"നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കൂ, മൈ ലോഡ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 12: വരി 12:
 
|Category:=രാഷ്ട്രീയം
 
|Category:=രാഷ്ട്രീയം
 
}}
 
}}
[[File:Sc.jpg|thumb|450px|right]]
+
[[File:SupCourt.jpg|thumb|450px|right]]
 
വസ്തുതകൾ ലളിതമാണ്. ഭരണകക്ഷിയെ പിന്തുണയ്ക്കുന്നതായി കരുതപ്പെടുന്ന  റിപ്പബ്ലിക് ടിവിയിലെ ശ്രീ അർണബ് ഗോസ്വാമി അൻവേ നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് 2020 നവംബർ 4 ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആ ചാനൽ 83 ലക്ഷം രൂപയുടെ ബിൽ തുക നല്കിയില്ലെന്നും അത് ആത്മഹത്യയുടെ ഒരു പ്രധാന കാരണമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.  പ്രതിയെ പോലീസ് കസ്റ്റഡിയിലല്ല, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അദ്ദേഹം ഒരു ഹേബിയസ് കോർപ്പസ് റിട്ട് പെറ്റീഷൻ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇത് തികച്ചും അസാധാരണമാണ്. കാരണം ഹേബിയസ് കോർപ്പസ് നിയമാനുസൃതമല്ലാതെ തടങ്കലിൽ വയ്ക്കുന്നതിന് മാത്രമേ ബാധകമാകൂ;  ഈ കേസിൽ ജാമ്യത്തിനോ വിടുതലിനോ വേണ്ടി അദ്ദേഹം സെഷൻസ് കോടതിയെ സമീപിക്കുകയും അതിൽ പരാജയപ്പെട്ടാൽ ഹൈക്കോടതിയിൽ പോകുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.
 
വരി 18: വരി 18:
  
ഒരു അവധിദിവസം അഞ്ച് മണിക്കൂർ ഹൈക്കോടതി കേസ് കേട്ടു. സെഷൻസ് കോടതിയിൽ പോവുകയാണ് വേണ്ടതെന്ന് നവംബർ 9 തിന്  കൃത്യമായി പറയുകയും ചെയ്തു. ഗോസ്വാമി അത്തരമൊരു അപേക്ഷ സെഷൻസ് കോടതിയിൽ നൽകി.  വിചിത്രമെന്നു പറയട്ടെ, അദ്ദേഹം അതോടൊപ്പം സുപ്രീംകോടതിയേയും സമീപിച്ചു, കേസ് നവംബർ 11 ലേയ്ക്ക് പട്ടികപ്പെടുത്തി. ഒരു ദിവസം മുഴുവൻ നീണ്ട വാദങ്ങൾക്കൊടുവിൽ അന്ന് വൈകുന്നേരം അർണാബ് മോചിപ്പിക്കപ്പെട്ടു. ഒരു വീരനായകനെപ്പോലെ അയാൾ കൈകൾ ആകാശത്തേയ്ക്ക് ഉയർത്തി. ഈ വ്യക്തിക്ക് ജാമ്യം നൽകണമോ എന്ന് തീരുമാനിക്കുന്നതിനായി രണ്ട് ഭരണഘടനാ കോടതികളുടെ ജുഡീഷ്യൽ സമയം മുഴുവൻ ചെലവഴിച്ചു, അതും കേസ് അടുത്ത ദിവസം ശരിയായ കോടതിയായ സെഷൻസ് ജഡ്ജി തീരുമാനിക്കാനിരിക്കുമ്പോൾ. പ്രതിയെ വിട്ടയക്കുന്നതിനുപകരം, തുടർച്ചയായി തടങ്കലിൽ വയ്ക്കാനാകുന്ന കേസില്ലെന്ന് ഒരു കോടതി കരുതുന്നുവെങ്കിൽ ആരെയും ജയിലിൽ അടയ്ക്കരുത് എന്ന് ഉയർന്ന കോടതി പറഞ്ഞാൽ മതിയായിരുന്നു.
 
[[File:SriramPanchu.jpg|thumb|240px|left|മദ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റാണ് '''ശ്രീറാം പഞ്ചു'''. അറിയപ്പെടുന്ന മദ്ധ്യസ്ഥനുമാണ് [http://www.srirampanchu.com/# ]]
+
[[File:SriramPanchu.jpg|thumb|240px|left|മദ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റാണ് '''ശ്രീറാം പഞ്ചു'''. അറിയപ്പെടുന്ന മദ്ധ്യസ്ഥനുമാണ് http://www.srirampanchu.com/#]]
  
എന്നിരുന്നാലും, ഈ കേസിൽ സുപ്രീം കോടതി കാട്ടിയ തിടുക്കവും വലിയ തോതിലുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകളോടുള്ള നിലപാടുകളിലെ അന്തരവും ആശങ്കയുളവാക്കുന്നു.  ഭീതിദമായ രണ്ട് ചോദ്യങ്ങൾ അപ്പോൾ ഉയരുന്നു.  നിയമവ്യവസ്ഥയുടെ വേറിട്ടതും തുല്യവുമായ കരങ്ങൾ ഒരിക്കലും ചെയ്യാത്ത ഒരു കാര്യം കോടതി ചെയ്തതുവോ, അതൊരു ശക്തമായ എക്സിക്യൂട്ടീവിന്റെ ഭൂരിപക്ഷ അനുകൂല നിലപാടുകളുടെ പരിശോധന അവസാനിപ്പിക്കുകയാണോ?  സർക്കാറിന്റെ പ്രവർത്തനത്തിനുമേലുള്ള  ജുഡീഷ്യൽ അവലോകനം കോടതി ഉപേക്ഷിക്കുകയാണോ? സ്വകാര്യ തർക്കങ്ങളുടെ മദ്ധ്യസ്ഥനായി സ്വയം ചുരുങ്ങുകയാണോ?
 
വരി 34: വരി 34:
 
====ആപൽ സൂചനകൾ====
 
====ആപൽ സൂചനകൾ====
 
അർണബ് ഗോസ്വാമിയുടെ മോചനത്തിന്റെ പശ്ചാത്തലത്തിൽസുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു.  ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്? അതിശയോക്തിയാണ് ഹാസ്യനടന്മാരുടെ പ്രധാന ഉപാധി.  ആക്ഷേപഹാസ്യത്തിന്റെ ലൈസൻസും അവർക്കുണ്ട്.  അധികാരത്തോട് സത്യം സംസാരിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഒരു തന്ത്രം ആക്രമണാത്മക നിലപാടാണ്. മഹാരാജാക്കന്മാർ അക്ബർ, ബിർബാൽ, കൃഷ്ണദേവരായ, തെനാലി രാമൻ, നല്ല രാജാക്കന്മാർ അവരെ സഹിച്ചു, മറ്റുള്ളവർ ശിരഛേദം ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു.   
+
അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു.  ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്? അതിശയോക്തിയാണ് ഹാസ്യനടന്മാരുടെ പ്രധാന ഉപാധി.  ആക്ഷേപഹാസ്യത്തിന്റെ ലൈസൻസും അവർക്കുണ്ട്.  അധികാരത്തോട് സത്യം സംസാരിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഒരു തന്ത്രം പ്രകോപനപരമായ നിലപാടാണ്. നല്ല രാജാക്കന്മാർ അവരെ സഹിച്ചു അക്ബർ ബിർബലിനേയും, കൃഷ്ണദേവരായ തെനാലി രാമനേയും. മോശപ്പെട്ട രാജാക്കന്മാർ അവരെ ശിരഛേദം ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു.  കുനാൽ കമ്ര ഇപ്പോൾ പെട്ടെന്ന് ദേശീയ പ്രശസ്തി നേടിയിട്ടുണ്ട്. ഒരു ചുണയുള്ള ദേശീയ തമാശക്കാരനെ നേരിടാൻ 'കോടതി അവഹേളനം' എന്ന പഴഞ്ചൻ തോക്കുകൊണ്ട് വെടിയുതിർക്കുന്നത് കഷ്ടമാണ്. അറ്റോർണി ജനറലിനെക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹം വേഗംതന്നെ തന്നിൽ അർപ്പിതമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മടങ്ങിവരുമെന്ന് നമുക്ക് ആശിക്കാം.
 
====അവരെ കേൾക്കുന്നില്ല====
 
====അവരെ കേൾക്കുന്നില്ല====
  
03:00, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീറാം പഞ്ചു 16 നവംബർ 2020 രാഷ്ട്രീയം
SupCourt.jpg

വസ്തുതകൾ ലളിതമാണ്. ഭരണകക്ഷിയെ പിന്തുണയ്ക്കുന്നതായി കരുതപ്പെടുന്ന റിപ്പബ്ലിക് ടിവിയിലെ ശ്രീ അർണബ് ഗോസ്വാമി അൻവേ നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് 2020 നവംബർ 4 ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആ ചാനൽ 83 ലക്ഷം രൂപയുടെ ബിൽ തുക നല്കിയില്ലെന്നും അത് ആത്മഹത്യയുടെ ഒരു പ്രധാന കാരണമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലല്ല, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അദ്ദേഹം ഒരു ഹേബിയസ് കോർപ്പസ് റിട്ട് പെറ്റീഷൻ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇത് തികച്ചും അസാധാരണമാണ്. കാരണം ഹേബിയസ് കോർപ്പസ് നിയമാനുസൃതമല്ലാതെ തടങ്കലിൽ വയ്ക്കുന്നതിന് മാത്രമേ ബാധകമാകൂ; ഈ കേസിൽ ജാമ്യത്തിനോ വിടുതലിനോ വേണ്ടി അദ്ദേഹം സെഷൻസ് കോടതിയെ സമീപിക്കുകയും അതിൽ പരാജയപ്പെട്ടാൽ ഹൈക്കോടതിയിൽ പോകുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ആശങ്കപ്പെടുത്തുന്ന ഒരു വൈരുദ്ധ്യം

ഒരു അവധിദിവസം അഞ്ച് മണിക്കൂർ ഹൈക്കോടതി കേസ് കേട്ടു. സെഷൻസ് കോടതിയിൽ പോവുകയാണ് വേണ്ടതെന്ന് നവംബർ 9 തിന് കൃത്യമായി പറയുകയും ചെയ്തു. ഗോസ്വാമി അത്തരമൊരു അപേക്ഷ സെഷൻസ് കോടതിയിൽ നൽകി. വിചിത്രമെന്നു പറയട്ടെ, അദ്ദേഹം അതോടൊപ്പം സുപ്രീംകോടതിയേയും സമീപിച്ചു, കേസ് നവംബർ 11 ലേയ്ക്ക് പട്ടികപ്പെടുത്തി. ഒരു ദിവസം മുഴുവൻ നീണ്ട വാദങ്ങൾക്കൊടുവിൽ അന്ന് വൈകുന്നേരം അർണാബ് മോചിപ്പിക്കപ്പെട്ടു. ഒരു വീരനായകനെപ്പോലെ അയാൾ കൈകൾ ആകാശത്തേയ്ക്ക് ഉയർത്തി. ഈ വ്യക്തിക്ക് ജാമ്യം നൽകണമോ എന്ന് തീരുമാനിക്കുന്നതിനായി രണ്ട് ഭരണഘടനാ കോടതികളുടെ ജുഡീഷ്യൽ സമയം മുഴുവൻ ചെലവഴിച്ചു, അതും കേസ് അടുത്ത ദിവസം ശരിയായ കോടതിയായ സെഷൻസ് ജഡ്ജി തീരുമാനിക്കാനിരിക്കുമ്പോൾ. പ്രതിയെ വിട്ടയക്കുന്നതിനുപകരം, തുടർച്ചയായി തടങ്കലിൽ വയ്ക്കാനാകുന്ന കേസില്ലെന്ന് ഒരു കോടതി കരുതുന്നുവെങ്കിൽ ആരെയും ജയിലിൽ അടയ്ക്കരുത് എന്ന് ഉയർന്ന കോടതി പറഞ്ഞാൽ മതിയായിരുന്നു.

മദ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റാണ് ശ്രീറാം പഞ്ചു. അറിയപ്പെടുന്ന മദ്ധ്യസ്ഥനുമാണ് http://www.srirampanchu.com/#

എന്നിരുന്നാലും, ഈ കേസിൽ സുപ്രീം കോടതി കാട്ടിയ തിടുക്കവും വലിയ തോതിലുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകളോടുള്ള നിലപാടുകളിലെ അന്തരവും ആശങ്കയുളവാക്കുന്നു. ഭീതിദമായ രണ്ട് ചോദ്യങ്ങൾ അപ്പോൾ ഉയരുന്നു. നിയമവ്യവസ്ഥയുടെ വേറിട്ടതും തുല്യവുമായ കരങ്ങൾ ഒരിക്കലും ചെയ്യാത്ത ഒരു കാര്യം കോടതി ചെയ്തതുവോ, അതൊരു ശക്തമായ എക്സിക്യൂട്ടീവിന്റെ ഭൂരിപക്ഷ അനുകൂല നിലപാടുകളുടെ പരിശോധന അവസാനിപ്പിക്കുകയാണോ? സർക്കാറിന്റെ പ്രവർത്തനത്തിനുമേലുള്ള ജുഡീഷ്യൽ അവലോകനം കോടതി ഉപേക്ഷിക്കുകയാണോ? സ്വകാര്യ തർക്കങ്ങളുടെ മദ്ധ്യസ്ഥനായി സ്വയം ചുരുങ്ങുകയാണോ?

1993 ഫെബ്രുവരിയിൽ രാഷ്ട്രപതിഭവനിൽ വച്ചുണ്ടായ ഒരു സംഭവം ഇത്തരുണത്തിൽ എനിക്ക് ഓർക്കാതിരിക്കാൻ കഴിയുന്നില്ല. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി എം എൻ വെങ്കിടചെല്ലയ്യാ സത്യപ്രതിഞ്ജ ചെയ്യുന്നതാണ് അവസരം. കോടതിയും സർക്കാരും തമ്മിൽ വളരെ സൗഹാർദ്ദപരമായ ഒരു ബന്ധം താൻ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പി.വി നരസിംഹറാവു പറഞ്ഞു. ക്ലാസിക്കൽ എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ഒരു ഉരുളയ്ക്കുപ്പേരി അദ്ദേഹത്തിന് ലഭിച്ചു - “മിസ്റ്റർ. പ്രധാനമന്ത്രി, ഞങ്ങൾ തമ്മിലുള്ള ബന്ധം കുറ്റമറ്റതായിരിക്കണം, സൗഹാർദ്ദപരമല്ല. കോടതിയും സർക്കാരും തമ്മിലുള്ള സൗഹാർദ്ദത്തിന് ഇന്ത്യൻ ഭരണഘടനയിൽ സ്ഥാനമില്ല. ”

ഇനി എന്നാണ് ഇങ്ങനെയൊരു ചീഫ് ജസ്റ്റിസിനെ ഇന്ത്യക്കു ലഭ്യമാവുക!ഈ അടുത്തകാലത്തൊന്നും എക്സിക്യൂട്ടീവിനെതിരെ ഒരുതീരുമാനം പോലും ഉണ്ടായിട്ടില്ല എന്നു മനസ്സിലാക്കുമ്പോൾ ഈയിടെ 92 കടന്ന ആ ഭീഷ്മ പിതാമഹന്റെ മനസ്സിലൂടെ എന്തെല്ലാം ചിന്തകളാകും കടന്നുപോവുക?

ഒരിക്കലും ഉണ്ടാവാത്ത വിധിന്യായങ്ങൾ

കോടതിവിധി ഉണ്ടാവാത്തതുകൊണ്ടുമാത്രം എക്സിക്യൂട്ടീവിന്റെ കരങ്ങളിൽ ഒതുങ്ങിപ്പോകുന്ന എത്രയോ കേസുകൾ. സിട്ടിസൺഷിപ്പ്-ഭേദഗതി നിയമം, കാഷ്മീറിലെ കരുതത്തടങ്കലുകൾ,അർട്ടിക്കിൾ 370.. ഉന്നതങ്ങളിൽ ബന്ധമുള്ളവരുടെ വസ്തുതട്ടിപ്പിനെതിരെ ഉള്ള എഫ് ഐ ആർ സ്വീകരിക്കുന്നതിനെ തടയുന്ന കേസ് രണ്ടുമാസമായിട്ടും ലിസ്റ്റ് ചെയ്യപ്പെടാതിരിക്കുക..

മറ്റൊരുകേസിലോ, പ്രശ്നം നുറുങ്ങി നുറുങ്ങി ഇല്ലാതായതിനുശേഷം തീരുമാനം വരുന്നു; ഷഹീൻ ബാഗ് പ്രതിഷേധം. അവിടെയും പൊതു ഇടങ്ങളെ പ്രതിഷേധ സമരങ്ങൾക്കായി ഉപയോഗിക്കുന്നതിനെ വിമർശിക്കുകയാണുണ്ടായത്. ആ തീരുമാനത്തിന്റെ നന്മ തിന്മകളെ മാറ്റിനിർത്താം, എങ്കിലും കുറേക്കൂടി സൗമ്യവും യാഥാർഥ്യങ്ങളിൽ അധിഷ്ടിതമായതുമായ ഒരു വിധി..സന്ദർഭത്തിന് വലിയ പ്രസക്തിയുണ്ട്, മൈ ലോഡ്! നിങ്ങളുടെ അധികാരം ആർട്ടിക്കിൾ 32, 226 എന്നിവയിൽ നിന്നല്ല, മറിച്ച് നിങ്ങൾക്കുള്ള പൊതുജന ബഹുമാനത്തിൽ നിന്നും പരിഗണനയിൽ നിന്നുമാണ്, മാത്രമല്ല ഞങ്ങളുടെ ഭരണഘടനാ സംരക്ഷകരായി നിങ്ങൾ പ്രവർത്തിക്കുന്ന പരിധിവരെ അത് തുടരുന്നു.

ആപൽ സൂചനകൾ

അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്? അതിശയോക്തിയാണ് ഹാസ്യനടന്മാരുടെ പ്രധാന ഉപാധി. ആക്ഷേപഹാസ്യത്തിന്റെ ലൈസൻസും അവർക്കുണ്ട്. അധികാരത്തോട് സത്യം സംസാരിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഒരു തന്ത്രം പ്രകോപനപരമായ നിലപാടാണ്. നല്ല രാജാക്കന്മാർ അവരെ സഹിച്ചു അക്ബർ ബിർബലിനേയും, കൃഷ്ണദേവരായ തെനാലി രാമനേയും. മോശപ്പെട്ട രാജാക്കന്മാർ അവരെ ശിരഛേദം ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു. കുനാൽ കമ്ര ഇപ്പോൾ പെട്ടെന്ന് ദേശീയ പ്രശസ്തി നേടിയിട്ടുണ്ട്. ഒരു ചുണയുള്ള ദേശീയ തമാശക്കാരനെ നേരിടാൻ 'കോടതി അവഹേളനം' എന്ന പഴഞ്ചൻ തോക്കുകൊണ്ട് വെടിയുതിർക്കുന്നത് കഷ്ടമാണ്. അറ്റോർണി ജനറലിനെക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹം വേഗംതന്നെ തന്നിൽ അർപ്പിതമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മടങ്ങിവരുമെന്ന് നമുക്ക് ആശിക്കാം.

അവരെ കേൾക്കുന്നില്ല

ഒരു പരിഹാരം ഞാൻ അവതരിപ്പിക്കട്ടെ. ന്യൂറോളജിക്കൽ, യൂറോളജിക്കൽ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന 80 വയസ്സുള്ള കവി വരവര റാവുവിന് പറയാനുള്ളത് കേൾക്കുക. 59 വയസുള്ള സുധ ഭരദ്വാജിന്, രക്താതിമർദ്ദം, ഹൃദ്രോഗം, പ്രമേഹം. 2018 ഓഗസ്റ്റ് മുതൽ ഇവരെ ജയിലിലടച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഈ വർഷം ഒക്ടോബറിൽ ഹാത്രാസിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുവച്ചു, തുടർന്ന് തടങ്കലിലും. , 83 വയസ്സുള്ള ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമിയുടെ ദയനീയ അവസ്ഥ ശ്രദ്ധിക്കുക. പാർക്കിൻസൺസ് രോഗം കാരണം അദ്ദേഹത്തിന് ഒരു ഗ്ലാസ് പിടിക്കാൻ കഴിയില്ല, ജയിലിൽ ഒരു സിപ്പർ / സ്റ്റ്രോ ഉപയോഗിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ മൂന്നാഴ്ചത്തേക്ക് മാറ്റി. അവരുടെ കേസുകളും അർണബ് ഗോസ്വാമിയുടെ അതേ ബെഞ്ചിന് മുമ്പാകെ പോസ്റ്റുചെയ്യട്ടെ - ശ്രീ ഗോസ്വാമിക്ക് ആ ബെഞ്ച് തൽക്ഷണം ആശ്വാസം നൽകി. അവരും നിയമപ്രകാരം ജഡ്ജ് ചെയ്യപ്പെടട്ടെ. നമ്മുടെ റിപ്പബ്ലിക് അഭിവൃദ്ധി പ്രാപിക്കുന്നതിനായി ഭരണഘടനാ വിശുദ്ധിയുടെ പാതയിലേക്ക് ഞങ്ങളെ നയിക്കുക.

മദ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റാണ് ശ്രീറാം പഞ്ചു. ഇ-മെയിൽ: srirampanchu@gmail.com