'ആവശ്യങ്ങൾ'ക്കായി സമരം ചെയ്യുന്ന ലക്ഷങ്ങളും ആ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ ഓർഡിനൻസിലൂടെ (ഇൻഡ്യൻ പാർലമെന്റ് ചർച്ചചെയ്ത് പാസാക്കിയ നിയമത്തെ മറികടക്കുന്ന) വിഡ്ഢി സർക്കാരുകളും നാണംകെടുത്തുന്നു.

Anonymous user #3

95 months ago
Score 0++

Good article - I agree 100% with it, I've also been wondering about this current worrying trend where everyone (whether it be the general public, the government, political parties and even the judiciary) seems to be more bothered about absolutely inconsequential stuff such as this stupid jallikkattu while turning a blind eye to issues that really matter !!

Babu

Anonymous user #5

95 months ago
Score 0++
സത്യത്തിന്റെ കാലം കഴിഞ്ഞു പോയതു കൊണ്ടാണല്ലോ "I have nothing to teach the world.Truth is as old as hills"എന്ന് പറഞ്ഞ ഗാന്ധിജിയുടെ ചിത്രം മാറ്റി "I have every thing to teach the world.Truth is as good as a demonetized currency note' എന്ന് പറയാതെ പറയുന്ന മോദിയുടെ ചിത്രം ഖാദി കമ്മീഷന്റെ കലണ്ടറിൽ ചേർത്തത് .

Anonymous user #6

94 months ago
Score 0++

But what astonishes one is the Emotional hype created by the politicians, film, cultural, religious personalities, media, ordinary people and even the student community. Sane voices just wasn't heard or were not allowed to. This is the curse of the times we live in. Arrogance and insanity reign supreme. And it is disturbing to see the pillars of democracy crumbling.

Kala Nayar

Anonymous user #7

94 months ago
Score 0++

ജല്ലിക്കെട്ട് സമരംകൊണ്ട് ഒരു ഗുണമുണ്ടായി. ജയലളിതയുടെ മരണകാരണത്തെക്കുറിച്ചും അപ്പൊള്ളോ ആശുപത്രിയിൽ നടന്ന നാടകങ്ങളെക്കുറിച്ചും മക്കളുടെ മനസ്സിലുദിച്ച ശങ്കകളെല്ലാം സമരക്കാറ്റിൽ പറന്തുപോഛ്.

ഹ, ഹ, ഹാ.

Anonymous user #8

94 months ago
Score 0++
The event is not as simple as you are proposing, or as easy as to be pressing pre-ordained, conventional black and white dichotomy button to shoot the thing in itself in the point-blank, the emergence, conglomeration, process and dissemination. of the dissensus itself was not the by product of a unilateral, linear consensual programme, it takes one on to count many in a spontaneous manner that opens up a space for hitherto invisible mass to express themselves in plural forms, asks questions against ‘the universal singularity, of a singular subject bypassing the mediation of the particular’. The event requires much broader and case-by-case analysis rather than engaging in simple conventional modes which lenient towards dividing the continuum into sharp opposites like ‘emotion’ vs. ‘reason’. Authors like Karthik Ram Manoharan, T R Vivek, Himakiran Anukuala, A D Gnanagurnathan, Nytayanand Jayaraman and Shawn Sebastian would shed more light on the ‘insider’s view on the subject.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.