"മോദി കലണ്ടർ വർക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 
വരി 7: വരി 7:
 
<br style="clear:both;">
 
<br style="clear:both;">
  
<seo title="" titlemode="" keywords="Government of India Calendar 2017, Central Government Calendar 2017, കേന്ദ്രസർക്കാർ കലണ്ടർ 2017, കലണ്ടർ 2017, സാംസ്കാരിക ഫാസിസം"  description="മോദി സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകൾ മാധ്യമങ്ങളിൽ പൊതുവെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ആ വിമർശനങ്ങളെ സാധൂകരിക്കും വിധം അഥവാ വിമർശകരെ വെല്ലു വിളിക്കും വിധമാണ് 2017 ലെ കേന്ദ്രസർക്കാർ കലണ്ടർ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പന്ത്രണ്ട് താളുകളിലും ചിത്രണം ചെയ്തിട്ടുള്ളത് പ്രധാനമന്ത്രിയുടെ ചിതങ്ങളാണ്. ഒപ്പമുള്ളത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയോ പ്രസ്താവനകളുടെയോ ചില ഉദ്ധരണികളും."></seo>
+
<seo title="" titlemode="" keywords="Government of India Calendar 2017, Central Government Calendar 2017, കേന്ദ്രസർക്കാർ കലണ്ടർ 2017, കലണ്ടർ 2017, സാംസ്കാരിക ഫാസിസം"  description="മോദി സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകൾ മാധ്യമങ്ങളിൽ പൊതുവെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ആ വിമർശനങ്ങളെ സാധൂകരിക്കും വിധം അഥവാ വിമർശകരെ വെല്ലു വിളിക്കും വിധമാണ് 2017 ലെ കേന്ദ്രസർക്കാർ കലണ്ടർ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പന്ത്രണ്ട് താളുകളിലും ചിത്രണം ചെയ്തിട്ടുള്ളത് പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ്. ഒപ്പമുള്ളത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയോ പ്രസ്താവനകളുടെയോ ചില ഉദ്ധരണികളും."></seo>
 
[[File:Jan17.jpg | thumb |250px| right]]
 
[[File:Jan17.jpg | thumb |250px| right]]
  

08:03, 5 ജനുവരി 2017-നു നിലവിലുള്ള രൂപം

സാംസ്കാരികം | രാഷ്ട്രീയം ജെ. എൻ 4 ജനുവരി 2017.



Jan17.jpg

മോദി സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകൾ മാധ്യമങ്ങളിൽ പൊതുവെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ആ വിമർശനങ്ങളെ സാധൂകരിക്കും വിധം അഥവാ വിമർശകരെ വെല്ലു വിളിക്കും വിധമാണ് 2017 ലെ കേന്ദ്രസർക്കാർ കലണ്ടർ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പന്ത്രണ്ട് താളുകളിലും ചിത്രണം ചെയ്തിട്ടുള്ളത് പ്രധാനമന്ത്രിയുടെ ചിതങ്ങളാണ്. ഒപ്പമുള്ളത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയോ പ്രസ്താവനകളുടെയോ ചില ഉദ്ധരണികളും.

Jul17.jpg

ഒരു കലണ്ടർ മറിച്ചു നോക്കുന്ന ഏതൊരാളും ആഗ്രഹിക്കുന്നത് വൈവിധ്യമാർന്ന ചിതങ്ങൾ കാണുവാനാണെന്ന സാമാന്യയുക്തിക്ക് പോലും നിരക്കാത്ത വിധം സുപ്രധാനമായ ഈ പ്രസിദ്ധീകരണം ഇവ്വിധം രൂപകൽപ്പന ചെയ്യപ്പെട്ടതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കാം എന്നൊന്ന് ആലോചിച്ചു നോക്കേണ്ടത് ഓരോ ഇന്ത്യൻ പൗര ന്റെയും കടമയാണെന്ന് തോന്നുന്നു.

Nov17.jpg

പൈതൃകങ്ങളിൽ, വൈവിധ്യങ്ങളിൽ, എത്ര മാത്രം സമ്പന്നമാണ് ഭാരതീയത എന്ന ആശയം എന്ന് ഉദ്‌ഘോഷിക്കും വിധം മനോഹരമായി രൂപകൽപ്പന ചെയ്തു പോന്നിരുന്നതാണ് കേന്ദ്രസർക്കാർ കലണ്ടറുകൾ. (ഓർമ്മയിൽ ഇന്നും തിളങ്ങി നിൽക്കുന്ന പഴയൊരു കലണ്ടറിൽ ചിത്രണം ചെയ്യപ്പെട്ടിരുന്നത് ഹിമാലയത്തിലെ പന്ത്രണ്ട് കൊടുമുടികളായിരുന്നു).

Aug17.jpg

അങ്ങനെ ഭാരതത്തിന്റെ വിവിധങ്ങളായ ചിരകാല പൈതൃകങ്ങളെ, വ്യത്യസ്തങ്ങളായ കലാ, സാംസ്കാരിക ധാരകളെ എടുത്തു കാട്ടുന്ന ഭിന്ന പ്രമേയങ്ങൾ ആധാരമാക്കുന്ന ഒരു മഹദ് പാരമ്പര്യമാണ് ഈ പ്രസിദ്ധീകരണം സൂക്ഷിച്ചു പോന്നിരുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന പ്രസക്തമായ,അർത്ഥവത്തായ വിശേഷണത്തിന് ഒട്ടും കോട്ടം തട്ടാത്ത വിധം.

ഉള്ളടക്കത്തിലെ ആ ഔചിത്യം, സമീപനത്തിലെ ആ ഹൃദയവിശാലത... അതൊക്കെയും ഉപേക്ഷിച്ച് മനസ്സിടുക്കത്തിന്റെ മാതൃക സ്വീകരിക്കുവാൻ നമ്മുടെ രാഷ്ട്രത്തെ പ്രേരിപ്പിച്ച സാഹചര്യം ഏതായാലും അത് ഒരു ദുരന്തത്തിന്റെ നാന്ദി യായി മാത്രമേ കാണാൻ കഴിയൂ.



Anonymous user #1

94 months ago
Score 0++
കണ്ടതൊക്കെ മനോഹരം കാണാത്തത് അതിമനോഹരം

Anonymous user #2

94 months ago
Score 0++
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പന്ത്രണ്ട് പടങ്ങൾ തൂങ്ങിക്കിടന്നാൽ എന്തു ദുരന്തമാണ്'" സംഭവിക്കാൻ പോകുന്നത്?

Anonymous user #3

94 months ago
Score 0++

ഭരണകൂടത്തോടുള്ള വിധേയത്വത്തിന്റെ അടയാളമായി രാജ്യത്തെ പൗരന്മാരെല്ലാം തലയിൽ ഒരു ചുവന്ന റിബൺ കെട്ടി നടക്കണമെന്ന് പണ്ടത്തെ ഒരു ലാറ്റിൻ അമേരിക്കൻ ഭരണാധികാരി നിഷ്കർഷിച്ചിരുന്നു .നാളെ അങ്ങനെ വല്ലതും വേണ്ടി വന്നാൽ "അതിനെന്താ തലയിൽ ഒരു റിബൺ തൂങ്ങിക്കിടന്നത് കൊണ്ട് എന്ത് ദുരന്തമാണ് സംഭവിക്കാൻ പോകുന്നത്"

എന്ന് തന്നെ ചോദിക്കുമല്ലോ?

Anonymous user #4

94 months ago
Score 0++
Have you ever bothered about the picture of Sonia Gandhi in all governments ads. during the ten-year rule of UPA even though she was not the PM or a constitutional authority. You need to see a psychologist if you are caught with Modi-phobia.

Anonymous user #5

94 months ago
Score 0++
കലണ്ടർ വർക്‌സിൽ നിന്ന് പുതിയ ഒരുത്പന്നം കൂടി പുറത്തു വന്നല്ലോ.ഖാദിബോർഡ് വക.ചർക്കയ്ക്ക് പിന്നിൽ നിന്ന് ഗാന്ധിജിയെ മാറ്റി മോദിജിയെ ഇരുത്തിക്കൊണ്ട് !

Anonymous user #5

94 months ago
Score 0++

ഒരിക്കൽ കൈത്തറി ഉത്പാദനത്തിന് പേര് കേട്ട കൊച്ചു പട്ടണത്തിൽ താമസിക്കാനിട വന്നപ്പോൾ അവിടുത്തെ വില്പനശാലകൾ സന്ദർശിക്കുകയുണ്ടായി .എല്ലാ കടകളിലും വൻ സ്റ്റോക്ക് ശേഖരം കണ്ടെങ്കിലും വാങ്ങാൻ വളരെക്കുറച്ച് ആളുകളെ മാത്രമേ കണ്ടുളളൂ .വേണ്ടത്ര വില്പനയില്ലാതിരിക്കെ ഇത്ര മാത്രം സ്റ്റോക്ക് കരുതുന്നതിനു പിന്നിലെ രഹസ്യമെന്തെന്ന് പട്ടണവാസികൾക്കിടയിൽ ഒരന്വേഷണം നടത്തി.കിട്ടിയ വിശദീകരണം ഇതായിരുന്നു :വിറ്റുവരവിന്റെ നിശ്ചിത ശതമാനം സർക്കാർ സബ്‌സിഡി നൽകപ്പെടുന്നത് വിൽപ്പനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് .എന്ന് വച്ചാൽ വിൽക്കപ്പെടുന്ന വസ്ത്രങ്ങളുടെ വിലയുടെയല്ല എഴുതപ്പെടുന്ന ബില്ലുകളുടെ ആകെത്തുകയുടെ ശതമാനം.അങ്ങനെ കാട്ടുന്ന വിറ്റുവരവിനെ സാധൂകരിക്കാൻ മാത്രം സ്റ്റോക്ക് ഉണ്ടാവണമല്ലോ .അതാണത്രേ വൻ സ്റ്റോക്ക് ശേഖരത്തിന്റെ രഹസ്യം .

കേട്ടത് ശരിയാണെങ്കിൽ പുതിയ കാല ചർക്കയ്ക്ക് പിന്നിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ നടപടി മഹാത്മാവിനോട് കാട്ടിയ ആദരവായും കാണാവുന്നതാണ് .

Anonymous user #6

94 months ago
Score 0++
മോദി ഫോബിയയ്ക്ക് ചികിത്സ നിർദ്ദേശിച്ച സുഹൃത്തിനെ ചികിത്സയ്‌ക്കെത്തുന്ന കോൺസെൻട്രേഷൻ ക്യാമ്പിന്റെ മുന്നിൽ ഗേറ്റ് കീപ്പറായി കണ്ടു മുട്ടാനാവുമെന്ന് പ്രതീക്ഷിക്കുന്നു .
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=മോദി_കലണ്ടർ_വർക്സ്&oldid=688" എന്ന താളിൽനിന്ന് ശേഖരിച്ചത്