"ഒരു റെക്കോർഡ് തകരുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
2018 ലെ യുഎന്നിന്റെ സുസ്ഥിര വികസന സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി. ഇത്തരത്തിലുള്ള അംഗീകാരം കേരളത്തിന്റെ ചില സവിശേഷതകളിലേക്ക് ശ്രദ്ധ ആകർഷിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് ഗുണനിലവാരമുള്ള പാർപ്പിടം നൽകുന്ന 'അപ്ന ഘർ' പദ്ധതി ഒരു ഉദാഹരണമാണ്. 50,000 തൊഴിലവസരങ്ങൾ നൽകുന്ന 165 കമ്പനികളെ ആകർഷിച്ച ഐടി പാർക്ക് പദ്ധതിയായിരുന്നു മറ്റൊന്ന്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ ഹൈടെക് ക്ലാസ് മുറികളുണ്ട്. സാമൂഹിക തലത്തിൽ, ബ്രാഹ്മണരല്ലാത്തവരും ദലിതരും ക്ഷേത്രങ്ങളിൽ പുരോഹിതരായി ജോലി ചെയ്യുന്നത് കാണാം. തന്റെ പാർട്ടിയുടെ അതിരുകൾക്കപ്പുറത്തും അദ്ദേഹത്തിന് ആരാധകർ ഉണ്ടായതിൽ അതിശയിക്കാനില്ല. | 2018 ലെ യുഎന്നിന്റെ സുസ്ഥിര വികസന സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി. ഇത്തരത്തിലുള്ള അംഗീകാരം കേരളത്തിന്റെ ചില സവിശേഷതകളിലേക്ക് ശ്രദ്ധ ആകർഷിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് ഗുണനിലവാരമുള്ള പാർപ്പിടം നൽകുന്ന 'അപ്ന ഘർ' പദ്ധതി ഒരു ഉദാഹരണമാണ്. 50,000 തൊഴിലവസരങ്ങൾ നൽകുന്ന 165 കമ്പനികളെ ആകർഷിച്ച ഐടി പാർക്ക് പദ്ധതിയായിരുന്നു മറ്റൊന്ന്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ ഹൈടെക് ക്ലാസ് മുറികളുണ്ട്. സാമൂഹിക തലത്തിൽ, ബ്രാഹ്മണരല്ലാത്തവരും ദലിതരും ക്ഷേത്രങ്ങളിൽ പുരോഹിതരായി ജോലി ചെയ്യുന്നത് കാണാം. തന്റെ പാർട്ടിയുടെ അതിരുകൾക്കപ്പുറത്തും അദ്ദേഹത്തിന് ആരാധകർ ഉണ്ടായതിൽ അതിശയിക്കാനില്ല. | ||
+ | [[File:TJSGeorge.jpg| thumb |200px| left| [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%9C%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D ടി ജെ എസ് ജോർജ്] <br>Photo:Wikipedia]] | ||
+ | |||
+ | ആഭ്യന്തരമന്ത്രി അമിത് ഷാ മോശം സ്വഭാവമുള്ള വിമർശകനായി നിലകൊള്ളുന്നു. തന്റെ ഏറ്റവും ഒടുവിലത്തെ കേരള സന്ദർശനത്തിൽ, സ്വർണം, ഡോളർ കള്ളക്കടത്ത് കേസുകളെക്കുറിച്ചും അവയ്ക്ക് ഇടതു സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളെക്കുറിച്ചും ഷാ സംസാരിച്ചു. കേസുകളിലെ പ്രതികൾ “മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും ചില മന്ത്രിമാർക്കും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി” എന്ന് കസ്റ്റംസ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചുവത്രേ. | ||
{{Highlights2 | {{Highlights2 | ||
|Highlights= കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു. പിണറായി വിജയൻ മറ്റ് മുഖ്യമന്ത്രിമാരെപ്പോലെ അല്ലെന്നും. ശക്തനായ ഷാ തനിക്ക് തണ്ടിയല്ലെന്ന് കാണിക്കാൻ വിജയന് കുറച്ച് വാക്കുകൾ മാത്രമേ ആവശ്യമുണ്ടായുള്ളു.. അദ്ദേഹം പറഞ്ഞു: “ആരേയെങ്കിലും തട്ടിക്കൊണ്ടുപോയതിന് എന്നെ ജയിലിലടച്ചിട്ടില്ല.. നിങ്ങളുടെ സംസ്കാരം എന്റെ സംസ്കാരമല്ല.” മതി. മറ്റൊരു വാക്ക് പോലും ആവശ്യമില്ല. | |Highlights= കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു. പിണറായി വിജയൻ മറ്റ് മുഖ്യമന്ത്രിമാരെപ്പോലെ അല്ലെന്നും. ശക്തനായ ഷാ തനിക്ക് തണ്ടിയല്ലെന്ന് കാണിക്കാൻ വിജയന് കുറച്ച് വാക്കുകൾ മാത്രമേ ആവശ്യമുണ്ടായുള്ളു.. അദ്ദേഹം പറഞ്ഞു: “ആരേയെങ്കിലും തട്ടിക്കൊണ്ടുപോയതിന് എന്നെ ജയിലിലടച്ചിട്ടില്ല.. നിങ്ങളുടെ സംസ്കാരം എന്റെ സംസ്കാരമല്ല.” മതി. മറ്റൊരു വാക്ക് പോലും ആവശ്യമില്ല. | ||
}} | }} | ||
− | |||
− | |||
− | |||
ശക്തനായ ആഭ്യന്തരമന്ത്രി ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി ഒട്ടും ഭയപ്പെടുന്നില്ല. സംസ്ഥാനത്തെ ഷായുടെ പ്രചാരണത്തെ “കേരളത്തെ അപമാനിക്കൽ” എന്ന് വിശേഷിപ്പിച്ച വിജയൻ സ്വന്തമായി ചില ചോദ്യങ്ങൾ ഉന്നയിച്ചു. “നയതന്ത്ര ബാഗേജുകളിൽ സ്വർണ്ണക്കടത്തിന്റെ പ്രധാന ഗൂഢാലോചന നടത്തിയവരിൽ ഒരാൾ അറിയപ്പെടുന്ന സംഘ പരിവാരി അല്ലേ?” അദ്ദേഹം ചോദിച്ചു. “തിരുവനന്തപുരം വിമാനത്താവളം പൂർണമായും കേന്ദ്രസർക്കാരിന്റെ കീഴിലല്ലേ? ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഈ വിമാനത്താവളം സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി മാറിയതെങ്ങനെ? അമിത് ഷാ ഉത്തരം നൽകണം.” | ശക്തനായ ആഭ്യന്തരമന്ത്രി ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി ഒട്ടും ഭയപ്പെടുന്നില്ല. സംസ്ഥാനത്തെ ഷായുടെ പ്രചാരണത്തെ “കേരളത്തെ അപമാനിക്കൽ” എന്ന് വിശേഷിപ്പിച്ച വിജയൻ സ്വന്തമായി ചില ചോദ്യങ്ങൾ ഉന്നയിച്ചു. “നയതന്ത്ര ബാഗേജുകളിൽ സ്വർണ്ണക്കടത്തിന്റെ പ്രധാന ഗൂഢാലോചന നടത്തിയവരിൽ ഒരാൾ അറിയപ്പെടുന്ന സംഘ പരിവാരി അല്ലേ?” അദ്ദേഹം ചോദിച്ചു. “തിരുവനന്തപുരം വിമാനത്താവളം പൂർണമായും കേന്ദ്രസർക്കാരിന്റെ കീഴിലല്ലേ? ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഈ വിമാനത്താവളം സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി മാറിയതെങ്ങനെ? അമിത് ഷാ ഉത്തരം നൽകണം.” | ||
09:13, 15 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ജെ.എസ്. ജോർജ് | 14 മാർച്ച് 2021 | രാഷ്ട്രീയം |
---|
കഴിഞ്ഞതവണ എൽ ഡി എഫ് എങ്കിൽ ഇത്തവണ യു ഡി എഫ് എന്ന തിരഞ്ഞെടുപ്പുരീതിക്ക് കേരളം പ്രശസ്തമാണ്. ആ പാരമ്പര്യം തകർക്കാൻ പോകുന്നു. പിണറായി വിജയൻ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിൽ തുടരുകയും ചെയ്യുമെന്ന് പ്രവചിക്കുന്നവരോടൊപ്പം ഞാനും ചേരുന്നു, അധികാരത്തിന്റെ തുടർച്ച ആസ്വദിക്കുന്ന ആദ്യത്തെ കേരള മുഖ്യമന്ത്രിയായിരിക്കും വിജയൻ.
അത് സംസ്ഥാനത്തിന് നല്ലതായിരിക്കും. ഒരു മുഖ്യമന്ത്രിയും വിജയനെപ്പോലെ ഫലപ്രദമായിട്ടില്ല. ആരംഭത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവിയല്ല, അദ്ദേഹം ഇപ്പോൾ എല്ലാ ജനങ്ങളുടെയും നേതാവാണ്, രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാണ്. (മികച്ച മുഖ്യമന്ത്രിയെന്ന നിലയിൽ യോഗി ആദിത്യനാഥിനെ പരാമർശിക്കുന്ന, ചിരിപ്പിക്കുന്ന ചില സർവേകളുണ്ട്. പാവം. അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പോലും കഴിയുന്നില്ല) പിണറായി വിജയന്റെ പ്രത്യേകതകൾ ഇതിനകം ലോകശ്രദ്ധ ആകർഷിച്ചു. പബ്ലിക് അഫയേഴ്സ് സെന്റർ എന്ന റിസർച്ച് തിങ്ക് ടാങ്ക് 2016 മുതൽ തുടർച്ചയായി മൂന്ന് വർഷക്കാലം മികച്ച ഭരണമുള്ള സംസ്ഥാന അവാർഡിനായി വിജയന്റെ കേരളത്തെ തിരഞ്ഞെടുത്തു.
2018 ലെ യുഎന്നിന്റെ സുസ്ഥിര വികസന സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി. ഇത്തരത്തിലുള്ള അംഗീകാരം കേരളത്തിന്റെ ചില സവിശേഷതകളിലേക്ക് ശ്രദ്ധ ആകർഷിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് ഗുണനിലവാരമുള്ള പാർപ്പിടം നൽകുന്ന 'അപ്ന ഘർ' പദ്ധതി ഒരു ഉദാഹരണമാണ്. 50,000 തൊഴിലവസരങ്ങൾ നൽകുന്ന 165 കമ്പനികളെ ആകർഷിച്ച ഐടി പാർക്ക് പദ്ധതിയായിരുന്നു മറ്റൊന്ന്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ ഹൈടെക് ക്ലാസ് മുറികളുണ്ട്. സാമൂഹിക തലത്തിൽ, ബ്രാഹ്മണരല്ലാത്തവരും ദലിതരും ക്ഷേത്രങ്ങളിൽ പുരോഹിതരായി ജോലി ചെയ്യുന്നത് കാണാം. തന്റെ പാർട്ടിയുടെ അതിരുകൾക്കപ്പുറത്തും അദ്ദേഹത്തിന് ആരാധകർ ഉണ്ടായതിൽ അതിശയിക്കാനില്ല.
ആഭ്യന്തരമന്ത്രി അമിത് ഷാ മോശം സ്വഭാവമുള്ള വിമർശകനായി നിലകൊള്ളുന്നു. തന്റെ ഏറ്റവും ഒടുവിലത്തെ കേരള സന്ദർശനത്തിൽ, സ്വർണം, ഡോളർ കള്ളക്കടത്ത് കേസുകളെക്കുറിച്ചും അവയ്ക്ക് ഇടതു സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളെക്കുറിച്ചും ഷാ സംസാരിച്ചു. കേസുകളിലെ പ്രതികൾ “മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും ചില മന്ത്രിമാർക്കും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി” എന്ന് കസ്റ്റംസ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചുവത്രേ.
കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു. പിണറായി വിജയൻ മറ്റ് മുഖ്യമന്ത്രിമാരെപ്പോലെ അല്ലെന്നും. ശക്തനായ ഷാ തനിക്ക് തണ്ടിയല്ലെന്ന് കാണിക്കാൻ വിജയന് കുറച്ച് വാക്കുകൾ മാത്രമേ ആവശ്യമുണ്ടായുള്ളു.. അദ്ദേഹം പറഞ്ഞു: “ആരേയെങ്കിലും തട്ടിക്കൊണ്ടുപോയതിന് എന്നെ ജയിലിലടച്ചിട്ടില്ല.. നിങ്ങളുടെ സംസ്കാരം എന്റെ സംസ്കാരമല്ല.” മതി. മറ്റൊരു വാക്ക് പോലും ആവശ്യമില്ല. |
ശക്തനായ ആഭ്യന്തരമന്ത്രി ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി ഒട്ടും ഭയപ്പെടുന്നില്ല. സംസ്ഥാനത്തെ ഷായുടെ പ്രചാരണത്തെ “കേരളത്തെ അപമാനിക്കൽ” എന്ന് വിശേഷിപ്പിച്ച വിജയൻ സ്വന്തമായി ചില ചോദ്യങ്ങൾ ഉന്നയിച്ചു. “നയതന്ത്ര ബാഗേജുകളിൽ സ്വർണ്ണക്കടത്തിന്റെ പ്രധാന ഗൂഢാലോചന നടത്തിയവരിൽ ഒരാൾ അറിയപ്പെടുന്ന സംഘ പരിവാരി അല്ലേ?” അദ്ദേഹം ചോദിച്ചു. “തിരുവനന്തപുരം വിമാനത്താവളം പൂർണമായും കേന്ദ്രസർക്കാരിന്റെ കീഴിലല്ലേ? ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഈ വിമാനത്താവളം സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി മാറിയതെങ്ങനെ? അമിത് ഷാ ഉത്തരം നൽകണം.”
അമിത് ഷായുടെ പക്കൽ ഉത്തരമില്ല. ശരിക്കും കുഴക്കുന്ന ചില ചോദ്യങ്ങൾക്ക് ആരും ഉത്തരം നൽകിയില്ല. “സ്വർണക്കടത്ത് സുഗമമാക്കുന്നതിന് സംഘപരിവർ ആളുകളെ തിരുവനന്തപുരം വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് മനഃപൂർവ്വം നിയമിച്ചിട്ടില്ലേ? നിങ്ങളുടെ സ്വന്തം ആളുകളെ ചൂണ്ടിക്കാണിക്കുമ്പോൾ അന്വേഷണത്തിന്റെ ദിശ മാറ്റിയിട്ടില്ലേ? ജോയിന്റ് കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഒറ്റരാത്രികൊണ്ട് സ്ഥലം മാറ്റിയത് അന്വേഷണം പാളം തെറ്റിക്കാനല്ലേ? സ്വർണം അയച്ച വ്യക്തിയെ എട്ട് മാസം കഴിഞ്ഞിട്ടും ചോദ്യം ചെയ്തിട്ടുണ്ടോ?” ഉത്തരങ്ങളൊന്നും ലഭിക്കാത്തതിൽ ആരും ആശ്ചര്യപ്പെട്ടില്ല.
കമ്മ്യൂണിസം തന്നെ കേരളത്തിൽ ചില മാറ്റങ്ങൾക്ക് വിധേയമായി, വിജയൻ ഒരു സുപ്രധാന പാർട്ടി നേതാവായി പരിണമിച്ചു. അദ്ദേഹം തന്റെ സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും യഥാർത്ഥവും സ്പഷ്ടവുമായ പുരോഗതി കൊണ്ടുവന്നു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കേഡർമാർ മാത്രമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിച്ചത്. ഇപ്പോൾ കേരളമെല്ലാം അദ്ദേഹത്തെ പ്രശംസിക്കുന്നു. |
അമിത് ഷായ്ക്ക് ഒരു മർക്കടമുഷ്ടിക്കാരന്റെ ചിത്രമുണ്ട്. അദ്ദേഹത്തിന്റെ പോര്ട്ട്ഫോളിയൊ അദ്ദേഹത്തിന് ഏറെ അധികാരങ്ങൾ നല്കുന്നു. തന്നെ വ്രണപ്പെടുത്തുന്നവർ അതിൽ ഖേദിക്കുമെന്ന ധാരണയെ അദ്ദേഹത്തിന്റെ റെക്കോർഡ് ശക്തിപ്പെടുത്തുന്നു. അതുകൊണ്ടാണ് ആരും അദ്ദേഹത്തെ വെല്ലുവിളിക്കുകയോ നേരിടാൻ ശ്രമിക്കുകയോ ചെയ്യാത്തത്. അതുകൊണ്ടാണ് ഷാ പലപ്പോഴും ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആക്രമണകാരിയാവുന്നത്. ഒരു പുല്ല് വെട്ടുയന്ത്രം ധാരാളം മതിയാവുന്നിടത്ത് അദ്ദേഹം ഒരു ജെസിബിയെപ്പോലെ അലറുന്നു. കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു. പിണറായി വിജയൻ മറ്റ് മുഖ്യമന്ത്രിമാരെപ്പോലെ അല്ലെന്നും.. ആ പ്രാധമിക കാര്യങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, തിരുവനന്തപുരത്ത് അദ്ദേഹം അത്ര മോശമായി തുറന്നുകാട്ടപ്പെടില്ലായിരുന്നു. ശക്തനായ ഷാ തനിക്ക് തണ്ടിയല്ലെന്ന് കാണിക്കാൻ വിജയന് കുറച്ച് വാക്കുകൾ മാത്രമേ ആവശ്യമുണ്ടായുള്ളു.. അദ്ദേഹം പറഞ്ഞു: “ആരേയെങ്കിലും തട്ടിക്കൊണ്ടുപോയതിന് എന്നെ ജയിലിലടച്ചിട്ടില്ല ... നിങ്ങളുടെ സംസ്കാരം എന്റെ സംസ്കാരമല്ല.” മതി. മറ്റൊരു വാക്ക് പോലും ആവശ്യമില്ല.
രാഷ്ട്രീയ നേതാക്കൾക്ക് ഉപയോഗപ്രദമായ ഒരു പഠനവിഷയമായിരിക്കും പിണറായി വിജയൻ. മറ്റേതൊരു സംസ്ഥാനത്തും മുങ്ങിമരിക്കുമായിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം; കമ്മ്യൂണിസത്തെ കേരളം ഭയപ്പെടാത്തതിനാലാണ് അദ്ദേഹം കേരളത്തിൽ രക്ഷപ്പെട്ടത്. കമ്മ്യൂണിസം തന്നെ കേരളത്തിൽ ചില മാറ്റങ്ങൾക്ക് വിധേയമായി, വിജയൻ ഒരു സുപ്രധാന പാർട്ടി നേതാവായി പരിണമിച്ചു. അദ്ദേഹം തന്റെ സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും യഥാർത്ഥവും സ്പഷ്ടവുമായ പുരോഗതി കൊണ്ടുവന്നു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കേഡർമാർ മാത്രമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിച്ചത്. ഇപ്പോൾ കേരളമെല്ലാം അദ്ദേഹത്തെ പ്രശംസിക്കുന്നു. എല്ലാവരുടെയും അംഗീകാരം വിജയൻ നേടി. അദ്ദേഹം സർക്കാരിന്റെ മേധാവിയായി തുടരും.
'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ — പകർപ്പവകാശം ലേഖകന്.
ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക -->> | <clippy show="true">http://bit.ly/2Q3e3IW</clippy> |
Enable comment auto-refresher