"മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
('{|style="margin:3px; text-align:left; color:#000;" ! style="background:#efefef; font-size:120%; border:1px solid #a3bfb1;...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{|style="margin:3px;  text-align:left; color:#000;"
 
{|style="margin:3px;  text-align:left; color:#000;"
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:രാഷ്ട്രീയം|'''രാഷ്ട്രീയം''']]
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:രാഷ്ട്രീയം|'''രാഷ്ട്രീയം''']]
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | —  [https://en.wikipedia.org/wiki/Vidya_Subrahmaniam '''വിദ്യ സുബ്രഹ്മണ്യം''']
+
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | —  [https://en.wikipedia.org/wiki/Vidya_Subrahmaniam '''വിദ്യ സുബ്രഹ്മണ്യം ''']
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 16 ജനുവരി 2020
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 16 ജനുവരി 2020
 
|-
 
|-
 
|}
 
|}
 
<br style="clear:both;">
 
<br style="clear:both;">
<seo title="മിന്നിത്തിളങ്ങുന്ന ജനങ്ങൾ, ഉത്സാഹമില്ലാത്ത പ്രതിപക്ഷം" titlemode="replace" keywords=" "description=" "></seo>
+
<seo title="മിന്നിത്തിളങ്ങുന്ന ജനങ്ങൾ, ഉത്സാഹമില്ലാത്ത പ്രതിപക്ഷം" titlemode="replace" keywords=" പൗരത്വ നിയമം,  പൗരത്വ രജിസ്റ്റർ,വിദ്യ സുബ്രഹ്മണ്യം, ജാമിയ മില്ല്യ ഇസ്ലാമിയ സർ‌വകലാശാല,പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം"description="ഇക്കാലമത്രയും ബി ജെ പി യും സഹയാത്രികരും ദേശീയപതാകയെ മുസ്ലീങ്ങളുടേയും മതേതര ഇന്ത്യാക്കാരുടേയും നേർക്ക് ഒരായുധമായി ഉപയോഗിച്ചിരുന്നു. ഇന്ന് ആ കൊടി വീശുന്നവർ ആരെയുംഭീഷണിപ്പെടുത്തുന്നില്ല. അവർ ഭരണഘടനയുടെ ആമുഖം വായിക്കുകയും അതിന്റെ  അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്യുന്നത്. അവരാണ് രാജ്യസ്നേഹികൾ, ബി ജെ പി യിലെ കപട ദേശഭിമാനികളല്ല.
 +
"></seo>
 
[[File:Thilangunna.jpg | thumb |600px| right|Photo:The Hindu]]
 
[[File:Thilangunna.jpg | thumb |600px| right|Photo:The Hindu]]
  

04:17, 17 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രീയം വിദ്യ സുബ്രഹ്മണ്യം 16 ജനുവരി 2020


Photo:The Hindu

ഡൽഹിയിലെ ജാമിയ മില്ല്യ ഇസ്ലാമിയ സർ‌വകലാശാലയുടെ ചുറ്റുമതിലുകൾ നിറയെ ഹിന്ദു-മുസ്ലീം ഐക്യം പ്രഘോഷിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ്. ഒപ്പം പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള മുദ്രാവാക്യങ്ങളും. പ്രക്ഷോഭങ്ങളുടെ ഫലമായി പൗരത്വരജിസ്റ്റർ നടപടികളിൽനിന്ന് കേന്ദ്ര സർക്കാർ തൽക്കാലത്തേയ്ക്കെങ്കിലും പിൻ‌വാങ്ങിയിരിക്കുകയാണ്. പൊതുസമൂഹത്തിന്റെ പ്രതിഷേധം അടുത്തകാലത്തൊന്നും കെട്ടടങ്ങുന്ന ലക്ഷണം കാണിക്കുന്നില്ല എന്നുമാത്രമല്ല, അതിന്റെ വ്യാപ്തിയും പരപ്പും ഒരു വൻ‌ ജനമുന്നേറ്റത്തിന്റെ നാന്ദിയുമാണ്.

ജാമിയായുടെ മതിലുകളിലെ ഏറ്റവും അർത്ഥപൂർണ്ണമായ കാഴ്ച ഒന്നിച്ച് കെട്ടിവച്ചിരിക്കുന്ന നൂറുകണക്കിന് ദേശീയപതാകകളാണ്. റോഡിന് സമാന്തരമായി അവ അടുക്കിയിരിക്കുന്നതുതന്നെ ബഹുവിധ വ്യാഖ്യാനങ്ങൾ സാധ്യമായ ഹൃദയസ്‌പർശിയായ ഒരു കാഴ്ചയാണ്. ഒരേ സമയം ദേശസ്നേഹത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായി മാറുന്നു ദേശീയപതാക. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഒരുമിച്ചു ചേരുമ്പോൾ അത് മുസ്ലീങ്ങളെ മാരകമായി ബാധിക്കാൻ സാധ്യത ഉണ്ട് എന്നത് ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടതാണ്. മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ പറിച്ചെടുത്ത് പുറത്തേയ്ക്കുതള്ളൂം എന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലയ്ക്കാത്ത ഭീഷണികൾ മുസ്ലീം ഉൽകണ്ഠ വർദ്ധിപ്പിക്കുന്നു.

വിദ്യ സുബ്രഹ്മണ്യം
രാംനാഥ് ഗോയെങ്ക എക്സലൻസ് ഇൻ ജേർണലിസം അവാർഡ് ജേതാവ്. 'ദ് ഹിന്ദു'വിൽ അസ്സോസിയെറ്റ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ 'ദ് ഹിന്ദു' സെന്റെർ ഫോർ പൊളിറ്റിക്സ് ആൻഡ് പബ്ലിക് പോളിസിയിൽ സീനിയർ ഫെലോ

ഈ പശ്ചാത്തലത്തിലാണ് 2019 ഡിസബർ 15 ന് ജാമിയായിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ തുടർന്നുണ്ടായ പൊലീസ് നടപടികൾ തികച്ചും ക്രൂരമായിരുന്നു. അതുണ്ടാക്കിയ പ്രതികരണം ആരുംതന്നെ പ്രതീക്ഷിക്കാത്തതും. തങ്ങളുടെ ഏതു അന്യായ തീരുമാനങ്ങളോടും ജനങ്ങൾ സഹകരിക്കുമെന്ന് അഹങ്കരിച്ചുനിന്ന സർക്കാരിന്റെ നിയന്ത്രണത്തിന് അപ്പുറമാവുകയും ചെയ്തു. പൊലീസ് നടപടിയ്ക്ക് ജാമിയായുടെ മറുപടി പതാകയും ഭരണഘടനയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ സന്ദേശം മതേതര ആശയം വച്ചുപുലർത്തുന്ന ഇന്ത്യാക്കാരിലേയ്ക്കെത്തി. മുസ്ലീങ്ങളില്ലെങ്കിൽ ഇന്ത്യ സാധ്യമല്ല എന്നു മനസ്സിലാക്കിയ സ്ത്രീ പുരുഷന്മാരായിരുന്നു അവർ. അരാഷ്ട്രീയരെന്ന് മുദ്രകുത്തപ്പെട്ടിരുന്ന യുവത അവരുടെ സർ‌വകലാശാലകളിൽ നിന്ന് കൂട്ടത്തോടെയിറങ്ങി – തങ്ങളുടെ രക്തത്തിലും, സമത്വത്തിന്റെയും ഉൾപ്പെടുത്തലുകളുടെയും മൂല്യങ്ങൾ നിക്ഷിപ്തമാണെന്ന് തെളിയിച്ചുകൊണ്ട്.

അതേത്തുടർന്ന് പതാക പാറിക്കലും ഭരണഘടനയുടെ ആമുഖം വായിക്കലും ഒരു പകർച്ചവ്യാധി-നയനാനന്ദകരമായ ഒരു കാഴ്ച്ച- ആയിരിക്കുന്നു. ഡൽഹിയിലും മുംബയിയിലും ഹൈദരാബാദിലും ചെറു പട്ടണങ്ങളിലും ഭരണഘടനയുടെ ആമുഖം ഒരു ഗീതം പോലെ മുഴങ്ങുന്നു. ഇതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് യാഥാസ്ഥിതിക കുടുംബങ്ങളിലെ സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേയ്ക്ക് ഉയരുന്നത്. സർ‌വകലാശാലയിലെ പൊതുയോഗങ്ങളിലായാലും പ്രതിഷേധ ജാഥകളിലായാലും നഗരത്തിന്റെ ശബ്ദകോലാഹലങ്ങളെ വെല്ലുന്നതാണ് അവരുടെ ശബ്ദം.

മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ദൽഹിയിലെ ഷാഹീൻ ബാഗ്. ജാമിയായിലെ പൊലീസ് ആക്രമണത്തിനുശേഷം രാപകൽ ഭേദമില്ലാതെ സ്തീകൾ അവിടെ ഒത്തുകൂടുന്നു, തൃവർണ്ണപതാക പാറിക്കുന്നു. ആവേശത്തോടെ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നു. കൈത്തണ്ടയിൽ ദേശീയപതാക മുദ്രണം ചെയ്തിരിക്കുന്നു. ഇവരിൽ നല്ലൊരു പങ്കും വിദ്യാഭ്യാസമില്ലാത്തവരാണ്, എന്നാൽ പതിയിരിക്കുന്ന അപകടം എന്തെന്ന് അവർക്കറിയാം: അവർ രാജ്യത്തിനുവേണ്ടിയും അതിൽ അവരുടെ സ്ഥാനത്തിനും വേണ്ടിയാണ് പോരാടുന്നത്. ത്രിവർണ്ണ പതാക അവരുടെ ജീവിതങ്ങളുടേയും ഇന്ത്യാക്കാർ എന്ന സ്വത്വ ബോധത്തിന്റെയും പ്രതീകമായിരിക്കുന്നു.

അവർ രാജ്യത്തിനുവേണ്ടിയും അതിൽ അവരുടെ സ്ഥാനത്തിനും വേണ്ടിയാണ് പോരാടുന്നത്. ത്രിവർണ്ണ പതാക അവരുടെ ജീവിതങ്ങളുടേയും ഇന്ത്യാക്കാർ എന്ന സ്വത്വ ബോധത്തിന്റെയും പ്രതീകമായിരിക്കുന്നു. ഇക്കാലമത്രയും ബി ജെ പി യും സഹയാത്രികരും ഇതേ പതാകയെ മുസ്ലീങ്ങളുടേയും മതേതര ഇന്ത്യാക്കാരുടേയും നേർക്ക് ഒരായുധമായി ഉപയോഗിച്ചിരുന്നു. ഇന്ന് ആ കൊടി വീശുന്നവർ ആരെയുംഭീഷണിപ്പെടുത്തുന്നില്ല. അവർ ഭരണഘടനയുടെ ആമുഖം വായിക്കുകയും അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്യുന്നത്. അവരാണ് രാജ്യസ്നേഹികൾ, ബി ജെ പി യിലെ കപട ദേശഭിമാനികളല്ല.

ഇക്കാലമത്രയും ബി ജെ പി യും സഹയാത്രികരും ഇതേ പതാകയെ മുസ്ലീങ്ങളുടേയും മതേതര ഇന്ത്യാക്കാരുടേയും നേർക്ക് ഒരായുധമായി ഉപയോഗിച്ചിരുന്നു. ഇന്ന് ആ കൊടി വീശുന്നവർ ആരെയുംഭീഷണിപ്പെടുത്തുന്നില്ല. അവർ ഭരണഘടനയുടെ ആമുഖം വായിക്കുകയും അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്യുന്നത്. അവരാണ് രാജ്യസ്നേഹികൾ, ബി ജെ പി യിലെ കപട ദേശഭിമാനികളല്ല.

സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു: പ്രതിഷേധകർക്ക് ഭരണകൂടത്തിന്റെ കയ്യൂക്കിനെതിരെ എത്രകാലം പിടിച്ചുനിൽക്കാനാവും? പ്രധാനമന്ത്രി ഇന്നും ജനകീയനായും തെരഞ്ഞെടുപ്പ് ഗോദായിൽ അജയ്യനായും തുടരുന്നു. പൗരത്വ ബിൽ വിരുദ്ധരെ എതിർക്കുന്നവർ തങ്ങളുടെ അടിത്തറ ബലപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവും വലിയ ചോദ്യങ്ങൾ ഉയരുന്നത് ഇന്ത്യയിലെ പ്രതിപക്ഷകക്ഷികളെക്കുറിച്ചാണ്. ഏതാണ്ട് എല്ലാവരും തന്നെ പൗരത്വ ബില്ലിന് എതിരാണെങ്കിലും, ഒരു രാഷ്ട്രീയ നേതാവും സർ‌‌വകലാശാലകളിൽനിന്നും, നഗരങ്ങളിലേയും പട്ടണങ്ങളിലേയും ഇരമ്പുന്ന തെരുവീഥികളിൽനിന്നും വിദൂര ഗ്രാമങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ മുന്നോട്ടു നയിക്കാൻ ആവശ്യമായ നേതൃത്വഗുണം പ്രകടമാക്കിയിട്ടില്ല. പ്രതിഷേധങ്ങളുടെ ജനകീയസ്വഭാവമാവാം ഒരു കാരണം. ജനങ്ങളാൽ, ജനങ്ങൾക്കു വേണ്ടിയുള്ളത് അങ്ങനെതന്നെ തുടരട്ടെ, എന്നതുമാവാം. രാഷ്ട്രീയവൽക്കരിക്കപ്പെട്ടാൽ പ്രതിഷേധങ്ങളുടെ പ്രഭാവം കുറഞ്ഞുപോവുമോ എന്ന ആശങ്കയും ഉണ്ടാവാം.

തങ്ങളും യുദ്ധത്തിലുണ്ട് എന്ന് തെളിയിക്കാൻ ഇതിലും നല്ലൊരവസരം പ്രതിപക്ഷപാർട്ടികൾക്ക് ലഭിക്കില്ല. തെരുവുകളിലെ കലക്കം ജനങ്ങളുടേതുതന്നെയായി തുടരട്ടെ. എന്നാൽ നിശ്ചയദാർഢ്യമുള്ള പ്രതിപക്ഷത്തിന് യുദ്ധം മങ്ങിപ്പോകുന്നില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് പുറത്തുനിന്ന് പിന്തുണയ്ക്കാം, ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്വഭാവവും തനിമയും നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽനിന്ന് അതിനെ രക്ഷിക്കാം.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്ത പരിഭാഷ — പകർപ്പവകാശം ലേഖികയ്ക്ക്.


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.