"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{|style="margin:3px;  text-align:left; color:#000;"
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" |[[:Category:എഡിറ്റോറിയൽ|'''എഡിറ്റോറിയൽ''']]
 
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — '''ദ ഹിന്ദു'''
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 12 മാർച് 2019
 
|-
 
|}
 
<br style="clear:both;">
 
  
<seo title="" titlemode="" keywords=" "description=" "></seo>
 
[[File:VoteBoston.jpg | thumb |600px| right|Photo:Boston.com]]
 
 
===അവരിൽ ഉത്തരവാദിത്തം ചുമത്തുക===
 
 
ഭീകരതയ്ക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം.
 
 
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരും ആണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് ഇടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?
 
 
=== ഉത്തരവാദിത്വമില്ലായ്മ===
 
 
വിവിധ സർക്കാരുകൾ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഭീകര വിരുദ്ധനടപടികളിൽനിന്ന് തികച്ചും വ്യത്യസ്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ഗൗരവതരമായ സംവാദം നമുക്ക് ഇപ്പോൾ ആവശ്യമാണ്. ദേശസുരക്ഷ പോലീസിന്റെയും പട്ടാളത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും നയങ്ങൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും കൈകളിലാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പൗരന്മാർക്ക് ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥ ഇന്ന് സംജാതമായിരിക്കുന്നു. ഉത്തരവാദിത്വമില്ലായ്മ മൂലം ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ ഇവർ അടിക്കടി പരാജയപ്പെടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന കാരണം.
 
 
2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി ഇങ്ങനെ പറഞ്ഞു. പൊതുജനസേവകരിൽ ഞങ്ങൾ 'കർത്തവ്യ ഭാവന' സൃഷ്ടിക്കും. കാരണം ജനങ്ങളുടെ ജീവിതവും സൃഷ്ടിപരതയും നിലനിൽക്കുന്നത് സർക്കാർ സേവനങ്ങളുടെ ഗുണത്തിലാണ്. അവർ മറ്റൊന്നുകൂടി പറഞ്ഞു. "വ്യവസ്ഥിതിയിൽ  ഉത്തരവാദിത്വത്തിന്റെ ഒരു ചങ്ങല സൃഷ്ടിച്ച് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും.' എവിടെ ഉത്തരവാദിത്തങ്ങളുടെ ആ ചങ്ങല?
 
 
തീവ്രവാദ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്  രഹസ്യാന്വേഷണ ഏജൻസിയുടെ അറിയിപ്പ് ഉണ്ടായിട്ടുകൂടി പുൽവാമയിൽ ആക്രമണം നടന്നു. ജമ്മു-കാശ്മീർ ഗവർണർ സത്യപാൽ മാലിക് തന്നെ പറഞ്ഞു "രഹസ്യാന്വേഷണത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ല. ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചിരുന്നു. പക്ഷേ തീർച്ചയായും അശ്രദ്ധ ഉണ്ടായിട്ടുണ്ട്. തീവ്രവാദിക്ക് പരിശോധനകൾ ഒഴിവാക്കി ഇത്രയും വലിയ ഒരു വണ്ടി കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിൽ അത് നമ്മളുടെ ഭാഗത്തുണ്ടായ വീഴ്ചയാണ്." ലക്ഷക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് രാഷ്ട്രീയക്കാർക്കായി റോഡുകൾ അടച്ചിടുന്ന നമ്മുടെ രാജ്യത്ത് ഇത്രയധികം പട്ടാളക്കാരെയും കൊണ്ടുപോകുമ്പോൾ ജമ്മു-ശ്രീനഗർ ദേശീയപാത അടക്കാതിരുന്നതിന്  ആരൊക്കെയോ ഉത്തരവാദികളല്ലേ?  ദേശസുരക്ഷയുടെ ചുമതലയുള്ള രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, CRPF ന്റെ ഡയറക്ടർ ജനറൽ, ജമ്മു-കാശ്മീർ പോലീസിന്റെ തലപ്പത്തൂള്ളവർ ഇവരൊക്കെ സമാധാനം പറയണ്ടേ? വൻ നഷ്ടങ്ങളുണ്ടാക്കുന്ന വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കുമേൽ കുറ്റം ചാർത്താതെ തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കാനാവില്ല. അത്തരം ചടുലമായ നീക്കങ്ങളിലൂടെയേ തീവ്രവാദത്തിനെതിരായ സമരം എന്നു പറയുമ്പോൾ സർക്കാർ എന്താണ് അർത്ഥമാക്കുന്നത് എന്ന് ജനങ്ങൾക്ക് വ്യക്തമാകൂ. മരിച്ചുപോയവരെക്കെറിച്ചുള്ള അനുസ്മരണങ്ങളും പ്രാർത്ഥനായോഗങ്ങളും അവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും മാത്രം പോര. ഉത്തരവാദികൾക്കുമേൽ കൈക്കൊള്ളുന്ന നടപടികളാണ് മരിച്ചവർക്കുള്ള യഥാർത്ഥ ആദരാഞ്ജലി.
 
 
ഉറിയിലും പത്താൻകോട്ടിലും 2016 ൽ ഉണ്ടായ ആക്രമണങ്ങൾ നമ്മുടെ രക്ഷാകവചത്തിലെ വിടവുകൾ കാട്ടിത്തന്നു. എന്നാൽ വളരെക്കുറച്ചുപേർക്കെതിരെയല്ലാതെ സമഗ്രമായൊരു നടപടിയും മോഡി സർക്കാർ കൈക്കൊണ്ടില്ല. പുൽവാമ കാത്തിരിക്കുകയായിരുന്നു എന്നതിൽ അതിശയമൊന്നുമില്ല. ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണ്, അവരെ അതിൽ കുട്ടപ്പെടുത്തുകയും വേണം. എന്നാൽ അത് മാത്രം മതിയോ?
 
 
താരതമ്യത്തിനു പറ്റിയ ഒരു ഉദാഹരണമല്ല എങ്കിലും പറയട്ടെ, 2002 ൽ ഗോദ്ധ്രയിൽ 59 കർസേവകരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയ ഒരു പോലീസ് ഉദ്യോഗസ്ഥനുമേലും നടപടിയുണ്ടായില്ല. ഗോദ്ധ്രയിലെ ആക്രമണ സാദ്ധ്യതയെക്കുറിച്ചും രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
 
 
രാഷ്ട്രീയ നേതാക്കൾ അവരുടെ വീഴ്ചകൾ മൂടിവെക്കുകയും ആക്രമണശേഷമുള്ള തിരിച്ചടികളിലൂടെ പരാജയത്തെ വിജയമാക്കിമാറ്റി ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് ഖേദകരം. ധീരജവാന്മാരുടെ മരണത്തിലേയ്ക്ക് നയിച്ച വീഴ്ചകൾക്ക് മേൽ കയറിയിരുന്ന് രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും ജൈത്രയാത്ര നടത്താൻ അനുവദിക്കാമോ എന്നതാണ് നമ്മൾ നേരിടുന്ന നിർണ്ണായക ചോദ്യം. വീഴ്ചകളുടെയല്ല, തീവ്രവാദ ആക്രമണങ്ങളെ തടയുന്ന വിജയങ്ങൾക്ക് ചുറ്റുമിരുന്നാണ് ദേശീയതയെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കേണ്ടത്.
 
 
'ദ ഹിന്ദു' ദിനപ്പത്രത്തിൽ 21 മാർച് 2019 ന്  പ്രസിദ്ധീകരിച്ച [https://www.thehindu.com/opinion/op-ed/hold-them-responsible/article26593718.ece ലേഖനത്തിന്റെ പരിഭാഷ  &ndash;പകർപ്പവകാശം : 'ദ ഹ
 
 
 
[Category:എഡിറ്റോറിയൽ]]
 
<comments />
 

05:05, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

"http://abhiprayavedi.org/index.php?title=Test&oldid=1398" എന്ന താളിൽനിന്ന് ശേഖരിച്ചത്