"പിടിപ്പുകേടിന്റെ തിക്തഫലങ്ങളെ നേരിടാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 4: വരി 4:
 
|Category:=സാമ്പത്തികം
 
|Category:=സാമ്പത്തികം
 
}}
 
}}
 
+
{{#seo:
{{Seo
+
|title=Your page title
|keywords=ജയതി ഘോഷ്, ജിഡിപി ഇടിവ്, കോവിഡ് 19, ജിഡിപി ഡാറ്റ, ജി എസ് ടി, ജി എസ് ടി നഷ്ടപരിഹാരം, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി, ജി എസ് ടി കോമ്പൻസേഷൻ സെസ്സ്
+
|title_mode=append
|description=COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും.  ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു?  അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.
+
|keywords=ജയതി ഘോഷ്, ജിഡിപി ഇടിവ്, കോവിഡ് 19, ജിഡിപി ഡാറ്റ, ജി എസ് ടി, ജി എസ് ടി നഷ്ടപരിഹാരം, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി, ജി എസ് ടി കോമ്പൻസേഷൻ സെസ്സ്
 +
|description=COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും.  ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു?  അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.
 +
|image=Migrant1.jpg
 +
|image_alt=Wiki Logo
 
}}
 
}}
 
 
[[File:Migrant1.jpg|thumb|450px|right|നാട്ടിലേയ്ക്ക് മടങ്ങാൻ വണ്ടികാത്തിരിക്കുന്ന തൊഴിലാളികൾ Photo credit: The Hindu]]
 
[[File:Migrant1.jpg|thumb|450px|right|നാട്ടിലേയ്ക്ക് മടങ്ങാൻ വണ്ടികാത്തിരിക്കുന്ന തൊഴിലാളികൾ Photo credit: The Hindu]]
 
ഇപ്പോൾ ഇത് ഔദ്യോഗികമാണ്: COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും.  ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു?  അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.
 
ഇപ്പോൾ ഇത് ഔദ്യോഗികമാണ്: COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും.  ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു?  അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.

07:05, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജയതി ഘോഷ് 06 സെപ്തംബർ 2020 സാമ്പത്തികം
നാട്ടിലേയ്ക്ക് മടങ്ങാൻ വണ്ടികാത്തിരിക്കുന്ന തൊഴിലാളികൾ Photo credit: The Hindu

ഇപ്പോൾ ഇത് ഔദ്യോഗികമാണ്: COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും. ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു? അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.

ഇടിവിന്റെ കണക്ക്

മുൻവർഷത്തെ അപേക്ഷിച്ച് 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജിഡിപി 24% ചുരുങ്ങി. ഇത് G-20 രാജ്യങ്ങളുമായി മാത്രമല്ല, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോലും ഏറ്റവും മോശം പ്രകടനമാണ്. എന്നാൽ ഈ സംഖ്യയും യാഥാർത്ഥ്യത്തിൽനിന്ന് കുറവാകാൻ സാധ്യതയുണ്ട്, കാരണം അവ ഔപചാരിക അല്ലെങ്കിൽ സംഘടിത മേഖലയിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി അനൗപചാരിക/അസംഘടിത മേഖലയിലെ പ്രവർത്തനങ്ങൾ അനുമാനിച്ച് എടുത്തതാണ്. വ്യാവസായിക ഉൽപാദന സൂചിക 20 ശതമാനത്തിലധികം ഇടിഞ്ഞു, എന്നാൽ അസംഘടിത മേഖലയിലെ ഉൽപ്പാദനം വളരെയധികം കുറഞ്ഞുവെന്ന് അടിസ്ഥാന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉൽപ്പാദന, സേവന രംഗങ്ങളിലെ പല സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (MSME) ഇപ്പോഴും അടഞ്ഞുകിടക്കുന്നു. അല്ലെങ്കിൽ അവയുടെ ശേഷിയുടെ ഒരു ചെറിയ ഭാഗമേ പ്രവർത്തിക്കുന്നുള്ളു. തൊഴിൽ നഷ്ടത്താലും കൂലി കുറയുന്നതിനാലും വേതന വരുമാനം ജിഡിപിയേക്കാൾ കുത്തനെ കുറയുന്നു.

ജയതി ഘോഷ് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ പ്രൊഫസർ. ലോകത്തിലെ തന്നെ മുൻ നിരയിലുള്ള ഡവലപ്മെന്റ് ഇകൊണോമിസ്റ്റ്.

ജിഡിപി ഡാറ്റയിൽ സുഖകരമല്ലാത്ത മറ്റ് വാർത്തകളുമുണ്ട്: കൃഷി ഒഴികെയുള്ള എല്ലാ മേഖലകളും കുത്തനെ ഇടിഞ്ഞു, പ്രത്യേകിച്ച് കൂടുതൽ തൊഴിൽ ആവശ്യമുള്ള മേഖലകൾ. നല്ല റാബി വിളവെടുപ്പും നല്ല മൺസൂണും കാർഷിക മേഖലയ്ക്ക് കുറച്ച് ആശ്വാസം നൽകി, പക്ഷേ പൊതു വരുമാനം കുറയുന്നതോടെ കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവിലയും കൃഷിക്കാർക്ക് അവർ അർഹിക്കുന്ന വരുമാനവും ലഭിക്കാൻ സാധ്യതയില്ല. കേന്ദ്ര സർക്കാർ ശമ്പളത്തിൽ കുറവ് വന്നിട്ടില്ലെങ്കിലും സംസ്ഥാന സർക്കാരുകൾ പലതും ശമ്പളം നൽകുന്നത് മരവിപ്പിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്‌തിരിക്കാം.

ഗുരുതരമായ അവസ്ഥ

അതേസമയം, പകർച്ചവ്യാധി അനുസ്യൂതം തുടരുന്നു: 'മഹാമാരിയുടെ "മുകളിലേയ്ക്കുള്ള കയറ്റം അടിച്ചുപരത്തുക” (flatten the curve) സമ്പദ്‌വ്യവസ്ഥയിൽ “പച്ച ചിനപ്പുപൊട്ടൽ” കാണാൻ തുടങ്ങി' എന്നിങ്ങനെയുള്ള ഔദ്യോഗിക ഭാഷണങ്ങൾ അപ്രത്യക്ഷമായി, പകരം റിക്കവറി നിരക്കുകളുടെ അർത്ഥരഹിതമായ കണക്കുകൾ പ്രത്യക്ഷമായി. ക്രൂരമായ ദേശീയ ലോക്ക്ഡൗൺ, രോഗം പടരുന്നതിന് മുമ്പുതന്നെ സാമ്പത്തിക തകർച്ച സൃഷ്ടിച്ചു. ചെലവുള്ളതെങ്കിലും രോഗത്തെ നേരിടാനുള്ള ഒരേയൊരു ഫലപ്രദമായ രീതിയായ - പരിശോധന, കണ്ടെത്തൽ, മാറ്റിപാർപ്പിക്കൽ, ചികിത്സ - എന്നിവയ്ക്കുപകരം കേന്ദ്ര സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യമെമ്പാടും എല്ലാം അടച്ചുപൂട്ടി. ഉപജീവനമാർഗം നഷ്ടപ്പെട്ട ഏകദേശം 80% തൊഴിലാളികൾക്കും ഒരു നഷ്ടപരിഹാരവും സാമൂഹിക സംരക്ഷണവും നൽകിയില്ല. കുടിയേറ്റ തൊഴിലാളികൾ ഭയാനകമായ അവസ്ഥയിൽ വീടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരായി. മോശപ്പെട്ട ആരോഗ്യ സൗകര്യങ്ങളുള്ള ഗ്രാമപ്രദേശങ്ങളിൽ സ്വയം അറിയാതെ തന്നെ അവർ രോഗവാഹകരായി. ഭക്ഷണം വാങ്ങാൻ കഴിവില്ലാതെ അധ്വാനിക്കുന്ന ജനങ്ങൾ പോഷകാഹാരക്കുറവുള്ളവരും ദുർബലരുമായി. രോഗത്തിന്റെ അപകടസാധ്യത ഗണ്യമായി വർദ്ധിച്ചിരിക്കുന്ന ഈ സമയത്ത് വന്നിടത്തേയ്ക്കു മടങ്ങി കുറഞ്ഞ വേതനത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവരോട് ആവശ്യപ്പെടുന്നു.

* കോവിഡ് 19 ദൈനംദിന കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ
  • മുൻവർഷത്തെ അപേക്ഷിച്ച് 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജിഡിപി 24% ചുരുങ്ങി
  • മാന്ദ്യം ശിഷ്ടമുള്ള വർഷത്തിലേക്കും വ്യാപിച്ചേക്കാം
  • കോവിഡ് തടയുന്നതിനുള്ള എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങൾക്ക്
  • ജി എസ് ടി കോമ്പൻസേഷൻ സെസ്സ് കേന്ദ്രം നൽകുന്നില്ല
  • സംസ്ഥാനങ്ങൾ പാപ്പരാകുന്നു.

ഇത് ഇപ്പോഴും ഒരു തുടക്കം മാത്രമാണ് എന്നതാണ് കൂടുതൽ ഭയാനകം,. ആരോഗ്യ,സാമ്പത്തിക നയങ്ങളിൽ സർക്കാർ സാരമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഈ ഭയങ്കരമായ പാതയിലൂടെയുള്ള യാത്ര അവസാനിക്കുമെന്ന് വിശ്വസിക്കാൻ കാരണമില്ല. മാന്ദ്യം തീർച്ചയായും ഈ പാദത്തിലേക്കും ഒരുപക്ഷേ ശിഷ്ടമുള്ള വർഷത്തിലേക്കും വ്യാപിക്കുകയാണ്, അതിനാൽ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയേയാണ് നമ്മൾ ഉറ്റുനോക്കുന്നത്.

സംസ്ഥാനങ്ങൾക്ക് തിരിച്ചടി

വസ്തുക്കളുടെയും സേവനങ്ങളുടെയും ഡിമാന്റിന്റെ അഭാവമാണ് ഇതിനുള്ള പ്രധാനകാരണം. പകർച്ചവ്യാധി ഉണ്ടാകുന്നതിനു മുമ്പുതന്നെ ഉപഭോഗവും നിക്ഷേപവും കാര്യമായി കുറഞ്ഞുവരികയായിരുന്നു. വൻതോതിൽ സാമ്പത്തിക തകർച്ച ഉണ്ടായിരുന്നിട്ടും, ഗവൺമെന്റിന്റെ ദുരിതാശ്വാസ പ്രതികരണങ്ങൾ ദയനീയമായിരുന്നു. ദുരിതം ബാധിച്ച കോടിക്കണക്കിന് ആളുകളെ അത് സ്പർശിച്ചുപോലുമില്ല. മാത്രമല്ല വസ്തുക്കളുടെയും സേവനങ്ങളുടെയും മൊത്തം ആവശ്യകതയെ അത് വർദ്ധിപ്പിച്ചുമില്ല. പണലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഫലപ്രദമായില്ല. ബാങ്ക് വായ്പ മൊത്തത്തിൽ കുറഞ്ഞു, വലിയ കമ്പനികൾക്ക് ഒഴിച്ച് മറ്റ് എല്ലാത്തരം വായ്പക്കാർക്കും കുറഞ്ഞ ബാങ്ക് വായ്പയേ ലഭിച്ചുള്ളു . സംസ്ഥാന സർക്കാരുകളോടുള്ള സമീപനമാണ് ഏറ്റവും മോശമായത്. ദേശീയ ദുരന്തനിവാരണ നിയമം കേന്ദ്രീകൃതമായി നടപ്പാക്കിയിട്ടും ഒരു ഏകോപനവും ഉണ്ടായില്ല. ആരോഗ്യപ്രതിസന്ധി, പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള വിഭവങ്ങൾ കേന്ദ്രം നിഷേധിച്ചിട്ടും എല്ലാ കനത്ത ഭാരങ്ങളും സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കാൻ നിർബന്ധിതരായിട്ടുണ്ട്, ചരക്ക് സേവന നികുതി (ജിഎസ് ടി) നഷ്ടപരിഹാര സെസ്സിന്റെ നിയമപരമായ കുടിശ്ശിക പോലും കേന്ദ്രം നിഷേധിക്കുന്നു. കരാർ വാഗ്ദാനത്തിന്റെ ഈ ലംഘനം മോശമായി രൂപകല്പന ചെയ്തതും മോശമായി ആസൂത്രണം ചെയ്തതും മോശമായി നടപ്പിലാക്കിയതുമായ ജിഎസ്ടിയുടെ അന്ത്യം കുറിക്കും.

* സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുക
  • കോവിഡിനെ നേരിടാൻ അധിക വിഭവങ്ങൾ നൽകുക
  • സാർവത്രിക റേഷൻ ഉറപ്പുചെയ്യുക
  • തൊഴിലുറപ്പ് പദ്ധതി വിപുലമാക്കുക
  • ലോക്‌ഡൗണിൽ തൊഴിൽ പോയവർക്ക് നഷ്ടപരിഹാരം നൽകുക
  • കടാശ്വാസ പദ്ധതി വിപുലീകരിക്കുക

മിക്ക സംസ്ഥാന സർക്കാരുകളും ഒരു വർഷം മുഴുവനായി ചെലവിടേണ്ടിയിരുന്ന പണം പ്രതിസന്ധിയെ നേരിടാൻ ഉപയോഗിക്കുകയും ഇപ്പോൾ പാപ്പരാകുകയും ചെയ്തിരിക്കുന്നു. കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായി, അവർ കടുത്ത ബജറ്റ് പരിമിതികൾ നേരിടുന്നു. വരുമാനം വർദ്ധിപ്പിക്കുവാനുള്ള അധികാരം സംസ്ഥാനങ്ങൾ ജി എസ് ടി ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാൻ ബാദ്ധ്യസ്ഥമായ പണം പുറത്തുനിന്ന് കടമെടുക്കാൻ ഇപ്പോൾ സംസ്ഥാനങ്ങളോട് പറയുന്നു. എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ഉറപ്പില്ലാത്ത കടം. ഈ പിശുക്കിന്റെ അനന്തരഫലങ്ങൾ ജനങ്ങൾ നേരിട്ട് അനുഭവിക്കേൻടിവരും.

ഒരു ധനപാക്കേജ് പുറത്തിറക്കുക

ശരിയായ നയങ്ങൾ കൈക്കൊണ്ടിരുന്നെങ്കിൽ ഇവയൊന്നും അനിവാര്യമോ അല്ലെങ്കിൽ "ദൈവം നൽകിയ"തോ ആകില്ലായിരുന്നു. ഇപ്പോൾ പോലും ഈ ഭീകരമായ പ്രവണത മാറ്റാൻ കഴിയും. ഇനിപ്പറയുന്നവ ഉൾപ്പെടെ ഒരു വലിയ ധന പാക്കേജ് - യഥാർത്ഥ പണം ലഭ്യമാക്കി, പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ കേന്ദ്രസർക്കാർ ഉടൻ നൽകണം:

  • സംസ്ഥാന സർക്കാരുകൾക്ക് അവരുടെ ജിഎസ് ടി നഷ്ടപരിഹാര കുടിശ്ശിക കൊടുക്കുകയും അതിനുപുറമേ പകർച്ചവ്യാധിയെയും അതിന്റെ ഫലങ്ങളെയും നേരിടുന്നതിന് കൂടുതൽ വിഭവങ്ങൾ നൽകുകയും വേണം; 
  • പൊതുവിതരണ സമ്പ്രദായം സാർവത്രികമാക്കുക, ആവശ്യമുള്ളവർക്കെല്ലാം ഒരു വീടിന് കുറഞ്ഞത് പ്രതിമാസം 10 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം അടുത്ത ആറുമാസത്തേക്ക് നൽകുക; 
  • ക്രൂരമായ ലോക്ക്ഡൗൺ കാലത്ത് നഷ്ടപ്പെട്ട വരുമാനത്തിന് പരിഹാരമായി ഒരു കുടുംബത്തിന് 7,000 രൂപവീതം മൂന്ന് മാസത്തേക്ക് നൽകുക;  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം പ്രതിവർഷം 200 തൊഴിൽ ദിനങ്ങൾ ഈ വർഷമെങ്കിലും നൽകുക. നഗരങ്ങളിൽ തൊഴിൽ ഉറപ്പ് പദ്ധതി ആരംഭിക്കുക; 
  • കടാശ്വാസ പദ്ധതി വിപുലീകരിച്ച് പലിശരഹിത കടങ്ങളാക്കി മാറ്റുക. പുതിയ വായ്പ എം ‌എസ്‌ എം ‌ഇ കളിലേക്കും ഇപ്പോൾ അത് നിഷേധിക്കപ്പെടുന്ന കർഷകരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുക; 
  • ആരോഗ്യത്തിനായി കൂടുതൽ സമർപ്പിത വിഭവങ്ങൾ നൽകുക: മഹാമാരിയെ നേരിടാൻ ആവശ്യമായ എല്ലാ ചെലവുകൾക്കും കൂടാതെ കഴിഞ്ഞ അഞ്ച് മാസമായി അവഗണിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും.

ഇതിന് പണച്ചെലവ് വരും, തീർച്ച; എന്നാൽ ഇത് ചെയ്യാതിരിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങൾക്കും കൂടുതൽ ആഘാതമുണ്ടാക്കും. ഇപ്പോൾ ചെലവഴിക്കാതിരുന്നാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ ആഴത്തിലേക്ക് നിപതിക്കും വരുമാനം കുറയും അതിനാൽ നികുതിയും കുറയും. ചെലവുകൾ ചുരുക്കിയാലും വലിയ ധനക്കമ്മിയുണ്ടാകും. ഈ വർദ്ധിച്ച ചെലവുകൾക്കായി റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രത്തിന് ഇപ്പോൾ കടമെടുക്കാം. ലോകമെമ്പാടുമുള്ള സർക്കാരുകൾ ചെയ്യുന്നതുപോലെ കമ്മിയെ പണവത്കരിക്കുക. (monetise) അവശ്യസാധനങ്ങളുടെ ലഭ്യത പരിപാലിക്കുന്നിടത്തോളം കാലം ഇത് പണപ്പെരുപ്പമാകില്ല, കാരണം നിലവിൽ അവശ്യവസ്തുക്കൾക്കുള്ള ഡിമാൻഡ് വളരെ കുറവാണ്. ക്രമേണ, സ്വത്ത്നികുതിയെക്കുറിച്ചും ഇപ്പോൾ നികുതി ഒഴിവാക്കുന്ന ഡിജിറ്റൽ ഭീമന്മാർ ഉൾപ്പടെയുള്ള ബഹുരാഷ്ട്ര കമ്പനികളുടെ നികുതികളെക്കുറിച്ചും പ്രത്യേകിച്ച് ചിന്തിക്കണം. ധീരമായ ചിന്തയും അടിയന്തിര നടപടിയുമാണ് ഏക പോംവഴി.

സാമ്പത്തിക രംഗത്തെ പിടിപ്പുകേടിന്റെ തിക്തഫലങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ പണമിറക്കുക. സാധാരണക്കാരന്റെ വാങ്ങൽശേഷി വർദ്ധിപ്പിക്കുക.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ—ലേഖികയുടെ അനുമതിയോടെ — പകർപ്പവകാശം ലേഖികയ്ക്ക്)

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/3lUKx3r</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.